ഈ ലക്കത്തിലെ പ്രമുഖര്‍ >>

ചെറിയാനെ ചൊറിയുന്നത് ആര്‍ക്കുവേണ്ടി?

ഈ പോസ്റ്റില്‍ എന്താണ് ചെറിയാന്‍ നടത്തിയ സ്ത്രീ വിരുദ്ധപ്രസ്താവന? രഹസ്യമായി ഉടുപ്പഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതമാക്കുന്ന പുരുഷാധിപത്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉണ്ടെന്ന് തുറന്നു പറഞ്ഞതാണോ സ്ത്രീവിരുദ്ധത? ഉടുപ്പഴിച്ച് സ്വാധീനിക്കാന്‍ പറ്റുന്ന പുരുഷന്‍മാരുണ്ടെന്ന് മനസിലാക്കി ഉടുപ്പഴിച്ച് കാര്യം സാധിക്കുന്ന സ്ത്രീകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയതാണോ സ്ത്രീ വിരുദ്ധത? ഈ തുറന്നുപറച്ചിലില്‍ എവിടെയാണ് സ്ത്രീത്വം അവഹേളിക്കപ്പെടുന്നത്? ഈ തുറന്നുപറച്ചിലിലൂടെ സ്ത്രീകള്‍ക്ക് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ മനോഭാവം കൂടുതല്‍ വെളിപ്പെടുത്തി കിട്ടുകയാണുണ്ടായത്.  യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വെച്ച് പുലര്‍ത്തുന്ന സ്ത്രീ വിരുദ്ധതയെ വെളിപ്പെടുത്തുകയാണ് ചെറിയാന്‍ ഫിലിപ്പ്‌. ആ ജീര്‍ണമായ രീതി തിരുത്തിക്കാന്‍ വേണ്ടിയാണ് ഈ വിളിച്ചു പറച്ചില്‍. ഇതിലൂടെ ചെറിയാന്‍ സ്ത്രീപക്ഷത്ത് ഉറച്ച് നില്‍ക്കുക തന്നെയാണ്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍, എ ഐ സി സി അംഗമായിരുന്ന ചെറിയാന്‍ ഫിലിപ്പ്, സ്ത്രീ വിരുദ്ധനാണോ അല്ലയോ എന്നറിയാന്‍ മാത്രം വ്യക്തിപരമായ അടുപ്പം എനിക്ക് അദ്ദേഹത്തിനോടില്ല. പക്ഷെ, ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് സ്ത്രീവിരുദ്ധമല്ല എന്ന് മനസിലാക്കാനുള്ള തിരിച്ചറിവും ബോധവും എനിക്കുണ്ട്. ആ പോസ്റ്റ് ഇങ്ങനെയാണ് : "യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്!!" കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ പോസ്റ്റ് ഒന്ന് പിരിച്ചെഴുതുന്നത് നന്നായിരിക്കും.

പോസ്റ്റിന്റെ ആദ്യഭാഗം ഇങ്ങനെയാണ് "യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണ്." തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വ്യത്യസ്തമായ സമരരീതിയെയാണ് ഈ ഭാഗത്ത് പരാമര്‍ശിക്കുന്നത്. തുടര്‍ന്ന് ചെറിയാന്‍ എഴുതുന്നു: "ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്!!'"ഉടുപ്പഴിക്കല്‍ രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പണ്ട് ചെറിയാന്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തെ കുറിച്ചാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. 'പണ്ട്' എന്ന് ചെറിയാന്‍ എഴുതുന്നതും വെറുതെയല്ല. പണ്ട് അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു. ആ കാലത്ത് അദ്ദേഹം കെ പി സി സി സെക്രട്ടറിയാണ്. എ കെ ആന്റണി കെ പി സി സി പ്രസിഡന്റ്. വി എം സുധീരന്‍ കെ പി സി സി വൈസ് പ്രസിഡന്റ്. അന്ന് ചെറിയാന്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയിലെ അംഗം കൂടിയായിരുന്നു. ആ കാലത്തെയാണ് 'പണ്ട്' എന്ന പദത്തിലൂടെ ചെറിയാന്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന് അറിവുള്ള വസ്തുതയാണ് അത്. പണ്ട് ഉടുപ്പഴിക്കല്‍ രഹസ്യമായി നടത്തിയ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിരുന്നു എന്ന ചെറിയാന്റെ പരാമര്‍ശത്തില്‍ എന്താണ് സ്ത്രീ വിരുദ്ധത? ഈ പോസ്റ്റിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള സ്ത്രീ വിരുദ്ധത പുറത്തുവരുമ്പോള്‍, ഒരു തെറ്റ് ചെറിയാന്‍ ചെയ്തിട്ടുണ്ട് എന്ന് പറയാന്‍ തോന്നുന്നു. അദ്ദേഹം ഈ സത്യം വെളിപ്പെടുത്താന്‍ ഇത്രയും വൈകാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. വളരെ നേരത്തെ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഇതൊക്കെ തുറന്നുപറഞ്ഞ്, കോണ്‍ഗ്രസ് പാര്‍ട്ടിയിലവെ ജീര്‍ണതയ്‌ക്കെതിരെ നിലപാടെടുത്ത് നില്‍ക്കണമായിരുന്നു.

