മംഗളത്തിനെതിരെ മാത്രമല്ല പ്രതിഷേധം

ഇത് entrapmentഓ stingഓ അല്ല. trap ആണ്. ഇത്തരം കാര്യങ്ങള്‍ ചെയ്ത് നിയമവിരുദ്ധ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കും. കാരണം അവരുടെ കാര്യം സാധിക്കാന്‍ അവര്‍ എന്തും ചെയ്യും. അതിനെ വാര്‍ത്തുമായി, മാധ്യമപ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. മംഗളത്തിന് ബാധകമാവുന്നത് മറ്റുള്ള മാധ്യമങ്ങള്‍ക്കും ബാധകമാവേണ്ടതുണ്ട്. അജിത്കുമാറിനെതിരായുള്ള ഒരു പ്രതിഷേധമാവരുത്ഇപ്പോള്‍ നടക്കുന്ന പ്രതികരണങ്ങളും അന്വേഷണങ്ങളും. നെറികെട്ട മാധ്യമശൈലിക്കെതിരായ, സ്ത്രീകള്‍ക്കെതിരായ പാട്രിയാര്‍ക്കിമാധ്യമബോധത്തിനെതിരായ പ്രതിഷേധമായി അത് ഉയര്‍ന്നുവരണം. അപ്പോള്‍ മാത്രമേ ആ പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥവും വ്യാപ്തിയുമുണ്ടാവുകയുള്ളു.

മംഗളം ചാനല്‍ മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ടപ്പോള്‍ മുതല്‍ കേരളത്തിലെ ഏതാണ്ട് മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും അത് സംബന്ധിച്ച ചര്‍ച്ചയിലാണുള്ളത്. ഇത് ശരിയാണോ തെറ്റാണോ എന്ന വാഗ്വാദമാണ് നടക്കുന്നത്. ശരിയാണെന്ന് പറയുന്നവര്‍ അവരുടെ ന്യായവും തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നവര്‍ അവരുടേതായ വാദങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ഇന്നലെ രാത്രി മംഗളത്തിന്റെ സി ഇ ഒ അജിത്കുമാര്‍ മന്ത്രിയെ വിളിച്ചതും ലൈംഗീകസംഭാഷണത്തില്‍ ഏര്‍പ്പെട്ടതും തങ്ങളുടെ ചാനലിലെ എഡിറ്റോറിയല്‍ ജീവനക്കാരിയാണ്, തെറ്റുപറ്റി. മാപ്പ്. എന്ന് കുറ്റമേറ്റ് പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ അതിന് ആ മാപ്പ് പറച്ചിലിന് പിന്നിലും ചില ഗൂഡാലോചനകള്‍ ഉണ്ട് എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇത്രയും ഭൂകമ്പമുണ്ടാക്കിയ സംഭാഷണത്തിന്റെ സ്വഭാവം എങ്ങിനെയാണ് വിലയിരുത്തേണ്ടത് ?

മന്ത്രിയുടെ ലൈംഗീകസംഭാഷണം ബ്രേക്കിംഗ് ന്യൂസാക്കിയത് തെറ്റാണ് എന്ന് പറയുന്നവര്‍ പ്രധാനമായും ഊന്നുന്നത് അത് മന്ത്രിയുടെ സ്വകാര്യ സംഭാഷണമാണെന്നതിലാണ്. ഉഭയസമ്മത പ്രകാരമുള്ള സംഭാഷണമാണ്. സംഭാഷണം നടത്തിയയാള്‍ ഒരു മന്ത്രിമാത്രമല്ല, വ്യക്തികൂടിയാണ്, അയാള്‍ക്ക് അയാളുടേതായ സ്വകാര്യതയുണ്ട് എന്നൊക്കെയാണ് വാദങ്ങള്‍. ലൈംഗീകസംഭാഷണം പ്രക്ഷേപണം ചെയ്തത് ശരിയാണെന്ന് പറയുന്നവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് മന്ത്രിഎന്ന പദവിയിലിരിക്കുന്ന വ്യക്തി, കേവലം ഒരു വ്യക്തിയല്ല ടിയാന്റെ ദൗര്‍ബല്യങ്ങള്‍ക്ക് വേണ്ടി മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്താല്‍ അത് നിയമപരമായും ധാര്‍മികമായും തെറ്റാണ് എന്നൊക്കെയാണ്.

ഇപ്പോള്‍ അജിത്കുമാര്‍ പറയുന്നത് മംഗളം നടത്തിയത് 'sting' ഓപ്പറേഷനാണെന്നാണ്. എന്നാലത് 'േെശിഴ' ഓപ്പറേഷനാണോ?

ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കാവുന്ന അ'സ്വാഭാവികമായ' രണ്ടുരീതികള്‍ ആണ് ഉള്ളത്. ഒന്ന് 'sting' മറ്റൊന്ന് 'entrapment'

സ്റ്റിങ് എന്ന് പറഞ്ഞാല്‍ ഒരു അഴിമതി നടക്കുന്നു. അത് അഴിമതിക്കാരന്‍ അറിയാതെ ഷൂട്ടുചെയ്ത് കാണിക്കുന്നു. അവിടെ കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്ന വ്യക്തിയുടെ സഹകരണം അനിവാര്യമാണ്.

ഉദാഹരണം : രവി ഒരു കൂലിവേക്കാരനാണ്. അയാളുടെ മകളുടെ പഠന ആവശ്യത്തിന് അയാള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് വേണം. പക്ഷെ അത് കൊടുക്കേണ്ട ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുന്നു. അപ്പോള്‍ രവിയുടെ സഹകരണത്തോടെ മാധ്യമപ്രവര്‍ത്തകന്‍ കൈക്കൂലി കൊടുക്കുന്ന സന്ദര്‍ഭവും ആ പ്രക്രിയയും ചിത്രീകരിച്ചു കാണിക്കുന്നു. ഇതാണ് സ്റ്റിങ്. ഇതിനെക്കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായം ഇല്ല.

ഇനിയുള്ളത് entrapment. കൈക്കൂലിക്കാരന്‍ ആയ ഉദ്യോഗസ്ഥനെ മാധ്യമപ്രവര്‍ത്തകന്‍ തന്നെ നേരിട്ട് 'കുടുക്കുന്നതിനെ'യാണ് ലിൃേമുാലിേ എന്ന് പറയുന്നത്. അവിടെ മാധ്യമപ്രവര്‍ത്തകന്‍ നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാന്‍ വേണ്ടി ഉദ്യോഗസ്ഥനെ സമീപിക്കുന്നു. മാധ്യമപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും പണം വാങ്ങി ഉദ്യോഗസ്ഥന്‍ ആ നിയമവിരുദ്ധ പ്രവര്‍ത്തി ചെയ്യുന്നു. അത് ഷൂട്ട് ചെയ്തു മാധ്യമ പ്രവര്‍ത്തകന്‍ പ്രക്ഷേപണം ചെയ്യുന്നു.

ഉദാഹരണം : കൈക്കൂലി കൊടുത്താല്‍ എന്തും ചെയ്യുന്ന വില്ലേജ് ഓഫിസറെ ഒരു വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി മാധ്യമപ്രവര്‍ത്തകന്‍ സമീപിക്കുന്നു. അയാള്‍ ആ വില്ലേജിലെ താമസക്കാരന്‍ അല്ലാഞ്ഞിട്ടു കൂടെ വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങി താഴ്ന്ന വരുമാനം കാണിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പണം കിട്ടിയാല്‍ ആ വില്ലേജ് തന്നെ എഴുതി വില്‍ക്കും എന്ന രീതിയില്‍ ആ വിഷ്വലും വാര്‍ത്തയും സംപ്രേക്ഷണം ചെയ്യുന്നു.

ഒറ്റ നോട്ടത്തില്‍ ഇത് ട്രാപ്പിലാക്കല്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് ഇത് തെറ്റാണ് എന്ന് വാദിക്കുന്നവരുണ്ട്. അതുപോലെ മറ്റ് ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് പറയുന്നവരും ഉണ്ട്.

ഇവിടെ മന്ത്രിയുടെ കാര്യത്തില്‍, 'പുറത്തു വരുന്ന വാര്‍ത്തകള്‍' പ്രകാരം അതൊരു'sting'ഓ, 'entrapment'ഓ അല്ല. ഇതൊരു 'Honeyt rap' ആണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്താണ് Honeyt rap എന്നതാണ്. കാര്യസാധ്യത്തിന് വേണ്ടി അധികാരസ്ഥാനത്തിരിക്കുന്നയാളെ അയാള്‍ അഴിമതിക്കാരനല്ലെങ്കില്‍ കൂടി സ്ത്രീകളെ ഉപയോഗിച്ച് ട്രാപ്പിലാക്കുന്നതാണ് Honeyt rap. ഇത് സാധാരണ ചെയ്യുന്നത് അധികാര സ്ഥാനത്തിരിക്കുന്നയാളെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ്. ചൂഷണം എന്നത് പണം ആകാം, അല്ലെങ്കില്‍ അതുപോലെ വിലപിടിപ്പുള്ള മറ്റെന്തെങ്കിലുമാവാം. കുടുക്കിയ 'ഇര' അയാളുടെ സോഷ്യല്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ എന്ത് ചെയ്‌യാനും തയ്യാറാകും. മംഗളം ഇവിടെ ലക്ഷ്യം വെച്ചത് ചാനലിന്റെ TRP ആണ്.

