ഫാസിസമാണ് പെയ്യാനിരിക്കുന്നത്

ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും ഭരണകൂടത്തെ ഉപയോഗിച്ച് നടപ്പിലാക്കിയ ഫാസിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഗുജറാത്ത് വംശഹത്യ. അതുവരെ ക്ഷേത്ര നിര്‍മാണവും അതിനായുള്ള കര്‍സേവയും പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനേ ഭരണത്തിലിരിക്കുന്ന ബി ജെ പി നേതൃത്വത്തിന് സാധിച്ചിരുന്നുള്ളു. വാജ്‌പേയും എല്‍ കെ അദ്വാനിയുമൊക്കെ ആര്‍ എസ് എസിന് അനഭിമതരാവുന്നത് അങ്ങനെയാണ്. ഒരു വംശഹത്യ നടത്താന്‍ കഴിവില്ലാത്ത അദ്വാനിയെ പ്രധാനമന്ത്രിയാക്കിയിട്ട് എന്ത് നേട്ടം എന്നാണ് ആര്‍ എസ് എസ് ഫാസിസം ചിന്തിച്ചത്. “ആരാധനാലയങ്ങളല്ല മൂത്രപ്പുരകളാണ് വേണ്ടത്” എന്ന പ്രസ്താവന നടത്തിക്കൊണ്ട് വാജ്പേയുടെയും അദ്വാനിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമക്ഷേത്ര ശിലാന്യാസത്തെ പരിഹസിക്കാന്‍ പോലും മോഡി തയ്യാറായി. ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിലൊന്നുമല്ല കാര്യം ന്യൂനപക്ഷങ്ങളെ അഥവാ “ഭാരതാംബയുടെ കണ്ണിലെ കരടുകളെ” ഇല്ലാതാക്കുന്നതിലാണ് കാര്യമെന്ന് മോഡി പറയാതെ പറഞ്ഞു. കരടെടുക്കാനുള്ള കഴിവ് ഗുജറാത്തില്‍ തെളിയിച്ച മോഡിയെ ആര്‍ എസ് എസ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയോഗിച്ചിരിക്കുന്നു. ഗുജറാത്ത് മോഡല്‍ രാജ്യമാകെ വ്യാപിക്കുന്നതിന് വേണ്ടി.

നരേന്ദ്ര ദാമോദര്‍പ്രസാദ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നു. ദേശീയ മാധ്യമങ്ങളോടൊപ്പം മോഡിപറയുന്നതും താനൊരു ഹിന്ദു ദേശീയവാദിയാണെന്നാണ്. മോഡി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപം മോഡിയിലെ ഫാസിസ്റ്റിനെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഒരു പ്രചാരകനില്‍ നിന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നതും ആ ഫാസിസ്റ്റ് പ്രയോഗമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത് മുഖ്യമന്ത്രിയാക്കിയ നരേന്ദ്രമോഡി, ആ സ്ഥാനത്തിരുന്ന് നടപ്പിലാക്കിയ ആര്‍ എസ് എസ് അജണ്ടകള്‍ സംഘപരിവാരത്തിന് പുതുമയുള്ളതായിരുന്നു. ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് എങ്ങിനെ തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാമെന്ന് മോഡിയിലൂടെ ആര്‍ എസ് എസ് തെളിയിച്ചു.

1985ലാണ് ആര്‍ എസ് എസ് നരേന്ദ്രമോഡിയോട് ബി ജെ പിയില്‍ പ്രവര്‍ത്തിക്കാന്‍ പറയുന്നത്. ആര്‍ എസ് എസ് പ്രസിദ്ധീകരണമായ കേസരി 1987 ജൂലൈ 27ന് പുറത്തിറക്കിയ ലക്കത്തില്‍ “വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്‍മാരും മൂടുതാങ്ങികളുമാണു ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായിത്തീര്‍ന്നിട്ടുള്ളത്. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍ കലങ്ങിത്തന്നെയിരിക്കും” എന്ന് എഴുതി. അതൊരാഹ്വാനമായിരുന്നു. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും ഭാരതാംബയുടെ 'കണ്ണിലെ കരടു'കളെ നീക്കം ചെയ്യാത്ത സംഘപരിവാരങ്ങളോടുള്ള ആഹ്വാനം തന്നെയായിരുന്നു അത്. 1988ല്‍ മോഡി ബി ജെ പിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ചുമതലയേറ്റെടുത്തു. 2000 വരെ ഗുജറാത്തില്‍ ഭരണകൂടത്തെ ഉപയോഗിച്ച് ഫാസിസ്റ്റ് രീതിശാസ്ത്രം നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍, സംഘപരിവാരത്തെ സജ്ജമാക്കുന്നതില്‍ മുഴുകി. 2001 ഒക്‌ടോബര്‍ 7ന് കേശുഭായ് പട്ടേലിനെ മാറ്റി ആര്‍ എസ് എസ് അനുഗ്രഹാശിസുകളോടെ നരേന്ദ്രമോഡി മുഖ്യമന്ത്രിയായി. നവമ്പര്‍, ഡിസംബര്‍, ജനുവരി, ഫിബ്രുവരി. വെറും നാല് മാസം. 2002 ഫെബ്രുവരി 27ന് ഗോധ്ര സ്റ്റേഷന്‍ വിട്ട് അല്‍പ്പം കഴിയുമ്പോഴേക്കും സബര്‍മതി എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടു. കര്‍സേവകര്‍ ഉള്‍പ്പെടെ 58പേരാണ് അവിടെ കൊല്ലപ്പെട്ടത്.

ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതിന് അനിവാര്യമായ ഒരു ഘടകമാണ് ന്യൂനപക്ഷ വര്‍ഗീയത. ഗോധ്രയില്‍ തീവണ്ടി ആക്രമിക്കാന്‍ ഇസ്ലാമിക തീവ്രവാദികളെ വിലക്കെടുത്ത് സംഘപരിവാര്‍ പറഞ്ഞയച്ചുവെന്ന് ദിഗന്ദ് ഓഷോയെ പോലുള്ള എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ആദ്യപടിയായി മുസ്ലീം സര്‍വേയും അടയാളമിട്ട വോട്ടര്‍പട്ടികയുടെ വിതരണവും നടന്നു. അതോടൊപ്പം ഹിന്ദുവീടുകളില്‍ സൗജന്യമായി കൊലക്കത്തികള്‍ എത്തിക്കുന്ന തൃശൂല്‍ ദീക്ഷാ സമാരോഹും സംഘടിപ്പിച്ചു. ഗോധ്രാ സംഭവത്തിന് പിറകില്‍ മുസ്ലീം തീവ്രവാദികളാണ് എന്ന് സംഘപരിവാരം പറഞ്ഞ് പരത്തി. കിംവദന്തികളുടെ കെട്ടഴിച്ചുവിട്ടു. ഗുജറാത്തിലാകമാനം മുസ്ലീം വിരുദ്ധ വികാരം അലയടിക്കുവാന്‍ ഇത് കാരണമായി. തുടര്‍ന്ന് ഗുജറാത്തില്‍ അരങ്ങേറിയത് 'മോഡിസം' ആയിരുന്നു. വംശഹത്യയിലേക്ക് നയിച്ച വര്‍ഗീയ കലാപം. ഗുജറാത്ത് ഒരു ശവപറമ്പായി മാറി. മതന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പൈശാചികത്വങ്ങള്‍ സംഘപരിവാരം പുറത്തെടുത്തു.

ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും ഭരണകൂടത്തെ ഉപയോഗിച്ച് നടപ്പിലാക്കിയ ഫാസിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു ഗുജറാത്ത് വംശഹത്യ. അതുവരെ ക്ഷേത്ര നിര്‍മാണവും അതിനായുള്ള കര്‍സേവയും പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനേ ഭരണത്തിലിരിക്കുന്ന ബി ജെ പി നേതൃത്വത്തിന് സാധിച്ചിരുന്നുള്ളു. വാജ്‌പേയും എല്‍ കെ അദ്വാനിയുമൊക്കെ ആര്‍ എസ് എസിന് അനഭിമതരാവുന്നത് അങ്ങനെയാണ്. ഒരു വംശഹത്യ നടത്താന്‍ കഴിവില്ലാത്ത അദ്വാനിയെ പ്രധാനമന്ത്രിയാക്കിയിട്ട് എന്ത് നേട്ടം എന്നാണ് ആര്‍ എസ് എസ് ഫാസിസം ചിന്തിച്ചത്. “ആരാധനാലയങ്ങളല്ല മൂത്രപ്പുരകളാണ് വേണ്ടത്” എന്ന പ്രസ്താവന നടത്തിക്കൊണ്ട് വാജ്പേയുടെയും അദ്വാനിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമക്ഷേത്ര ശിലാന്യാസത്തെ പരിഹസിക്കാന്‍ പോലും മോഡി തയ്യാറായി. ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിലൊന്നുമല്ല കാര്യം ന്യൂനപക്ഷങ്ങളെ അഥവാ “ഭാരതാംബയുടെ കണ്ണിലെ കരടുകളെ” ഇല്ലാതാക്കുന്നതിലാണ് കാര്യമെന്ന് മോഡി പറയാതെ പറഞ്ഞു. കരടെടുക്കാനുള്ള കഴിവ് ഗുജറാത്തില്‍ തെളിയിച്ച മോഡിയെ ആര്‍ എസ് എസ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയോഗിച്ചിരിക്കുന്നു. ഗുജറാത്ത് മോഡല്‍ രാജ്യമാകെ വ്യാപിക്കുന്നതിന് വേണ്ടി.

ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ഹിന്ദുഫാസിസത്തിന്റെ ആഴവും വ്യാപ്തിയുമളക്കാന്‍, മഹാത്മാഗാന്ധിയുടെ വധവും ഗുജറാത്തിലെ വംശീയഹത്യയും മാത്രം മതിയാവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളെ വിലയിരുത്തുമ്പോഴാണ് ആര്‍എസ്എസിന്റെ ഫാസിസ്റ്റ് രീതി ശാസ്ത്രത്തിന്റെ പ്രയോഗവും ആഴവും മനസ്സിലാവുക.

വര്‍ഗീയ കലാപങ്ങള്‍ ഭൂരിപക്ഷവും പൊടുന്നനെയുള്ള വികാരവിക്ഷോഭങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്നതോ, മതസ്പര്‍ധ വളര്‍ന്ന് സംഘട്ടനത്തിലെത്തുന്നതോ അല്ല. ആര്‍എസ്എസിന്റെ വ്യക്തമായ ആസൂത്രണമാണ് കലാപമായി രൂപാന്തരപ്പെടുന്നത്. 1960 മുതല്‍ 1980 വരെ നടന്ന വര്‍ഗീയകലാപങ്ങള്‍ മുഖ്യമായും വ്യാവസായിക നഗരങ്ങളെ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രത്യേകിച്ചേതെങ്കിലും ഒരു തൊഴിലിലൂടെ സമ്പദ്ഘടന വളരുന്ന പട്ടണങ്ങളെയാണ് കലാപങ്ങള്‍ ലക്ഷ്യം വെച്ചത്. 1989ല്‍ രാജസ്ഥാന്‍ കോട്ടയിലുണ്ടായ കലാപം അത്തരത്തിലുള്ളതായിരുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം വേര്‍തിരിവ് ഏറെക്കുറെ ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ഏത് വിധേനയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കലാപം ആര്‍എസ്എസ് ആസൂത്രണം ചെയ്തത്. ആര്‍എസ്എസിന്റെ താല്‍പര്യങ്ങളുമായി രാഷ്ട്രീയമായോ, സാമ്പത്തികമായോ യോജിക്കാത്തതും ഗണ്യമായ തോതില്‍ മുസ്ലിംങ്ങള്‍ അധിവസിക്കുന്നതുമായ പ്രദേശങ്ങളായിരുന്നു കലാപബാധിത മേഖലകള്‍. ബിഹാര്‍ ഷെറീഫ് കലാപം പോലുള്ള സംഘര്‍ഷങ്ങള്‍ 80കള്‍ക്ക് ശേഷം ഗ്രാമങ്ങളിലും ചില നഗരങ്ങളിലുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവയിലധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായിട്ടില്ല. ബിജെപിയും മറ്റ് സംഘപരിവാരങ്ങളും വളരെയേറെ കൃത്യതയോടെ സംഘടിപ്പിച്ച 1990കള്‍ക്ക് ശേഷമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്നും ഭിന്നമായിരുന്നു 80കളിലെ സംഘര്‍ഷങ്ങള്‍.

90കളിലെ കലാപങ്ങളുടെ പൊതുസ്വഭാവം അവ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നതാണ്. അയോധ്യാ തര്‍ക്കവും അതിന്റെ രാഷ്ട്രീയവല്‍ക്കരണവും ബാബരി മസ്ജിദ് തകര്‍ക്കലുമൊക്കെ ബിജെപിയുടെ വോട്ട് ബാങ്ക് വികസിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ടിയുടെ തകര്‍ച്ചയും രാഷ്ട്രീയ ശക്തിയെന്ന നിലയിലുള്ള ബിജെപിയുടെ വളര്‍ച്ചയും സംഭവിക്കുന്നത് 90കളിലാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയ ധ്രുവീകരണം വിപുലപ്പെടുത്താനും കലാപങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കാനും സംഘപരിവാരങ്ങള്‍ പരിശ്രമിച്ചു. രാഷ്ട്രീയ അധികാരം എത്തിപ്പിടിക്കാനും വളര്‍ച്ചയുടെ പുതിയ മേഖലകള്‍ സൃഷ്ടിക്കാനും ആര്‍എസ്എസ് തീരുമാനിച്ചിടത്തെല്ലാം വര്‍ഗീയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഒറീസയില്‍ ക്രൈസ്തവാരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതും. ഗുജറാത്തിലെ മോഡിസപ്രയോഗവും മുസഫര്‍നഗര്‍ കലാപവുമൊക്കെ ഉദാഹരണങ്ങളാണ്.

ആര്‍ എസ് എസ് പ്രചാരകനായിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ഫാസിസ്റ്റ് പ്രയോഗങ്ങള്‍ പ്രതീക്ഷിക്കാം. ഒന്ന് ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. രണ്ട് ആര്‍ എസ് എസ് പ്രദേശിക തലങ്ങളില്‍ പതിവ് രീതിയില്‍ നടപ്പിലാക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ കലാപം 1947ല്‍ ബംഗാളിലെ നവഖാലിയിലും ബംഗാളിലുമായിരുന്നു. വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബിഹാര്‍

ഒരു ഹിന്ദുപെണ്‍കുട്ടി മുസ്ലീമായ ഒരു ബീഡിമുതലാളിയുടെ മകനുമായി ഒളിച്ചോടിയതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി നിരവധി നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. ബീഡി വ്യവസായത്തിലേര്‍പ്പെടുന്നവര്‍ ഹീന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നിങ്ങനെ ധ്രുവീകരിച്ച് കടുത്ത സംഘര്‍ഷത്തിലേര്‍പ്പെട്ടു. ജസ്റ്റിസ് ശിവദയാല്‍ ശ്രീവാസ്തവ കമ്മിറ്റിയാണ് കലാപത്തെ പറ്റി അന്വേഷിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ജീവതയും അന്വേഷണത്തിലും വിചാരണയിലും പോലീസ് കാണിച്ച നിഷ്‌ക്രിയത്വവും പ്രതികളെ മിക്കവരെയും വെറുതെ വിടാന്‍ കാരണമായി. പ്രാദേശിക കാരണങ്ങള്‍ വികസിപ്പിച്ച് ന്യൂനപക്ഷങ്ങളെ അക്രമിക്കാനുള്ള രീതി കൃത്യതയോടെ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ പ്രയോഗിച്ച് തുടങ്ങിയത് ഈ കലാപത്തോടുകൂടിയാണ്.

കലാപത്തിന്റെ പ്രതിധ്വനിയുമായിരുന്നു ഈ കലാപത്തിന് ഹേതുവായത്. ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലായിരുന്നു സംഘര്‍ഷം. 5000 പേര്‍ മരണമടഞ്ഞു. 25000ത്തില്‍പരം പേര്‍ക്ക് പരിക്കുപറ്റി. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ ഈ കലാപത്തില്‍ വ്യാപകമായി നടപ്പിലാക്കപ്പെട്ടു. ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കലാപങ്ങള്‍ക്കാകെ ചില പൊതു സ്വഭാവങ്ങളുണ്ട്. ഗുജറാത്തിലായാലും ഒരീസയിലായാലും തലശ്ശേരിയിലായാലും ഒരേതരത്തിലാണ് ആസൂത്രണം. രാജ്യം സ്വാതന്ത്ര്യം നേടിയ വര്‍ഷത്തിലും തുടര്‍ന്നിങ്ങോട്ടും ആര്‍എസ്എസ് തുടക്കമിട്ട കലാപങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍, ഈ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കും.

1947 മാര്‍ച്ച് -ആഗസ്ത്, പഞ്ചാബ് (ലാഹോര്‍, അമൃത്‌സര്‍)

1947 മാര്‍ച്ച് മുതല്‍ ആഗസ്ത് വരെ നീണ്ടുനിന്ന കലാപമാണ് പഞ്ചാബിലെ ലാഹോറും അമൃത്‌സറും കേന്ദ്രീകരിച്ച് നടന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയ കലാപം സ്വാതന്ത്ര്യശേഷവും തുടര്‍ന്നു. ഇവിടെയും വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കാരണമായിതീര്‍ന്നത്. വിഭജനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ സംഘര്‍ഷങ്ങള്‍ പഞ്ചാബിലായിരുന്നു. ലാഹോറിലും അമൃത്‌സറിലും ആയുധധാരികളായആള്‍ക്കൂട്ടങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കി. പാര്‍പ്പിടങ്ങള്‍ക്ക് തീവെച്ചു. 2002ല്‍ ഗുജറാത്തില്‍ നടന്ന ഫാസിസ്റ്റ് പ്രയോഗങ്ങളുമായി പഞ്ചാബിലെ അക്രമരീതികള്‍ക്ക് ഏറെ സാമ്യമുണ്ട്. 5000 പേരാണ് കലാപത്തില്‍ മരിച്ചത്. 3000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

1961 - ജബല്‍പൂര്‍

ഒരു ഹിന്ദുപെണ്‍കുട്ടി മുസ്ലീമായ ഒരു ബീഡിമുതലാളിയുടെ മകനുമായി ഒളിച്ചോടിയതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി നിരവധി നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. ബീഡി വ്യവസായത്തിലേര്‍പ്പെടുന്നവര്‍ ഹീന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നിങ്ങനെ ധ്രുവീകരിച്ച് കടുത്ത സംഘര്‍ഷത്തിലേര്‍പ്പെട്ടു. ജസ്റ്റിസ് ശിവദയാല്‍ ശ്രീവാസ്തവ കമ്മിറ്റിയാണ് കലാപത്തെ പറ്റി അന്വേഷിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിര്‍ജീവതയും അന്വേഷണത്തിലും വിചാരണയിലും പോലീസ് കാണിച്ച നിഷ്‌ക്രിയത്വവും പ്രതികളെ മിക്കവരെയും വെറുതെ വിടാന്‍ കാരണമായി. പ്രാദേശിക കാരണങ്ങള്‍ വികസിപ്പിച്ച് ന്യൂനപക്ഷങ്ങളെ അക്രമിക്കാനുള്ള രീതി കൃത്യതയോടെ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ പ്രയോഗിച്ച് തുടങ്ങിയത് ഈ കലാപത്തോടുകൂടിയാണ്.

1964 - റൂര്‍ക്കേല, കല്‍ക്കത്ത. ജംഷെഡ്പൂര്‍

വ്യവസായ മേഖലയിലെതര്‍ക്കം ഹിന്ദു-മുസ്ലീം മദ്യവ്യാപാരികള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറി. വ്യാപാരം കൂടുതല്‍ ലഭിക്കുന്നത് മുസ്ലീങ്ങള്‍ക്കാണ് എന്ന പ്രചാരണവും തുടര്‍ന്ന് സംഘര്‍ഷവും. ഈ കലാപത്തിന്റെ മൂലകാരണം കിഴക്കന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നു. അതിനുള്ള തിരിച്ചടിയായി മാറി റൂര്‍ക്കേല കലാപം. 2000ലധികം പേര്‍ മരണമടഞ്ഞു. ഭൂരിഭാഗവും മുസ്ലീംങ്ങളായിരുന്നു. കലാപങ്ങള്‍ക്കും മുസ്ലീംഹത്യക്കും നേതൃത്വം കൊടുത്തത് ആര്‍എസ്എസ് ആണ്.

1967 ആഗസ്ത് -ഹാതിയ, റാഞ്ചി

ഉര്‍ദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ ജാഥക്ക് നേരെയുണ്ടായ കല്ലേറായിരുന്നു കലാപത്തിന് തുടക്കമിട്ടത്. താമസംവിനാ നിറം പിടിപ്പിച്ച നുണകളുടെ വ്യാപനമുണ്ടായി. 164 മുസ്ലീംങ്ങള്‍ വധിക്കപ്പെട്ടു. 19 ഹിന്ദുക്കളും. രഘുബീര്‍ ദയാല്‍ കമ്മീഷന്‍ കലാപത്തെപ്പറ്റി അന്വേഷിച്ചു. റാഞ്ചിയില്‍ നടന്ന സംഭവത്തിന്റെ കേട്ടുകേള്‍വിയുടെ അനന്തരഫലമായിരുന്നു കലാപമെന്നും ഹാതിയയില്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊണ്ടില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ വിമര്‍ശനത്തിന് വിധേയമായി.

1968- ഔറംഗബാദ്

ഒരു കച്ചവടസ്ഥാപനത്തില്‍ കയറിയ പശുവിനെ മുസ്ലീം കുട്ടി തുരത്തിയോടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ആര്‍എസ്എസ് -ജനസംഘത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ കൊള്ള നടത്തി. കോണ്‍ഗ്രസുകാരും കൊള്ളയിലും കൊള്ളിവെയ്പിലും പങ്കുകൊണ്ടു. ഇവിടെ മുസ്ലിംങ്ങള്‍ തിരിച്ചടിച്ചു. 1964-65ല്‍ തന്നെ ഔറംഗബാദില്‍ വര്‍ഗീയാസ്വാസ്ഥ്യം ഉയര്‍ന്നു തുടങ്ങിയിരുന്നു. 1964 വരെ അവിടെ ജമാഅത് ഇ ഇസ്ലാമിയുടെ ഘടകങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നില്ല. വര്‍ഗീയമായ ചേരിതിരിവ് ഇത്തരം സംഘടനകളുടെ ആവിര്‍ഭാവത്തിന് കാരണമായി. 1964ലെ തെരഞ്ഞെടുപ്പില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞുകൊണ്ടാണ് ജനസംഘം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.

