കേരളത്തിലേക്കുളള നാലാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് എത്തിച്ചേര്‍ന്നു

കേരളത്തിലേക്കുളള നാലാമത്തെ ഓക്‌സിജൻ എക്‌സ്പ്രസ് സംസ്ഥാനത്തെത്തി. ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് ജംഗ്ഷനിലൂടെ കടന്നുപോയ ട്രെയിൻ വൈകുന്നേരത്തോടെ കൊച്ചിയിലെ വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനലിൽ എത്തിയിട്ടുണ്ട്. ഏഴ് കണ്ടെയ്‌നറുകളിലായി 133.52 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.

മെയ് 31 ന് ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് അയച്ചതാണ് ഈ ഓക്‌സിജൻ. ഇതിന് മുൻപ് മൂന്ന് ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിനുകൾ 380.2 മെട്രിക് ടൺ ഓക്‌സിജൻ കേരളത്തിൽ എത്തിച്ചിട്ടുണ്ട്.

01-Jun-2021