വാസ്തവമെന്തെന്നാല്‍ Honteytrap ഉം entrapment ഉം തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. അതുപോലെ തന്നെ രണ്ടിന്റെയും procedure ഏതാണ്ട് സമാനമാണ്. പക്ഷെ, ഫലത്തില്‍ ഒന്ന് ചൂഷണവും മറ്റേത് സമൂഹത്തിന്റെ നന്മക്കുവേണ്ടിയുമാണ് ഉപയോഗിക്കുന്നത്. നിയമ വിരുദ്ധമായ പ്രവൃത്തി ചെയ്താല്‍ സാധാരണ ആവശ്യപ്പെടുന്നത് പണമാണ്. ചിലര്‍ മദ്യം, അല്ലെങ്കില്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍. എന്നാല്‍, ചിലര്‍ പണത്തിന് പകരം സെക്‌സ് ആവശ്യപ്പെടുന്നവരാണ്. സെക്‌സ് സമൂഹത്തില്‍ ഒരു വലിയ സദാചാര വിഷയമായതുകൊണ്ട് ഇത്തരം ചൂഷണത്തിന് വിധേയരാകുന്നവര്‍ അത് തുറന്നുപറയാന്‍ വിസമ്മതിക്കും. അപ്പോള്‍ അങ്ങനെയുള്ള ഒരു അഴിമതിക്കാരനെ കുടുക്കാന്‍ അത് നല്‍കിയേ കഴിയൂ. അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വേണ്ട മുന്‍കരുതലും transparency യും മാധ്യമങ്ങള്‍ പുലര്‍ത്താറുണ്ട്. ഇല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ വെറും മഞ്ഞ എന്ന ഗണത്തിലേക്ക് പിന്തള്ളപ്പെടും. കൂടാതെ അത് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ബ്രാന്‍ഡ് ചെയ്യപ്പെടാനുഉള്ള സാധ്യതയുമുണ്ട്.

ഇതിന്റെ ശരി തെറ്റുകള്‍ എല്ലാം ആരാണ് തീരുമാനിക്കുന്നത് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ സാഹചര്യത്തില്‍ കോടതിയ്ക്ക് മാത്രമേ അത് സാധ്യമാവു. അല്ലാതെ ഇതിന് പ്രത്യേക നിയമമൊന്നും ഇന്ത്യയിലില്ല.

ദൈവം തെറ്റ് ചെയ്താല്‍ അതും വിളിച്ചുപറയും എന്നൊക്കെ പറയുന്നത് ആലങ്കാരികമായ ഒരു വാചകം മാത്രമാണ്. ഈ പണി ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് നന്നായി അറിയാം. whistle-blowers എന്നൊരു വര്‍ഗം തന്നെ ഇല്ല. അങ്ങനെ സ്വയം പറഞ്ഞു നടക്കുന്ന പലരും വാസ്തവത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവരുമാണ്. അത്തരം ഒരുപാട് സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് അത്തരം whistle-blowersല്‍ വിശ്വാസവുമില്ല.

ഇവിടെ മന്ത്രി എ കെ ശശീന്ദ്രന്‍ മോശം സ്വഭാവമുള്ള വ്യക്തിയാണോ അല്ലയോ എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. അതുകൊണ്ടുതന്നെ ഒരു സ്ത്രീ പറഞ്ഞാല്‍ ഫയലൊപ്പിടുന്ന മന്ത്രിയുടെ അഴിമതി പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന വാദത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. പക്ഷെ, മംഗളം ചെയ്തത് entrapmentഓ stingഓ അല്ല. trap തന്നെയാണ്. കാരണം അവര്‍ വാര്‍ത്ത അവതരിപ്പിച്ച ശൈലി നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. ഒരുകൂട്ടം നുണകളുടെ മേമ്പൊടിയോടെയാണ് മംഗളം ഈ വാര്‍ത്ത അവതരിപ്പിച്ചത്. മറിച്ച്, നിയമവിരുദ്ധ കാര്യങ്ങള്‍ സാധിച്ചെടുക്കുന്നവരെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ വാര്‍ത്ത transparent ആകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് ഇവിടെ ഉണ്ടായില്ല.

മംഗളം ചെയ്തതിനെ വാര്‍ത്തയുമായി, മാധ്യമപ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല. അതുപോലെ തന്നെ മംഗളത്തിന് ബാധകമായ auditing മറ്റുള്ള മാധ്യമങ്ങള്‍ക്കും ബാധകമാവേണ്ടതുണ്ട്. അജിത്കുമാറിനെതിരായുള്ള ഒരു പ്രതിഷേധമാവരുത് ഇപ്പോള്‍ നടക്കുന്ന പ്രതികരണങ്ങളും അന്വേഷണങ്ങളും. നെറികെട്ട മാധ്യമശൈലിക്കെതിരായ, സ്ത്രീകള്‍ക്കെതിരായ പാട്രിയാര്‍ക്കിമാധ്യമബോധത്തിനെതിരായ പ്രതിഷേധമായി അത് ഉയര്‍ന്നുവരണം. അപ്പോള്‍ മാത്രമേ ആ പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥവും വ്യാപ്തിയുമുണ്ടാവുകയുള്ളു.

31-Mar-2017