1968 മാര്‍ച്ച് -ആസാം (കരീംഗഞ്ച്)

ഒരു മുസ്ലീം വളര്‍ത്തുന്ന പശു ഒരു ഹിന്ദുവിന്റെ പാര്‍പ്പിടത്തിലേക്ക് കയറിച്ചെന്നു. അതിനെ പുറത്താക്കുന്നതിനിടയില്‍ ആ വീട്ടിലെ ഒരംഗം പശുവിനെ മുറിവേല്‍പിച്ചു. തുടര്‍ന്ന്, അവിടുത്തെ ഹിന്ദുബാലനെ മുസ്ലീംങ്ങള്‍ ചേര്‍ന്ന് മര്‍ദിച്ചു. അങ്ങിനെയാണ് കലാപം തുടങ്ങുന്നത്. 41 മുസ്ലീംങ്ങളും 41 ഹിന്ദുക്കളും മരണമടഞ്ഞു. കരീംഗഞ്ചിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും വ്യാപാരികളും ഒപ്പം കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവരും ആയിരുന്നു. പാകിസ്ഥാനിലെ മുസ്ലിംങ്ങളുടെ സഹായത്തോടെ അവിടുത്തെ മുസ്ലിംങ്ങള്‍ കള്ളക്കടത്തില്‍ തങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതായുള്ള വിലയിരുത്തലാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. അവര്‍ കലാപത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

1969 -അഹമ്മദാബാദ്

അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രപരിസരത്ത് സപ്തംബര്‍ മാസമുണ്ടായ വര്‍ഗീയസംഘര്‍ഷം കലാപമായി പടര്‍ന്നുപിടിക്കുകയായിരുന്നു. 25ലധികം പ്രദേശങ്ങളില്‍ കലാപം ആളിക്കത്തി. ന്യൂനപക്ഷ ധ്വംസനത്തിനായി മതപരമായ യുദ്ധം ആഹ്വാനം ചെയ്ത് ആര്‍എസ്എസും ജനസംഘവും നോട്ടീസുകള്‍ വിതരണം ചെയ്തു. 512 പേരാണ് കൊല്ലപ്പെട്ടത്. ജസ്റ്റിസ് പി ജഗന്‍മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കലാപത്തെപ്പറ്റി അന്വേഷിച്ചു. കേട്ടുകേള്‍വികളും നുണകളും അവിടെ അതിവേഗം പ്രചരിച്ചിരുന്നു. നോട്ടീസ് വിതരണത്തിലൂടെയും തെറ്റായ പത്രവാര്‍ത്തകളിലൂടെയും വിദ്വേഷം ആളിക്കത്തിക്കുകയുമുണ്ടായി. ഇത് കണ്ടെത്തിയ കമീഷന്‍ കലാപം രൂപപ്പെടുത്തുന്നതിലും പടര്‍ത്തുന്നതിലും ആര്‍എസ്എസിന് പങ്കുണ്ടെന്നും വിലയിരുത്തി. വര്‍ഗീയകലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ടിയും പങ്കെടുത്തു. സംഘര്‍ഷങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ മുസ്ലിംങ്ങളെ ദേശവിരുദ്ധരെന്ന് വിളിച്ച് ആക്ഷേപിക്കുകയുമുണ്ടായി. ആര്‍എസ്എസിന്റെ ഹിന്ദുത്വ ഫാസിസത്തിനോട് ചേര്‍ന്ന് നില്‍ക്കാനാണ് കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും ശ്രമിച്ചിട്ടുള്ളത് എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം.

1970 -മഹാരാഷ്ട്ര (ഭീവണ്ടി)

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കലാപത്തിന് ഹേതുവായത് വര്‍ഷത്തില്‍ നടന്നുവരാറുള്ള ശിവജി അനുസ്മരണ ഘോഷയാത്രയാണ്. ഇത് മുസ്ലിംങ്ങള്‍ കൂടി പങ്കെടുക്കുന്ന വലിയൊരു ഉത്സവമായിരുന്നു. ആ വര്‍ഷവും

ശിവജി അനുസ്മരണ ഘോഷയാത്ര. ഇത് മുസ്ലിംങ്ങള്‍ കൂടി പങ്കെടുക്കുന്ന വലിയൊരു ഉത്സവമായിരുന്നു. ആ വര്‍ഷവും പതിവുപോലെ മുസ്ലീംങ്ങള്‍ ഘോഷയാത്രയില്‍ പങ്കുകൊണ്ടു. നല്ല രീതിയില്‍ ആഹ്ലാദപൂര്‍വം ആരംഭിച്ച് കുറെദൂരം പിന്നിട്ടപ്പോള്‍ പെട്ടെന്ന് മുസ്ലിംങ്ങള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ ഘോഷയാത്രയില്‍ മുഴങ്ങാന്‍ തുടങ്ങി. സംഘര്‍ഷത്തിലേക്കെത്തുമ്പോള്‍ പോലീസ് ഇടപെട്ടു. എന്നാല്‍, പോലീസിന്റെ നടപടികളും ഏകപക്ഷീയമായി മുസ്ലിംങ്ങള്‍ക്കെതിരായിരുന്നു. 59 മുസ്ലിംങ്ങളും 17 ഹിന്ദുക്കളും കലാപത്തില്‍ മരണമടഞ്ഞു. മുസ്ലിംങ്ങളുടെ ഒരു കല്യാണ പാര്‍ടിയെ അപ്പാടെ ഇടുങ്ങിയ ഒരു ഹാളിലേക്ക് കയറ്റി തീയിട്ട് കൊലപ്പെടുത്തിയത് ഭീവണ്ടി കലാപത്തിലാണ്. ''ആര്‍എസ്എസും സംഘപരിവാരങ്ങളും എവിടെയുണ്ടോ അവിടെ സമാധാനപരമായി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാവു”മെന്ന ഇന്ദിരാഗാന്ധിയുടെ പരസ്യപ്രസ്താവന ഈ കലാപത്തെ തുടര്‍ന്നായിരുന്നു. 

പതിവുപോലെ മുസ്ലീംങ്ങള്‍ ഘോഷയാത്രയില്‍ പങ്കുകൊണ്ടു. നല്ല രീതിയില്‍ ആഹ്ലാദപൂര്‍വം ആരംഭിച്ച് കുറെദൂരം പിന്നിട്ടപ്പോള്‍ പെട്ടെന്ന് മുസ്ലിംങ്ങള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ ഘോഷയാത്രയില്‍ മുഴങ്ങാന്‍ തുടങ്ങി. സംഘര്‍ഷത്തിലേക്കെത്തുമ്പോള്‍ പോലീസ് ഇടപെട്ടു. എന്നാല്‍, പോലീസിന്റെ നടപടികളും ഏകപക്ഷീയമായി മുസ്ലിംങ്ങള്‍ക്കെതിരായിരുന്നു. 59 മുസ്ലിംങ്ങളും 17 ഹിന്ദുക്കളും കലാപത്തില്‍ മരണമടഞ്ഞു. മുസ്ലിംങ്ങളുടെ ഒരു കല്യാണ പാര്‍ടിയെ അപ്പാടെ ഇടുങ്ങിയ ഒരു ഹാളിലേക്ക് കയറ്റി തീയിട്ട് കൊലപ്പെടുത്തിയത് ഭീവണ്ടി കലാപത്തിലാണ്. ''ആര്‍എസ്എസും സംഘപരിവാരങ്ങളും എവിടെയുണ്ടോ അവിടെ സമാധാനപരമായി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാവു”മെന്ന ഇന്ദിരാഗാന്ധിയുടെ പരസ്യപ്രസ്താവന ഈ കലാപത്തെ തുടര്‍ന്നായിരുന്നു. ഡിപി മദന്‍ കമ്മീഷനാണ് കലാപത്തെകുറിച്ച് അന്വേഷിച്ചത്. പോലീസിന്റെ സമീപനങ്ങളേയും പക്ഷപാതിത്വത്തെയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള രാഷ്ട്രീയ ഉത്സവ് മണ്ഡലിനും ഇന്ത്യാ മജ്‌ലിസ്- തമീര്‍ -ഇ- മില്ലറ്റ (എംടിഎം) നും സംഘര്‍ഷത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പോലീസിന്റെ അറസ്റ്റിലും പക്ഷപാതിത്വം പ്രകടമായിരുന്നു. 323 ഹിന്ദുക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ 1236 മുസ്ലീംങ്ങളെയാണ് അറസ്റ്റ് ചെയ്തത്.

1970 മേയ്-ജല്‍ഗാവ്, മഹാരാഷ്ട്ര

ഒരു ഹിന്ദു യുവതിയെ ചില മുസ്ലിം ചെറുപ്പക്കാര്‍ ആകമിച്ചു എന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം. മഹാരാഷ്ട്രയിലെ പോലീസടങ്ങുന്ന ഭരണകൂടം മിക്കവാറും ആര്‍എസ്എസ് നേതൃത്വത്തിലുള്ള കലാപങ്ങള്‍ക്ക് അനുകൂലമായ മനോഭാവമായിരുന്നു കൈകൊണ്ടിരുന്നത്. അകമസംഭവങ്ങള്‍ വ്യാപകമായി നടന്ന മേയ് 3ന് എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പട്ടണത്തിന് പുറത്തായിരുന്നു. അക്രമതേര്‍ വാഴ്ചകളെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്. 42 മുസ്ലിംങ്ങളും ഒരു ഹിന്ദുവും കൊല്ലപ്പെട്ടു. ഡി പി മദന്‍ കമ്മീഷന്‍ തന്നെയാണ് ഈ കലാപത്തെ പറ്റിയും അന്വേഷിച്ചത്. കലാപത്തിന് കാരണമായി ആര്‍എസ്എസ് പ്രചരിപ്പിച്ച, ഹിന്ദുയുവതിയെ അപമാനിച്ചു എന്ന കഥ കെട്ടിച്ചമച്ചതാണെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. സംഘപരിവാരങ്ങളുടെ സഹായത്തോടെ പോലീസാണ് ഈ കഥ ചമച്ചുണ്ടാക്കിയതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

1970 മെയ്-മഹാദ്, മഹാരാഷ്ട്ര

ആകാശവാണിയില്‍ ഭീവണ്ടി കലാപത്തെ കുറിച്ചുള്ള അറിയിപ്പുകള്‍ വന്നപ്പോഴാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്. 9 മുസ്ലിംങ്ങള്‍ക്കും 9 ഹിന്ദുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഡി പി മദന്‍ കമ്മീഷന്‍ തന്നെയാണ് ഈ കലാപത്തെ പറ്റിയും അന്വേഷിച്ചത്. ആര്‍എസ്എസ് സംഘപരിവാരങ്ങളെ കൂടാതെ, വര്‍ഗീയ വികാരത്തെ ചൂഷണം ചെയ്തതിന് രാഷ്ട്രീയ കക്ഷികളും കമ്മീഷന്റെ വിമര്‍ശനത്തിന് വിധേയരായി.

1972-നോനാരി, സജ്‌നി, ഉത്തര്‍പ്രദേശ്

ഒരു ഹരിജന്‍ നേതാവിനെ ഒരു മുസ്ലിം വധിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നവംബര്‍ 15നാണ് കലാപം തുടങ്ങിയത്. സംഘപരിവാരങ്ങള്‍ തന്നെയാണ് കലാപം വ്യാപിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. 10000ത്തിലധികം വരുന്ന ആള്‍ക്കൂട്ടം മുസ്ലിം ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തി. ഡിസംബര്‍ 15ന്, ഒരു മുസ്ലിം യുവാവ് ബ്രാഹ്മണ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്ന നുണ പ്രചരിപ്പിച്ചുകൊണ്ട് 5000ത്തോളം വരുന്ന ആള്‍ക്കൂട്ടം മുസ്ലിംങ്ങളെ ക്രൂരമായി ആക്രമിക്കാന്‍ തുടങ്ങി. നോനാരിയില്‍ 107 മുസ്ലിം ഭവനങ്ങള്‍ കൊള്ളയടിക്കുകയും 76 വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു.

1977 ഒക്‌ടോബര്‍-വാരണാസി, ഉത്തര്‍പ്രദേശ്

ആംഗ്ലോ-ബംഗാളി കോളേജിലെ വിദ്യാര്‍ത്ഥികളും സമീപത്തുള്ള മുസ്ലിംങ്ങളായ തുണിനെയ്ത്തുകാരും തമ്മിലുള്ള തര്‍ക്കമാണ് കലാപത്തിന്കാരണമായത്. തുണിനെയ്ത്തുകാരുടെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുള്ള മൈതാനം കോളേജ് വിദ്യാര്‍ത്ഥികള്‍ കൈയേറി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെട്ടു. എന്നാല്‍, നെയ്ത്തുകാരുടെ താമസസ്ഥലത്ത് കയറി അവരെ നിഷ്ഠൂരമായി മര്‍ദിക്കാനാണ് പോലീസ് തുനിഞ്ഞത്. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങളുടെ ഇടപെടല്‍ ആദ്യം മുതല്‍ക്കേയുണ്ടായിരുന്നു. സിനിമാ കൊട്ടകയില്‍ സിനിമ കണ്ടുകൊണ്ടിരുന്ന 5 മുസ്ലിംങ്ങളെ വലിച്ചിറക്കി കുത്തിക്കൊന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തിലെ കുറ്റവാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടതിന് പകരം പോലീസ് വെടിവെച്ചത് മുസ്ലിംങ്ങള്‍ക്ക് നേരെയാണ്. പോലീസ് ഭരണവര്‍ഗത്തില്‍ സംഘപരിവാറിന്റെ സ്വാധീനം വളരെയേറെയുണ്ടായിരുന്നു എന്ന് ഇതിനാല്‍ വെളിവാകുന്നുണ്ട്.

1978 ഒക്‌ടോബര്‍-അലിഗഡ്, ഉത്തര്‍പ്രദേശ്

അലിഗഢ് കലാപം ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ മുന്നോട്ടുവെക്കുന്ന ന്യൂനപക്ഷ അതിക്രമത്തിന്റെയും അവരെ കവര്‍ച്ച ചെയ്ത് ആ സമ്പത്ത് ഹിന്ദുത്വത്തിലേക്ക് മുതല്‍കൂട്ടുക എന്ന ഗോള്‍വാക്കറിസത്തിന്റേയും പ്രത്യക്ഷമായ ഉദാഹരണമാണ്. ഹിന്ദുമതത്തില്‍പെട്ട ഒരാളുടെ കൊലപാതകമായിരുന്നു കലാപത്തിന് കാരണമായത്. കുറ്റവാളിയെ പിടികൂടണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രകടനം മുസ്ലിംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൂടി കടന്നുപോയപ്പോള്‍ അക്രമാസക്തമായി മാറുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒരു മുന്‍കരുതലെന്ന നിലയ്ക്ക് പോലീസ് പിടികൂടിയവരെ ഭരണകക്ഷിക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി ബലാല്‍ക്കാരമായി മോചിപ്പിച്ചു. ഇത്തരം ചെയ്ത്തുകളെല്ലാം തന്നെ ആര്‍എസ്എസ്-സംഘപരിവാരങ്ങളുടെ ആസൂത്രണത്തോടും ഒത്താശയോടും കൂടിയുള്ളതായിരുന്നു.
അലിഗഢിലെ പ്രധാന വ്യവസായം സമ്പന്നരായ മുസ്ലിംങ്ങളുടെ ഉടമസ്ഥതയിലുള്ള പൂട്ട് നിര്‍മ്മാണമാണ്. ഈ വ്യവസായികള്‍ മുസ്ലിംങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്യാറുമുണ്ട്. കലാപമുണ്ടാവുമ്പോള്‍ ഈ മുസ്ലിം തൊഴിലാളികളുടെ സംരക്ഷകരായി നില്‍ക്കുന്ന മുതലാളിമാര്‍ കൂടുതല്‍ ചൂഷണത്തിനായി ഈ അവസരത്തെ ഉപയോഗിച്ചു. പൂട്ട് നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ നിയന്ത്രണം ജനസംഘിന്റെ പ്രവര്‍ത്തകരായ ഹിന്ദു വ്യാപാരികള്‍ക്കാണ്. കലാപവേളയില്‍ ജീവനുംകൊണ്ട് ഓടിപ്പോവുന്ന മുസ്ലിം വ്യാപാരികളടക്കമുള്ളവരുടെ സമ്പാദ്യവും സ്വത്ത് വകകളും കൈക്കലാക്കുന്നതില്‍ ഹിന്ദുവ്യാപാരികള്‍ വിജയിച്ചു. കലാപങ്ങളുടെയിടയില്‍ ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ നടത്തുന്ന ഇത്തരം കൊള്ളകള്‍ വ്യാപാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി പിന്നീടും നടന്നിട്ടുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു.

1978 സപ്തംബര്‍-ഹൈദരാബാദ്, ആന്ധ്രാപ്രദേശ്

ഗണേശഘോഷയാത്രക്ക് നേരെ നടത്തിയ കല്ലേറിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. 19 പേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ കലാപം വ്യാപിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചെന്നറെഡ്ഢി ഗണേശഘോഷയാത്രയെ സ്ഥിരമായി അഭിവാദ്യം ചെയ്യാനാരംഭിച്ചത് ഈ കലാപം മുതലാണ്.

1979 ഏപ്രില്‍-ജംഷെഡ്പൂര്‍, ബിഹാര്‍

രാമനവമി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷശ്രമമാണ് കലാപത്തിന് തുടക്കമിട്ടത്. കലാപത്തെപറ്റി നേരത്തെ രൂപരേഖയുണ്ടാക്കിയിരുന്നു. മുസ്ലിംങ്ങളും ആദിവാസികളും ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടി ഘോഷയാത്ര കടന്നുപോകുമ്പോള്‍ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്തെ എംഎല്‍എയും ആര്‍എസ്എസ് നേതാവുമായിരുന്ന ദിനാനാഥ് പാണ്‌ഡേ കലാപത്തില്‍ സജീവ പങ്ക് വഹിച്ചു. 120 പേര്‍ കലാപത്തില്‍ മരണമടഞ്ഞു. ഇതില്‍ പകുതിയിലധികവും മുസ്ലിംങ്ങളായിരുന്നു. ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ നേരത്തെ കൂടി ആലോചിച്ചുറപ്പിച്ചായിരുന്നു കലാപം സംഘടിപ്പിച്ചത്. ജിതേന്ദ്ര നാരായണ്‍ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. ബിജെപിയുടെയും ബിഎംഎസിന്റെയും പിന്‍ബലത്തോടെ കലാപമഴിച്ചുവിട്ടത് ആര്‍എസ്എസ് ആണെന്ന് കമ്മീഷന്‍ വിലയിരുത്തി. കലാപമടിച്ചമര്‍ത്താന്‍ വേണ്ടി ബിഹാര്‍ മിലിട്ടറി പോലീസ് 22 മണിക്കൂര്‍ നേരം നടത്തിയ വെടിവെയ്പില്‍ ഒരൊറ്റഹിന്ദു പോലും കൊല്ലപ്പെട്ടിട്ടില്ലെന്നത് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

1980 ആഗസ്ത്-മൊറാദാബാദ്, ഉത്തര്‍പ്രദേശ്

ഈദ്ഗാഹില്‍ കടന്ന ഒരു പന്നിയെ വിരട്ടിയോടിക്കണമെന്ന മുസ്ലിംങ്ങളുടെ ആവശ്യം ഒരു പോലീസുകാരന്‍ നിരാകരിച്ചതാണ് കലാപകാരണമായി പറയുന്നത്. ഈദ് പ്രാര്‍ത്ഥനയ്ക്കിടയില്‍ അപ്രതീക്ഷിതമായി ആക്രമണമുണ്ടായി. ഭീകരമായ കലാപം. സംഭ്രാന്തിയോടെ രക്ഷപ്പെടുന്നതിനിടയില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍

ഷഗാസാ മേഖലയില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തേയും ഒരു മസ്ജിദിനെയും ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിന് വഴിമരുന്നിട്ടത്. കലാപത്തിന് തൊട്ടുമുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കലാപത്തിന് തിരികൊളുത്താനുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു. കലാപത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് നെയ്ത്ത് തൊഴിലെടുക്കുന്ന മുസ്ലിം വിഭാഗത്തിലുള്ള അന്‍സാരിമാരായിരുന്നു.

കൊല്ലപ്പെട്ടു. 1500നും 2000നും ഇടയില്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. അനൗദ്യോഗികമായ കണക്കില്‍ ഇതിലുമേറെയുണ്ട്. നിരവധി ഹരിജന്‍ കുടിലുകളും മുസ്ലീം അഭയാര്‍ത്ഥി ക്യാമ്പുകളും ആക്രമണത്തിന് ഇരയായി. മൊറാദാബാദില്‍ അധിവസിക്കുന്ന മുസ്ലിംങ്ങളും ഹിന്ദുക്കളും അംഗസംഖ്യയില്‍ ഏകദേശം തുല്യരാണ്.
ആ പട്ടണത്തിലെ മുഖ്യവരുമാനം പിച്ചളപാത്ര നിര്‍മ്മാണ വ്യവസായമാണ്. അവിടെ തൊഴിലാളികളില്‍ ഭൂരിപക്ഷവും മുസല്‍മാന്‍മാരാണ്. എന്നാല്‍, കയറ്റുമതിക്കാരും വ്യാപാരികളുമടങ്ങുന്ന മുതലാളിമാരില്‍ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്. അവിടുത്തെ മുസ്ലിംങ്ങള്‍ക്കും പരമ്പരാഗതമായി തൂപ്പ് ജോലി ചെയ്യുന്ന വാല്‍മീകികള്‍ക്കുമിടയില്‍ ദീര്‍ഘകാലമായി സ്പര്‍ധ നിലനില്‍ക്കുന്നുണ്ട്. ഭൂമിയെ ചൊല്ലിയും മുസ്ലീം പ്രദേശത്ത് പന്നികള്‍ കടന്നുചെല്ലുന്നതിനെ ചൊല്ലിയും നിലനിന്ന സംഘര്‍ഷ സാധ്യതയാണ് ആര്‍എസ്എസ്- സംഘപരിവാരങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഈ വന്‍ കലാപത്തിന്റെ തുടര്‍ച്ചയായി ബിഹാര്‍ ഷറീഫ്, മീററ്റ്, ബറോഡ, ഭീവണ്ടി, പൂന, ബോളിപൂര്‍ എന്നിവിടങ്ങളിലേക്കും കലാപം പടര്‍ന്നു പിടിച്ചു. ഇവിടെ ക്രമസമാധാനത്തിന് നിയോഗിക്കപ്പെട്ട പി എ സി വര്‍ഗീയമായി പെരുമാറി. അവര്‍ ആര്‍എസ്എസ്-സംഘപരിവാരങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ പ്രയത്‌നിച്ചു. ഒരിക്കലവര്‍ 15 മുസ്ലിംങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.

1981 ഏപ്രില്‍-ബിഹാര്‍ ഷെറീഫ്, ബിഹാര്‍

ഒരു ഹരിജന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വെച്ചുണ്ടായ കശപിശയാണ് കലാപത്തിന് കാരണമായത്. മുസ്ലിംങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഗഗന്‍ദിവാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുകൂട്ടരും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി എന്ന് ഏറെക്കാലമായി പ്രചരിപ്പിച്ച് പോന്നിരുന്ന ഭൂമിയെ കുറിച്ചുള്ള തര്‍ക്കം വളര്‍ത്തി വലുതാക്കി, കലാപമാക്കി മാറ്റുന്നതില്‍ ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ വിജയിച്ചു. 80ലധികംപേര്‍കൊല്ലപ്പെട്ടു. ഈ കലാപത്തെ കുറിച്ചന്വേഷിക്കാന്‍ ബാലസുബ്രഹ്മണ്യന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഉന്നതോദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിവരങ്ങള്‍ എത്തിക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായ വീഴ്ചയെപറ്റി കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഹാര്‍ ഷെറീഫ് കലാപത്തിലേക്ക് നയിച്ച സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. വ്യാജമായ കിംവദന്തികള്‍ മറ്റു ഗ്രാമങ്ങളിലേക്ക് വരെ പ്രചരിപ്പിച്ചു. ആ പ്രദേശത്ത് ആര്‍എസ്എസ്-സംഘപരിവാരങ്ങളുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയും ആര്‍സ്എസിനൊപ്പം മുസ്ലിം വര്‍ഗീയ ധ്രുവീകരണം നടത്തി. കലാപത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി കമ്മീഷന്‍ പറയുന്നു.

1982 സപ്തംബര്‍-മീററ്റ്, യൂണിവേഴ്‌സിറ്റി പ്രസ്

ഷഗാസാ മേഖലയില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തേയും ഒരു മസ്ജിദിനെയും ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിന് വഴിമരുന്നിട്ടത്. കലാപത്തിന് തൊട്ടുമുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കലാപത്തിന് തിരികൊളുത്താനുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു. കലാപത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് നെയ്ത്ത് തൊഴിലെടുക്കുന്ന മുസ്ലിം വിഭാഗത്തിലുള്ള അന്‍സാരിമാരായിരുന്നു.

