രണ്ടാം ഇടതുമുന്നണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സി.പി.ഐ), കെ.എൻ. ബാലഗോപാൽ (സി.പി.എം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണൻ (സി.പി.എം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.