പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക് രണ്ട് വോട്ട്
അഡ്മിൻ
ഇരട്ട വോട്ട് ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്‌ക്ക് രണ്ട് വോട്ട്. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011–-ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362–-ാം നമ്പറായുമാണ് ദേവകിയമ്മയ്‌ക്ക് രണ്ട് വോട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ മറ്റ് കടുംബാഗങ്ങൾക്കും രണ്ട് മണ്ഡലങ്ങളിൽ വോട്ടുണ്ടായിരുന്നു.
പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് അദ്ദേഹത്തിന്റെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയിൽ കുടുംബവീടായ കോട്ടൂർ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവരുടെ പഴയ വോട്ട്.
പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്‌ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ഇരട്ടവോട്ട് വിവാദം ഉയർത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയിൽ നിന്നും അമ്മയൊഴികെയുള്ളവരെ ഒഴിവാക്കുകയായിരുന്നു.