കേന്ദ്ര വാക്സിൻ നയത്തിൽ പ്രതിഷേധിച്ചുള്ള ഇടതുമുന്നണി പ്രതിഷേധം ഇന്ന്

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച്‌ ഇന്ന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും. വൈകിട്ട്‌ 5.30 മുതൽ ആറുവരെ വീടുകൾക്ക് മുമ്പിൽ നടക്കുന്ന സമരത്തിൽ പ്രവർത്തകർ പ്ലക്കാർഡുകളും പോസ്റ്ററും ഉയർത്തും.

പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വൈകിട്ട് അഞ്ചരക്ക് പാർട്ടി സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം.എൻ സ്മാരകത്തിന് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സത്യഗ്രഹത്തിൽ പങ്കെടുക്കും.

കോവിഡിൽ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണ് കേന്ദ്രത്തിന്റെ വാക്സിൻ നയം. ഇതിനെതിരെയും എല്ലാവർക്കും വാക്സിൻ സൗജന്യമാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ചുമാണ് എൽ.ഡി.എഫിന്റെ ഗൃഹാങ്കണ സമരം.

28-Apr-2021