സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഒഴിവാക്കി മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ്. പാലായിൽ നിന്നും ജോസ് കെ മാണിതന്നെയാണ് മത്സരിക്കുക. ഇടുക്കിയിൽ നിന്നും റോഷി അഗസ്റ്റിനും പിറവത്ത് സിന്ധുമോൾ ജേക്കബും മത്സരിക്കും. 13ല്‍ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കേരളാ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊടുപുഴയിൽ കെഎ ആന്റണി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, റാന്നിയിൽ പ്രമോദ് നാരായണകുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു.

10-Mar-2021