ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്

കോൺഗ്രസ് നേതാവും വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ ആശ്ലീല പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എം.പി ജോയ്‌സ് ജോർജ്. പ്രസ്താവന പിൻവലിച്ച ജോയ്‌സ് ജോർജ് പരസ്യമായി മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെ ബന്ധപ്പെടുത്തി അശ്ലീല പരാമ‍ര്‍ശം നടത്തിയത്.

രാഹുലിനെതിരെ നടത്തിയ പരാമ‍ശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

പരാമ‍ശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽ.ഡി.എഫ് രീതിയല്ലെന്ന് പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

30-Mar-2021