മുഖ്യമന്ത്രി വഴിതുറന്നത് ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷ യോജിപ്പിന്
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ രാഷ്ട്രീയത്തിലേക്ക്. കൊവിഡ്-19 വാക്സിന് പ്രശ്നം പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി കത്തയച്ചത് ദുര്‍ബലമായ ദേശീയ പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം പകരുന്നതിനിടയാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തെ കോര്‍ത്തിണക്കാനാണ് ഇന്ത്യയിലെ ഏക ഇടത് മുഖ്യമന്ത്രിയായ പിണറായിയുടെ അപ്രതീക്ഷിത നീക്കം.കൊവിഡ്-19 വാക്സിന്റെ പേരിലാണ് യുദ്ധമുഖം തുറക്കുന്നതെന്നതും ശ്രദ്ധേയം.കൊവിഡ്-19 പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ സുപ്രീം കോടതിയിലടക്കം തുറന്നുകാട്ടപ്പെടുന്നതിനിടയിലാണ് പ്രതിപക്ഷനിരയിലെ ഒരു മുഖ്യമന്ത്രി ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി കൈകോര്‍ക്കുന്നത്.
ഇത് ഭാവിയില്‍ തെരഞ്ഞെടുപ്പ് സഖ്യങ്ങള്ക്കുള്പ്പെടെ പ്രയോജനപ്പെടുമെന്നുറപ്പാണ്.പശ്ചിമ ബംഗാളില്‍ പ്രഖ്യാപിത ശത്രുവായിട്ടു പോലും അവിടത്തെ മുഖ്യമന്ത്രി മമത ബാനര്ജിയെപ്പോലും ഈ "വാക്സിന് മുന്നണി'യില്‍ കൂട്ടുചേരാന്‍ പിണറായി ക്ഷണിച്ചു കഴിഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പിണറായിയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്നവരാണ്. ഈ മൂവര്‍ സംഘം അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നീക്കങ്ങളുടെ ആണിക്കല്ലാവാനിടയുണ്ട് എന്നതിന്റെ സൂചനയാണ് വാക്സിനിലൂടെ പോര്‍മുഖം തുറന്ന് പിണറായി 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്ത്.
ബിജെപിയെ എതിര്‍ക്കാന്‍ ത്രാണിയില്ലാതെ ചിതറിക്കിടക്കുന്ന പ്രതിപക്ഷം ഒറ്റയ്ക്കൊറ്റയ്ക്ക് നില്ക്കുമ്പോള് അതീവ ദുര്‍ബലരാണ്. എന്നാല്‍, ഇവര്‍ ഒത്തുചേരുമ്പോള്‍ ഭരണകക്ഷിക്ക് വെല്ലുവിളിയാവും. അതിനാണ് ഇന്ത്യയുടെ തെക്കേ അറ്റത്തെ പ്രതിപക്ഷ മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്.
01-Jun-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More