കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന നേതാക്കള്‍

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ വി.​എം. സു​ധീ​ര​നും പി.​ജെ. കു​ര്യ​നും കോ​ണ്‍​ഗ്ര​സി​ല്‍ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡി​ന് ക​ത്ത​യ​ച്ചു. ഇ​രു​നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം പാ​ര്‍​ട്ടി​യി​ല്‍ ഗു​ണ​പ​ര​വും സ​മൂ​ല​വു​മാ​യ മാ​റ്റം വേ​ണ​മെ​ന്നാ​ണ് .

ഗ്രൂ​പ്പി​ന് അ​തീ​ത​മാ​യ മാ​റ്റ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് ആ​വ​ശ്യം. ഗ്രൂ​പ്പു​ക​ളെ​യ​ല്ല പാ​ര്‍​ട്ടി​യെ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​ത്. നി​ല​വി​ലെ പ​രാ​ജ​യം ല​ഘൂ​ക​രി​ക്ക​രു​തെ​ന്നും നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

അതേസമയം, പ്രതിപക്ഷ നേതാവ് ആരെന്ന് എം എൽഎമാർ അഭിപ്രായം പറയുമെന്നും സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരൻ പറഞ്ഞു. തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറിത്തരാൻ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

21-May-2021