Skip to main content
വാർത്തകൾ

തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി; ഗ്യാനേഷ് കുമാറിനെ ഓർത്ത് അഭിജിത് ദീപ്‌കെയുടെ പരിഹാസം

deepke trump

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ദീപ്‌കെയുടെ പരിഹാസം. ട്രംപിന് ഇത്തരമൊരു തിരിച്ചടി നേരിടാൻ ഗ്യാനേഷ് കുമാർ അനുവദിക്കില്ലായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വോട്ടർപട്ടികയിലെ ക്രമക്കേടുകളും പേരുകൾ വെട്ടിമാറ്റിയതും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ദീപ്‌കെയുടെ പരിഹാസം. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ മുന്നേറ്റം ട്രംപ് ഭരണകൂടത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.