മടിക്കൈയുടെ മടിത്തട്ടില്‍

കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും ആറേഴു നാഴിക കിഴക്ക് കുന്നുകളും താഴ്‌വരകളും നീരൊഴുക്കുകളും നിറഞ്ഞ മനോഹരമായ ഗ്രാമമാണ് മടിക്കൈ. കൃഷിയാണ് മുഖ്യ ജീവിതാവലംബം. താഴ്‌വരകളില്‍ നെല്ലും ചെരിവുകളില്‍ തെങ്ങും കവുങ്ങുമാണ് കൃഷി. കുന്നിന്‍ മുകളില്‍ പറങ്കിമാവിന്‍ തോട്ടങ്ങളുണ്ട്. ഇടക്കൊക്കെ റബ്ബറും. പച്ചപിടിച്ച നേന്ത്രവാഴത്തോട്ടങ്ങള്‍ ധാരാളം കണ്ടു. അവിടെയിരുന്ന് ഞാന്‍ ആലോചിച്ചു. കൃഷിയാണ് എന്നും മടിക്കൈയുടെ രാഷ്ട്രീയം. ജന്മിത്തത്തിന്റെ നരകവാഴ്ചയെ ധിക്കരിക്കാന്‍ തീരുമാനിച്ച കുടിയാന്‍ കര്ഷകകനാണ് മടിക്കൈയിലെ വിമോചന പ്രസ്ഥാനങ്ങള്ക്ക് തുടക്കം കുറിച്ചത്. മനുഷ്യന് സഹിക്കാവുന്നതിന് ഒരു അതിരുണ്ടല്ലോ. അതു കടന്നപ്പോള്‍ അവന്‍ തിരിഞ്ഞു നിന്നു. യൗവ്വനത്തിന്റെ ഭാഗമായ ഉല്പ്പ തിഷ്ണത കൊണ്ട് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായ ജന്മി കുടുംബാംഗങ്ങളായ എ.സി.കണ്ണന്നാായര്ക്കും കെ.മാധവനും ഈ കര്ഷിക മുന്നേറ്റത്തില്‍ അണി ചേരേണ്ടി വന്നു. 1928ല്‍ ചുള്ളിക്കോല്‍ എന്ന സ്ഥലത്ത് ഒരു വായനശാല രൂപം കൊണ്ടതോടെയാണ് മടിക്കൈയുടെ സാമൂഹ്യ മുന്നേറ്റം ആരംഭിക്കുന്നത്.

സ്വാതന്ത്ര്യ സമരസേനാനി കെ.മാധവന്റെ ജന്മദേശവും കേരളത്തിലെ കര്ഷ്ക സമരചരിത്രത്തിലെ അവിസ്മരണീയ കേന്ദ്രവുമായ മടിക്കൈ ഗ്രാമം സന്ദര്ശിനക്കണമെന്ന് എനിക്ക് നേരത്തേ ആഗ്രഹമുണ്ടായിരുന്നു. രണ്ട് ആഴ്ചകള്ക്ക് മുമ്പ് അതു സാധിച്ചു. മാധവേട്ടനെ അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വസതിയില്‍ പോയി നേരത്തെതന്നെ ഞാന്‍ സന്ദര്ശിചച്ചിട്ടുണ്ട്.

 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്ഷെത്തെ യുവസാഹിത്യകാരന്മാര്ക്കു ള്ള പുരസ്‌കാരം ലഭിച്ചത് പി.വി.ഷാജികുമാറിനാണ്. കേരള സാഹിത്യ അക്കാദമി യുവകവികള്ക്കു നല്കുരന്ന പുരസ്‌കാരം പ്രകാശന്‍ മടിക്കൈക്കും ലഭിച്ചു. രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവര്ക്ക് ജന്മഗ്രാമം നല്കുലന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മടിക്കൈക്ക് പോയത്. നിരവധി എഴുത്തുകാര്ക്കുംവ കലാകാരന്മാര്ക്കുംി ജന്മം നല്കിലയ പ്രദേശമാണ് മടിക്കൈ. 'പാടുന്ന പടവാള്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.എസ്.തിരുമുമ്പ് മുതല്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം അടക്കം ആ നിര നീളുകയാണ്. നിരവധി വായനക്കാരും കലാസ്വാദകരും സാംസ്‌കാരിക പ്രവര്ത്ത്കരും ഇവിടെയുണ്ട്. നഗരങ്ങളിലെ ചലച്ചിത്രമേളകളിലെല്ലാം ഒരു കാസര്കോനട് ഗ്രൂപ്പിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരിക്കും. അതില്‍ അധികപേരും മടിക്കൈക്കാരാണ്. ഞങ്ങളെപ്പോലെ നക്ഷത്രപദവി ലഭിച്ചിട്ടില്ലാത്ത എഴുത്തുകാര്‍ വായനക്കാരെ കണ്ടുമുട്ടുന്നത് ഇതു പോലുള്ള ഉത്തര മലബാറിലെ ചില ഗ്രാമങ്ങളില്‍ ചെല്ലുമ്പോഴാണ്.

