സ്ത്രീ വിരുദ്ധ പരാമര്‍ശം; മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍

ഒരു അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു.

ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നില്ലെങ്കില്‍ മരിക്കുമെന്നുമായിരുന്നു,
അല്ലെങ്കില്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെ. എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യു. ഡി .എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയും. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ പിറവി ദിനത്തില്‍ കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പക്കുന്നതായി മുല്ലപ്പള്ളി അറിയിച്ചു.

01-Nov-2020