വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു
അഡ്മിൻ
സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ നിയമസഭാ സമ്മേളനത്തിലും മന്ത്രി പങ്കെടുത്തിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും മന്ത്രി അടുത്തിടപഴകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കളമശ്ശേരി മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ നിധി, പ്രതിരോധ സാമഗ്രികളുടെ വിതരണം അടക്കമുള്ളവയിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മന്ത്രി പങ്കെടുത്തിരുന്നു. അതിനിടെ അരുവിക്കര എംഎല്‍എ ജി. സ്റ്റീഫനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
"ഇന്നലെ രാത്രി ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ." പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.