കേരളത്തിൽ 294 ദിവസത്തിന് ശേഷം കോളേജുകൾ തുറക്കുന്നു

കോവിഡ് കാരണം കഴിഞ്ഞ മാര്‍ച്ച് 16ന് അടച്ച കോളജുകള്‍ 294 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് തുറക്കുന്നു. ശനിയാഴ്ച ക്ലാസുകള്‍ എടുക്കാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ നിലപാട് എടുത്തിരുന്നു. ശനിയാഴ്ചത്തെ ക്ലാസിന്റെ പ്രശ്‌നം അധ്യാപക സംഘടനകളും സര്‍ക്കാരും പറഞ്ഞ് പരിഹരിക്കും.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പ്രിന്‍സിപ്പല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ക്ലാസ്. അഞ്ചും ആറും സെമിസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്ന് ക്ലാസ് തുടങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് കോളജുകള്‍ തുറക്കുന്നത്.

04-Jan-2021