1982 ഡിസംബര്‍-ബറോഡ, ഗുജറാത്ത്

ദസറയും മുഹറവും അടുത്തടുത്തു വന്ന അവസരത്തിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. ഹിന്ദുവായ പോലീസ് കമ്മീഷണറെ മുസ്ലിംങ്ങളുടെ സമ്മര്‍ദപ്രകാരം സ്ഥലംമാറ്റിയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അത് കലാപത്തീയില്‍ എണ്ണയൊഴിച്ചു. മുസ്ലിംങ്ങള്‍ ബറോഡയില്‍ സ്ഥാപിച്ച ഇസ്ലാമിക പഠനകേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് അതാണ് കലാപത്തിന്റെ കാരണമെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ നടത്തി. 1969ലെ കലാപത്തിനുശേഷം തികച്ചും ആസൂത്രിതമായി മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കപ്പെട്ടു. അത് മുസ്ലിംങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിച്ചു. മുസ്ലിം മതമൗലികവാദത്തിന്റെ വളര്‍ച്ചക്കും അത് കാരണമായി. ആര്‍എസ്എസ് കലാപം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈ അവസരത്തില്‍ ബറോഡയില്‍ വ്യാജമദ്യലോബി തഴച്ചുവളര്‍ന്നു. വ്യാജമദ്യം വിതരണം ചെയ്യാന്‍ നിരവധി ഷാപ്പുകളും ഉയര്‍ന്നുവന്നു. ഹിന്ദുക്കളും മുസ്ലിംങ്ങളും ഷാപ്പുകളുടെ ഉടമകളായുണ്ടായിരുന്നു. അതില്‍ ആരാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്ന മത്സരം ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ കലാപത്തിനുള്ള മരുന്നാക്കി മാറ്റി. 17 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റു.

1983 മെയ്-മലൂര്‍,കര്‍ണാടക

കലാപത്തിന് മൂന്നുമാസങ്ങള്‍ക്കുമുമ്പ് മൂന്ന് മുസ്ലിം യുവാക്കള്‍ ചേര്‍ന്ന് ഒരു ഹരിജന്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്തിരുന്നു. ഈ വിഷയത്തിലെ ക്രിമിനല്‍ കുറ്റത്തെ മറച്ചുവെച്ച് അതിലെ വര്‍ഗീയതയെ ഉയര്‍ത്തി ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ പ്രചാരണം നടത്തി. ആ സമയത്ത് ഒരു മുസ്ലിമിനാല്‍ മറ്റൊരു യുവതി കൂടി അപമാനിതയായി. അതിനെ പൂര്‍ണ്ണമായും മുതലെടുത്ത ആര്‍എസ്എസ് പ്രതികാരമെന്ന നിലയില്‍ കലാപം ആളിപടര്‍ത്തി. മുസ്ലിംങ്ങളുടെ സ്വത്തുക്കള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു. കൊള്ളയടിയും കൊള്ളിവെപ്പും ബലാല്‍സംഗങ്ങളും നടന്നു. മലൂരിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് കലാപത്തിന് ആക്കം കൂട്ടി. തമ്മില്‍ തമ്മില്‍ ഇകഴ്ത്തി കാട്ടാന്‍ നുണപ്രചരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. ഇത് ആര്‍എസ്എസുകാര്‍ കലാപ വ്യാപനത്തിന് തന്ത്രപൂര്‍വം ഉപയോഗിച്ചു. ആര്‍എസ്എസ് സംഘടനയുടെ ആവിര്‍ഭാവം ഉണ്ടാകുന്നതുവരെ മലൂരില്‍ യാതൊരുവിധ വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ല.

1983 ജൂണ്‍-മാലെഗാവ്, മഹാരാഷ്ട്ര

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ മാലെഗാവിലെ ജുമാമസ്ജിദിന് മുന്നില്‍ പടക്കം പൊട്ടിച്ചുകൊണ്ടാണ് കലാപത്തിലേക്കുള്ള വഴിതെളിച്ചത്. മാലെഗാവ് കലാപത്തിന്റെ കാരണവും കാലങ്ങളായി നിലനില്‍ക്കുന്ന വ്യാപാര മല്‍സരവും അതില്‍ വര്‍ഗീയപരമായുണ്ടായ ചേരിതിരിവുമായിരുന്നു. ഗോവധവും

1970ലെ കലാപത്തിന് ശേഷം ശിവജി ജയന്തി ഘോഷയാത്ര നിരോധിച്ചതിനെ ശിവസേന നിരന്തരം അപലപിച്ചിരുന്നു. തുടര്‍ന്നു നടന്ന ഘോഷയാത്രയാണ് കലാപത്തിന് തിരികൊളുത്തിയത്. മതഘോഷയാത്രയിലൂടെ നാടിനെ കലാപഭരിതമാക്കി ന്യൂനപക്ഷ ധ്വംസനം നടത്തുക എന്ന ആര്‍എസ്എസ് അജണ്ട ഇവിടെ പ്രാവര്‍ത്തികമായി. 146 പേര്‍ കൊല്ലപ്പെട്ടു. 611 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.1970നുശേഷം ഭീവണ്ടിയില്‍ ഗണ്യമായ തോതില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചിരുന്നു. അവരില്‍ നിരവധിയാളുകള്‍ മാര്‍വാഡികളുടെ സഹായത്തോടെ സ്വന്തമായി നെയ്ത്ത് ജോലികള്‍ പുരോഗമിപ്പിച്ചു. യന്ത്രത്തികള്‍ സ്ഥാപിച്ചു. കലാപത്തിന് ശേഷമുള്ള പരിശോധനയില്‍ തെളിഞ്ഞത് മുസ്ലിം പ്രദേശത്തെ മാര്‍വാഡികളുടെ അധീനതയിലുള്ള ഗോഡൗണുകള്‍ തകര്‍ക്കപ്പെട്ടിട്ടില്ല എന്നതാണ്. 

അവിടെ വലിയ വിഷയമായി ഉയര്‍ന്നു. ഗോവധ നിയമപ്രകാരം 36 കശാപ്പുകാരെ മൂന്നുമാസത്തേക്ക് ജയിലിലടച്ച ഏക ജില്ല മാലെഗാവ് ആയിരുന്നു. വ്യാപാര മല്‍സരത്തിന്റെ ഭാഗമായി മുസ്ലിംങ്ങളായ നെയ്ത്ത് വ്യാപാരികള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം തുണിവിറ്റതും ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. ഇതൊക്കെ രമ്യമായി ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം വര്‍ഗീയതനിറം ഈ സംഭവങ്ങള്‍ക്ക് പകര്‍ന്ന് കലാപത്തിലേക്ക് നയിക്കുന്നതില്‍ ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. ആ അവസരത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ആദരിക്കാന്‍ ഒരു രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കാനുള്ള ഉദ്ദേശം അന്നത്തെ മുഖ്യമന്ത്രി എ ആര്‍ ആന്തുലൈ വെളിപ്പെടുത്തിയതോടെ വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയായി. ആ സ്മാരകത്തിന് നല്‍കാനായി മാലെഗാവിലെ അധികാരികള്‍ നല്‍കിയ പേരുകളെല്ലാം മുസ്ലിംങ്ങളുടേതായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ ആ പേരുകളെല്ലാം ക്ഷേത്രം തകര്‍ത്തവരുടേതാണെന്ന നിലയില്‍ വ്യാപകമായ പ്രചാരണം നടത്തി. ഇത് കലാപത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ഒപ്പം മുഹമ്മദ് മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു എന്ന് പ്രസ്താവിക്കുന്ന പാഠഭാഗം 8-ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നടത്തി വന്നിരുന്ന പ്രക്ഷോഭവും കലാപത്തിന് ആക്കം കൂട്ടി.

1983 ഒക്‌ടോബര്‍-ഹസാരിബാഗ്, ബിഹാര്‍

വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കാറുള്ള ഒരു പ്രദേശത്ത് പ്രാദേശിക അധികാരികളുടെ ഉദാസീനത കൊണ്ട് സംഭവിച്ച കലാപം. ഈ ഉദാസീനത, ആര്‍എസ്എസ് സംഘപരിവാരങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണ്. മുഹറം ഘോഷയാത്രയും ചൈത്ര-രാമനവമി ഘോഷയാത്രയും ഒന്നിച്ചു നടത്താമെന്ന ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദം രാഷ്ട്രീയ ലക്ഷ്യവും വര്‍ഗീയ നേട്ടവും കണ്ടുകൊണ്ടുള്ളതായിരുന്നു. സമുദായ ഐക്യത്തിന് അത് ഉതകുമെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇതിലെ അപകടം അറിയാവുന്ന പോലീസ് കണ്ണടച്ചു നിന്നു. ഘോഷയാത്ര ഒരു മുസ്ലിം ജുമാമസ്ജിദിന് അടുത്തെത്തിയപ്പോള്‍ അക്രമാസക്തമായി. കലാപം ആളിപ്പടര്‍ന്നു.

1983 സപ്തംബര്‍-ഹൈദരാബാദ്, ആന്ധ്രാപ്രദേശ്

ഒരു മുസ്ലിം പള്ളി കളങ്കപ്പെട്ടതിനെ തുടര്‍ന്ന് എംഐഎം (മുസ്ലിം ഇദ്ഹാദുള്‍ മുസ്ലിമീന്‍) പാര്‍ടി ഒരു ബന്ദിന് ആഹ്വാനം ചെയ്തു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ ഇത് അവസരമായെടുത്തു. രൂക്ഷമായ കലാപത്തിന് തിരികൊളുത്തി. 45 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. തെരഞ്ഞെടുപ്പിനും മതാഘോഷങ്ങള്‍ക്കും തൊട്ടുമുമ്പായി ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതൃത്വത്തില്‍ ഹിന്ദുക്കള്‍ക്കിടയിലും എംഐഎമ്മിന്റെ നേതൃത്വത്തില്‍ മുസ്ലീംങ്ങള്‍ക്കിടയിലും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്ന തരത്തില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. 1979 മുതല്‍ക്കുതന്നെ ചെറിയ രീതിയിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. അതിനിരയായവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വര്‍ത്തമാന പത്രങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചു. ഇത് മാത്രമല്ല, കോണ്‍ഗ്രസും ടിഡിപിയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് എംഐഎമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും ആര്‍എസ്എസിന് കലാപമുണ്ടാക്കാനുള്ള അവസരം ഒരുക്കുന്നതിന് കാരണമായി.

1984 മെയ്-ഭീവണ്ടി, മഹാരാഷ്ട്ര

ശിവജി ജയന്തിഘോഷയാത്രയാണ് കലാപത്തിന് വഴിവെച്ചത്. 1970ലെ കലാപത്തിന് ശേഷം ശിവജി ജയന്തി ഘോഷയാത്ര നിരോധിച്ചതിനെ ശിവസേന നിരന്തരം അപലപിച്ചിരുന്നു. തുടര്‍ന്നു നടന്ന ഘോഷയാത്രയാണ് കലാപത്തിന് തിരികൊളുത്തിയത്. മതഘോഷയാത്രയിലൂടെ നാടിനെ കലാപഭരിതമാക്കി ന്യൂനപക്ഷ ധ്വംസനം നടത്തുക എന്ന ആര്‍എസ്എസ് അജണ്ട ഇവിടെ പ്രാവര്‍ത്തികമായി. 146 പേര്‍ കൊല്ലപ്പെട്ടു. 611 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.
1970നുശേഷം ഭീവണ്ടിയില്‍ ഗണ്യമായ തോതില്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചിരുന്നു. അവരില്‍ നിരവധിയാളുകള്‍ മാര്‍വാഡികളുടെ സഹായത്തോടെ സ്വന്തമായി നെയ്ത്ത് ജോലികള്‍ പുരോഗമിപ്പിച്ചു. യന്ത്രത്തികള്‍ സ്ഥാപിച്ചു. കലാപത്തിന് ശേഷമുള്ള പരിശോധനയില്‍ തെളിഞ്ഞത് മുസ്ലിം പ്രദേശത്തെ മാര്‍വാഡികളുടെ അധീനതയിലുള്ള ഗോഡൗണുകള്‍ തകര്‍ക്കപ്പെട്ടിട്ടില്ല എന്നതാണ്. ഭീവണ്ടി പ്രദേശത്ത് കള്ളക്കടത്തുകാരുടെയും അധോലോകസംഘങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതും കലാപത്തിന് ആക്കം കൂട്ടി. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് മുന്‍ കലാപത്തിലേതുപോലെ പൊലീസിന്റെ പക്ഷംപിടിക്കലാണ്. അവര്‍ ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ക്കൊപ്പമായിരുന്നു.

1985 ഏപ്രില്‍-അഹമ്മദാബാദ്

സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കലാപം പടര്‍ന്നുപിടിച്ചത്. 300 പേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ്-സംഘപരിവാരങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വംശഹത്യാലക്ഷ്യംവെച്ച് ആക്രമണം നടത്തിയതിനോടൊപ്പം പ്രക്ഷോഭത്തില്‍ ഏര്‍പ്പെടാതിരുന്ന ഹരിജനങ്ങളെയും ആക്രമണത്തിനിരയാക്കി. 300 പേര്‍ കൊല്ലപ്പെട്ട കലാപത്തെ തുടര്‍ന്നുണ്ടായ കേസില്‍ അഹമ്മദാബാദ് സിറ്റി കോടതി എട്ടുപേരുടെ മരണത്തിനുത്തരവാദികളായ 5 മുസ്ലിംങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ കുടിലുകളില്‍ താമസിക്കുന്ന മുസ്ലീംങ്ങള്‍ക്കും ഹരിജനങ്ങള്‍ക്കും ഇടയില്‍ വ്യാപകമായ ദാരിദ്ര്യമുണ്ട്. മേല്‍ജാതി വിഭാഗക്കാര്‍ ആഹ്വാനം ചെയ്ത സംവരണ വിരുദ്ധ സമരത്തോട് അവര്‍ വേണ്ടത്ര പ്രതികരിച്ചുമില്ല. അതിനാല്‍ തന്നെ അവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയും കുടിലുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുകയുണ്ടായി. സംഘപരിവാരങ്ങളുടെ സവര്‍ണ ബോധമാണ് ഇവിടെ മുഴച്ചു നിന്നത്.

1986 ജൂലൈ-അഹമ്മദാബാദ്

രഥയാത്രകള്‍ കലാപങ്ങളുടെ അടയാളങ്ങളാണെന്ന വസ്തുത ആര്‍എസ്എസ് വീണ്ടും സാധൂകരിച്ചു. ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള രഥയാത്ര, കോട്ടകളാല്‍ ചുറ്റപ്പെട്ട നഗരത്തില്‍ കടന്നപ്പോള്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. 59 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. കാലുവൂര്‍, ദരിയാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഭീകരമമായ കല്ലേറുണ്ടായി. അത് കലാപത്തിന് ആക്കം കൂട്ടി.

1987 ഏപ്രില്‍, മേയ്-മീററ്റ്

കലാപത്തിന്റെ ആരംഭത്തില്‍ ഒരു കല്യാണവീട്ടില്‍ വെച്ച പാട്ടിനെ തുടര്‍ന്നുണ്ടായ തര്‍ക്കം നിരവധി പേരുടെ ജീവഹാനിയ്ക്കിടയായ ഏറ്റുമുട്ടലായി വളര്‍ന്നു. കല്യാണവീടിനടുത്ത് തന്നെ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. കല്ല്യാണ വീട്ടിലെ റെക്കോഡ് പാട്ട് ഓഫ് ചെയ്യണമെന്ന ആവശ്യം വാഗ്വാദത്തിലേക്കും വന്‍കലാപത്തിലേക്കും എത്തി.
കലാപകാലത്ത് പി.എ.സി.ക്കാരെടുത്ത നിലപാട് ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ക്ക് അനുകൂലമായിരുന്നു. അവര്‍ യുവാക്കളെ വെടിവെച്ചുകൊന്ന് കനാലിലേക്ക് തള്ളി. പി.എ.സി.യുടെ വര്‍ഗീയ നിലപാട് പുറത്ത് കൊണ്ടുവരാനുതകുന്ന സമീപനമാണ് മാധ്യമങ്ങള്‍ കൈക്കൊണ്ടത്. കുറ്റവാളികളായ 19 പോലീസുകാരെ വിചാരണ ചെയ്യുമെന്ന് 1995 ഏപ്രിലില്‍ മുലായംസിങ്ങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താഴേതട്ടിലെ മധ്യവര്‍ഗക്കാര്‍ ഈ കലാപങ്ങളില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ഹരിജനങ്ങള്‍ മുസ്ലിം ആദിവാസി മേഖലകളെ ലക്ഷ്യമിട്ട് കലാപം നടത്തി. ചില പ്രദേശങ്ങളില്‍ സംഘര്‍ഷം മുറ്റിനിന്നത് ഹരിജനങ്ങളും മുസ്ലിംങ്ങളും തമ്മിലായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പി.എ.സിയെ വിന്യസിച്ചത് മുസ്ലിംങ്ങളാല്‍ അരക്ഷിതബോധവും അതൃപ്തിയുമുണ്ടാക്കിയപ്പോള്‍, തങ്ങളുടെ പ്രദേശങ്ങളില്‍ കൂടുതല്‍ പിഎസിക്കാരെ വിന്യസിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ആവശ്യപ്പെട്ടു.

ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ 75 മുസ്ലിംങ്ങളും 6 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്ക് പരിക്കുപറ്റി. ആസൂത്രിതമായ കലാപമായിരുന്നു. മുസ്ലിംങ്ങളുടെ ഒരു യോഗസ്ഥലത്തെത്തിയ പോലീസുകാരനും മുസ്ലിംങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം അടിപിടിയിലെത്തി. പോലീസുകാരന്‍ തിരിച്ചു വെടിവെച്ചപ്പോള്‍ രണ്ടുപേര്‍ മരണമടഞ്ഞു. ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ നിരവധി നുണക്കഥകളിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെടുത്തു. കലാപത്തിന്റെ ആരംഭത്തില്‍ ഒരു കല്യാണവീട്ടില്‍ വെച്ച പാട്ടിനെ തുടര്‍ന്നുണ്ടായ തര്‍ക്കം നിരവധി പേരുടെ ജീവഹാനിയ്ക്കിടയായ ഏറ്റുമുട്ടലായി വളര്‍ന്നു. കല്യാണവീടിനടുത്ത് തന്നെ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. കല്ല്യാണ വീട്ടിലെ റെക്കോഡ് പാട്ട് ഓഫ് ചെയ്യണമെന്ന ആവശ്യം വാഗ്വാദത്തിലേക്കും വന്‍കലാപത്തിലേക്കും എത്തി.
കലാപകാലത്ത് പി.എ.സി.ക്കാരെടുത്ത നിലപാട് ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ക്ക് അനുകൂലമായിരുന്നു. അവര്‍ യുവാക്കളെ വെടിവെച്ചുകൊന്ന് കനാലിലേക്ക് തള്ളി. പി.എ.സി.യുടെ വര്‍ഗീയ നിലപാട് പുറത്ത് കൊണ്ടുവരാനുതകുന്ന സമീപനമാണ് മാധ്യമങ്ങള്‍ കൈക്കൊണ്ടത്. കുറ്റവാളികളായ 19 പോലീസുകാരെ വിചാരണ ചെയ്യുമെന്ന് 1995 ഏപ്രിലില്‍ മുലായംസിങ്ങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താഴേതട്ടിലെ മധ്യവര്‍ഗക്കാര്‍ ഈ കലാപങ്ങളില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ഹരിജനങ്ങള്‍ മുസ്ലിം ആദിവാസി മേഖലകളെ ലക്ഷ്യമിട്ട് കലാപം നടത്തി. ചില പ്രദേശങ്ങളില്‍ സംഘര്‍ഷം മുറ്റിനിന്നത് ഹരിജനങ്ങളും മുസ്ലിംങ്ങളും തമ്മിലായിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പി.എ.സിയെ വിന്യസിച്ചത് മുസ്ലിംങ്ങളാല്‍ അരക്ഷിതബോധവും അതൃപ്തിയുമുണ്ടാക്കിയപ്പോള്‍, തങ്ങളുടെ പ്രദേശങ്ങളില്‍ കൂടുതല്‍ പിഎസിക്കാരെ വിന്യസിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ആവശ്യപ്പെട്ടു.
എന്‍ സി സക്‌സേനയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഹിന്ദുവര്‍ഗീയ വാദികള്‍ സംഘര്‍ഷം കുത്തിപ്പൊക്കിയതായി ഊന്നിപറയുന്നുണ്ട്. പോലീസിന്റെ അപകടകരവും പക്ഷപാതപരവുമായ നിലപാടുകളും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

1989 ഒക്‌ടോബര്‍-ഇന്‍ഡോര്‍

രാമശിലാ ഘോഷയാത്ര തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രാഷ്ട്രീയ മോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു മുസ്ലിംനേതാവ്, മതാഘോഷത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര സംഘടിപ്പിച്ചത്. ഈ അവസരം മുതലെടുത്ത ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ കലാപത്തിന് തുടക്കമിടുകയായിരുന്നു. ഇന്‍ഡോറിന്റെ തെരുവുകളിലൂടെ നീങ്ങിയ ഘോഷയാത്രയുടെ സമീപത്തുണ്ടായ രണ്ട് സ്‌േഫാടനങ്ങളാണ് കലാപത്തില്‍ കലാശിച്ചത്. 20 മുസ്ലിംങ്ങളും 7 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. കോട്ട, ബദൗണ്‍, ഭഗല്‍പൂര്‍, രത്‌ലം, മൗ, ഖാര്‍ഗോണ്‍, കംബത്, പാലന്‍പൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടു. നിരവധിയിടങ്ങളില്‍, ഒരേസമയത്ത് ആരംഭിച്ചതില്‍ നിന്നും ആര്‍എസ്എസിന്റെ കലാപ ഗൂഢാലോചനയുടെ കൃത്യത മനസ്സിലാക്കാന്‍ സാധിക്കും. ആര്‍എസ്എസിന്റെ ഉപദേശത്തോടെ ബിജെപിയും വിഎച്ച്പിയും വര്‍ഗീയ രാഷ്ട്രീയം പ്രത്യക്ഷമായി പ്രയോഗിച്ചു. കോണ്‍ഗ്രസ് ഭരണ പ്രദേശങ്ങളിലാണ് ഇത്രയും രൂക്ഷമായ ആക്രമണമുണ്ടായത്. ഇവിടങ്ങളിലെ വര്‍ഗീയ പ്രശ്‌നങ്ങള്‍ മതപരമല്ലായിരുന്നു. തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയുണ്ടായ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും കലാപവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പ്രാദേശികമായ കാരണങ്ങളും കലാപം വളര്‍ത്തുന്നതില്‍ ഹിന്ദു ഫാസിസ്റ്റുകളെ സഹായിച്ചു. ഇന്‍ഡോറിലെ ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമാണ് മുസ്ലിംങ്ങളെന്നത് മനസ്സിലാക്കി ഈ സ്ഥിതിവിശേഷത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കിണഞ്ഞു പരിശ്രമിച്ചു. നിരവധി മുസ്ലിം കുടുംബങ്ങള്‍ക്ക് പോലീസിന്റെ അതിക്രമങ്ങള്‍ക്ക് ഇരകളാവേണ്ടിവന്നു.

1989 സെപ്തംബര്‍-കോട്ട, രാജസ്ഥാന്‍

ആനന്ദ് ചതുര്‍ദശി വേളയില്‍ ഹിന്ദുക്കളുടെ ഘോഷയാത്രയില്‍ നിന്നാണ് ആക്രമണം പൊട്ടിപുറപ്പെട്ടത്. ആര്‍എസ്എസ്-ശിവസേന, വിഎച്ച്പി തുടങ്ങിയ സംഘപരിവാരങ്ങളുടെ കാര്യവാഹകുകളും നേതാക്കളും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.കലാപമുണ്ടാവുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഭരണകൂടം വേണ്ടത്ര മുന്‍കരുതലെടുത്തില്ല. ബിസിനസുകാരായ ബോറ മുസ്ലിംങ്ങളെ മാറ്റിനിര്‍ത്തിയാല്‍, കോട്ടയിലെ മുസ്ലിംങ്ങള്‍ പൊതുവില്‍ ദരിദ്രരാണ്. അവരില്‍ നിരവധി പേര്‍ ഗള്‍ഫ് നാടുകളില്‍ പോയി സമ്പന്നരായിട്ടുണ്ട്. അത് ഹിന്ദു-മുസ്ലിം ആശ്രിതത്വത്തില്‍ തകരാറുണ്ടാക്കി. കൂടാതെ തൊഴിലാളികള്‍ക്കിടയില്‍ സിഐടിയുവിന്റെ വ്യാപനമുണ്ടായതോടെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ കലാപത്തിനായുള്ള സ്വരുക്കൂട്ടല്‍ നടത്തിയതും കലാപം ആളിക്കത്തിച്ചതും. കലാപത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്നത് മുസ്ലിംങ്ങള്‍ക്കും അവരില്‍ തന്നെ ഏറ്റവുമധികം നരകിക്കേണ്ടിവന്നത് ദാവൂദി ബോാറകള്‍ക്കുമാണ്.