മടിക്കൈ ഒരു പാര്ടിഎ ഗ്രാമമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മാന്യന്മാരായ ചിലര്‍ കുറ്റപ്പെടുത്തുന്ന മട്ടിലാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഏതു നിലക്കാണ് ഈ സ്ഥലം പാര്ടി. ഗ്രാമമായത് എന്ന് ഈ ലേഖകന് നിശ്ചയമില്ല. വളരെ സജീവമായ അമ്പത്തിയാറ് ഗ്രന്ഥാലയങ്ങള്‍ അവിടത്തെ പഞ്ചായത്ത് അതിര്ത്തി ക്കകത്തു തന്നെ ഉണ്ട്. ഓരോന്നിനും അനുബന്ധമായ വായനാമുറികളും കലാസമിതികളും സ്‌പോര്‌്തെസ് ക്ലബ്ബുകളും ഉണ്ട്. ചര്ച്ചാമയോഗങ്ങളും സാഹിത്യ സമ്മേളനങ്ങളും നിരന്തരം നടക്കുന്നു. ഇതുകൊണ്ടെല്ലാം ആയിരിക്കുമോ അത് പാര്ടിു ഗ്രാമമായത്? ഇതൊന്നും ഒരു സുപ്രഭാതത്തില്‍ ആകസ്മികമായി ഉണ്ടായതല്ല എന്നോര്ക്കിണം. ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലേ ഈ ഗ്രാമം സ്വീകരിച്ച സഹനത്തിന്റേയും സമരത്തിന്റേയം ഉല്‍പ്പന്നമാണ് ഇന്നത്തെ മടിക്കൈ. വായനയുടേയും ചിന്തയുടേയും എഴുത്തിന്റേയും വിവേകത്തിന്റേയും നെരിപ്പോട് അണയാതെ കാത്തുസൂക്ഷിക്കുന്ന പ്രദേശത്തെ പാര്ടിീ ഗ്രാമമെന്നല്ല രാഷ്ട്രീയ ജാഗ്രതയുടെ ഗ്രാമം എന്നാണ് വിശേഷിപ്പിക്കേണ്ടത്. കുറേകൂടി മാന്യമായ ഭാഷയില്‍ സാംസ്‌കാരിക ഗ്രാമം എന്നും വിശേഷിപ്പിക്കാം.

കീക്കാങ്കോട്ടെ കെ.പി.രൈരു സ്മാരക വായനശാലയുടെ നേതൃത്തത്തിലാണ് യുവസാഹിത്യകാരന്മാര്ക്ക്ക സ്വീകരണം നല്കിായത്. സ്ത്രീകളും കുട്ടികളുമടക്കം പരിസരത്തെ ഏതാണ്ട് എല്ലാ ജനങ്ങളും സദസ്സില്‍ സന്നിഹിതരായിരുന്നു. സന്തോഷവും സങ്കടവുമെല്ലാം പരസ്പരം പങ്കിട്ടു ജീവിക്കുന്നവരാണ് എല്ലാം. അവരുടെ കൂട്ടത്തില്‍ നിന്നു മാറി എഴുത്തുകാര്‍ എന്ന നിലയില്‍ ഒരു സ്വീകരണം ഏറ്റുവാങ്ങുന്നതിന്റെ ജാള്യതയെക്കുറിച്ചാണ് ഷാജികുമാറും പ്രകാശനും സംസാരിച്ചത്. സ്വയം പ്രദര്ശിടപ്പിക്കാന്‍ അത്യത്സാഹം കാണിക്കുന്ന എഴുത്തുകാരുടെ കാലമാണല്ലോ ഇത്. പക്ഷേ മടിക്കൈയുടെ പുത്രന്മാര്ക്ക്വ ഇങ്ങനെ കെട്ടിയെഴുന്നള്ളിക്കപ്പെടുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് തികച്ചും സ്വാഭാവികം. ഇരുവരുടേയും അധ്യാപകനും പ്രശസ്ത കഥാകൃത്തുമായ അംബികാസുതന്‍ മങ്ങാടും ചടങ്ങില്‍ സംബന്ധിച്ചു. ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രം ഉള്പ്പെസടുന്ന 'നെരിപ്പ്' എന്ന പുസ്തകം യുവ നേതാവായ ശ്രീധരന്‍ മടിക്കൈ എനിക്കു സമ്മാനിച്ചു.

കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും ആറേഴു നാഴിക കിഴക്ക് കുന്നുകളും താഴ്‌വരകളും നീരൊഴുക്കുകളും നിറഞ്ഞ മനോഹരമായ ഗ്രാമമാണ് മടിക്കൈ. കൃഷിയാണ് മുഖ്യ ജീവിതാവലംബം. താഴ്‌വരകളില്‍ നെല്ലും ചെരിവുകളില്‍ തെങ്ങും കവുങ്ങുമാണ് കൃഷി. കുന്നിന്‍ മുകളില്‍ പറങ്കിമാവിന്‍ തോട്ടങ്ങളുണ്ട്. ഇടക്കൊക്കെ റബ്ബറും. പച്ചപിടിച്ച നേന്ത്രവാഴത്തോട്ടങ്ങള്‍ ധാരാളം കണ്ടു. അവിടെയിരുന്ന് ഞാന്‍ ആലോചിച്ചു. കൃഷിയാണ് എന്നും മടിക്കൈയുടെ രാഷ്ട്രീയം. ജന്മിത്തത്തിന്റെ നരകവാഴ്ചയെ ധിക്കരിക്കാന്‍ തീരുമാനിച്ച കുടിയാന്‍ കര്ഷയകനാണ് മടിക്കൈയിലെ വിമോചന പ്രസ്ഥാനങ്ങള്ക്ക് തുടക്കം കുറിച്ചത്. മനുഷ്യന് സഹിക്കാവുന്നതിന് ഒരു അതിരുണ്ടല്ലോ. അതു കടന്നപ്പോള്‍ അവന്‍ തിരിഞ്ഞു നിന്നു. യൗവ്വനത്തിന്റെ ഭാഗമായ ഉല്പ്പ തിഷ്ണത കൊണ്ട് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായ ജന്മി കുടുംബാംഗങ്ങളായ എ.സി.കണ്ണന്നാായര്ക്കും കെ.മാധവനും ഈ കര്ഷിക മുന്നേറ്റത്തില്‍ അണി ചേരേണ്ടി വന്നു. 1928ല്‍ ചുള്ളിക്കോല്‍ എന്ന സ്ഥലത്ത് ഒരു വായനശാല രൂപം കൊണ്ടതോടെയാണ് മടിക്കൈയുടെ സാമൂഹ്യ മുന്നേറ്റം ആരംഭിക്കുന്നത്.

