രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം

കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിൻ്റെ നിറവിൽ. കഴിഞ്ഞ ദിവസം പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിൻ്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായതായ് മുഖ്യമന്ത്രി അറിയിച്ചു.

ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിൻ്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി ബഹിപ്രായപ്പെട്ടു.

31-Oct-2020