1989 മാര്‍ച്ച്-ഭദ്രക്, ഒറീസ

രാമനവമി ഘോഷയാത്രയുടെ ഭാഗമായാണ് വ്യാപകമായി കലാപം പൊട്ടിപുറപ്പെട്ടത്. 13 മുസ്ലിംങ്ങളും 4 ഹിന്ദുക്കളും മരണമടഞ്ഞു. കലാപസമയത്ത് 70000ത്തിലധികം മുസ്ലിംങ്ങളുള്ള പ്രദേശമായിരുന്നു ഭദ്രക്. ഒറിയ ഹിന്ദുക്കളുടെയും മാര്‍വാഡികളുടെയും നിയന്ത്രണത്തിലായിരുന്നു ഭദ്രകിന്റെ സമ്പദ്ഘടന നിലനിന്നുപോന്നത്. ഹിന്ദുക്കള്‍ക്കു മുസ്ലിംങ്ങള്‍ക്കുമിടയില്‍ പറയത്തക്ക സാമ്പത്തികമായ മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. കുറെയധികം മുസ്ലിംങ്ങള്‍ക്ക് മാര്‍വാഡികള്‍ തൊഴില്‍ നല്‍കി പോരുന്നുമുണ്ടായിരുന്നു. കടുത്ത തൊഴില്‍ ചൂഷണം അവിടെ സര്‍വസാധാരണമായിരുന്നു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തേ മുതല്‍ നിലനില്‍ക്കുണ്ടായിരുന്നു. കലാപത്തിന്റെ ആരംഭത്തില്‍ മുസ്ലിംങ്ങള്‍ മാര്‍വാഡികളുടെ പീടികകള്‍ കൊള്ളയടിക്കുകയും അവ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. 1980കളില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന മുസ്ലിംങ്ങള്‍ പിന്നീട് ജനതാദളിനോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഒറീസയില്‍ പ്രബലരാവാന്‍ വേണ്ടി കലാപസമയത്ത് ബിജെപി കഠിനമായിശ്രമിക്കുന്നുണ്ടായിരുന്നു.അതിന് വേണ്ടിയാണ് അവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്. ഭദ്രക്കിലെ ഘോഷയാത്രയും അതിന്റെ ഭാഗമായിരുന്നു. മുസ്ലിം പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ പോലീസ് അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അങ്ങിനെയാണ് കലാപം കത്തിപിടിച്ചത്.

1990 ഏപ്രില്‍-ഡിസംബര്‍

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒറീസ, ബിഹാര്‍, ഡല്‍ഹി, ആസാം, പശ്ചിമബംഗാള്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് നിര്‍ണയത്തിനുമപ്പുറമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളുമടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ ഈ സമയത്ത് ഉണ്ടായി. ഇന്ത്യാരാജ്യത്ത് ഇത്തരത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയത് ആര്‍എസ്എസിന്റെ അജണ്ട പ്രവര്‍ത്തന പഥത്തിലെത്തിയപ്പോഴാണ്. ഹിന്ദുവോട്ട് ബാങ്ക് സൃഷ്ടിക്കാനും ബിജെപിയെ ഭരണസാരഥ്യത്തിലെത്തിക്കാനും വേണ്ടി നടത്തിയ ആലോചനയുടെ ഭാഗമായിരുന്നു രഥയാത്ര. 1990 ഒക്‌ടോബര്‍ 30ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കര്‍സേവകരെ സംഘടിപ്പിക്കുന്നതിനായി നടത്തിയ പ്രചാരണങ്ങളും പരിപാടികളും പൊതുവില്‍ രാജ്യത്തിന്റെ വര്‍ഗീയാന്തരീക്ഷം കലുഷമാക്കി. അദ്വാനിയുടെ രഥയാത്ര കടന്നുപോയിടങ്ങളിലെല്ലാം സംഘര്‍ഷങ്ങളുണ്ടായി. ഗുജറാത്തില്‍ മാത്രം 1400ല്‍ അധികം വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. 224 പേര്‍ കൊല്ലപ്പെട്ടു. 775 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

1990 ഒക്‌ടോബര്‍-അഹമ്മദാബാദ്

സോമനാഥില്‍ നിന്ന് രഥയാത്ര ആരംഭിച്ചതോടൊപ്പം കലാപവും ആരംഭിച്ചു. ദക്ഷിണ ഗുജറാത്തിലെ വ്യാരാ, ബുള്‍സാര്‍ എന്നീ പട്ടണങ്ങളില്‍ കൊള്ളയും കൊള്ളിവെപ്പും നടന്നു. അഹമ്മദാബാദിലും ബാവുനഗറിലും ബറോഡയിലും അങ്കലേശ്വറിലും അക്രമങ്ങള്‍ തുടര്‍ന്നു. മുസ്ലിംങ്ങളായ 200 പേരെ ടാഡ പ്രകാരം തടവിലാക്കി. എന്നാല്‍, അവരില്‍ 178 പേര്‍ക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്താനോ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുക്കാനോ കഴിഞ്ഞില്ല.

1990 ഒക്‌ടോബര്‍-ജയ്പൂര്‍

സോമനാഥില്‍ നിന്നും രഥയാത്രയും അക്രമവും തുടങ്ങി എന്ന അറിവ് കിട്ടിയപ്പോള്‍ മുതല്‍ ജയ്പൂരില്‍ ലഹള ആരംഭിച്ചു. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതൃത്വത്തില്‍ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടി. 52 മരണം 144 പേര്‍ക്ക് പരിക്കുപറ്റി.

1990 ഒക്‌ടോബര്‍-ജോധ്പൂര്‍, രാജസ്ഥാന്‍

അദ്വാനിയുടെ അറസ്റ്റിനെതിരെ വിഎച്ച്പി, ബിജെപി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘപരിവാരങ്ങള്‍ ബന്ദിനാഹ്വാനം ചെയ്തു. ബന്ദ് ദിവസം രാവിലെ മുതല്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സമൂഹത്തിലെ ഒരു

ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് പ്രാവശ്യമാണ് നഗരം കലാപത്തിനിരയായത്. 30 പേര്‍ മൃഗീയമായി കൊല്ലപ്പെട്ടു. രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനായി വര്‍ഗീയ സംഘട്ടനങ്ങളെ മുതലാക്കിയ മാഫിയാ സംഘങ്ങളെയും ചില ഘട്ടങ്ങളില്‍ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തി. രഥയാത്ര കാരണം സംഘര്‍ഷഭരിതമായ നഗരത്തില്‍ കലാപത്തിന്റെ വിത്ത് വിതയ്ക്കാനും വ്യാപിപ്പിക്കാനും മാഫിയാ സംഘങ്ങള്‍ സംഘപരിവാരങ്ങളെ ഏറെ സഹായിച്ചു. എന്നാല്‍, മേയ് മാസത്തിലെ കലാപം കുറച്ചുകൂടി ആസൂത്രിതമായിരുന്നു. മുസ്ലീംങ്ങളെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബിജെപി ആസൂത്രണം ചെയ്ത് നടത്തിയ ഘോഷയാത്ര അക്രമത്തിന് തിരികൊളുത്തി. അടുത്ത ദിവസം മുസ്ലിം പ്രദേശങ്ങള്‍ക്ക് മുന്നില്‍ ബിജെപി സംഘടിപ്പിച്ച യോഗം. അക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. അത് വര്‍ഗീയ കലാപമായി പരിണമിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. അവര്‍ വെറും കാഴ്ചക്കാരായി മാറി.

വിഭാഗത്തെ ബലപ്രയോഗത്തിലൂടെയും പ്രകോപനത്തിലൂടെയും ഭയപ്പെടുത്തി. അത് വര്‍ഗീയ അതിക്രമങ്ങളിലേക്കും തുടര്‍ന്ന് കലാപത്തിലേക്കും കലാശിച്ചു. കുറ്റവാളികളെസംരക്ഷിച്ച ഭരണകൂടം മുസ്ലിംവിരുദ്ധ നിലപാടാണെടുത്തത്. 49 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുസ്ലിം ന്യൂനപക്ഷത്തിനുണ്ടായ ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല.

1990 ഒക്‌ടോബര്‍-ലഖ്‌നൗ

രഥയാത്രയെ തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപത്തിന്റെ മറ്റൊരു രൂപം. ഇന്ത്യയിലൊട്ടാകെ ആര്‍എസ്എസ് ലക്ഷ്യമിട്ടത് ഇത്തരം കലാപം അഴിച്ചുവിടണമെന്നായിരുന്നു.ലഖ്‌നൗവില്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. എന്നിട്ടും തുടര്‍ച്ചയായി രണ്ടുമാസക്കാലം പലയിടങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.

1990 നവംബര്‍-ആഗ്ര

രഥയാത്രയെ തുടര്‍ന്ന് നഗരംസംഘര്‍ഷഭരിതമായിരുന്നു. ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിക്കൊന്നതോടെ കലാപമാരംഭിച്ചു. സമാനമായ സംഭവങ്ങള്‍ മറ്റു സ്ഥലങ്ങളിലുമുണ്ടായി. വിഎച്ച്പി നേതാക്കളാണ് വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ മുന്നില്‍ നിന്നത്. കര്‍ഫ്യൂ നിലവിലുണ്ടായിട്ടും 2 മാസക്കാലം നഗരം സംഘര്‍ഷഭരിതമായി തുടര്‍ന്നു. 669 പേരെ അറസ്റ്റ് ചെയ്തു. 31 പേരാണ് കൊല്ലപ്പെട്ടത്. 69 പേര്‍ക്ക് പരിക്കുംപറ്റി.

1990 ഏപ്രില്‍, മേയ്-കാണ്‍പൂര്‍

ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് പ്രാവശ്യമാണ് നഗരം കലാപത്തിനിരയായത്. 30 പേര്‍ മൃഗീയമായി കൊല്ലപ്പെട്ടു. രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനായി വര്‍ഗീയ സംഘട്ടനങ്ങളെ മുതലാക്കിയ മാഫിയാ സംഘങ്ങളെയും ചില ഘട്ടങ്ങളില്‍ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തി. രഥയാത്ര കാരണം സംഘര്‍ഷഭരിതമായ നഗരത്തില്‍ കലാപത്തിന്റെ വിത്ത് വിതയ്ക്കാനും വ്യാപിപ്പിക്കാനും മാഫിയാ സംഘങ്ങള്‍ സംഘപരിവാരങ്ങളെ ഏറെ സഹായിച്ചു. എന്നാല്‍, മേയ് മാസത്തിലെ കലാപം കുറച്ചുകൂടി ആസൂത്രിതമായിരുന്നു. മുസ്ലീംങ്ങളെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ബിജെപി ആസൂത്രണം ചെയ്ത് നടത്തിയ ഘോഷയാത്ര അക്രമത്തിന് തിരികൊളുത്തി. അടുത്ത ദിവസം മുസ്ലിം പ്രദേശങ്ങള്‍ക്ക് മുന്നില്‍ ബിജെപി സംഘടിപ്പിച്ച യോഗം. അക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. അത് വര്‍ഗീയ കലാപമായി പരിണമിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. അവര്‍ വെറും കാഴ്ചക്കാരായി മാറി.

1990 ഒക്‌ടോബര്‍-ഡല്‍ഹി

അദ്വാനിയുടെ രഥയാത്ര കടന്നുപോയപ്പോള്‍ ചാന്ദ്‌നി ചൗക്കില്‍ കലാപമാരംഭിച്ചു. റാലിയില്‍ പങ്കെടുത്ത മുപ്പത് നാല്‍പത് പേര്‍ ചേര്‍ന്ന് ഫത്തേപുരി മസ്ജിദിലെ ഇമാമിനെ ആക്രമിച്ചു. ആ വാര്‍ത്ത പ്രചരിച്ചതോടെ ലാല്‍കോനിലും ജുമാമസ്ജിദ് ചൗക്കിലും അക്രമം തുടങ്ങി. ഭീകരമായ കലാപത്തിനാണ് ഡല്‍ഹി സാക്ഷിയായത്. 100ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു.

1990 ഒക്‌ടോബര്‍-ഹൈലക്കണ്ടി, ആസം

ഒരു സര്‍ക്കാര്‍ സ്ഥലം ഹിന്ദുക്കള്‍ കാളിക്ഷേത്രം നിര്‍മിക്കാനായി ആവശ്യപ്പെട്ടു. ആ പ്രദേശത്തെ സര്‍വരും ഉപയോഗിക്കുന്ന പൊതുസ്ഥലമായിരുന്നു അത്. എന്നാല്‍, അതിന് നിയമതടസമുണ്ടെന്ന രീതിയില്‍ അധികാരികള്‍ നിലപാടെടുത്തു. ജില്ലാ ജഡ്ജി മുസ്ലിം ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആര്‍എസ്എസ്-സംഘപരിവാരങ്ങള്‍ ബിജെപി നേതൃത്വത്തില്‍ പ്രചരിപ്പിക്കുകയും മുതലെടുക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി കലാപം ആരംഭിച്ചു. ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി എന്നിങ്ങനെ പല സ്ഥലങ്ങളിലായി കേന്ദ്രീകരിച്ച് അയോധ്യയില്‍ ശിലാന്യാസത്തിനുള്ള ഇഷ്ടികകള്‍ പവിത്രീകരിക്കാനുള്ള പൂജകള്‍ സംഘടിപ്പിച്ചതോടെ കലാപം പൊട്ടി പുറപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നുള്ള തുടര്‍ച്ചയായ കുടിയേറ്റവും സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. 37 പേരാണ് കൊല്ലപ്പെട്ടത്.

1990 ഒക്‌ടോബര്‍- ബിഹാര്‍, മഹാരാഷ്ട്ര

അദ്വാനിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ വിഎച്ച്പിയും ബിജെപിയും ബന്ദാഹ്വാനം നടത്തി. മന്ദിര്‍ സിനിമാഹാള്‍ അടച്ചുപൂട്ടാനുള്ള ശ്രമത്തിനിടയില്‍ വിദ്യാര്‍ത്ഥികളും അതിലെ തൊഴിലാളികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ നിസാര സംഭവത്തെ ആര്‍എസ്എസ് മുതലെടുത്തു. അതിന് വര്‍ഗീയനിറം നല്‍കി, കലാപം പൊട്ടിപ്പുറപ്പെട്ടു. സമാധാനം നിലനിര്‍ത്താന്‍ ഭരണകൂടം ഒരു സമാധാനസമിതി രൂപീകരിച്ചു. വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെയും മതസംഘടനകളുടെയും പ്രതിനിധികള്‍ ആ സമിതിയിലുണ്ടായിരുന്നു. അവരാകട്ടെ, വര്‍ഗീയ കലാപം ഇളക്കിവിടുന്നതില്‍ മത്സരിച്ചു.

1989-90 ഒക്‌ടോബര്‍-ഭഗല്‍പൂര്‍

രാമജന്‍മഭൂമി- മസ്ജിദ് വിവാദത്തെ തുടര്‍ന്നാണ് ഇവിടെയും കലാപമുണ്ടായത്. 896 പേര്‍ കൊല്ലപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കുന്ന ഒരു മാഫിയാ സംഘമെന്ന പോലെ അവിടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ രൂപാന്തരം പ്രാപിച്ചിരുന്നു. ഭഗല്‍പൂരിനും ചുറ്റുമായി ഗണ്യമായ തോതില്‍ മുസ്ലിംങ്ങളുണ്ട്. അവരിലധികം പേരും തുണിനെയ്ത്തുകാരും വ്യാപാരികളുമാണ്. ചിലര്‍ വന്‍കിട വ്യാപാരികളും പവര്‍ലൂം ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവരും ആണ്. വളരെ സമ്പന്നരായ നിരവധി മുസ്ലിംങ്ങള്‍ അവിടെയുണ്ട്. രഥയാത്രയുടെ ലക്ഷ്യം

രാമജന്‍മഭൂമി- മസ്ജിദ് വിവാദത്തെ തുടര്‍ന്നാണ് ഇവിടെയും കലാപമുണ്ടായത്. 896 പേര്‍ കൊല്ലപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കുന്ന ഒരു മാഫിയാ സംഘമെന്ന പോലെ അവിടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ രൂപാന്തരം പ്രാപിച്ചിരുന്നു. ഭഗല്‍പൂരിനും ചുറ്റുമായി ഗണ്യമായ തോതില്‍ മുസ്ലിംങ്ങളുണ്ട്. അവരിലധികം പേരും തുണിനെയ്ത്തുകാരും വ്യാപാരികളുമാണ്. ചിലര്‍ വന്‍കിട വ്യാപാരികളും പവര്‍ലൂം ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവരും ആണ്. വളരെ സമ്പന്നരായ നിരവധി മുസ്ലിംങ്ങള്‍ അവിടെയുണ്ട്. രഥയാത്രയുടെ ലക്ഷ്യം എന്തെന്ന് അറിഞ്ഞിട്ടും തങ്ങളുടെ പ്രദേശത്ത് കൂടെ രഥയാത്ര കടന്നുപോകാന്‍ അവര്‍ അനുവദിച്ചു. കലാപത്തിന് മുമ്പ് സംഘര്‍ഷമുണ്ടാക്കാന്‍ രണ്ട് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും ആഘോഷവേളകളില്‍ അവര്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കിണഞ്ഞു പരിശ്രമിച്ചു.

എന്തെന്ന് അറിഞ്ഞിട്ടും തങ്ങളുടെ പ്രദേശത്ത് കൂടെ രഥയാത്ര കടന്നുപോകാന്‍ അവര്‍ അനുവദിച്ചു. കലാപത്തിന് മുമ്പ് സംഘര്‍ഷമുണ്ടാക്കാന്‍ രണ്ട് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും ആഘോഷവേളകളില്‍ അവര്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കിണഞ്ഞു പരിശ്രമിച്ചു. കലാപകാലത്ത് പോലീസ് സൂപ്രണ്ട് പക്ഷപാതപരമായി പെരുമാറി. ഭഗല്‍പൂര്‍ നഗരത്തിനൊപ്പം ചുറ്റുമുള്ള 206ലധികം ഗ്രാമങ്ങളില്‍ കലാപം പടര്‍ന്നുപിടിച്ചു. 3000ലധികം തറികള്‍ അഗ്‌നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 1100 ഹിന്ദുക്കളെയും 900 മുസ്ലിംങ്ങളേയും പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തെ കുറിച്ചന്വേഷിക്കാന്‍ കമീഷനെ നിയോഗിച്ചു. ആറുവര്‍ഷത്തിന്‌ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്‍ നിരീക്ഷണത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തില്‍ വിഎച്ച്പി ബിജെപി സംഘടനകളും മറുഭാഗത്ത് ഇവരെ ചെറുക്കാനെന്ന വ്യാജേന മുസ്ലിം മതമൗലിക വാദികളും സംഘര്‍ഷത്തിന് കാരണമായെന്ന് രണ്ട് അംഗങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ കോണ്‍ഗ്രസാണ് ഉത്തരവാദികളെന്ന് കമ്മീഷന്‍ ചെയര്‍മന്‍ നിരീക്ഷിച്ചു.

1990 ഒക്‌ടോബര്‍- പട്‌ന

രഥയാത്രയെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 18ഹിന്ദുക്കളും 100ലധികം മുസ്ലിംങ്ങളും കൊല്ലപ്പെട്ടു. 7 വീടുകളും 5 കടകളും പൂര്‍ണ്ണമായും അഗ്‌നിക്കിരയാക്കി. ഇവയെല്ലാം മുസ്ലിംങ്ങളുടേതായിരുന്നു. 8 മുസ്ലിം പള്ളികള്‍ നശിപ്പിച്ചു. സ്വത്തുവകകള്‍ വ്യാപകമായി നശിപ്പിച്ചു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ കലാപത്തിന് നേതൃത്വം കൊടുത്തു.

1990 നവംബര്‍-കോണ്‍പൂര്‍, ഉത്തര്‍ പ്രദേശ്

രഥയാത്രയെ തുടര്‍ന്നാണ് ഇവിടെയും കലാപം പൊട്ടിപ്പുറപ്പെട്ടത്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ മതമൗലികവാദികള്‍ പ്രത്യക്ഷത്തില്‍ രംഗത്ത് വന്നു. 7 ഹിന്ദുക്കളും 6 മുസ്ലിംങ്ങളും കൊല്ലപ്പെട്ടു.150 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. 5 ദിവസം കലാപം തുടര്‍ന്നു.ഒരു മുസ്ലീം പള്ളി പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.

1990 ഡിസംബര്‍- ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി- കര്‍ണാടക

രഥഘോഷയാത്രയുടെ ഭാഗമായുണ്ടായ വര്‍ഗീയ ധ്രുവീകരണമായിരുന്നു അടിസ്ഥാന കാരണം. ആര്‍എസ്എസ് നേതൃത്വത്തില്‍ നിരവധി നിറം പിടിപ്പിച്ച നുണകള്‍പ്രചരിപ്പിക്കപ്പെട്ടു. സിഎഫ്ഡി എന്ന സംഘടന ഒരന്വേഷണം നടത്തിയപ്പോള്‍, ഹിന്ദു യുവശക്തി എന്ന പ്രാദേശിക സംഘടനയാണ് കലാപത്തിന് കാരണമായത് എന്ന് കണ്ടെത്തി.ആര്‍എസ്എസ് പ്രചരിക്കുന്നതിന് മുമ്പ് ഈ പ്രദേശങ്ങളില്‍ ഇത്തരം കലാപങ്ങളുണ്ടായിരുന്നില്ല.

1990 ഒക്‌ടോബര്‍-ഹൈദരാബാദ്

അദ്വാനിയുടെ അറസ്റ്റിനോടുള്ള പ്രതികരണമായിരുന്നു ഈ കലാപം. 165 പേരാണ് കൊല്ലപ്പെട്ടത്. 350ല്‍പരം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.രഥയാത്ര, കര്‍സേവ, രാമക്ഷേത്രം എന്നിവയെ ചൂഷണം ചെയ്ത ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ വര്‍ഗീയ വിദ്വേഷം ഇളക്കി വിടുകയും സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്തു.

1990 ഡിസംബര്‍-ഹൈദരാബാദ്

134 പേരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്. ഭൂമിയെ ചൊല്ലി രണ്ട് സംഘങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കലാപത്തിന് കാരണമായത് സാധനങ്ങള്‍ വിറ്റ് നടക്കുന്ന ഒരു കുട്ടി കുത്തേറ്റ് മരിച്ചതാണ് പ്രത്യക്ഷത്തിലുള്ള കാരണമായത്. കൊലപാതകം ഒരു മുസ്ലിമില്‍ ആരോപിക്കപ്പെട്ടു. നിരവധി കഥകള്‍ പ്രചരിപ്പിച്ചു. 150ല്‍ അധികം വരുന്ന കോണ്‍ഗ്രസുകാരാണ് ആദ്യം കലാപത്തിലേക്കിറങ്ങിയത്. അവര്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ഉണ്ടായിരുന്നു. ആദ്യം ഇരുപത് മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടു. പ്രതികാരമായി മജ്‌ലിസ് കുടിയേറ്റക്കാരായ നിര്‍മ്മാണ തൊഴിലാളികളെ കൊന്നു. കൊല്ലപ്പെട്ട ഓരോ നിര്‍മ്മാണ തൊഴിലാളിയുടെ ജഡവും പേറി ബിജെപി ശവഘോഷയാത്ര നടത്തി. ആ ഘോഷയാത്രകളില്‍ നിന്നെല്ലാം വിവിധ ഭാഗങ്ങളിലേക്ക് കലാപം വ്യാപിപ്പിച്ചു.10 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന കലാപത്തിനാണ് സംഭവങ്ങള്‍ വഴിവെച്ചത്. മുഖ്യമന്ത്രി ചെന്നറെഡ്ഡി രാജിവെച്ച ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്.

