വൈല്‍ഡ് ലൈഫ് അഥവാ മാംസ വേട്ട

സിനിമ കാണാമെന്നു വിചാരിച്ചപ്പോള്‍ പരസ്യം വന്നു. 
എന്നാപ്പിന്നെ പരസ്യം കാണാമെന്നു വിചാരിച്ചപ്പോള്‍ സിനിമ വന്നു.
പാവാടചരട് കഴുത്തില്‍ കുരുക്കിക്കൊല്ലണമെന്ന് 
ഉന്നം പിടിച്ചുവെച്ചവന്‍ തൂങ്ങിച്ചത്തെന്ന്.
ഛെ ...!
കോപ്പേ, ദൈവമേ, പ്രതികാരം ചെയ്യാനും സമ്മതിക്കില്ലേ.
സാരമില്ല. ശ്വാസം മുട്ടല്‍ എന്താണെന്ന് അറിഞ്ഞല്ലോ അവന്‍.

പഴന്തുണികള്‍ അണ്ണാക്കോളം കുത്തിത്തിരുകിയാണ്
ആ രാത്രികള്‍ കഴിച്ചുകൂട്ടിയത്.
ഉള്ള് അടം പറിഞ്ഞു വരുന്ന എങ്ങലുകളും, അലര്‍ച്ചകളും 
അയലോക്കക്കാര് കേള്‍ക്കേണ്ടല്ലോ.
കട്ടില്‍ക്കാലില്‍ ഞാനെന്നെ കെട്ടിയിട്ടു.
അല്ലേല്‍ എറങ്ങിയോടിയേനെ.
ആര്‍ക്കേലും പച്ചമാംസം വെണോന്നും ചോദിച്ച്...

പൊടി വെളിച്ചങ്ങള്‍ കടന്നു വരുന്ന ജനല്‍പ്പടിയിലിരുന്ന്,
പൂത്തുപെടച്ച ഒരു കഷണം ബ്രെഡ് കണ്ണീരു മുക്കി തിന്നുന്നു.
ഇന്നെന്റെ ബെര്‍ത്ത്‌ഡേയാ. 
ഹാപ്പി ബെര്‍ത്ത്‌ഡേ ടു മി.
എനിക്കെന്റെ അമ്മയോടെ സ്‌നേഹമുള്ളൂ.
ബാക്കി കളികളൊക്കെ,
നിങ്ങളുടെ ഡില്‍ഡോയുടെ ഉഷാറളക്കാനുള്ള കുതന്ത്രങ്ങള്‍.

06-Dec-2013

കവിതകൾ മുന്‍ലക്കങ്ങളില്‍

More