ഈ പോസ്റ്റില്‍ എന്താണ് ചെറിയാന്‍ നടത്തിയ സ്ത്രീ വിരുദ്ധപ്രസ്താവന? രഹസ്യമായി ഉടുപ്പഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതമാക്കുന്ന പുരുഷാധിപത്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉണ്ടെന്ന് തുറന്നു പറഞ്ഞതാണോ സ്ത്രീവിരുദ്ധത? ഉടുപ്പഴിച്ച് സ്വാധീനിക്കാന്‍ പറ്റുന്ന പുരുഷന്‍മാരുണ്ടെന്ന് മനസിലാക്കി ഉടുപ്പഴിച്ച് കാര്യം സാധിക്കുന്ന സ്ത്രീകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയതാണോ സ്ത്രീ വിരുദ്ധത? ഈ തുറന്നുപറച്ചിലില്‍ എവിടെയാണ് സ്ത്രീത്വം അവഹേളിക്കപ്പെടുന്നത്? ഈ തുറന്നുപറച്ചിലിലൂടെ സ്ത്രീകള്‍ക്ക് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ മനോഭാവം കൂടുതല്‍ വെളിപ്പെടുത്തി കിട്ടുകയാണുണ്ടായത്.  യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വെച്ച് പുലര്‍ത്തുന്ന സ്ത്രീ വിരുദ്ധതയെ വെളിപ്പെടുത്തുകയാണ് ചെറിയാന്‍ ഫിലിപ്പ്‌. ആ ജീര്‍ണമായ രീതി തിരുത്തിക്കാന്‍ വേണ്ടിയാണ് ഈ വിളിച്ചു പറച്ചില്‍. ഇതിലൂടെ ചെറിയാന്‍ സ്ത്രീപക്ഷത്ത് ഉറച്ച് നില്‍ക്കുക തന്നെയാണ്. 

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ സ്ത്രീകളും ചെറിയാന്റെ പരാമര്‍ശത്തിന് ഇരയാകുന്നില്ല. ഉടുപ്പഴിക്കല്‍ രഹസ്യമായി നടത്തിയ കോണ്‍ഗ്രസിലെ വനിതകളെ കുറിച്ച് മാത്രമാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാ സ്ത്രീകളും ഈ വിധത്തില്‍ ഉടുപ്പ് അഴിക്കുന്നവര്‍ അല്ല. ഉടുപ്പഴിച്ച സ്ത്രീകള്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സീറ്റിന് വേണ്ടി ഉടുപ്പഴിക്കാന്‍ തയ്യാറാവുന്ന വനിതകളുടെ രീതി കേരളത്തിലെ സ്ത്രീകള്‍ക്ക് പിന്തുടരാന്‍ പറ്റുന്ന ഒന്നല്ല. ഇത്തരം പ്രവണതകള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ട് എങ്കില്‍ കേരളത്തിലെ സ്ത്രീത്വം അതിനെ എതിര്‍ക്കേണ്ടതുണ്ട്. അല്ലാതെ ചെറിയാന്‍ ഫിലിപ്പിനെതിരെ തിരിയുകയല്ല വേണ്ടത്. ചെറിയാന് നേരെ ചൂണ്ടുവിരല്‍ ഉയരുമ്പോള്‍, ഉടുപ്പഴിച്ചവരും ഉടുപ്പഴിക്കുന്നത് ആസ്വദിച്ചവരും അതിന് വേദിയൊരുക്കിയ രാഷ്ട്രീയവും വെള്ളപൂശപ്പെടുകയാണ്. ഇതൊക്കെ ആവാമെന്ന സന്ദേശമാണ് ഇതിലൂടെ ഉയര്‍ത്തപ്പെടുന്നത്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കകത്ത് നടക്കുന്ന സദാചാര വിരുദ്ധത, സ്ത്രീയെ കച്ചവടവത്കരിക്കുന്ന പ്രവണത എന്നിവ, ആ പാര്‍ട്ടിയുടെ ഭാഗമായി നിന്ന ഒരാള്‍ തുറന്നുകാട്ടുമ്പോള്‍ ആ കെട്ടകാര്യങ്ങളെ എതിര്‍ക്കുവാന്‍ തയ്യാറാവുകയല്ലേ സ്ത്രീപക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്? എന്തുകൊണ്ട് ചെറിയാന്‍ ഫിലിപ്പിനെ ചീത്ത വിളിക്കുന്ന സ്ത്രീപക്ഷ നാട്യക്കാര്‍ അതിന് തയ്യാറാവുന്നില്ല?

