സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും.
ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം. കുട്ടികളുടെ കടകൾ, തുണിക്കട, സ്വർണക്കട, പാദരക്ഷ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്കു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണിവരെ. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങൾക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5 മണിവരെ പ്രവർത്തിക്കാം. പാക്കേജിങ് കടകൾക്കും ഈ ദിവസങ്ങളിൽ തുറക്കാം.
കള്ളുഷാപ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കള്ള് പാർസൽ ആയി നൽകാനും ആനുമതിയുണ്ട്. പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അവ മാറ്റുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.