മുസ്ലീംലീഗ് വളര്‍ത്തുന്ന തീവ്രവാദം

ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍. 
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. 

വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന പ്രയോഗം ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍. വേശ്യക്കും വേണേല്‍ ചാരിത്ര്യ പ്രസംഗമൊക്കെ നടത്താം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ഉപമിക്കാന്‍ വേറെ വിശേഷണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ഇത് ഉപയോഗിക്കുന്നു എന്നേയുള്ളു. ക്ഷമിക്കുക. മുസ്ലീം ലീഗ് പലപ്പോഴും തീവ്രവാദത്തെ തള്ളിപ്പറയുന്ത് കാണുമ്പോഴാണ് ചാരിത്ര്യ പ്രസംഗ പ്രയോഗം തികട്ടി വരിക. കെ എം ഷാജിയെ പോലുള്ള വിദ്വാന്‍മാര്‍ പറയുമ്പോള്‍ തമാശപോലെ തോന്നുകയും ചെയ്യും. മുസ്ലീം ലീഗും മുസ്ലിം തീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയതല്ല. ഏറെക്കാലമായി നിലനില്‍ക്കുന്നതും പൂത്ത് വിലസുന്നതുമാണ് ആ ബന്ധം.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട്), തുടങ്ങി വിവിധ പേരുകളിലാണ് തീവ്രവാദികള്‍ അറിയപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് പറയുന്നത് തങ്ങള്‍ എന്‍ഡിഎഫില്‍നിന്ന് വ്യത്യസ്തമായ സംഘടനയാണെന്നാണ്. പിന്നീട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രൂപീകരിച്ചപ്പോള്‍ അവകാശപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നാണ്. പക്ഷെ, ഇവരെല്ലാം തമ്മില്‍ പരസ്പരം നല്ല ബന്ധങ്ങളുണ്ട്. ഇരുളുപറ്റുമ്പോള്‍ എല്ലാ കൊടിയും മടക്കി കെട്ടി മുസ്ലീംലീഗ് കൊടിയാക്കും. അതാണ് ഇന്നത്തെ അവസ്ഥ. ഈ സംഘടനകള്‍ക്ക് ശക്തിപകരുന്നത്, ഇവരെ ആവശ്യത്തിന് ഉപയോഗിക്കുന്ന മുസ്ലീം ലീഗ് തന്നെയാണ്.
ആര്‍ എസ് എസിനെ നേരിടാന്‍ വേണ്ടിയുള്ള സംഘടന എന്ന് പറഞ്ഞാണ് എന്‍ ഡി എഫ് രൂപീകരിച്ചത്. ഹൈന്ദവ ഫാസിസ്റ്റ് സംഘടനയായ ആര്‍ എസ് എസ് 1925ല്‍ രൂപീകരിച്ചപ്പോള്‍ സാംസ്‌കാരിക സംഘടനയാണെന്നാണ് അവകാശപ്പെട്ടത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം. തത്വത്തില്‍ എന്‍ ഡി എഫും ആര്‍ എസ് എസും സാംസ്‌കാരികസംഘടനകള്‍ തന്നെ ആയിരിക്കും!
എന്‍ ഡി എഫ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനത്തിലാണ്. ആയുധവിദ്യയിലാണ് പരിശീലനം. കൂടാതെ സാധാരണക്കാരനെ ക്രമിനലായി മാറ്റാനുള്ള മറ്റ് പരിശീനങ്ങളുമുണ്ട്. ഒരിടത്ത് ആക്രമണം നടത്തണമെന്നു തീരുമാനിച്ചാല്‍ നിമിഷങ്ങള്‍ക്കകം അക്രമികളെ ആയുധങ്ങളുമായെത്തിക്കാന്‍ പരിശീലനം ലഭിച്ചവരാണ് എന്‍ഡിഎഫുകാര്‍. ഒറ്റ എസ് എം എസില്‍ ആളുകൂടും. ഇതൊക്കെ പൊലീസന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
മുസ്ലീം ചെറുപ്പക്കാരെ ആവേശഭരിതരാക്കാന്‍ വര്‍ഗീയവിഷം സമയാസമയത്ത് കുത്തിവയ്ക്കും മതമൗലികവാദമാണ് അവരുടെ പ്രധാന പ്രചാരണായുധം. മതാചാരങ്ങള്‍ ലംഘിച്ചതായി വിധി കല്‍പ്പിച്ച് ശിക്ഷ നടപ്പാക്കാനും അവര്‍ മുന്നിലുണ്ട്. ആര്‍എസ്എസ് ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയാണ് പ്രചാരണായുധമാക്കുമ്പോള്‍ എന്‍ഡിഎഫ് മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് വളരാന്‍ ശ്രമിക്കുന്നു.
