ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. കോടതി നല്‍കിയ മമ്പുറം മഖാം സന്ദർശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി.

എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയില്‍ വിചാരണ കോടതി അദ്ദേഹത്തിന് ഇളവ് നല്‍കിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു കോടതി ഇളവ് നൽകിയത്. പക്ഷെ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തിയത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇരുവരും ചർച്ച നടത്തിയതായി സൂചനയുണ്ട്.

12-Feb-2021

ന്യൂസ് മുന്‍ലക്കങ്ങളില്‍

More