1930കള്‍ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിര്ണ്ണാ യകമായ ഒരു ദശകമാണ്. നാടുവാഴികളും സെമിന്ദാര്മാ രും ബാരിസ്റ്റര്മാേരായ ബുദ്ധിജീവികളും ചേര്ന്ന് നയിച്ച് ദിശയറിയാതെ അന്തംവിട്ടു നിന്ന പ്രസ്ഥാനത്തിലേക്ക് കര്ഷനകരടക്കമുള്ള സാമാന്യ ജനത കടന്നു വന്നു. അതോടെ ദേശീയ മുന്നേറ്റം രാഷ്ട്രീയവല്ക്കതരിക്കപ്പെട്ടു. പ്രസ്ഥാനത്തിന് അജണ്ടയും കൃത്യമായ മുദ്രാവാക്യവുമുണ്ടായി. വ്യക്തി തലത്തില്‍ സോഷിലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരുമായി തീര്ന്ന് ഒരു പറ്റം സ്വാതന്ത്ര്യ സമരയോദ്ധാക്കളുടെ പ്രേരണയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രുസ ആദ്യമായി് അതിന്റെ മീററ്റ് സമ്മേളനത്തില്‍ വെച്ച് കര്ഷ കരുടെ ജീവിതപ്രശ്‌നം ചര്ച്ചേ ചെയ്യുന്നത്. 1936ല്‍ ചേര്ന്നന ലക്‌നൗ സമ്മേളനത്തില്‍ വെച്ച് അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കപ്പെട്ടു. ഇതിനു മുമ്പ് 1935 ജുലൈ മാസത്തില്‍ പഴയ ചിറക്കല്‍ താലൂക്കിലെ കൊളച്ചേരിയില്‍ വിഷ്ണുഭാരതീയന്റേയും കെ.എ.കേരളീയന്റേയും നേതൃത്തത്തില്‍ ഒരു കര്ഷ കസംഘം രൂപീകരിച്ചിരുന്നു. 1936ലാണ് മടിക്കൈ ഗ്രാമത്തില്‍ കര്ഷകക പ്രസ്ഥാനം പ്രവര്ത്തയനമാരംഭിക്കുന്നത്.

മുപ്പതുകള്ക്കു് ശേഷമുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ കര്ഷ.കരാണ് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തെ തുടര്ന്ന് നയിച്ചതെന്നു കാണാന്‍ കഴിയും. കര്ഷുകസമരങ്ങളാണ് എമ്പാടും നടന്നത്. ബ്രിട്ടീഷ് വാഴ്ചയോട് നേരിട്ട് എതിര്ത്തുത മുന്നേറാന്‍ ഭാഗ്യം ലഭിച്ച മലബാറിലെ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം കര്ഷ്ക മുന്നേറ്റത്തെ കഴിച്ചാല്‍ പിന്നെ കാര്യമായൊന്നും അവശേഷിക്കുകയില്ല. സ്വരാജിന്റെ മുദ്രാവാക്യം മുഴക്കി ബ്രിട്ടീഷ് സര്ക്കാനരിന്റെ തൂക്കുകയര്‍ അഭിമാനത്തോടെ ഏറ്റുവാങ്ങിയ യുവാക്കളായ നാലു രക്തസാക്ഷികള്‍ കര്ഷ ക ഗ്രാമമായ കയ്യൂരിന്റെ സംഭാവനയാണ്. നിയമലംഘനം, വിദേശ വസ്ത്ര ബഹിഷ്‌ക്കരണം, കള്ളുഷാപ്പ് പിക്കറ്റിംഗ്, ഖാദി - ഹിന്ദി പ്രചാരണം തുടങ്ങിയ പ്രതീകാത്മകങ്ങളായ സമരരൂപങ്ങള്ക്ക്പ്പുറം രക്തരൂക്ഷിതവും അല്ലാത്തതുമായ ബഹുജന മുന്നേറ്റങ്ങളെല്ലാം നടന്നത് കര്ഷീക ഗ്രാമങ്ങളിലാണ്. അക്കൂട്ടത്തില്‍ മടിക്കൈ എന്ന ഗ്രാമം തങ്ങളുടെ ആത്മാവും ശരീരവും അപ്പാടെ സമര്പ്പി ച്ചു. തൊട്ടപ്പുറത്തെ കയ്യൂരും കൊടക്കാടും സായുധ പോലീസ് ഭീകരവാഴ്ച നടത്തിയപ്പോള്‍ സമരഭടന്മാരെ കണ്മംണി പോലെ കാത്തു സൂക്ഷിച്ചു കൊണ്ട് ചരിത്രദൗത്യത്തില്‍ നിലയുറപ്പിച്ചു.

