മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദു: മന്ത്രി കെ.ടി ജലീല്‍

മുസ്ലിം ലീഗിനെതിരെ മന്ത്രി കെ.ടി ജലീൽ. മുസ്ലിംലീഗ് അഴിമതിയുടെ കേന്ദ്രബിന്ദുവാണെന്നും എം. സി ഖമറുദ്ദീൻ, വി കെ ഇബ്രാഹിംകുഞ്ഞ്, കെ. എം ഷാജി എന്നിവർക്കെതിരെയുള്ള അഴിമതിക്കഥകൾ ഇതിന്‌ തെളിവാണെന്നും കെ. ടി ജലീൽ പറഞ്ഞു. ‌

ലീഗിന്റെ രണ്ട്‌ എം.എൽ.എമാർ ഇപ്പോള്‍ തന്നെ ജാമ്യംകിട്ടാതെ ജയിലിലാണ്‌. അധികപ്രസംഗിയായ യുവ ലീഗ് നേതാവ് കണ്ണൂർ ജയിലിലേക്കുള്ള വഴിയിൽ പാതിയെത്തി നിൽക്കുകയാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ഇടതുപക്ഷ ജനാധിപത്യമുന്നണി നേരിന്റെയും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും മുന്നണിയാണ്‌. നാടിന്റെ പുരോഗതിക്കും സമാധാന ജീവിതത്തിനും ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

11-Dec-2020