1991 ജനുവരി,ഏപ്രില്‍- ഗുജറാത്ത്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്ക് അറുതിയായില്ല. പല ഭാഗങ്ങളിലായി അത് വീണ്ടും പുകഞ്ഞു. 120ഓളം കലാപങ്ങള്‍ ഈ സമയത്തുണ്ടായി. ഈ കാലയളവില്‍ കഴിയുന്ന തരത്തിലെല്ലാം വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍എസ്എസ് ശ്രമിച്ചു. 38 പേര്‍ കൊല്ലപ്പെട്ടു. 170ലധികം പേര്‍ക്ക് പരിക്കുപറ്റി.

1991 ഏപ്രില്‍, ജൂലായ്-ബറോഡ

തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കാണിച്ച മുതലെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട കലാപം. ഒരാണ്‍കുട്ടിയെ ഓട്ടോറിക്ഷയിടിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യമാണ് മുതലാക്കപ്പെട്ടത്. മുഹറത്തിന്റെ വേളയില്‍ വീണ്ടും കലാപം ആളിക്കത്തി. ഇവിടെ മുസ്ലീംങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നത് ആക്രമണത്തിന് ഗുണകരമായ സാഹചര്യം സംഘപരിവാരങ്ങള്‍ക്ക് ഉണ്ടാക്കി കൊടുത്തു. ഉയര്‍ന്ന നിലയിലുള്ള തൊഴിലില്ലായ്മയും ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും നിലനിന്നത് കലാപത്തിന്റെ രൗദ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യമൊരുക്കി.

1991 മെയ്, നവംബര്‍-ബനാറസ്, ഉത്തര്‍പ്രദേശ്

നവംബറില്‍ നവ്‌സംഘ് ക്ലബ് സംഘടിപ്പിച്ച കാളി ഘോഷയാത്രയോടനുബന്ധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘങ്ങളായി പിരിഞ്ഞ ഘോഷയാത്രയില്‍ ഒരു വിഭാഗത്തെ വിഎച്ച്പിയും മറ്റൊരു വിഭാഗത്തെ ബിജെപിയുമായിരുന്നു നയിച്ചത് . മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഘോഷയാത്ര എത്തിയപ്പോള്‍ മുദ്രാവാക്യം മുഴക്കുകയും പടക്കങ്ങള്‍ പൊട്ടിച്ച് ഭീകരാദന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. മുസ്ലിംങ്ങള്‍ വിഗ്രഹം തകര്‍ത്തു എന്ന വ്യാജമായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. ::കലാപം ആളിക്കത്തി. 50ലധികം പേര്‍ കൊല്ലപ്പെട്ടു. ബനാറസിലെ മുസ്ലിംങ്ങളില്‍ ഭൂരിപക്ഷവും ദുരിതമനുഭവിക്കുന്ന തുണിനെയ്ത്തുകാരാണ്. അവരില്‍ ചിലര്‍ വ്യാവസായിക സംരംഭങ്ങളിലേര്‍പ്പെട്ട് സമ്പന്നരായത് പരമ്പരാഗത ഹിന്ദു മുതലാ ളിമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ആര്‍എസ്എസ് അനുഭാവികളായിരുന്നു. കലാപകാരികളെ നയിച്ചത് പിഎസി ആയിരുന്നു. രാമജന്‍മഭൂമി പ്രശ്‌നത്തിന് ശേഷം ഭീകരമായ രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട വിഭാഗമായിരുന്നു ബനാറസിലെ പോലീസ്

നവ്‌സംഘ് ക്ലബ് സംഘടിപ്പിച്ച കാളി ഘോഷയാത്രയോടനുബന്ധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘങ്ങളായി പിരിഞ്ഞ ഘോഷയാത്രയില്‍ ഒരു വിഭാഗത്തെ വിഎച്ച്പിയും മറ്റൊരു വിഭാഗത്തെ ബിജെപിയുമായിരുന്നു നയിച്ചത് . മുസ്ലീംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഘോഷയാത്ര എത്തിയപ്പോള്‍ മുദ്രാവാക്യം മുഴക്കുകയും പടക്കങ്ങള്‍ പൊട്ടിച്ച് ഭീകരാദന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. മുസ്ലിംങ്ങള്‍ വിഗ്രഹം തകര്‍ത്തു എന്ന വ്യാജമായ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. ::കലാപം ആളിക്കത്തി. 50ലധികം പേര്‍ കൊല്ലപ്പെട്ടു. ബനാറസിലെ മുസ്ലിംങ്ങളില്‍ ഭൂരിപക്ഷവും ദുരിതമനുഭവിക്കുന്ന തുണിനെയ്ത്തുകാരാണ്. അവരില്‍ ചിലര്‍ വ്യാവസായിക സംരംഭങ്ങളിലേര്‍പ്പെട്ട് സമ്പന്നരായത് പരമ്പരാഗത ഹിന്ദു മുതലാ ളിമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ആര്‍എസ്എസ് അനുഭാവികളായിരുന്നു. കലാപകാരികളെ നയിച്ചത് പിഎസി ആയിരുന്നു. രാമജന്‍മഭൂമി പ്രശ്‌നത്തിന് ശേഷം ഭീകരമായ രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട വിഭാഗമായിരുന്നു ബനാറസിലെ പോലീസ് സേന.

സേന. 1967നും 1991നും ഇടയില്‍ 12 വര്‍ഗീയ കലാപങ്ങള്‍ക്കാണ് ബനാറസ് സാക്ഷ്യം വഹിച്ചത്. 1991 നവംബറില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് പകരം മുസ്ലിംങ്ങളെ കൊള്ളയടിച്ചത് പോലീസായിരുന്നു. അവര്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഭരണം നിര്‍വഹിച്ചത്.

1991 മേയ്-ബറോഡ

മീററ്റ് നഗര മണ്ഡലം നഷ്ടപ്പെടുമെന്ന ബിജെപിയുടെ ഭീതി നിമിത്തം തെരഞ്ഞെടുപ്പ് ദിവസം തന്നെ കലാപം പൊട്ടി പുറപ്പെട്ടു. 24 മുസ്ലിംങ്ങളും 4 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. വോട്ടിംഗില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി. ബിജെപിക്ക് ഹിന്ദുക്കളുടെ വോട്ടുകള്‍ കിട്ടിയപ്പോള്‍ ജനതാദളിന് മുസ്ലിംങ്ങളുടെയും ദളിതരുടെയും വോട്ടുകള്‍ ലഭിച്ചു. കലാപത്തിന് തിരി കൊളുത്തുമ്പോള്‍ പതിവുപോലെ ആര്‍എസ്എസുകാര്‍ നുണക്കഥകള്‍ പ്രചരിപ്പിച്ചു.

1992 ഒക്‌ടോബര്‍-സീതാമഢി, ബിഹാര്‍

സാമുദായിക ഘോഷയാത്രയാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവിടെ സവര്‍ണരുടെ കൂടെയാണ് ആര്‍എസ്എസ് നിലകൊണ്ടത്. 44 പേര്‍ കൊല്ലപ്പെട്ടു. വൈകാതെ 13 വില്ലേജുകളിലേക്ക് കലാപം പടര്‍ന്നുപിടിച്ചു.

1992 ഡിസംബര്‍-സൂറത്ത്

മുസ്ലിംങ്ങള്‍ക്കിടയില്‍ പോലും വേരുകളില്ലാത്ത ഒരു മുസ്ലിം സംഘടന ബന്ദിന് ആഹ്വാനം നല്‍കി. അതിന്റെ തുടര്‍ച്ചയായി ഒരു ഡൈയിംഗ് മില്‍ നശിപ്പിക്കപ്പെട്ടു. അത് ഒരു കലാപമായി രൂപാന്തരം പ്രാപിച്ചു. 200ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. സൂറത്തിന്റെ പ്രത്യേകത, അവിടുത്തെ മുസ്ലിംങ്ങളും ഹിന്ദുക്കളും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നതാണ്. അക്കാരണത്താല്‍ അവിടെ വര്‍ഗീയ സൗഹാര്‍ദ്ദം നിലനിന്നിരുന്നു. അവിടെ തൊഴിലില്ലായ്മയും കുറവാണ്. എന്നാല്‍, 1980കള്‍ മുതല്‍ നഗരത്തില്‍ പഴയ സാംസ്‌കാരിക പാരമ്പര്യമില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ പാര്‍പ്പുറപ്പിക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തലപൊക്കി. ഈ സാഹചര്യം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി മുതലെടുക്കുകയായിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ചില മുസ്ലിം സംഘടനകളും അവരുടെ മേഖലയിലും ധ്രുവീകരണമുണ്ടാക്കി. സംഘര്‍ഷഭരിതമായ നഗരത്തില്‍ നടന്ന അക്രമങ്ങളും കൊള്ളകളും ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കും.

1992 ഡിസംബര്‍,1993 ജനുവരി- ബോംബെ

1992ല്‍ 400ലധികം പേരും 1993ല്‍ 600ല്‍ അധികം പേരും കൊല്ലപ്പെട്ടു. കൂടുതലും മുസ്ലിംങ്ങളായിരുന്നു. ബാബറി മസ്ജിദിന്റെ ചിത്രങ്ങള്‍ ബിബിസി ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കുകയും മുദ്രാവാക്യം വിളികള്‍ ഉണ്ടാവുകയും ചെയ്തു. 93ല്‍ മുസ്ലിംങ്ങളെന്ന് പറയപ്പെടുന്ന ഒരാള്‍ക്കൂട്ടം ഒരു ക്ഷേത്രം ആക്രമിച്ചു. കലാപങ്ങള്‍ക്ക് നേരത്തെ തയ്യാറെടുത്ത രീതിയില്‍ ശിവസേന പ്രവര്‍ത്തകര്‍ നിരവധി കേന്ദ്രങ്ങളില്‍ ഒരുമിച്ച് മുസ്ലിംങ്ങളെ ആക്രമിച്ചു. കലാപ വേളയില്‍ ആര്‍എസ്എസ് സജീവമായിരുന്നു. ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. ആക്രമണങ്ങള്‍ക്ക് ശിവസേനാ മുഖ്യന്‍ ബാല്‍താക്കറെയും സേനാ പ്രവര്‍ത്തകരെയും കമ്മീഷന്‍ കുറ്റപ്പെടുത്തി. വര്‍ഗീയ കലാപം അഴിച്ചുവിടുന്നതിലും മുസ്ലിംങ്ങളെ ആക്രമിക്കുന്നതിലും ശിവസേനക്കുണ്ടായിരുന്ന 'രാഷ്ട്രീയ പങ്കാളിത്തം' കമ്മീഷന്‍ എടുത്തു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരന്റെ കഴീവുകേടിനെ കുറിച്ചും രാഷ്ട്രീയ നേതൃത്വം പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേദശം നല്‍കിയതില്‍ വ്യക്തതയില്ലാത്തതും കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു.

1992 ഡിസംബര്‍ -ഭോപ്പാല്‍

കടുത്ത ആര്‍എസ്എസ്-മുസ്ലിം സംഘര്‍ഷത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടു. ഭൂരിഭാഗവും മുസ്ലിംങ്ങളായിരുന്നു മരണപ്പെട്ടത്. കലാപത്തില്‍ 30,000 മുസ്ലിംങ്ങള്‍ ഭവനരഹിതരായി. ഡിസംബര്‍ 9ന് ആര്‍എസ്എസ് നേതൃത്വത്തില്‍ മുസ്ലീം വീടുകളില്‍ അതിക്രമിച്ചു കയറി കൊള്ളയും കൊലപാതകവും നടത്തി. അക്രമത്തിന് ഇരയായവരില്‍ ഭൂരിഭാഗവും ദരിദ്രരായ മുസ്ലിംങ്ങളും ഭോപ്പാലിലെ ബിഎച്ച്ഇഎല്‍ ടൗണ്‍ഷിപ്പിലെ ഇടത്തരക്കാരായ മുസ്ലിംങ്ങളുമായിരുന്നു. ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്.

1995 ഏപ്രില്‍-ചിത്രദുര്‍ഗ, കര്‍ണാടക

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട ബസ് ഏജന്റുമാര്‍ക്കിടയിലെ തര്‍ക്കമാണ് കലാപത്തിന് അടിത്തറയിട്ടത്. കര്‍ണാടകത്തിന് വര്‍ഗീയകലാപങ്ങളുടെ ഭൂതകാല ചരിത്രമില്ല. ബിജെപിയുടെ രാഷ്ട്രീയാടിത്തറ വിപുലമായതിനെ തുടര്‍ന്നാണ് അവിടെ വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ കൂടിവന്നത്.

1995 ജൂണ്‍ -റാന്‍ഖണ്ടി, ഉത്തര്‍പ്രദേശ്

മുസ്ലിംപള്ളി നിര്‍മ്മിക്കാനുള്ള മുസ്ലീംങ്ങളുടെ ശ്രമത്തെ ആദ്യം മുതല്‍ക്കേ ആര്‍എസ്എസ് നേതൃത്വത്തില്‍ എതിര്‍ത്തുപോന്നു. പള്ളി സ്ഥാപിച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കൂട്ടം അത് തകര്‍ത്തുകളഞ്ഞു. പോലീസ് നോക്കുകുത്തികളായി നിന്നു. സമാജ്‌വാദി പ്രവര്‍ത്തകരെ ശിക്ഷിക്കാനായി മായാവതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ് ആക്രമണമെന്ന് ആ പാര്‍ടിയുടെ നേതാവ് തന്നെ ആരോപിച്ചു. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

1995 ജൂലൈ - പാല്‍മോ, ബിഹാര്‍

ഒരു അതിര്‍വരമ്പിനെ കുറിച്ചുള്ള തര്‍ക്കമാണ് കലാപമായി മാറിയത്. സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 4 മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ടു. അങ്ങേയറ്റം വര്‍ഗീയവല്‍ക്കരിക്കപ്പെട്ട സംസ്ഥാനത്തെ പോലീസ് സേനയും അവിടെ നിലനിന്ന അഴിമതിയും വര്‍ഗീയ അക്രമമുണ്ടാകുന്നതിന് പ്രേരണ നല്‍കിവന്നു.

1995 സപ്തംബര്‍-മദ്രാസ്, ഹൈദരാബാദ്

ഗണപതി ഘോഷയാത്രയുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപുറപ്പെട്ടത്. മദ്രാസില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന മുസ്ലിംങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ആര്‍എസ്എസ് ഹിന്ദുമുന്നണി നേതാക്കളായിരുന്നു നേതൃത്വം കൊടുത്തത്. വര്‍ഗീയകലാപങ്ങളുടെ നീണ്ട ചരിത്രമുള്ളതിനാല്‍ ഹൈദരാബാദിലെ സംഘര്‍ഷം കൂടുതല്‍ ഗൗരവമുള്ളതായിരുന്നു. അതില്‍ മുഴച്ചുനിന്ന ആര്‍എസ്എസ് ഗൂഢാലോചന പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു.

1998 ജനുവരി-കാണ്‍പൂര്‍

ഒരു ഇമാമിന് നേരെയുണ്ടായ ആക്രമണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും കലാപമായി പരിണമിച്ചു. ഒരു മരണമാണ് നടന്നത്. ആര്‍എസ്എസ് രാഷ്ട്രീയ നേട്ടത്തിനായി കലാപത്തെ വിനിയോഗിക്കുകയാണുണ്ടായത്. അതിനായി ബിജെപിയുടെ നേതൃത്വത്തില്‍ നിരവധി ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംഘട്ടനമുണ്ടായതെന്നായിരുന്നു പോലീസ് ഭാഷ്യം.

1998 ഫെബ്രുവരി-അജ്മീര്‍

അജ്മീര്‍ ഷെറീഫിന് പുറത്തുള്ള വ്യാപാരികളിലെ ചില വര്‍ഗീയവാദികളാണ് കലാപത്തിന് തുടക്കമിട്ടത്. നഗരത്തില്‍

ഗോധ്രയിലെ തീവണ്ടി കത്തിക്കലിനെ തുടര്‍ന്നാണ് കലാപത്തിന് തുടക്കമായത്. മുസ്ലിംങ്ങളാണ് തീവണ്ടി കത്തിച്ചതെന്ന കാരണം പറഞ്ഞാണ് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ നാണം കെടുത്തിയ ഗുജറാത്ത് കലാപം തുടങ്ങിയതെങ്കിലും പിന്നീട് ഗോധ്രയിലും ആര്‍എസ്എസ് ഗൂഢാലോചനയാണ് പ്രാവര്‍ത്തികമായതെന്ന് തെളിഞ്ഞു. ഒരുമാസക്കാലം നീണ്ടുനിന്ന കലാപമായിരുന്നു. അക്രമം അടിച്ചമര്‍ത്താനായി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ,ആര്‍എസ്എസ് നേതൃത്വത്തില്‍ കലാപത്തിനായി പോലീസീനെ ഉപയോഗിച്ചു. ന്യൂനപഷ ധ്വംസനം എന്നത് ഏറ്റവും മാരകമായ രീതിയില്‍ നടപ്പിലാക്കി. 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധകളുമടക്കമുള്ള ന്യൂനപക്ഷക്കാരെല്ലാം വധിക്കപ്പെട്ടു. മൃഗീയമായ ബലാല്‍സംഗങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും വ്യാപ്തിയില്‍ നടന്നു. വമ്പിച്ച രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി. രാഷ്ട്രപിതാവിന്റെ മണ്ണിനെ, വര്‍ഗീയതയില്‍ മലീമസമാക്കിയ മോഡി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സൃഷ്ടിച്ച വോട്ടുബാങ്കിലൂടെയും ഭീഷണിയിലൂടെയും 2002ലും 2007ലും വീണ്ടും അധികാരത്തിലേറി.

ഗണ്യമായ തോതില്‍ മുസ്ലിംങ്ങളുണ്ട്. ദര്‍ഗയ്ക്ക് പുറത്തുള്ള മിക്ക പീടികകളും ഭൂരിപക്ഷ സമുദായത്തിന്റേതാണെങ്കിലും അവിടുത്തെ പാര്‍പ്പിടങ്ങളിലധികവും ന്യൂനപക്ഷ സമുദായത്തിന്റേതാണ്. പോലീസ് ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ക്ക് അനുകൂലമായ സമീപനമാണ് കൈക്കൊണ്ടത്. ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ പാര്‍പ്പിടങ്ങള്‍ക്കും കടകള്‍ക്കും തീവെച്ചു. ബൂട്ടിട്ട പോലീസുകാര്‍ ദര്‍ഗയ്ക്കകത്ത് പ്രവേശിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ ലാത്തികൊണ്ടടിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി ഗുജ്‌റാളിന് കലാപത്തെ തുടര്‍ന്ന് ഒരു നിവേദനം കൊടുക്കുകയുണ്ടായി. 3 പേര്‍ കലാപത്തില്‍ കൊല്ലപ്പെടുകയും 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

1998 മെയ് -യൂണിവേഴ്‌സിറ്റി പ്രസ്,മൊറാദാബാദ്

മുസ്ലിംങ്ങള്‍ സംഘടിപ്പിച്ച 'താസിയ' ഘോഷയാത്രയ്ക്ക് നേരെ ആര്‍എസ്എസ് നേതൃത്വത്തില്‍ ബിജെപിക്കാര്‍ ആസിഡ് ബോംബുകള്‍ എറിഞ്ഞു. രാഷ്ട്രീയമായ മുതലെടുപ്പിന് വേണ്ടി കലാപത്തെ വിനിയോഗിച്ചു. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ 80ലധികം പേരെ അറസ്റ്റ് ചെയ്തു. 3 പേരാണ് കലാപത്തില്‍ മരിച്ചത്. 50ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

1998 ജൂണ്‍-ഹൈദരാബാദ്

ചാര്‍മിനാര്‍ പരിസരത്തുള്ള ഒരു മുസ്ലിംപള്ളിയില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്കിടയില്‍ വിതരണം ചെയ്ത പേരുവെക്കാത്ത, മുഹമ്മദ് നബിയെ കളിയാക്കുന്ന തരത്തിലുള്ള ലഘുലേഖ, വര്‍ഗീയ കലാപത്തിന് കാരണമായി. രാഷ്ട്രീയമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കലാപം നടത്തിയത്. വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ക്ക് പങ്കുണ്ടായിരുന്നു. സായുധസേനയെ വിവരമറിയിക്കുകയും കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. ലഘുലേഖകന്‍ വിതരണം ചെയ്ത അഞ്ചുപേരെ പിന്നീട് അറസ്റ്റ് ചെയ്തു. അവര്‍ സംഘപരിവാരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു.

1998 ജൂലൈ-ബര്‍ദോളി, സന്‍ജേലി, ഗുജറാത്ത്

മുസ്ലീം യുവാക്കള്‍ ഗോത്രവര്‍ഗക്കാരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനെ ചൊല്ലി, വിഎച്ച്പി- ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം സമുദായക്കാര്‍ക്കിടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗോത്രവര്‍ഗക്കാര്‍ ഹിന്ദുക്കളാണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് വിഎച്ച്പി അവരുടെ ഗ്രാമങ്ങളില്‍ 'ധര്‍മസഭ'കള്‍ സംഘടിപ്പിച്ചു. അത്തരത്തിലുള്ള സഭകളുടെ അവസാനം മുസ്ലിംവീടുകള്‍ കൊള്ളയടിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. കലാപത്തില്‍ ഇടപെടരുതെന്ന് പോലീസിനെ ഭീഷണിപ്പെടുത്തി. ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്രിസ്ത്യാനികള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ ഈ സമയത്ത് സംഘടിപ്പിച്ചു. ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള ഒരു ഉപാധിയെന്ന നിലയില്‍ ബൈബിളിന്റെ 200ലധികം കോപ്പികള്‍ സംഘപരിവാരങ്ങള്‍ പരസ്യമായി കത്തിച്ചു കളയുകയുണ്ടായി.

1998 ഒക്‌ടോബര്‍-നളന്ദ, മുന്‍ഗര്‍, ബിഹാര്‍

നളന്ദയിലെ കത്രപൂരില്‍ ദുര്‍ഗയുടെ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടയിലുണ്ടായ സംഘര്‍ഷം കലാപമായി മാറി. ആര്‍എസ്എസ് നേതൃത്വത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപി പരിശ്രമിച്ചു. അപ്പോള്‍ മറ്റു കക്ഷികളും വെറുതെയിരുന്നില്ല. പോലീസുകാരുള്‍പ്പെടെ 39 പേര്‍ക്ക് പരിക്കേറ്റു. 3 പേര്‍ കൊല്ലപ്പെട്ടു.

1998 ഒക്‌ടോബര്‍-അഹ്‌വ, ദംഗ്, ഗുജറാത്ത്

ആര്‍എസ്എസ് നിര്‍ദ്ദേശാനുസരണം ബിജെപിയും ബജ്‌റംഗദളും ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ ഒരു സമാധാന സമിതി രൂപീകരിച്ചുവെങ്കിലും ആ സമിതിയിലെ അംഗങ്ങള്‍ തന്നെ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുകയും അവരെ 'നക്‌സ'ലുകള്‍ എന്ന് വിളിക്കുകയും ചെയ്തു.

1998 ഡിസംബര്‍- സൂരത്കല്‍, കര്‍ണാടക

ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലിം യുവാവ് കളിയാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് കലാപം പൊട്ടി പുറപ്പെട്ടു. 12 പേര്‍ കൊല്ലപ്പെട്ടു. ഇതേ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് അടുത്ത കൊല്ലം ജനുവരിയിലും ഹിന്ദുജാഗരണ്‍ വേദിക കലാപം തുടര്‍ന്നു.