ആര്‍എസ്എസിന്റെ രാഷ്ട്രീയമുഖമാണ് ബിജെപി എന്നതുപോലെ എന്‍ഡിഎഫിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മാറുകയാണെന്ന് വര്‍ത്തമാന സാഹചര്യങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും സംശയം വന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. എന്‍ഡിഎഫുകാരെ അക്രമസംഭവങ്ങളുടെ പേരില്‍ പൊലീസ് പിടികൂടിയാല്‍ ജാമ്യമെടുക്കാനും രക്ഷപ്പെടുത്താനും മുസ്ലിംലീഗ് നേതാക്കള്‍തന്നെ പരസ്യമായി രംഗത്തുവരുന്നു. ഇത് നിഷേധിക്കാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുകയില്ല. ഈ പശ്ചാത്തലത്തില്‍ വേണം മലപ്പുറം ജില്ലയിലെ മംഗലം ടൗണില്‍ തീവ്രവാദികള്‍ നടത്തിയ മൃഗീയ ആക്രമണത്തെ കാണാന്‍.
എല്ലാ മാധ്യമങ്ങളും പൈശാചികതയുടെ പ്രതിരൂപങ്ങളായി പച്ചമാംസത്തില്‍ വെട്ടിക്കളിക്കുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അള്ളാ., അള്ളാ., എന്നുള്ള ദീനരോദനത്തെ വകവെക്കാതെ വടിവാള്‍ കൊണ്ട് വെട്ടുന്നത് ആര്‍ക്കുവേണ്ടിയായിരുന്നു? അവിടെയും മുസ്ലീം ലീഗ് എന്ന പേരാണ് ഉയര്‍ന്നുവരുന്നത്. മലപ്പുറത്തെ, മംഗലം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു. ജില്ലയില്‍ അഞ്ചു സീറ്റ് ലീഗിന് നഷ്ടപ്പെട്ടു. അതായിരുന്നു എസ് ഡി പി ഐയെ പ്രകോപിതരാക്കിയത്. ലീഗ് തോറ്റാല്‍ ഈ ഭീകരന്‍മാര്‍ എന്തിനാണ് പ്രകോപിതരാവുന്നത്? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മുസ്ലീംലീഗിനും എസ് ഡി പി ഐക്കും സാധിക്കുന്നില്ല. വെട്ടിയ പ്രവര്‍ത്തകര്‍ പകല്‍ സമയത്ത് മുസ്ലീംലീഗും രാത്രിയാവുമ്പോള്‍ എസ് ഡി പി ഐയും ആവുന്നവരാണെന്ന് അവര്‍ക്ക് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.
എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഒന്നാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗുമായുള്ള സുദൃഢമായ ബന്ധം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാലുപേരെ രക്ഷിക്കാന്‍ പ്രധാനമായും ശ്രമിക്കുന്നത് മുസ്ലീംലീഗ് ആണ്.
മുസ്ലീംലീഗ് കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്ന പാര്‍ടിയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ബോംബ് ശേഖരണം കണ്ടെത്തിയിരുന്നു. ഭീകരമായ ബോംബ് സ്‌ഫോടനങ്ങളും മരണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിവരെ എത്തിയിരുന്നു. അവരെ പിടികൂടിയിരുന്നു. മുസ്ലിംലീഗിന്റെ തീവ്രവാദ ബന്ധത്തെപ്പറ്റി പല കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, മുസ്ലീം ലീഗ് നേതൃത്വം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. മുസ്ലീം ചെറുപ്പക്കാര്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരായി പോവാതിരിക്കാന്‍ അവരെ തീവ്രവാദികളാക്കി മാറ്റാമെന്ന മുസ്ലീം ലീഗിന്റെയും തീവ്രവാദ സംഘടനകളുടെയും വ്യാമോഹം കേരളത്തില്‍ ചെലവാകില്ല. ഫാസിസ്റ്റ് രീതി പ്രയോഗിച്ച് അക്രമണം നടത്തുന്ന മുസ്ലീം ലീഗ് നേതൃത്വത്തിലുള്ള തീവ്രവാദികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരും.

 

07-Feb-2014