ക്രിസ്‌ത്യൻ നാടാര്‍ സമുദായത്തിന്‌ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കാന്‍ പിഎസ്‌സി തീരുമാനം.

എസ്‌ഐയുസി ഒഴികെയുളള ക്രിസ്‌ത്യൻ നാടാര്‍ സമുദായത്തിന്‌ സംവരണാനുകൂല്യം പിഎസ്‌സി തെരഞ്ഞെടുപ്പുകളില്‍ പ്രാബല്യത്തിലാക്കാന്‍ തീരുമാനം. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഉത്തരവ്‌ പ്രകാരമാണ്‌ നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

ഫെബ്രുവരി ആറിന്‌ ശേഷം പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ക്കാണ്‌ സംവരണം ബാധകമാക്കുന്നത്. ഫെബ്രുവരി ആറിന്‌ മുമ്പ്‌ പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതോ ആയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ നിലവില്‍ ഏത്‌ ഘട്ടത്തിലായാലും സംവരണാനുകൂല്യം ലഭ്യമാകില്ല. ഹിന്ദു നാടാര്‍, എസ്‌ഐയുസി നാടാര്‍ എന്നീ വിഭാഗങ്ങള്‍ക്ക്‌ മാത്രമായിരുന്നു നിലവില്‍ സംവരണം ഉണ്ടായിരുന്നത്‌.

30-Mar-2021