ആന്റണി ബി.ജെ.പി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു: ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് മുക്ത കേരളമെന്ന ബി.ജെ.പി ആശയത്തിന്‍റെ സെയിൽസ് മാനേജരായി എ. കെ ആന്റണി മാറിയിരിക്കുകയാണെന്ന് ബിനോയ് വിശ്വം എം.പി. നെഹ്റുവിയൻ ആശയങ്ങളെ അടിയറവെക്കുകയാണ് ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

'നെഹ്റുവിനെയും ഗാന്ധിയെയും കോൺഗ്രസ് ഒറ്റുകൊടുത്തു. ഇതിൽ പ്രതിഷേധമുള്ള കോൺഗ്രസ് പ്രവർത്തകരെല്ലാം ഇത്തവണ എൽ.ഡി.എഫിനാണ് വോട്ട് ചെയ്യുക. ആന്റണി കോൺഗ്രസിന്‍റെ ദേശീയ നയത്തെ തള്ളിപ്പറയുകയാണ്. ആന്റണി ബി.ജെ.പി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു'. ആന്റണി ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ്നാട്ടിലെയും ബംഗാളിലെയും കോൺഗ്രസ് പ്രവർത്തകരെ അവഹേളിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

28-Mar-2021