Skip to main content
വാർത്തകൾ

മാനവീയം വീഥിയിൽ കലാ-സാംസ്‌കാരിക പരിപാടികൾ നിരോധിക്കാൻ നഗരസഭയ്ക്ക് അധികാരമില്ല: വി. ശിവൻകുട്ടി

v shivankutty

മാനവീയം വീഥി നിയന്ത്രിക്കാനോ അവിടെ കലാ-സാംസ്‌കാരിക പരിപാടികൾ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡാണെന്നും അതിന്റെ നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാനവാസികൾക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം വീഥിയിൽ എല്ലാവർക്കും കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ സ്ഥലത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തിന് കോട്ടം വരാത്ത രീതിയിലായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

മാനവീയം വീഥിയിലെ സ്ഥലങ്ങൾ അനധികൃതമായി കൈയേറി കൈവശം വയ്ക്കുന്നത് അതിന്റെ ആശയങ്ങൾക്ക് വിരുദ്ധമാണ്. അവിടെ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത് ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.