സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽപി സ്കൂളിൽ വിഭ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരിതെളിച്ചു. ഇത്തവണ അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഓൺലൈൻ ക്ലാസ് സൗകര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാസങ്ങളായി വീട്ടിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകൾ നൽകുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകൾ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ സ്‌കൂളിൽ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു. പഠനം ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികള്‍ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.

'കഴിഞ്ഞ വർഷം കേരളത്തിൽ ഡിജിറ്റൽ മാധ്യമത്തിലൂടെ കൂട്ടുകൾക്ക് വിദ്യാഭ്യാസം നൽകി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകൾ നൽകും. കഴിഞ്ഞ അധ്യയന വർഷം ഡിജിറ്റൽ ഡിവൈഡ് എന്ന പ്രശ്നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ല ക്ഷത്തോളം കുട്ടികൾക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയത്.' ഇന്നു പ്രത്യാശയുടെ ദിനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്.

01-Jun-2021