1999 ജനുവരി-മനോഹര്‍പൂര്‍, ഒറീസ

മിഷണറി പ്രവര്‍ത്തകരായ ഗ്രഹാം സ്റ്റെയില്‍സിനെയും രണ്ട് പുത്രന്‍മാരെയും ധാരാസിംഗിന്റെ നേതൃത്വത്തിലുള്ള വിഎച്ച്പി പ്രവര്‍ത്തകര്‍ ചുട്ടുകൊന്നു. ബാബറി മസ്ജിദിന് ശേഷം കാര്യമായ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിഎച്ച്പി -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിച്ച് തകര്‍ക്കുക എന്ന പുതിയ തന്ത്രം കൈക്കൊള്ളുന്നത്. വാധ്‌വാ കമ്മീഷന്‍ കലാപത്തെപ്പറ്റി അന്വേഷിച്ചു. ധാരാസിംഗ് കുറ്റവാളിയാണെന്നത് കണ്ടെത്തിയെങ്കിലും സംഘടനകളുടെ പങ്ക് കമ്മീഷന്‍ നിരീക്ഷിച്ചില്ല. കമ്മീഷന്റെ ഹിന്ദുത്വ പക്ഷപാതിത്വം പരക്കെ അപലപിക്കപ്പെട്ടു.

1999 ജനുവരി, ജൂലായ്- അഹമ്മദാബാദ്

മഹാവീര്‍ ജയന്തി- ഈദുള്‍ഫിത്തര്‍ വേളയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കലാപം പൊട്ടി പുറപ്പെട്ടു. ആ സമയത്ത് നുണക്കഥകള്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് സംഘര്‍ഷമടങ്ങി. അപ്പോഴാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടന്നത്. ആ സമയത്ത് വ്യാപകമായി സംഘര്‍ഷമുണ്ടായി. മത്സരത്തിനിടെ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പടക്കം വിതരണം ചെയ്യാനുള്ള ശ്രമമുണ്ടായി.അത് കലാപത്തിന് രൗദ്രത കൂടി. കാര്‍ഗില്‍ യുദ്ധം ക്രിക്കറ്റ് കളിയുടെ ഭാഗമായി ഉണ്ടായതാണ്. അതുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങളില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും പങ്കെടുത്തു. എന്നിട്ടും പല പ്രകടനങ്ങളിലും മുസ്ലീംങ്ങള്‍ക്കെതിരായ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

1999 ജൂലൈ-ഹര്‍ദ, മധ്യപ്രദേശ്

വര്‍ഗീയവാദകളായ ആര്‍എസ്എസ് സംഘം പോലീസുമായി ഏറ്റുമുട്ടി. ഡിവൈഎസ്പിയെ വധിച്ചു. ആ പ്രദേശത്ത് കര്‍ഫ്യു തുടര്‍ന്നെങ്കിലും സംഘര്‍ഷം കുറെയേറെ ദിവസം നീണ്ടുനിന്നു. അതുമായി ബന്ധപ്പെട്ട് 90ലധികം പേരെ അറസ്റ്റുചെയ്തു. സംഘപരിവാരങ്ങള്‍ തന്നെയായിരുന്നു സൂത്രധാരന്‍മാര്‍.

1999 ഡിസംബര്‍-ഔറംഗബാദ്

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഏഴാം വാര്‍ഷികമാചരിക്കാന്‍ മുസ്ലിംങ്ങളും സമാജ്‌വാദി പാര്‍ടി അംഗങ്ങളും സംഘടിപ്പിച്ച ജാഥക്ക് നേരെ ആര്‍എസ്എസ്‌കാരുടെ സഹായത്തോടെ പോലീസ് അക്രമമുണ്ടായി. തുടര്‍ന്ന് കലാപം തുടങ്ങി. പ്രകടനത്തിന് തൊട്ടുമുമ്പായി ആ പ്രദേശം മുഴുവനും ശിവസേനക്കാരും ആര്‍എസ്എസുകാരും ചേര്‍ന്ന് കാവിക്കൊടികള്‍ കെട്ടി. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കുഴപ്പങ്ങളാരംഭിക്കുന്നതിന് തൊട്ടുമുമ്പ് തീര്‍ത്തും വര്‍ഗീയപരമായ തരത്തില്‍ മീറ്റിംഗ് സംഘടിപ്പിക്കാന്‍ പോലീസ് ഹിന്ദു വര്‍ഗീയ വാദികളെ അനുവദിച്ചു.

1999 സപ്തംബര്‍-സൂറത്ത്

ഗണപതിയുത്സവവേളയിലാണ് അക്രമം പൊട്ടിപുറപ്പെട്ടത്. 7 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഘോഷയാത്ര പോകേണ്ട പാതയെ ചൊല്ലിയുള്ള തര്‍ക്കം കുഴപ്പത്തിലേക്കും കലാപത്തിലേക്കുമെത്തിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ക്ക് കഴിഞ്ഞു.

2000 ഡിസംബര്‍-കോലാപ്പൂര്‍, മഹാരാഷ്ട്ര

ഗുജറാത്ത് വംശഹത്യയുടെ ബഹിര്‍സ്ഫുരണങ്ങളായി ഇന്ത്യയില്‍ നടന്ന നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഒന്നാണ് കൈതലിലേത്. ആള്‍ക്കൂട്ടം മുസ്ലിംപള്ളി തകര്‍ക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും ചെയ്തു. പീര്‍ നൂറാനി ബാദ്ഷായുടെ ശവകുടീരം ഫാസിസ്റ്റ് ഭ്രാന്തന്‍മാര്‍ തകര്‍ത്തെറിഞ്ഞു. മറ്റു മൂന്ന് ശവകുടീരങ്ങള്‍ക്ക് കുടി കേടുപാടുകളുണ്ടാക്കി. പോലീസ് തീര്‍ത്തും നിഷ്‌ക്രിയരായിരുന്നു.

കാശ്മീരില്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന ആഹ്വാനം ചെയ്ത ബന്ദ് ദിവസം പീടിക അടച്ചില്ല എന്ന് ആരോപിച്ച് മുസ്ലിംങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് കലാപം തുടങ്ങി. പതിനായിരത്തിലധികം വരുന്ന ആള്‍കൂട്ടത്തെ ഉപയോഗിച്ച് പരക്കെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചു.

2001 മാര്‍ച്ച്-നളന്ദ, ബിഹാര്‍

ശംഭുഗ്രാമത്തില്‍ ഹോളി ആഘോഷത്തിന്റെ വേളയിലാണ് അക്രമം അഴിച്ചുവിട്ടത്. 8 പേര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തീര്‍ത്തും ആസൂത്രിതമായാണ് ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ ആക്രമണം സംഘടിപ്പിച്ചത്.

2001 ഏപ്രില്‍-ബീവര്‍, രാജസ്ഥാന്‍

സമീപഗ്രാമത്തില്‍ ഒരു മുസ്ലിം മതസ്ഥാപനം നിര്‍മ്മിക്കുന്നതിനെതിരെ ആര്‍എസ്എസ് നിര്‍ദേശാനുസരണം വിഎച്ച്പി, ബിജെപി നേതൃത്വത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. തുടര്‍ന്ന് കലാപം ആരംഭിച്ചു. 24ഓളം പേര്‍ക്ക് മൃഗീയമായി പരിക്കുപറ്റി.

2001 ജൂണ്‍-ജംനര്‍,മഹാരാഷ്ട്ര

ഹിന്ദുയുവതിയെ മുസ്ലിം യുവാവ് കളിയാക്കി എന്നതിനെ ചൊല്ലിയാണ് കലാപം ആരംഭിച്ചത്. നിരവധി പേര്‍ വാളുകളുമായി തെരുവിലേക്കിറങ്ങി കൊള്ളയും കൊള്ളിവെപ്പും നടത്തി. ഈ പട്ടണത്തില്‍ മുസ്ലിംങ്ങള്‍ ഗണ്യമായ തോതിലുണ്ടെങ്കിലും അവിടുത്തെ സര്‍പ്പഞ്ചും എംഎല്‍എയും ബിജെപിക്കാരാണ്. കൊലയും കൊള്ളിവെപ്പും നടത്തിയവര്‍ യാതൊരു പ്രശ്‌നവുമില്ലാതെ സ്ഥലംവിട്ടു. എംഎല്‍എയുടെയും മറ്റ് അധികാരികളടെയും പിന്‍ബലം അവര്‍ക്കുണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് കുറ്റവാളികള്‍ എന്നുപറഞ്ഞ് കുറെയാളുകളെ അറസ്റ്റുചെയ്യാന്‍ സാധിച്ചത്.

2001 ജൂലൈ-മൊറാദാബാദ്, ഉത്തര്‍പ്രദേശ്

വര്‍ഗീയവാദികള്‍ മുസ്ലിംങ്ങളുടെ വീടുകള്‍ കയറി ആക്രമിച്ചു. 6 പേര്‍ കൊല്ലപ്പെട്ടു. അക്രമത്തിലെ ലക്ഷ്യം കൊള്ളയടിക്കലാവാമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, അക്രമത്തിനിരയായവര്‍ ദരിദ്രനാരായണന്‍മാരായിരുന്നു. അവരുടെ വീടുകളില്‍ കൊള്ളയടിക്കാന്‍ മാത്രം ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ആരെയും അറസ്റ്റ് ചെയ്തില്ല.

2001 ആഗസ്ത്-അമ്രവാണി, മഹാരാഷ്ട്ര

കാളകളെ കൊണ്ടുപോകുന്ന അറവുകാരായ മുസ്ലിംങ്ങളെ ശിവസേനക്കാര്‍ ആക്രമിച്ചതാണ് കലാപത്തിന് കാരണമായത്. 2 പേര്‍ മരണമടഞ്ഞു. 30 പേര്‍ക്ക് മാരകമായി പരിക്കേറ്റു.

2001 ആഗസ്ത്-അഹമ്മദാബാദ്

മണിനഗറില്‍ മുസ്ലിംങ്ങളായ കച്ചവടക്കാരെ മര്‍ദിച്ചതാണ് കലാപത്തിന് കാരണമായത്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 4 പോലീസടക്കം 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമമഴിച്ചുവിട്ടതിന് 4 ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

2002 ജനുവരി-ഗുജറാത്ത്

ഗോധ്രയിലെ തീവണ്ടി കത്തിക്കലിനെ തുടര്‍ന്നാണ് കലാപത്തിന് തുടക്കമായത്. മുസ്ലിംങ്ങളാണ് തീവണ്ടി കത്തിച്ചതെന്ന കാരണം പറഞ്ഞാണ് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ നാണം കെടുത്തിയ ഗുജറാത്ത് കലാപം തുടങ്ങിയതെങ്കിലും പിന്നീട് ഗോധ്രയിലും ആര്‍എസ്എസ് ഗൂഢാലോചനയാണ് പ്രാവര്‍ത്തികമായതെന്ന് തെളിഞ്ഞു. ഒരുമാസക്കാലം നീണ്ടുനിന്ന കലാപമായിരുന്നു. അക്രമം അടിച്ചമര്‍ത്താനായി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ,ആര്‍എസ്എസ് നേതൃത്വത്തില്‍ കലാപത്തിനായി പോലീസീനെ ഉപയോഗിച്ചു. ന്യൂനപഷ ധ്വംസനം എന്നത് ഏറ്റവും മാരകമായ രീതിയില്‍ നടപ്പിലാക്കി. 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധകളുമടക്കമുള്ള ന്യൂനപക്ഷക്കാരെല്ലാം വധിക്കപ്പെട്ടു. മൃഗീയമായ ബലാല്‍സംഗങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും വ്യാപ്തിയില്‍ നടന്നു. വമ്പിച്ച രീതിയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി. രാഷ്ട്രപിതാവിന്റെ മണ്ണിനെ, വര്‍ഗീയതയില്‍ മലീമസമാക്കിയ മോഡി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സൃഷ്ടിച്ച വോട്ടുബാങ്കിലൂടെയും ഭീഷണിയിലൂടെയും 2002ലും 2007ലും വീണ്ടും അധികാരത്തിലേറി.

2002 ഫെബ്രുവരി-കേതല്‍, ഹരിയാന

ഗുജറാത്ത് വംശഹത്യയുടെ ബഹിര്‍സ്ഫുരണങ്ങളായി ഇന്ത്യയില്‍ നടന്ന നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഒന്നാണ് കൈതലിലേത്. ആള്‍ക്കൂട്ടം മുസ്ലിംപള്ളി തകര്‍ക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും ചെയ്തു. പീര്‍ നൂറാനി ബാദ്ഷായുടെ ശവകുടീരം ഫാസിസ്റ്റ് ഭ്രാന്തന്‍മാര്‍ തകര്‍ത്തെറിഞ്ഞു. മറ്റു മൂന്ന് ശവകുടീരങ്ങള്‍ക്ക് കുടി കേടുപാടുകളുണ്ടാക്കി. പോലീസ് തീര്‍ത്തും നിഷ്‌ക്രിയരായിരുന്നു.

2002 മാര്‍ച്ച് -ദിവാനി, ഹരിയാന

ഗോഹത്യയെ കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, മുന്നൂറിലധികം വരുന്ന ആള്‍ക്കൂട്ടം

വീരാംഗത്തുണ്ടായ വര്‍ഗീയകലാപം ഒരു ക്രിക്കറ്റ് പന്തിനെ ചൊല്ലിയുണ്ടാക്കിയതായിരുന്നു. ഒരു ക്രിക്കറ്റ് പന്ത് ക്ഷേത്രമതില്‍കെട്ടിനുള്ളിലേക്ക്, കളിസ്ഥലത്ത് നിന്നും ചെന്നു വീണതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമായത്. പന്തിന്റെ ശുദ്ധിയെ പറ്റിയും ക്രിക്കറ്റ് കളിച്ച മുസ്ലീം യുവാക്കളെ പറ്റിയും പറഞ്ഞ് തുടങ്ങിയ കഥകള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്കെത്തിക്കാന്‍ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. നവംബര്‍ 9ന് അഹമ്മദാബാദില്‍ കലാപമുണ്ടായി. അതില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ഒരാളെ കല്ലെറിഞ്ഞും മറ്റൊരാളെ തീവെച്ചുമാണ് ആര്‍എസ്എസ് നരാധമന്‍മാര്‍ കൊലപ്പെടുത്തിയത്. 5 പേര്‍ക്ക് കത്തികുത്തേറ്റിരുന്നു

അക്രമമഴിച്ചുവിട്ടു. രണ്ട് മുസ്ലിം പള്ളികളും മുസ്ലിംങ്ങളുടെ 15 കടകളും നിരവധി പാര്‍പ്പിടങ്ങളും അക്രമങ്ങള്‍ക്ക് വിധേയമായി.

2003 മാര്‍ച്ച്-ഗുജറാത്ത്

ലോകകപ്പില്‍ പാകിസ്ഥാന് മേല്‍ വിജയം വരിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ അക്രമാസക്തമായി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമാനമായ സംഭവങ്ങള്‍ വഡോദര, ഗോരഖ്പൂര്‍, ഗജ്‌റല്‍വാഡി, കല്‍ക്കത്ത, ബംഗ്ലൂര്‍ എന്നിവിടങ്ങളിലും അരങ്ങേറി.

2003 ജനുവരി-ഗുജറാത്ത്

ഉത്തരായണ ഉത്സവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ്, ഗോധ്ര, നവ്‌സാരി തുടങ്ങിയ പട്ടണങ്ങളില്‍ സംഘര്‍ഷമുണ്ടായി.

2003 ജനുവരി-ബിഹാര്‍

മുന്‍ഗീര്‍ പട്ടണത്തിലുണ്ടായ സംഘട്ടനത്തില്‍ ഒരു ഇമാമുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് നേതൃത്വതില്‍ വളര്‍ത്തിയ ക്രിമിനല്‍ സംഘമാണ് അഴിഞ്ഞാടിയത്.

2003 മാര്‍ച്ച്-ഉത്തര്‍പ്രദേശ്

ഹോളി ആഘോഷവേളയില്‍ പൊട്ടിപുറപ്പെട്ട കലാപം. മൂന്നുപേര്‍ മരണമടഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ജീവിതോപാധിയായി കണ്ട നിരവധി കടകളും പാര്‍പ്പിടങ്ങളും നശിപ്പിക്കപ്പെട്ടു. 59 പേര്‍ക്ക് പരിക്കുപറ്റി. വ്യാപകമായി മുസ്ലിംങ്ങളുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.

2003 ഏപ്രില്‍-ഒറീസ

രാജ്ഗംഗ്പൂരില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ സംഘര്‍ഷമുണ്ടാക്കി. വ്യാപകമായ നുണക്കഥകള്‍ പടച്ചുവിട്ടു. പോലീസ് ഇടപെടലുണ്ടായി. പോലീസ് വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്ക് പരിക്ക്.

2003 സപ്തംബര്‍-ഗുജറാത്ത്

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗുജറാത്തിലെ ബറോഡയിലും ജൂനാഗഢിലുമുണ്ടായ വര്‍ഗീയ കലാപത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 75 ഓളം പേര്‍ക്ക് പരിക്കുപറ്റി. ആര്‍എസ്എസ് സംഘപരിവാരങ്ങളായ വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിംങ്ങള്‍ക്കിടയിലേക്ക് വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. മുസ്ലിംങ്ങളുടെ 23 പീടികകള്‍ കൊള്ളയടിച്ചു. പിന്നീട് അവ കത്തിച്ചു കളഞ്ഞു.

2003 ഒക്‌ടോബര്‍-ഉത്തര്‍പ്രദേശ്

ആഗ്രയിലുണ്ടായ വര്‍ഗീയ സംഘര്‍ഷവും ആര്‍എസ്എസിന്റെ നിര്‍ദ്ദേശാനുസരണം രൂപം കൊണ്ടതായിരുന്നു. വ്യാപകമായ നാശനഷ്ടങ്ങള്‍ ന്യൂനപക്ഷമേഖലയിലുണ്ടായി. സംഘട്ടനങ്ങളില്‍ അടിയേറ്റ് ഒരാള്‍ മരണപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങളും ഗോഡൗണുകളും അഗ്‌നിക്കിരയായി. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2003 നവംബര്‍- ഗുജറാത്ത്

വീരാംഗത്തുണ്ടായ വര്‍ഗീയകലാപം ഒരു ക്രിക്കറ്റ് പന്തിനെ ചൊല്ലിയുണ്ടാക്കിയതായിരുന്നു. ഒരു ക്രിക്കറ്റ് പന്ത് ക്ഷേത്രമതില്‍കെട്ടിനുള്ളിലേക്ക്, കളിസ്ഥലത്ത് നിന്നും ചെന്നു വീണതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമായത്. പന്തിന്റെ ശുദ്ധിയെ പറ്റിയും ക്രിക്കറ്റ് കളിച്ച മുസ്ലീം യുവാക്കളെ പറ്റിയും പറഞ്ഞ് തുടങ്ങിയ കഥകള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്കെത്തിക്കാന്‍ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ക്ക് കഴിഞ്ഞു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. നവംബര്‍ 9ന് അഹമ്മദാബാദില്‍ കലാപമുണ്ടായി. അതില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ഒരാളെ കല്ലെറിഞ്ഞും മറ്റൊരാളെ തീവെച്ചുമാണ് ആര്‍എസ്എസ് നരാധമന്‍മാര്‍ കൊലപ്പെടുത്തിയത്. 5 പേര്‍ക്ക് കത്തികുത്തേറ്റിരുന്നു.

2003 നവംബര്‍-മഹാരാഷ്ട്ര

പര്‍ബാനി എന്ന പ്രദേശത്തെ മുസ്ലിംപള്ളിയില്‍ ജുമാനമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നേരെ ആര്‍എസ്എസ് സംഘപരിവാരങ്ങളായ ശിവസേനാ-ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. 35 മുസ്ലിംങ്ങള്‍ക്ക് മാരകമായ പരിക്കുപറ്റി.

2003 ഡിസംബര്‍-ആന്ധ്രാപ്രദേശ്

ഹൈദരാബാദില്‍ ഡിസംബര്‍ ആറിന്റെ രാമജന്മഭൂമി അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കലാപമായി മാറി. ഹിന്ദുക്കളും മുസ്ലിംങ്ങളും ചേരിതിരിഞ്ഞ് അക്രമത്തിലേര്‍പ്പെട്ടു. കത്തിക്കുത്തില്‍ 2 പേരും 3 പേര്‍ പോലീസ് വെടിവെപ്പിലും കൊല്ലപ്പെട്ടു.

2004 ജനുവരി-മധ്യപ്രദേശ്

ഗോത്രമേഖലയായ ജബുവയിലുണ്ടായ വര്‍ഗീയസംഘട്ടനം ആര്‍എസ്എസ് സംഘപരിവാരമായ വിഎച്ച്പിയുടെ മേല്‍നോട്ടത്തിലായിരുന്നു. അവിടെ മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നേരെയും മിഷിനറി പ്രവര്‍ത്തകര്‍ക്ക് നേരെയുമാണ് അക്രമം അഴിച്ചുവിട്ടത്. ഒരാള്‍ കൊല്ലപ്പെട്ടു.

2004 ഫെബ്രുവരി-ഗുജറാത്ത്

ഗുജറാത്തിലെ വഡോദരയില്‍ ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ ആ ഭാഗത്ത് വ്യാപാരത്തിലൂടെ ധനവാന്‍മാരായ മുസ്ലിംങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ കലാപം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കുപറ്റി.

2004 മാര്‍ച്ച്- മഹാരാഷ്ട്ര

അഹമ്മദ്‌നഗര്‍ ജില്ലയില്‍ മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് ആര്‍എസ്എസ് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റി. 6 ദിവസത്തോളം ആക്രമണങ്ങള്‍ നീണ്ടുനിന്നു. മുസ്ലിംങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി കൊള്ളയ്ക്കും കൊള്ളിവെപ്പിനും വിധേയമായി.

2004 ജൂണ്‍-ഉത്തര്‍പ്രദേശ്

മീററ്റില്‍ പൊട്ടിപുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. ജൂലൈയില്‍ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

2004 ജൂലൈ-ഗുജറാത്ത്

വെരാവലില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. നാല്‍പത് വ്യാപാരസ്ഥാപനങ്ങള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മുസ്ലിംങ്ങളുടെ വാഹനങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

2004 ആഗസ്ത്-മഹാരാഷ്ട്ര

2005ല്‍ ഗുജറാത്തില്‍ തന്നെയാണ് കലാപം തുടങ്ങിയത്. ആര്‍എസ്എസ് സംഘപരിവാരമായ ബിജെപിയുടെ ഭരണവും നരേന്ദ്രമോഡിക്ക് മുസ്ലിംങ്ങളോടുള്ള മറയില്ലാത്ത വൈരാഗ്യവും ഗുജറാത്തിനെ ന്യൂനപക്ഷ ധ്വംസനത്തിനായുള്ള വേദിയാക്കി ത്തീര്‍ത്തു. ഫെബ്രുവരി 4ന് വഡോദരയിലുണ്ടായ സംഘര്‍ഷം ഒരു വിവാഹ ഘോഷയാത്രയെ ചൊല്ലിയായിരുന്നു. ഒരു പോലീസുകാരനുള്‍പ്പെടെ ഒരു ഡസന്‍ പേര്‍ക്ക് പരിക്കുപറ്റി. ഇതിന്റെ തുടര്‍ച്ചയായി ഖേത് സമായ്‌ലെ ജവുന്‍പൂരില്‍ ഭൂമിയെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് മുസ്ലിംങ്ങളുടെ ഖബര്‍സ്ഥാനില്‍ (സെമിത്തേരിയില്‍) ചിലര്‍ കാവിക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷമുണ്ടായി.

പര്‍ബാനി ജില്ലയില്‍ ഒരു മുസ്ലിം പള്ളിക്കകത്തേക്ക് മുഖംമൂടി ധരിച്ച് മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ ബോംബ് വലിച്ചെറിഞ്ഞു. പള്ളിക്കരികില്‍ സ്‌േഫാടനം നടന്നു. 23 മുസ്ലിംങ്ങള്‍ക്ക് പരിക്കുപറ്റി. തുടര്‍ന്ന് ആ പ്രദേശത്ത് വ്യാപകമായ കലാപമുണ്ടായി.

