മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ചോദിക്കുന്നു.

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ആത്മാര്‍ത്ഥമായാണ്
അദ്ദേഹം ഏറ്റെടുത്തതെങ്കില്‍ സ്ഥാനമൊഴിയണമെന്നാണ് ഉണ്ണിത്താന്‍ പറയന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് നിരാശാജനകമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. അതേസമയം കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കെ.എസ്.യുവിന്റെ പേരില്‍ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

19-Dec-2020