ഭരണത്തുടർച്ച ഉണ്ടായാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി: സീതാറാം യെച്ചൂരി
അഡ്മിൻ
ശബരിമല വിഷയത്തിൽ ശരിയായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാർട്ടി നയമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും. കുറ്റ്യാടിയിൽ ജനാഭിപ്രായം മാനിച്ചാണ് തീരുമാനം തിരുത്തിയത്.
പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കൾക്ക് രണ്ടുടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ല.
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാർട്ടി പരിശോധന നടത്തേണ്ടതില്ലെന്നും യെച്ചൂരി പ്രതികരിച്ചു.