സ്ത്രീവിരുദ്ധ പരാമര്‍ശം; പുറത്ത് വന്നത് മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളത്: കെ.കെ ശൈലജ
അഡ്മിൻ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ സ്ത്രീവിരുദ്ധത പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരാമര്‍ശത്തിലൂടെ മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
ബലാത്സംഗം എന്നത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടതെന്നും മന്ത്രി ചോദിച്ചു. മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ്.
ഈ പരാമര്‍ശത്തില്‍ നിന്നും അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമായില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അതേസമയം, മുല്ലപ്പള്ളിക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം. സി ജോസഫൈന് പറഞ്ഞു.