തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ കുഴല്‍പ്പണം ഉപയോഗിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു: എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ കുഴല്‍പ്പണം ഉപയോഗിച്ചതിന്റെ തെളിവ് പുറത്തുവന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. എൻഡിഎയിലേക്ക് എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതാണ്.

ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ ബിജെപി നടത്തിയതെന്നും എ വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര ഏജൻസികളെല്ലാം ഇക്കാര്യത്തിൽ നിശബ്ദമാണ്. അവരുടെ സമീപനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ചാണെന്നും ഇതിലൂടെ കൂടുതൽ വ്യക്തമായെന്ന് എ വിജയരാഘവൻ പറഞ്ഞു.

03-Jun-2021