മുന്നാക്ക സംവരണം: ചിലര്‍ തെറ്റിധാരണ പരത്തുന്നു: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയതിന്‍റെ പേരില്‍ ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് സര്‍ക്കാരിനോടുള്ള വിരുദ്ധത കൊണ്ടാണ് ചിലര്‍ ഇതിനെ എതിര്‍ക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്രഷ്ടാവായ ജമാഅത്തെ ഇസ്‌ലാമിയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

സമൂഹത്തിനെ ജാതി, മത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണ് നടക്കുന്നത്. 2011 ല്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ച ലീഗ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടിയാണ് ഇതിനെ എതിര്‍ക്കുന്നതെന്നും സംവരണത്തിലെ പാര്‍ട്ടിനയം എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച കോടിയേരിയുടെ ലേഖനത്തില്‍ പറയുന്നു.

നിയമത്തിന് വിരുദ്ധമായി ഒന്നും കേരള സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്‍റേത് ആരെയും പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയ കൌശലമല്ല. മറിച്ച് സാമൂഹ്യ നീതി ഉറപ്പാക്കാനുളള നീക്കമാണ്. അപാകതകള്‍ ഏതെങ്കിലും വിഭാഗം നേരിടുന്നുവെങ്കില്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

30-Oct-2020