2004 ഒക്‌ടോബര്‍-ഉത്തര്‍പ്രദേശ്

ബദോനിയിലുണ്ടായ സംഘര്‍ഷത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവിടെ നുണപ്രചാരണത്തിലൂടെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഖുഷിനഗറിലെ പദ്രോണ കസ്ബയില്‍ ദുര്‍ഗാവിഗ്രഹത്തിനരികില്‍ പതാക നാട്ടുന്നതുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷമുണ്ടായി. 25 പേര്‍ക്ക് പരിക്കേറ്റു.

2004 നവംബര്‍-ആസാം

സില്‍ച്ചാര്‍ പട്ടണത്തില്‍ കൊള്ളയടി ലക്ഷ്യമാക്കി കരുതി കൂട്ടിയുള്ള സംഘര്‍ഷത്തിന് ആര്‍എസ്എസ് തുടക്കമിട്ടു. ന്യൂനപക്ഷക്കാരുടെ 50 കടകള്‍ കത്തിച്ചുകളഞ്ഞു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു.

2005 ഫെബ്രുവരി-ഗുജറാത്ത്

2005ല്‍ ഗുജറാത്തില്‍ തന്നെയാണ് കലാപം തുടങ്ങിയത്. ആര്‍എസ്എസ് സംഘപരിവാരമായ ബിജെപിയുടെ ഭരണവും നരേന്ദ്രമോഡിക്ക് മുസ്ലിംങ്ങളോടുള്ള മറയില്ലാത്ത വൈരാഗ്യവും ഗുജറാത്തിനെ ന്യൂനപക്ഷ ധ്വംസനത്തിനായുള്ള വേദിയാക്കി ത്തീര്‍ത്തു. ഫെബ്രുവരി 4ന് വഡോദരയിലുണ്ടായ സംഘര്‍ഷം ഒരു വിവാഹ ഘോഷയാത്രയെ ചൊല്ലിയായിരുന്നു. ഒരു പോലീസുകാരനുള്‍പ്പെടെ ഒരു ഡസന്‍ പേര്‍ക്ക് പരിക്കുപറ്റി. ഇതിന്റെ തുടര്‍ച്ചയായി ഖേത് സമായ്‌ലെ ജവുന്‍പൂരില്‍ ഭൂമിയെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് മുസ്ലിംങ്ങളുടെ ഖബര്‍സ്ഥാനില്‍ (സെമിത്തേരിയില്‍) ചിലര്‍ കാവിക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷമുണ്ടായി.

2005 ഫെബ്രുവരി-ചത്തീസ്ഗഢ്

രാജ്‌നന്ദ്ഗാവില്‍ ഉണ്ടായ വര്‍ഗീയ കലാപം സീമകള്‍ ലംഘിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടിയതായിരുന്നു കലാപത്തിന് കാരണമായത്. തുടര്‍ന്ന് അവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

2005 ഫെബ്രുവരി, മാര്‍ച്ച്- മധ്യപ്രദേശ്

ധാറിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സ്‌ഫോടനത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. നിരോധനാജ്ഞയെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവുണ്ടായി. തുടര്‍ന്ന് ബില്‍വാസ പട്ടണം കേന്ദ്രീകരിച്ച് ബജ്‌റംഗദള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ വര്‍ഗീയാസ്വാസ്ഥ്യമുണ്ടാക്കി. ആ പട്ടണം കലാപത്തില്‍ മുങ്ങി. മാര്‍ച്ചില്‍ അവിടെ കലാപം തുടങ്ങി. അജ്മീര്‍ ജില്ലയിലെ നസീറാബാദില്‍ ഒരു മുസ്ലീം നേതാവിനെ മര്‍ദ്ദിച്ചത് ക്ര്രപാസി മൊഹല്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി.

2005 ഏപ്രില്‍-മധ്യപ്രദേശ്

ദില്‍വാഡ ജില്ലയിലെ മണ്ഡലില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും പൊതുവില്‍ നല്ല ബന്ധം നിലനിര്‍ത്തി ജീവിച്ചു പോന്നിരുന്നു. ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ക്ക് ഈ ഒത്തൊരുമ ഇഷ്ടപ്പെടാത്തതാണ് കടുത്ത വര്‍ഗീയ ധ്രുവീകരണമുണ്ടാകുന്ന രീതിയില്‍ കലാപമുണ്ടാക്കാന്‍ കാരണമായത്. അതിനായി അവര്‍ ചെയ്തത് ഒരു മുസ്ലിംപള്ളിക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുക എന്നതാണ്. അതില്‍ പ്രതിഷേധിച്ച് മുസ്ലിംങ്ങള്‍ സംഘടിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഹിന്ദുഭ്രാന്തന്‍മാര്‍ നിറംപിടിപ്പിച്ച പൊടിയും കല്ലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് മുസ്ലിംങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. രണ്ട് ശവക്കല്ലറകള്‍ തകര്‍ക്കപ്പെട്ടു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരു കനയ്യാദാസിന്റെ ജഡം ക്ഷേത്രമുറ്റത്ത് കൊണ്ടുവെച്ച ആര്‍എസ്എസുകാര്‍ അയാളെ മുസ്ലിംങ്ങള്‍ കൊലപ്പെടുത്തിയതാണെന്ന് പ്രചരിപ്പിച്ചു. ബിജെപിയുടെയും വിഎച്ച്പിയുടെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസും മുസ്ലിങ്ങള്‍ക്കെതിരായ മനോഭാവം പ്രകടിപ്പിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

2005 മാര്‍ച്ച്- ഉത്തര്‍പ്രദേശ്

ഫൈസാബാദില്‍ സംഘടിപ്പിച്ച ആക്രമണത്തില്‍ ആര്‍എസ്എസുകാര്‍ക്കെതിരെ മുസ്ലിംമത മൗലികവാദ സംഘടനകളിലെ മുസ്ലിംങ്ങള്‍ ആയുധവുമായി രംഗത്തുവന്നു. പരസ്പരം വെടിവെച്ചു. ഹോളി ആഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 6 പേര്‍ കൊല്ലപ്പെട്ടു.

2005 ഏപ്രില്‍-രാജസ്ഥാന്‍

മണ്ഡല്‍ പട്ടണത്തില്‍ ഒരു മുസ്ലിംപള്ളിക്ക് മുകളില്‍ കാവിക്കൊടി നാട്ടിയതോടെയാണ് വര്‍ഗീയകലാപം ഉടലെടുത്തത്. അവിടെ ആര്‍എസ്എസ് പല അലിഖിത നിയമങ്ങളും നടപ്പിലാക്കിയിരുന്നു. ഹിന്ദുക്കള്‍ മുസ്ലിംങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്നതായിരുന്നു ഒന്ന്. സംസാരിച്ചാല്‍ 11000 രൂപ പിഴ ഈടാക്കേണ്ടി വരുമായിരുന്നു. ഹിന്ദുക്കളുടെ ദില്‍വാരയിലെ പീടികകളില്‍ മുസ്ലിംങ്ങള്‍ക്ക് യാതൊന്നും വില്‍പന നടത്താന്‍ പാടില്ല തുടങ്ങി ഫാസിസത്തിന്റെ ഗുജറാത്തിയന്‍ മുഖം രാജസ്ഥാനിലെ ദില്‍വാര ജില്ലയില്‍ പ്രകടമായിരുന്നു. അതിനാല്‍ തന്നെ പ്രകോപനങ്ങളൊന്നുമില്ലാതെ ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ പലപ്പോഴും കലാപങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

2005 മേയ്- മഹാരാഷ്ട്ര

ഭീവണ്ടിയില്‍ ജന്നത്ഷഹറിലെ ബാബയുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ മുസ്ലിംങ്ങളെ സംഘപരിവാറിന്റെ ഒരാള്‍കൂട്ടം ആക്രമിച്ചു. ബാബയുടെ ശവകുടീരം നില്‍ക്കുന്ന ഇടം തങ്ങളുടെ പൂര്‍വികനായ നോനാത് ബാബയുടേതാണെന്ന് അവകാശപ്പെട്ട് നടത്തിയ കലാപത്തിന്റെ ലക്ഷ്യം, ശവകുടീരം നില്‍ക്കുന്ന 100 ഏക്കര്‍ സ്ഥലം കൈക്കലാക്കുക എന്നതായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുപറ്റി.

2005 ഒക്‌ടോബര്‍-ഉത്തര്‍പ്രദേശ്

ദസറയോടനുബന്ധിച്ച് മറുവില്‍ വന്‍കലാപങ്ങള്‍ക്ക് ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ നേതൃത്വം നല്‍കി. 14 പേര്‍ കൊല്ലപ്പെടുന്നതിലേക്ക് കലാപം എത്തി. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. മുസ്ലിംങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ ആസ്തി ഇല്ലാതാക്കി.

2006 ഫെബ്രുവരി-ഉത്തര്‍പ്രദേശ്

മുസാഫര്‍ നഗറില്‍ ഇസ്ലാമിക പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ വ്യാപിച്ചു. ഇതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ ആക്രമണം നടത്തി.

2006 മാര്‍ച്ച്- ഉത്തര്‍പ്രദേശ്

മുസാഫര്‍ നഗറിലെ കലാപത്തിന്റെ തുടര്‍ച്ചയായാണ് ഇവിടെയും ലഹള നടന്നത്. 4 പേര്‍ കൊല്ലപ്പെടുകയും നിരവധി

മതപരിവര്‍ത്തന വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വിഎച്ച്പി നേതാവായ ലക്ഷ്മണാനന്ദ സരസ്വതിക്ക് നേരെയുണ്ടായി എന്നുപറയുന്ന ആക്രമണ ആരോപണമാണ്. ഈ കാര്യം പറഞ്ഞ് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കണ്ഡാന്‍ ജില്ലയിലെ 6 ലക്ഷം ജനങ്ങളില്‍ ഒന്നരലക്ഷം പേര്‍ ക്രിസ്ത്യാനികളാണ്. മുഖ്യമായും കണ്ഡാഗോത്രക്കാരും പാണജാതിയിലുള്ളവരുമാണ് ഇവര്‍. ക്രിസ്തുമതം സ്വീകരിച്ചശേക്ഷം പാണജാതിയിലുള്ളവര്‍ വളരെയധികം പുരോഗതി പ്രകടമാക്കിയതിനെ, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള കാരണമായി ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ ഉപയോഗിച്ചു.
2007 ഡിസംബര്‍ 24ന് ബറുനിഗം ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് ഹിന്ദുമത ഭ്രാന്തന്‍മാര്‍ നശിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമുണ്ടായത്. ഡിസംബര്‍ 25ന് ക്രിസ്തുമസ് ദിനത്തില്‍ അവിടുത്തെ ക്രിസ്ത്യന്‍പള്ളി തകര്‍ക്കുകയും ക്രിസ്ത്യാനികളുടെ നിരവധി വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള 70ഓളം പള്ളികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി. 600 വീടുകള്‍ കത്തിച്ചു കളഞ്ഞു. 5000 പേര്‍ ആക്രമണത്തിനിരയായി. 9 പേര്‍ മരണപ്പെട്ടു. 

പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ അക്രമം ആര്‍എസ്എസ് സംഘപരിവാരങ്ങളുടെ ആസൂത്രണത്തിന്റെ ഭാഗമായി നടന്നതായിരുന്നു.

2006 ഏപ്രില്‍-അലിഗഡ്

നവരാത്രിയുടെ തലേദിവസമാണ് പരക്കെ അക്രമം അഴിച്ചുവിട്ടത്. നവരാത്രി ഘോഷയാത്രക്ക് ഭംഗമുണ്ടാക്കും എന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു കലാപം. 4 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.

2006 ഏപ്രില്‍- മഹാരാഷ്ട്ര

കുറച്ചു യുവാക്കള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്ക#ം ബജ്‌റംഗദള്‍ ഏറ്റെടുക്കുകയും അതിനെ കലാപമായി വികസിപ്പിക്കുകയും ചെയ്തു. താനെ പ്രദേശത്ത് മുസ്ലിംങ്ങളുടെ ഭവനങ്ങളും വ്യാപാരകേന്ദ്രങ്ങളും വ്യാപകമായി കൊള്ളയടിക്കുകയും കൊള്ളിവെപ്പ് നടത്തുകയും ചെയ്തു. പൊലീസുകാരുടെ നിഷ്‌ക്രിയത്വം കലാപം പടര്‍ന്നുപിടിക്കാന്‍ കാരണമായി.

2006 മെയ്-വഡോദര

300 വര്‍ഷം പഴക്കമുള്ള ചിസ്തി റഷീദുദ്ദിന്റെ ദര്‍ഗ അനധികൃതമെന്ന് പറഞ്ഞ് ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ തകര്‍ത്തുകളഞ്ഞു. തുടര്‍ന്ന കടുത്ത വര്‍ഗീയ സംഘര്‍ഷമുണ്ടായി. പോലീസ് വെടിവെപ്പിലും കത്തികുത്തിലുമായി 4 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. കലാപം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു വിഎച്ച്പി നേതാവിന്റെ കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് കുട്ടികളുടെ ചീഞ്ഞഴുകിയ ജഡം കണ്ടെടുക്കുകയുണ്ടായി.

2006 ജൂണ്‍-ഉത്തര്‍പ്രദേശ്

പ്രതാപ്ഗഢ് ജില്ലയിലെ ഗോണ്ട ഗ്രാമത്തില്‍ ഒരു ഹിന്ദു യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായി. ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ കൊലപാതകത്തിനെ തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തിനായി പരിശ്രമിച്ചു. വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. തീവെപ്പുകളും കൊള്ളയും നടന്നു. രണ്ട് പെണ്‍കുട്ടികള്‍ ജീവനോടെ അഗ്‌നിക്കിരയായി. നിരവധി പേര്‍ക്ക് പരിക്കുപറ്റി.

2006 സപ്തംബര്‍-മഹാരാഷ്ട്ര

ഗണപതി ഉത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ താനയിലും ഉസാമാബാദിലും ആസൂത്രിതമായി കലാപം അഴിച്ചുവിടാന്‍ ആര്‍എസ്എസിന് കഴിഞ്ഞു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. 64 പേരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍,ഇതില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളായിരുന്നു.

2006 ഒക്‌ടോബര്‍-കര്‍ണാടക

ദക്ഷിണ കര്‍ണാടകയിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ മംഗലാപുരത്ത് ആര്‍എസ്എസ് സംഘപരിവാരങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗീയ കലാപമുണ്ടായി. വര്‍ഗീയ സംഘട്ടനങ്ങളില്‍ 2 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കുപറ്റി.

2007 ഡിസംബര്‍-ഒറീസ

ബലിഗുഡ, ദുല്‍ബാനി, ദാരിംഗ് ബഡി, ബറുനിഗാവ് എന്നീ പട്ടണങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നിരവധി വര്‍ഗീയാക്രമണങ്ങള്‍ ഉണ്ടായി. സര്‍ക്കാരിന് നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട അവസ്ഥയുമുണ്ടായി. മുമ്പും ഇവിടെ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും 2007ലെ ആക്രമണത്തിന് ഹേതുവായത് മതപരിവര്‍ത്തന വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വിഎച്ച്പി നേതാവായ ലക്ഷ്മണാനന്ദ സരസ്വതിക്ക് നേരെയുണ്ടായി എന്നുപറയുന്ന ആക്രമണ ആരോപണമാണ്. ഈ കാര്യം പറഞ്ഞ് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കണ്ഡാന്‍ ജില്ലയിലെ 6 ലക്ഷം ജനങ്ങളില്‍ ഒന്നരലക്ഷം പേര്‍ ക്രിസ്ത്യാനികളാണ്. മുഖ്യമായും കണ്ഡാഗോത്രക്കാരും പാണജാതിയിലുള്ളവരുമാണ് ഇവര്‍. ക്രിസ്തുമതം സ്വീകരിച്ചശേക്ഷം പാണജാതിയിലുള്ളവര്‍ വളരെയധികം പുരോഗതി പ്രകടമാക്കിയതിനെ, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള കാരണമായി ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ ഉപയോഗിച്ചു.
2007 ഡിസംബര്‍ 24ന് ബറുനിഗം ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് ഹിന്ദുമത ഭ്രാന്തന്‍മാര്‍ നശിപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമുണ്ടായത്. ഡിസംബര്‍ 25ന് ക്രിസ്തുമസ് ദിനത്തില്‍ അവിടുത്തെ ക്രിസ്ത്യന്‍പള്ളി തകര്‍ക്കുകയും ക്രിസ്ത്യാനികളുടെ നിരവധി വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള 70ഓളം പള്ളികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി. 600 വീടുകള്‍ കത്തിച്ചു കളഞ്ഞു. 5000 പേര്‍ ആക്രമണത്തിനിരയായി. 9 പേര്‍ മരണപ്പെട്ടു. സിആര്‍പിഫിന്റെ സഹായത്തോടെയാണ് അക്രമം നിയന്ത്രണവിധേയമാക്കിയത്. അക്രമവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒറീസാ ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജഡ്ജി ബസുദേവ് പാണിഗ്രാഹിയാണ് അന്വേഷണ കമ്മീഷന്‍.

2008 ജനുവരി-ഒറീസ

ഫിരീംഗിയ, ഖാജുരിപാഡ, ഗോചപാഡ, ബ്രഹ്മനിഗാവ് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളുടെ 20ലേറെ പാര്‍പ്പിടങ്ങള്‍ തീവെച്ച് നശിപ്പിച്ചു. പീടികകളും വാഹനങ്ങളും വ്യാപകമായി അഗ്‌നിക്കിരയാക്കി. സര്‍ക്കാരിന്റെ ആര്‍എസ്എസ് അനുകൂല മനോഭാവമാണ് ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്.

2009 നാന്ദെദ്-മഹാരാഷ്ട്ര

ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ തുടങ്ങിയ വഴക്കാണ് ഹിന്ദു-മുസ്ലിം ലഹളയിലേക്ക് വഴിമാറിയത്. വാളുകളും കത്തികളും കൊണ്ടുള്ള ആക്രമണമായിരുന്നു അരങ്ങേറിയത്. കലാപത്തിന് ശേഷം ഇവിടെ നിന്ന് വമ്പിച്ച ആയുധ ശേഖരം കണ്ടെത്തുകയുണ്ടായി. മുസഫര്‍ നഗര്‍ കലാപത്തിലും മുസ്ലിംങ്ങളെ കൊന്നു തള്ളാന്‍ ഇതേ രീതിയിലുള്ള ആയുധങ്ങള്‍ ആണ് ഉപയോഗിച്ചത് എന്ന് പിന്നീടു തെളിഞ്ഞു.

2009 പുസാദ്, ദിഗ്രാസ് - മഹാരാഷ്ട്ര

ഈ പ്രദേശങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഏതെങ്കിലും ഇലക്ഷന്‍ നടക്കുമ്പോഴാണ് ഈ പ്രദേശത്ത് കലാപം ഉണ്ടാവുക. അതിന്റെ ഉപഭോക്താക്കള്‍ വി എച്ച്് പി യും ശിവസേനയുമാണ്. ഏപ്രിലില്‍ നടന്ന കലാപത്തില്‍ മുസ്ലിം ദമ്പതികള്‍ കൊലചെയ്യപ്പെട്ടു. കലാപങ്ങളില്‍ മുസ്ലിം സമുദായത്തിനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന രീതി ആണ് പോലിസിന്റേത്.

2009 മധ്യപ്രദേശ്

രാമായണമാസ ആഘോഷം നടക്കുന്ന വഴിയില്‍ നിന്ന് മാറി വേറെ വഴിയിലൂടെ പോകണം എന്ന സംഘപരിവാരങ്ങളുടെ നിര്‍ദേശം മുസ്ലിംങ്ങള്‍ അംഗീകരിച്ചില്ല എന്ന് പറഞ്ഞ് പരത്തി കലാപത്തിന് വഴിമരുന്നിട്ടു. കലാപത്തില്‍ ഒരാള്‍ മരിച്ചു. പോലിസ് വെടിവയ്പ്പിലും ഒരാള്‍ മരിച്ചു.

2009 ഉത്തര്‍പ്രദേശ്

ഹോളി ഉത്സവത്തോട് അനുബന്ധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു മുസ്ലിം യുവാക്കളുടെ മേല്‍ നിറം എറിഞ്ഞതിന്റെ പേരില്‍ നടന്ന വഴക്കാണ് പോലിസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ചേര്‍ന്നത്. ബനാറസ്, അസ്മഗര്‍ഹ്, ലക്‌നൗ, ബറേലി എന്നിവടിങ്ങളിലാണ് കലാപം കൂടുതല്‍ ബാധിച്ചത്. ആറുപേരും ആറുവയസുള്ള ഒരു കുട്ടിയും മരണപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഹോളി, ദിപാവലി, ഗണേഷചതുര്‍ത്ഥി തുടങ്ങിയ ഉത്സവങ്ങള്‍ ഈ മേഖലകളില്‍ നിരവധി തവണ കലാപത്തിന് വഴിവെച്ചിട്ടുണ്ട്. പോലീസ് വെടിവെപ്പിലും രണ്ടുപേര്‍ മരണപ്പെട്ടു.

2009 കര്‍ണാടക

നിരവധി പള്ളികള്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ നശിപ്പിക്കപ്പെട്ടു. രാമസേന നേതാവ് പ്രമോദ് മുതാല്ലിക്കും കൂട്ടരും ചേര്‍ന്ന് കര്‍ണാടകയെ മറ്റൊരു ഗുജറാത്ത് ആക്കി മാറ്റുകയാണെന്ന ആരോപണം ഉയര്‍ന്നത് ആ വേളയിലാണ്. മുസ്ലിം പള്ളികളോടൊപ്പം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും ആക്രമണങ്ങളുടെയും

നബിദിനത്തില്‍ നടന്ന ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് മുന്നേറി. ഘോഷയാത്രയെ വഴിതിരിച്ചുവിടാന്‍ ഒരു കൂട്ടം ഹിന്ദു വിശ്വാസികള്‍ തുനിഞ്ഞു. ആ നീക്കം എതിര്‍ക്കപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സംഘപരിവാരങ്ങള്‍ കലാപമഴിച്ചുവിട്ടു. വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. പോലീസ് സംവിധാനം ഹിന്ദു വര്‍ഗീയവാദികളുടെ കൂടെയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്ഹിദെ മിലത്ത് കൗണ്‍സിലിന്റെ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് തുടര്‍സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചു. ബറേലിയില്‍ നേരത്തെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബറിമസ്ജിദ് പ്രശ്‌നകാലത്ത് പോലും ഇവിടം സംഘര്‍ഷമുക്തമായിരുന്നു. എന്നാല്‍, പിന്നീട് ചെറിയ പ്രശ്‌നങ്ങള്‍ വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ബറേലിയില്‍ കാമാന്‍ സാധിക്കുക. മായാവതിയും ബി ജെ പിയും ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന കലാപങ്ങളുടെ ലക്ഷ്യം വോട്ട് തന്നെയാണെന്നാണ്. വളരെക്കാലം ബറേലിയില്‍ നിരോധനാജ്ഞ നിലനിന്നു.

കൊലപാതകങ്ങളുടെയും ലാഭവിഹിതം പങ്കുപറ്റും. മൈസൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ വംശീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ബി ജെ പി ഭരണത്തില്‍ വന്നപ്പോള്‍ അതും സംഭവിച്ചു. രണ്ടു സമുദായത്തിലെ രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന ബാലിശമായ ചെറിയ ഒരു തര്‍ക്കം ആണ് കലാപത്തിലേക്ക് വഴിമാറിയത്. കലാപം നടന്നത് ന്യുനപക്ഷ സമുദായങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നരസിംഹരാജ നിയോജകമണ്ഡലത്തില്‍ ആയിരുന്നു. ഇലക്ഷന് തൊട്ടുമുന്‍പാണ് കലാപം സംഘടിപ്പിച്ചത് എന്നത് ചേര്‍ത്ത് വായിക്കണം.

