സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിൻ്റെ സത്യപ്രതിജ്ഞ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്.

കരമന വാര്‍ഡിന്റെ കൗൺസിലർ ആയി സംസ്കൃത്തിലാണ് മഞ്ജു സത്യപ്രതിജ്ഞ ചെയ്തത്. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും. എന്നാല്‍ മലയാളത്തില്‍ എഴുതിയതാണ് സംസ്കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

22-Dec-2020