തമിഴ്നാട്ടില്‍ കാര്‍ഷിക വകുപ്പ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്നാട്ടില്‍ കൃഷിമന്ത്രി ആര്‍. ദൊരൈക്കണ്ണ് (72) കൊവിഡ് ബാധിച്ച് മരിച്ചു. വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രി 11.15 ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ 90 ശതമാനവും തകരാറിലായിരുന്നതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 13നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അടക്കമുള്ളവര്‍ ദൊരൈക്കണ്ണിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി മന്ത്രിയെ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്തു നിന്നുള്ള എം.എല്‍.എയാണ് ആര്‍. ദൊരൈക്കണ്ണ്.

01-Nov-2020