2009 ഷാപൂര്‍ - ഗുജറാത്ത്

ഷാപൂരില്‍ നടന്ന കലാപത്തിന്റെ കാരണം എന്നത്തേയും പോലെ സംഘപരിവാരം കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്. മുസ്ലിം പള്ളിക്കടുത്ത് അമ്പലം പണിതു. നമാസ് ചെയ്യുന്ന സമയത്ത് അമ്പലത്തില്‍ ഉച്ചത്തില്‍ പാട്ടുവെക്കും. ഇത് പതിവായപ്പോള്‍ ഉണ്ടായ തര്‍ക്കം ക്രമസമാധാന അന്തരീക്ഷം നശിപ്പിച്ചു. പിന്നീടത് ലഹളയായി മാറി.


2010

ഗുജറാത്ത് മോഡല്‍ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം സംഘപരിവാര്‍ സംഘടനകളിലൂടെ പരിശ്രമിക്കാന്‍ തുടങ്ങി. അതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. രേഖമൂലമല്ലാതെ ആര്‍ എസ് എസ് രീതിയില്‍ ചുമതലകള്‍ നിശ്ചയിച്ചു നല്‍കി. രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കലാപത്തിന്റെ കാര്യത്തില്‍, ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഏറെ മുന്നേറാന്‍ സംഘപരിവാരത്തിന് സാധിച്ചു..

2010 മൈസൂര്‍, മാംഗ്ലൂര്‍ -കര്‍ണാടക

ബി ജെ പി അധികാരത്തില്‍ എത്തിയതോടെ കര്‍ണാടകത്തില്‍ രാം സേന വളരെയേറെ ശക്തി പ്രാപിച്ചു. അവരുടെ പ്രധാന അജണ്ട വര്‍ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കുക എന്നതാണ്. ബി ജെ പിയുടെ ഭരണം കര്‍ണാടകത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സമുദായത്തിലുള്ള ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. മുസ്ലീം പള്ളികള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. മൈസുരിലും മാംഗ്ലൂരിലും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മാംഗ്ലൂരില്‍ മദര്‍മേരിയുടെ ചിത്രം നശിപ്പിച്ചു. വീടുകളും കടകളും ആക്രമിച്ചു. കൊള്ളയടിച്ചു. അനാഥാലയങ്ങളെപ്പോലും കലാപകാരികള്‍ വെറുതെ വിട്ടില്ല.

2010 ബറേലി - ഉത്തര്‍പ്രദേശ്

നബിദിനത്തില്‍ നടന്ന ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് മുന്നേറി. ഘോഷയാത്രയെ വഴിതിരിച്ചുവിടാന്‍ ഒരു കൂട്ടം ഹിന്ദു വിശ്വാസികള്‍ തുനിഞ്ഞു. ആ നീക്കം എതിര്‍ക്കപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സംഘപരിവാരങ്ങള്‍ കലാപമഴിച്ചുവിട്ടു. വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. പോലീസ് സംവിധാനം ഹിന്ദു വര്‍ഗീയവാദികളുടെ കൂടെയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്ഹിദെ മിലത്ത് കൗണ്‍സിലിന്റെ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് തുടര്‍സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചു. ബറേലിയില്‍ നേരത്തെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബറിമസ്ജിദ് പ്രശ്‌നകാലത്ത് പോലും ഇവിടം സംഘര്‍ഷമുക്തമായിരുന്നു. എന്നാല്‍, പിന്നീട് ചെറിയ പ്രശ്‌നങ്ങള്‍ വര്‍ഗീയ കലാപത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ബറേലിയില്‍ കാമാന്‍ സാധിക്കുക. മായാവതിയും ബി ജെ പിയും ഒത്തുചേര്‍ന്ന് സംഘടിപ്പിക്കുന്ന കലാപങ്ങളുടെ ലക്ഷ്യം വോട്ട് തന്നെയാണെന്നാണ്. വളരെക്കാലം ബറേലിയില്‍ നിരോധനാജ്ഞ നിലനിന്നു.

2010 ഹൈദരാബാദ് - ആന്ധ്രപ്രദേശ്

നബിദിന ആഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ സ്മാരക മണ്ഡപവും മറ്റുതോരണങ്ങളും ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നശിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍, ഇതൊന്നും വര്‍ഗീയ കലാപങ്ങള്‍ അല്ലായിരുന്നു എന്നും എല്ലാം രാഷ്ട്രീയമായി നിര്‍മ്മിച്ചെടുത്ത സഘര്‍ഷങ്ങള്‍ മാത്രമാണ് എന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അയല്‍സംസ്ഥാനം ആയ കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയിട്ടും ആന്ധ്രയില്‍ വേണ്ടത്ര ഉയരാന്‍ കഴിയാത്ത ബി ജെ പിയാണ് കലാപത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു. ദരിദ്രരായ മുസ്ലിംങ്ങളാണ് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ വസിക്കുന്നത്. രണ്ടു പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു.

2010 മഹാരാഷ്ട്ര

മുസ്ലിം ഉടമസ്ഥതയില്‍ ഉള്ള മില്ലില്‍ ഒരു ഹിന്ദു പൊടിക്കാന്‍ നല്‍കിയ ധാന്യങ്ങള്‍ പൊടിച്ചു നല്‍കാന്‍ വൈകി എന്നതാണ് കലാപത്തിനുള്ള കാരണമായത്. പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍, നിസ്സാര തര്‍ക്കങ്ങള്‍ ഇവയൊക്കെ സംസ്ഥാനത്തെ വിവിധ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കലാപത്തിന് വേണ്ടി വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ആറു പശുക്കളെ വഴിയില്‍ കൊന്നിട്ടിരിക്കുന്നു എന്നൊരു വാര്‍ത്തയാണ് മാലെഗാവില്‍ പരന്നത്. യഥാര്‍ത്തത്തില്‍ വാഹനത്തില്‍ കൊണ്ട് പോകുമ്പോള്‍ ശ്വാസം മുട്ടിയാണ് അവ ചത്തത്. സംഘപരിവാരത്തിന്റെ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ അവയുടെ ചിത്രം എടുത്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു.

2010 ഉദയ്പൂര്‍ - മഹാരാഷ്ട്ര

സാരദ ടൗണില്‍ രണ്ട് കൊള്ളത്തലവന്മാര്‍ തമ്മില്‍ മദ്യലഹരിയില്‍ നടന്ന നിസാര വഴക്കാണ് കലാപത്തിലേക്ക് ചെന്നെത്തിയത്. ഒരാള്‍ മുസ്ലിം സമുദായക്കാരനും മറ്റൊരാള്‍ ഗോത്ര സമുദായക്കാരനുമായിരുന്നു. ഈ വഴക്ക് പിന്നീട് വി എച്ച് പിയും ആര്‍ എസ് എസും ഏറ്റെടുത്തു. ഗോത്രസമുദായക്കാരോട് പകരം വീട്ടണമെന്ന് ആര്‍ എസ് എസ് ആഹ്വാനം ചെയ്തു. ആയുധങ്ങള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. എഴുപതോളം മുസ്ലിം വീടുകള്‍ നശിപ്പിച്ചു. കൊള്ളയടിച്ചു. അഞ്ഞൂറോളം മുസ്ലിങ്ങള്‍ കലാപത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെട്ടു.

2010 ഝാലവാദ് - രാജസ്ഥാന്‍

ഗോത്രവര്‍ഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ മൂന്ന് മുസ്ലിംയുവാക്കള്‍ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിന് ചുക്കാന്‍ പിടിച്ചത് സംഘപരിവാര്‍ ആയിരുന്നു. അവിടെയുള്ള മുസ്ലീംങ്ങള്‍ക്ക് സര്‍വ്വവും നഷ്ടപ്പെട്ട കലാപമായി അത് മാറി. ആ പ്രദേശത്ത് നിന്ന് പാലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. രാജസ്ഥാനിലെ മണിഹര്‍ത്തനയിലെ രണ്ട് കലാപങ്ങള്‍ക്ക് പിന്നിലും ബി ജെപിയുടെ കറുത്തകരങ്ങളായിരുന്നു ഉണ്ടായിരുന്നത്, ഇവിടെ ഗോത്ര-ദളിത് വിഭാഗത്തിന്റെ ഇടയില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനും അത് വളര്‍ത്താനും സംഘപരിവാരം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.

2011 യെവത്മഹല്‍ - മഹാരാഷ്ട്ര

യെവത്മഹല്‍ ജില്ലയിലെ ഉമര്‍ഖെദിയില്‍ ഒരു ഹിന്ദു ചെറുപ്പക്കാരന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ

ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2013'ല്‍ ഇന്ത്യയില്‍ നടന്ന 479 കലാപങ്ങളിലായി 66 മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മുസാഫിര്‍ പൂര്‍ ഉള്‍പ്പെടെ 93 സംഭവങ്ങളിലായി 20 മുസ്ലീംങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോഴും പുനരധിവാസ ക്യാമ്പുകളില്‍ നൂറു കണക്കിന് മുസ്ലീങ്ങള്‍ നരകിച്ച് കഴിയുന്നു. യു പി യില്‍ കൊല്ലപെട്ടവര്‍ക്ക് പുറമേ 219 മുസ്ലീങ്ങളും 134 ഹിന്ദുക്കള്‍ക്കും പരിക്കേല്‍ക്കുകയുായി. ബീഹാറില്‍ 40 സംഭവങ്ങളിലായി 9 മരണങ്ങള്‍, ഗുജറാത്തില്‍ 6. മഹാരാഷ്ട്രയില്‍ 100 സംഘര്‍ഷങ്ങളിലായി 3 ഹിന്ദുക്കളും 7 മുസ്ലീങ്ങളും കൊല്ലപെട്ടു.
2013'ല്‍ മുസാഫിര്‍ പൂരില്‍ നടന്ന കലാപത്തില്‍ 50,000 ല്‍ അധികം ആളുകളാണ് വാസസ്ഥലങ്ങളില്‍ നിന്നും പാലായനം ചെയ്തത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മുസ്ലീം യുവാവിനെ അവളുടെ സഹോദരന്മാര് കൊലപ്പെടുത്തി .അവിടെ തടിച്ചു കൂടിയ മുസ്ലീങ്ങള്‍ അവരെയും കൊന്നു. അത് ഒരു വലിയ വര്‍ഗീയ കലാപമായി മാറുകയായിരുന്നു.

ശല്യപ്പെടുത്തിയതാണ് സാമുദായിക പ്രശ്‌നമായി മാറിയത്. ഫെബ്രുവരി ഏഴാം തിയതി ഒരു ക്രിസ്ത്യന്‍ പാതിരിയും ഓട്ടോക്കാരനും തമ്മില്‍ ഉായ കൂലി തര്‍ക്കം അവസാനിച്ചത് മറ്റൊരു സാമുദായിക സംഘര്‍ഷത്തില്‍ ആയിരുന്നു. ഹിന്ദു തീവ്രവാദികള്‍ മുസ്ലീം മഹല്ലില്‍ കടന്നുകയറി നടത്തിയ കല്ലേറിലും ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ആക്രമകാരികള്‍ ആദിവാസികളെയും വെറുതെ വിട്ടില്ല. പോലീസാവട്ടെ മുസ്ലീങ്ങളെയും ആദിവാസികളെയും തല്ലി ചതക്കുകയാണ് ചെയ്തത്.

2011 ബറോഡ - ഗുജറാത്ത്

ഫെബ്രുവരി 16ന് ഈദ് ആഘോഷിക്കാന്‍ കെട്ടി പൊക്കിയ കവാടം ചിലര്‍ കത്തിച്ചു. സംഘപരിവാരം ഇതിനെ കലാപത്തിലേക്ക് നയിച്ചു. വാഹനങ്ങള്‍ വ്യാപകമായി അഗ്‌നിക്കിരയാക്കി.

2011 സേവ്രി - മുംബൈ

മാര്‍ച്ച് മാസം പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് വര്‍ഗീയ സംഘര്‍ഷമായി മാറിയത്. ഒരു മുസ്ലീം യുവതി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. ഇവിടെയും പോലീസ് കലാപകാരികളോട് ചേര്‍ന്ന് മുസ്ലിങ്ങളെ ഉപദ്രവിക്കുന്ന നടപടിയാണ് കൈക്കൊത്.
2001 മുതല്‍ 2011 വരെ ഉള്ള കാലയളവില്‍ മഹാരാഷ്ട്രയില്‍ 1192 ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളിലായി കൊല്ലപെട്ടത് 172 പേരാണ്. ഉത്തര്‍പ്രദേശിലാവട്ടെ 1112 കലാപങ്ങളില്‍ നഷ്ടമായത് 384 ജീവനുകളും

2012

വര്‍ഷാരംഭത്തില്‍ തന്നെ ആസാമില്‍ ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളും തന്നിലുള്ള കലാപം ആളിപ്പടര്‍ന്നു. ഉത്തര്‍ പ്രദേശില്‍ 6 കലാപങ്ങള്‍ ആണ് നടന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉായി. പതിവുപോലെ പോലീസ് അങ്ങേയറ്റം പക്ഷ പാതപരമായാണ് കലാപത്തില്‍ ഇടപെട്ടത്.
2012 മാര്‍ച്ച് 22ന് മഹാരാഷ്ട്രയിലെ പചോരയില്‍, മാര്‍ച്ച് 29ന് സംഗറെഡി ജില്ല, ആന്ധ്രപ്രദേശ്, ഏപ്രില്‍ 8ന് ആന്ധ്രപ്രദേശില്‍, ഉത്തര്‍പ്രദേശിലെ മധുരയില്‍ കോസി കലാനി, ജൂണ്‍ രാവാരത്തില്‍ വീും ഗുജറാത്തിലെ വഡോധര, സൗരാഷ്ട്ര, ദില്ലിയിലെ തബ്ലിഗി ജമാത്ത്, ഉത്തര്‍പ്രദേശില്‍ ചെറുതും വലുതുമായ നിരവധി കലാപങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ബീഹാറില്‍ ഒഴികെ ബാക്കി പ്രദേശങ്ങളില്‍ പോലീസ് ഹൈന്ദവ വര്‍ഗീയ വാദികള്‍ക്കൊപ്പം ചേര്‍ന്ന് മുസ്ലീങ്ങളെ ഇരകളാക്കി.

2013

ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2013'ല്‍ ഇന്ത്യയില്‍ നടന്ന 479 കലാപങ്ങളിലായി 66 മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മുസാഫിര്‍ പൂര്‍ ഉള്‍പ്പെടെ 93 സംഭവങ്ങളിലായി 20 മുസ്ലീംങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോഴും പുനരധിവാസ ക്യാമ്പുകളില്‍ നൂറു കണക്കിന് മുസ്ലീങ്ങള്‍ നരകിച്ച് കഴിയുന്നു. യു പി യില്‍ കൊല്ലപെട്ടവര്‍ക്ക് പുറമേ 219 മുസ്ലീങ്ങളും 134 ഹിന്ദുക്കള്‍ക്കും പരിക്കേല്‍ക്കുകയുായി. ബീഹാറില്‍ 40 സംഭവങ്ങളിലായി 9 മരണങ്ങള്‍, ഗുജറാത്തില്‍ 6. മഹാരാഷ്ട്രയില്‍ 100 സംഘര്‍ഷങ്ങളിലായി 3 ഹിന്ദുക്കളും 7 മുസ്ലീങ്ങളും കൊല്ലപെട്ടു.
2013'ല്‍ മുസാഫിര്‍ പൂരില്‍ നടന്ന കലാപത്തില്‍ 50,000 ല്‍ അധികം ആളുകളാണ് വാസസ്ഥലങ്ങളില്‍ നിന്നും പാലായനം ചെയ്തത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മുസ്ലീം യുവാവിനെ അവളുടെ സഹോദരന്മാര് കൊലപ്പെടുത്തി .അവിടെ തടിച്ചു കൂടിയ മുസ്ലീങ്ങള്‍ അവരെയും കൊന്നു. അത് ഒരു വലിയ വര്‍ഗീയ കലാപമായി മാറുകയായിരുന്നു.

2013 മുസാഫര്‍ നഗര്‍ -ഉത്തര്‍പ്രദേശ്

മുസാഫര്‍ നഗര്‍ കലാപത്തെ സംഘപരിവാരം പുറത്തുവിട്ട പ്രരണങ്ങള്‍ അടിസ്ഥാനരഹിതങ്ങളായിരുന്നു. ഒരു ജാട്ട് പെണ്‍കുട്ടിയും മുസ്ലിം യുവാവും ആയിരുന്നു കഥാതന്തു. മുസ്ലീം യുവാവായ ഷാനവാസിനെ പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായപ്പോള്‍ ഷാനവാസിന്റെ ബന്ധുക്കള്‍ കൊലപാതകികളെ വകവരുത്തുകയായിരുന്നു. പക്ഷെ, കൊല്ലപ്പെട്ട സഹോദരന്മാരുടെ വീട്ടുകാര്‍ കൊടുത്ത പരാതിയില്‍ ഷാനവാസ് ആണ് അവരെ കൊലപ്പെടുത്തിയത് എന്നാണ് ആരോപിച്ചത്. എന്നാല്‍, ഇതൊന്നുമല്ല ഒരു ബൈക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മൂന്ന് യുവാക്കളുടെയും മരണത്തിന് കാരണമെന്നാണ് മറ്റൊരുഭാഷ്യം. കലാപത്തിന്റെ കാരണത്തെയും ഉത്ഭവത്തെയും പറ്റി വിശദമായ ഒരു അന്വേഷണവും പോലീസ് നടത്തിയില്ല എന്നാണ് വസ്തുത. ചെറിയൊരു സംഭവത്തെ വലിയൊരു കലാപമായി വളര്‍ത്തുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിജേന്ദ്ര ഉള്‍പ്പെട്ട ബിജെപി സഘവും വി എച്ച് പി പ്രവര്‍ത്തകരും കലാപത്തെ ഏറ്റെടുത്ത് വളര്‍ത്തി. ആയുധങ്ങളുമായി റാലികളില്‍ പങ്കെടുക്കാന്‍ ആഹ്വാനം ഉയര്‍ന്നു. കലാപത്തിന്റെ ഭാഗമായി മുസ്ലിം വിശ്വാസികള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് ലവ്ജിഹാദ് നടത്തുകയാണെന്ന് ആരോപിക്കപ്പെട്ടു. പാക്കിസ്ഥാനില്‍ നടന്ന ഒരു കലാപത്തെ കവ്വാല്‍ കലാപം ആയി കാണിച്ച് വീഡിയോകള്‍ പ്രചരിപ്പിക്കപ്പെട്ടു. വീടുവീടാന്തരം കയറിയിറങ്ങി വീഡിയോ പ്രചരിപ്പിച്ചു. പിന്നീട് സ്വന്തം അയല്‍ക്കാരെപ്പോലും കൊന്നുതള്ളി കലാപം മുന്നേറി. ഇതില്‍ നിന്നൊക്കെ വളറെ ആസൂത്രിതമായ കലാപമായിരുന്നു ഇതെന്ന് മനസിലാക്കാന്‍ സാധിക്കും. കുറഞ്ഞത് എട്ടൊമ്പത് മാസത്തെ ആസൂത്രണമെങ്കിലും ഇതിന് വേണ്ടി ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഖുറാന്‍ കത്തിച്ചും പള്ളികള്‍ തകര്‍ത്തും കണ്ണില്‍ കണ്ട മുസ്ലിം വിശ്വാസികളെയെല്ലാം വകവരുത്താന്‍ ശ്രമിച്ചും കലാപം ആളിപടര്‍ന്നപ്പോള്‍ ഏകദേശം അറുപത്തിരണ്ടു ജീവനുകള്‍ ഇല്ലാതായി.

2014ലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയസംഘര്‍ഷങ്ങളുടെ, വംശഹത്യയുടെ ഭാഗമായുണ്ടായ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമായി കൂടിയാണ് സംഘപരിവാരത്തിന്റെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറിയത്. ഇന്ന് ആ വ്യക്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യ ഭരണത്തിന് പകരം പ്രസിഡന്‍ഷ്യല്‍ ഭരണ രീതികളാണ് അദ്ദേഹം നടപ്പിലാക്കാന്‍ പോവുന്നതെന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. ജുഡീഷ്യറിയെ കൂച്ചുവിലങ്ങിടുവാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ മോഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു. ഈ വര്‍ത്തമാനത്തില്‍ തീര്‍ച്ചയായും ചരിത്രത്തിലേക്കൊരു പിന്തിരിഞ്ഞുനോട്ടം ആവശ്യമാണ്. സംഘപരിവാരം വീഴ്ത്തിയ കബന്ധങ്ങള്‍, ചോരപ്പുഴകള്‍, കണ്ണീര്‍ത്തടങ്ങള്‍ അവയുടെ വിശദാംശങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കില്ല. അത്രയേറെയുണ്ട്.

സ്വാതന്ത്ര്യാനന്തരമുള്ള വര്‍ഗീയ കലാപങ്ങളില്‍ ചിലതിനെ പറ്റിമാത്രമാണ് മുകളില്‍ എഴുതിയിരിക്കുന്നത്. ആര്‍ എസ് എസ് മുന്‍കൂട്ടിയുറപ്പിച്ച് നടപ്പിലാക്കിയ കലാപങ്ങളാണിവയെല്ലാം. ഫാസിസത്തിന്റെ രീതിശാസ്ത്രം പ്രയോഗിച്ച് ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാന്‍ നടത്തിയ വേട്ടകള്‍. തൊണ്ണൂറുകള്‍ക്ക് ശേഷം രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലൊതുക്കുന്നതിന് വേണ്ടി മതത്തേയും വിശ്വാസത്തെയും ഉപയോഗിച്ച് നടത്തിയ നീക്കങ്ങള്‍ ആര്‍ എസ് എസിന്റെ, സംഘപരിവാരങ്ങളുടെ ചോരയിറ്റുന്ന ദ്രംഷ്ടകള്‍ പുറത്തുകൊണ്ടുവരുന്നു. ലോകത്തിലിന്ന് ഇത്ര ആസൂത്രണത്തോടെ നരഹത്യ നടത്തുന്ന സംഘടന വേറെയില്ല.

ഗുജറാത്തില്‍ വംശഹത്യയിലൂടെ കൊലചെയ്ത 2000ത്തിലേറെ മനുഷ്യജീവനുകള്‍ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് 5000ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു എന്നാണ്. കുത്തക മാധ്യമങ്ങളുടെ പെയ്ഡ് ന്യൂസ് പ്രവാഹങ്ങളിലൂടെ എത്ര ഫേസ്പൗഡറിട്ടാലും നരേന്ദ്രമോഡിയുടെ മുഖത്ത് അവരുടെ രക്തക്കറ കാണാനാവും. ഗുജറാത്ത് മോഡല്‍ രാജ്യമാകെ നടപ്പിലാക്കുക എന്ന ആര്‍ എസ് എസ് അജണ്ടയ്‌ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി റിലയന്‍സ് അടക്കമുള്ള കുത്തകകള്‍ മാധ്യമങ്ങളെ വിലക്കെടുക്കുകയാണ്. ഈ മാധ്യമങ്ങള്‍ മോഡിക്ക് വാഴ്ത്തുപാട്ടുപാടി പൊതുബോധത്തെ വഞ്ചിച്ചുകൊണ്ടിരിക്കും. ജനങ്ങളുടെ കണ്ണുകെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. രാജ്യത്ത് വിരിഞ്ഞിരിക്കുന്ന താമര, ചോരയും കണ്ണീരും സൃഷ്ടിച്ച ചതുപ്പിലാണ് വേരുകളാഴ്ത്തി നില്‍ക്കുന്നത്. നാളെ കുറച്ചുകൂടി വളം വേണമെന്ന് തോന്നിയാല്‍ കലാപങ്ങളുടെ, വംശഹത്യകളുടെ പരമ്പരകള്‍ രാജ്യത്താകമാനം സൃഷ്ടിച്ച് വാടാതെ നില്‍ക്കാന്‍ ഈ താമര പരിശ്രമിക്കും. അതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നത് മാനവീകതയില്‍ വിശ്വസിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയെ, ജനാധിപത്യത്തെ, സ്വാതന്ത്ര്യത്തെ സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ആര്‍ എസ് എസിനെതിരെ, സംഘപരിവാരങ്ങള്‍ക്കെതിരെ, നരേന്ദ്രമോഡിക്കെതിരെയുള്ള പോരാട്ടം.

 

05-Jul-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More