ഇന്റര്‍നെറ്റ് ലഭ്യത; മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു
അഡ്മിൻ
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.
ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പായി തന്നെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത കുട്ടികളെ ബാധിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ടിവിയും മൊബൈലും നല്കാന് എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കണണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു. അധ്യാപകരില്ലാത്തതും ഡിജിറ്റല്‍ സൗകര്യങ്ങളിലെ അന്തരവും നീക്കാതെ ഡിജിറ്റല്‍ പഠനത്തില്‍ തുല്യത ഉറപ്പാക്കാന്‍ കഴിയില്ല. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് സൗകര്യമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.