ചിലര്‍ പറയുന്നത് ഇത് പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സ്ത്രീകളെയാകെ അപമാനിക്കുന്ന പ്രസ്താവനയാണ് എന്നാണ്. പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന്, ഉടുപ്പൂരി കാര്യം നേടുന്ന സ്ത്രീകളുണ്ടെങ്കില്‍ അവര്‍ക്ക് മാത്രം ബാധകമാവുന്ന പ്രസ്താവനയാണ് ചെറിയാന്റേത്. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകയാണ്. എനിക്ക് ചെറിയാന്റെ പ്രസ്താവന അലോസരമുണ്ടാക്കുന്നില്ല. കാരണം ചെറിയാന്‍ പണ്ട് പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവം അങ്ങനെയൊക്കെയാണെന്ന് എനിക്ക് പണ്ടുമുതലേ അറിയാം. ചെറിയാന്‍ ബിന്ദുകൃഷ്ണയെ വെല്ലുവിളിച്ചല്ലോ. 'തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കിക്കോളൂ' എന്ന് സന്നദ്ധത പ്രകടിപ്പിച്ചല്ലോ. എന്തുകൊണ്ട് അത്തരം ചര്‍ച്ചകളിലേക്ക് സ്ത്രീപക്ഷ നാട്യക്കാര്‍ പോകുന്നില്ല? അങ്ങനെ പോയാല്‍ കോണ്‍ഗ്രസ് വല്ലാതെ നാറും.

ഫേസ്ബുക്കിനകത്ത് ചെറിയാന്റെ പോസ്റ്റില്‍ ലൈക്ക് ചെയ്ത വ്യക്തികളെ അണ്‍ഫ്രണ്ട് ചെയ്യുന്ന തിരക്കിലാണ് ചില അഭിനവ ഫെമിനിസ്റ്റുകള്‍. ഇക്കൂട്ടരുടെ ഇഷ്ടത്തിന് വ്യാഖ്യാനങ്ങള്‍ നടത്തി, ഇക്കൂട്ടര്‍ക്ക് ഇഷ്ടം പോലെ ലൈക്കുകളും കൊടുത്ത്, ഇക്കൂട്ടരുടെ കോപ്രായങ്ങള്‍ക്ക് ചൂട്ടും പിടിച്ച് നടന്നാല്‍ ഉണ്ടാവുന്ന ഒന്നാണ് സ്ത്രീപക്ഷ ബോധമെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് വെറുതെയാണ്. ഈ ഫെമിനിസ്റ്റ് ബലൂണുകള്‍ യാഥാര്‍ത്ഥ്യങ്ങളുടെ സൂചിക്കുത്തേല്‍ക്കുമ്പോള്‍ 'ശൂ' ആയിപ്പോവുന്നവ മാത്രമാണ്. ഉട്ടോപ്യന്‍ ഫെമിനിസ്റ്റുകളുടെ സ്വാതന്ത്ര്യപ്രഖ്യാപനം കണ്ട്, അവരുടെ സ്വത്വബോധത്തെ കൂടുതല്‍ പ്രകാശിപ്പിക്കാനെന്ന പോലെ എന്തിനും തുനിഞ്ഞിറങ്ങിയ കുറെ ഉണ്ണാക്കന്‍ പുരോഗമനവാദികളുണ്ട്. ഇവരാണ് ചെറിയാന്‍ ഫിലിപ്പിനെ തെറിവിളിച്ചവരില്‍ ഏറെയും. 'സ്ത്രീപക്ഷ' വാദികളായി നടിക്കുന്ന ഈ 'ഉടുപ്പൂരികള്‍'ക്ക് കൃത്യമായ കാഴ്ചപ്പാടോ, അഭിപ്രായമോ ഇല്ല. ഫെമിനിസ്റ്റുകള്‍ എന്ത് പറയുന്നോ അതാണ് ഇക്കൂട്ടര്‍ക്ക് ആപ്തവാക്യം. ഇവറ്റകളുടെ പക്ഷമാണ് സ്ത്രീപക്ഷമെങ്കില്‍ സ്ത്രീകള്‍ക്ക് ഹാ കഷ്ടം എന്നതിനപ്പുറത്ത് ഒന്നും പറയാനില്ല.

നീ വരുന്നോടീ എന്റെ ലയത്തിലേക്ക്? അവിടെ നിനക്കെന്റെ ഒറ്റമുറിയില്‍ പെടുക്കാം കുടിക്കാം കിടക്കാം. അപ്പോള്‍ നിനക്ക് കുറച്ചുകൂടി വ്യക്തമാവും എന്താണ് സ്ത്രീസ്വത്വമെന്ന്. അപ്പോള്‍ നിനക്ക് ഉടുപ്പൂരി പിടിച്ചുവാങ്ങേണ്ടതല്ല അവകാശമെന്ന ബോധ്യം വരും. നിന്റെ ഉടുപ്പൂരാന്‍ തക്കം നോക്കുന്നവനെ തിരിച്ചറിയാനും പറ്റും.

19-Oct-2015