സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ഉയർന്നവില; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിന് ഉയർന്ന വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പലയിടങ്ങളിലും ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് പല വിലയാണ് ഈടാക്കുന്നത്. ഇത് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേപോലെ തന്നെ, ജൂൺ 15നകം സംസ്ഥാനത്തിൻ്റെ പക്കലുള്ള വാക്സിൻ നൽകിത്തീർക്കും. ജൂൺ ആദ്യവാരം തന്നെ കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കിട്ടിയാൽ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കും. വയോജന കേന്ദ്രങ്ങളിലും വാക്സിൻ വിതരണം നടത്തും.
കിടപ്പ് രോഗികളായവർക്ക് വാക്സിൻ നൽകാൻ പ്രത്യേക ശ്രദ്ധ നൽകും. നവജാത ശിശുക്കൾക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.