കര്ഷപക പ്രസ്ഥാനം സ്വാതന്ത്ര്യം നേടിത്തന്ന ഒരു രാജ്യത്ത് പിന്നീട് കൃഷി എങ്ങനെ പിന്നാക്കം പോയി എന്നു പരിശോധിക്കേണ്ടതുണ്ട്. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ദൗത്യം കേരളത്തില്‍ അമ്പത്തിയേഴിലേയും അറുപത്തിയേഴിലേയും ഭൂപരിഷ്‌ക്കരണ നിയമം വരെ നിലനിന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. ജന്മിത്തം അവസാനിച്ചു. പക്ഷേ കൃഷിയെ സംരക്ഷിക്കാന്‍ നമുക്കും കഴിഞ്ഞില്ല. എന്തുകൊണ്ട് കൃഷി നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് കൂടുതല്‍ സമഗ്രമായ പരിശോധന ആവശ്യമുണ്ട്. പക്ഷേ കര്ഷഴക സമരങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്കും അങ്ങനെ രാഷ്ട്രീയ നേതൃത്തത്തിലേക്കും പിന്നീട് ഭരണരംഗത്തേക്കും കടന്നു വന്ന സംഘടനകളും നേതാക്കളും കൃഷിയെ സംരക്ഷിക്കാന്‍ എന്തു ചെയ്തു എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കൃഷി നിറുത്തിയെങ്കിലും കേരളീയര്‍ ഊണു കഴിക്കല്‍ നിറുത്തിയിട്ടല്ല എന്ന സംഗതി ഓര്മ്മിിക്കണം. കൊയ്യാനാളില്ലാത്തതു കൊണ്ട് കൃഷി നിറുത്തി എന്നാണ് പുതിയ നാട്ടുകാരണവന്മാര്‍ പറയുന്നത്. പണ്ട് ഞങ്ങളുടെ ഗ്രാമത്തില്‍ സദ്യക്ക് എച്ചില്‍ ഇല എടുത്തു മാറ്റേണ്ട ചുമതല ചില അധ:സ്ഥിത സമൂദായങ്ങള്ക്കാ യിരുന്നു. കൊയ്യാനാളില്ല എന്നതു പോലെ ഇലയെടുക്കാനും ആളില്ലാതായി എന്ന പിറുപിറുക്കലുകള്‍ കേള്ക്കാ റുണ്ട്. പക്ഷേ ഇലയെടുക്കാന്‍ ആളില്ലെങ്കിലും സദ്യ നമ്മള്‍ നിറുത്തിയിട്ടില്ല. ഊണു കഴിച്ച കൈകൊണ്ടും എച്ചിലിലകള്‍ എടുത്തു മാറ്റാം എന്നു നമുക്കു മനസ്സിലായി.

പല ഗ്രാമങ്ങളിലും കൃഷിയില്‍ താല്പ്പകര്യമുള്ള യുവാക്കളുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടു വരുന്നതായുള്ള വാര്ത്ത കള്‍ ആശ്വാസം പകരുന്നു. രാസവളവും കീടനാശിനിയും ഇല്ലാത്ത ജൈവകൃഷിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. നാടന്‍ പശുക്കളെ അവലംബിച്ച് സീറോ ബജറ്റ് കൃഷി ചെയ്യുന്ന ഒരു സംഘം എന്റെ ഗ്രാമമായ കാട്ടൂരില്‍ ഉണ്ട്. 1936ല്‍ രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ കിസാന്സ്ഭയുടെ തുടര്ച്ചംയായി ഇന്നും പ്രവര്ത്തി ക്കുന്ന കേരള കര്ഷ ക സംഘം കൃഷിയെ സംരക്ഷിപ്പിക്കുന്നതിനും ഉല്പാദനം വര്ദ്ധി പ്പിക്കുന്നതിനുമായുള്ള പ്രചാരണ പ്രവര്ത്ത നങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായ വാര്ത്തപയും ശ്രദ്ധയില്‍ പെട്ടു. സമീപഭാവിയില്‍ തന്നെ കൃഷിയെ വീണ്ടും കേരളീയന്റെ സംസ്‌കാരമാക്കി മാറ്റാനുള്ള രാഷ്ട്രീയ മുന്നേറ്റം ഉയര്ന്നു വരും എന്നു പ്രത്യാശിക്കുന്നു.

asokan charuvil
kattoor p o
thrissur dist.
pin 680702
ph. 9447618659

06-Dec-2013

തുലാവർഷം മുന്‍ലക്കങ്ങളില്‍

More