മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ.സുധാകരന്‍

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍. പിണറായിയുടെത് ചെത്തുകാരന്റെ കുടംബമാണെന്നും ചെത്തുകാരന്റെ കുടുംബത്തിലെ ആള്‍ക്ക് മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം.

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്നും സുധാകരന്‍ പറഞ്ഞു.



സുധാകരന്റെ പരാമര്‍ശം ഇങ്ങിനെ:

”എന്താ പിണറായിയുടെ കുടുംബം ? ചെത്തുകാരന്റെ കുടുംബം,

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ ജ്വാലയായി. ചെങ്കൊടി പിടിച്ച് മുന്നില്‍ നിന്ന് നിങ്ങള്‍ക്ക് നേതൃത്വം വഹിച്ച പിണറായി വിജയന്‍ എവിടെ ?

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍. ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ പിണറായി മാറിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു”

03-Feb-2021