കൊവിഡിനെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് സാധിക്കില്ല: ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തെ 2021 ല്‍ പൂര്‍ണമായും ഇല്ലാതാക്കാമെന്നത് പ്രായോഗികമായി സാധ്യമല്ല എന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, കൊവിഡിനെതിരായ വാക്‌സിനുകളുടെ വരവ് കൊവിഡ് മരണങ്ങളിലും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്ന എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയരക്ടര്‍ ഡോ. മിഖായേല്‍ റയാന്‍ പറയുന്നു.

ഇപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കുകയായിരിക്കണം അന്താരാഷ്‌ട്ര തലത്തില്‍ നല്‍കേണ്ട ശ്രദ്ധ. നാം വളരെ ശ്രദ്ധിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, മരണങ്ങളും മഹാമാരിയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഈ വര്‍ഷാവസാനത്തോടെ സാധിക്കുമെന്നും ഡാ. മിഖായേല്‍ റയാന്‍ പറഞ്ഞു.

ചില രാജ്യങ്ങളില്‍ കൊവിഡ് വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാല്‍ തന്നെ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.

02-Mar-2021