ആര്‍ത്തി തന്നെയാണ് പ്രശ്നം

ജനകീയകലകള്‍ ഇത്തരത്തിലുള്ള അതി ലളിതവത്കരണത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. സങ്കീര്‍ണതലത്തിലേക്ക് ആഴ്ന്നിറങ്ങണമെങ്കില്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്. അതിന് തയ്യാറായാല്‍ വിപുലമായ ജനപ്രീതീ നഷ്ടപ്പെട്ടേക്കാം. ന്യൂജനറേഷന്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും അത്തരത്തിലുള്ള നോക്കി കാണലിന് തയ്യാറാവുന്നില്ല. ഇവര്‍ക്ക് അവസാനം ഇടിച്ചിടാന്‍ ഒരു വില്ലന്‍ വേണം. ഇടിക്കാന്‍ ഒരു നായകനും വേണം. ഓവര്‍ക്കോട്ടിട്ട 'ഗ്യാംഗ്സ്റ്ററും', 'ഡ്രഗ് മാഫിയാഡോണ്‍' ആയ വില്ലനും ഇന്നും നമ്മുടെ സിനിമയില്‍ ആവശ്യമാണെന്ന് ന്യൂജനറേഷന്‍ സംവിധായകര്‍ വിചാരിക്കുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. പുറം മോടിയില്‍ മാത്രമേ പുതുമയുള്ളു. അതിനപ്പുറത്തേക്ക് നടക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. മനുഷ്യനെ , ജീവിതത്തെആഴത്തില്‍ നോക്കി കാണാന്‍ ഇവര്‍ക്ക് സാധിക്കുന്നേ ഇല്ല. അങ്ങനെ കാണുമ്പോഴാണ്, അതിനെ പങ്കുവെക്കുമ്പോഴാണ് കലക്ക് പ്രസക്തി ഉണ്ടാവുന്നത്. അപ്പോഴാണ് അത് യഥാര്‍ത്ഥത്തില്‍ 'ന്യൂ' ആവുന്നത്.

ശ്യാമപ്രസാദ്. മലയാള സിനിമയില്‍ കൊമേഴ്‌സ്യല്‍ ആര്‍ട്ട് വേര്‍തിരിവുകള്‍ക്കപ്പുറത്ത് നല്ല സിനിമയുടെ വഴിയിലൂടെ തനിച്ച് നടക്കുന്ന സംവിധായകന്‍. തിരക്കഥാകൃത്ത്. ടെലിവിഷന്‍ രംഗത്ത് നവ ചലനമുണ്ടാക്കാന്‍ പരിശ്രമിച്ച വ്യക്തി. തന്റെ സിനിമകളിലൂടെ ശ്യാമപ്രസാദ് കോറിയിടാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെ സങ്കീര്‍ണവും നിര്‍വചനാതീതവുമായ മനസുകളുടെ വ്യാപാരങ്ങളാണ്. അവയിലുണ്ടാവുന്ന സംഘര്‍ഷങ്ങള്‍, അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, ഭ്രാന്തമായ ഗതിവേഗങ്ങള്‍. ശ്യാമപ്രസാദ് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന കാഴ്ചയുടെ രസതന്ത്രത്തെ പുതുക്കി പണിയുകയാണ്. മനുഷ്യജീവിതത്തെ നോക്കി കാണുന്നതില്‍, അവയെ അനുഭവിക്കുന്നതില്‍ ശ്യാമപ്രസാദ് പുലര്‍ത്തുന്ന വ്യത്യസ്തമായ അര്‍ത്ഥതലം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുന്നത്.
സിനിമ എന്നതിനെ ഒരു മുദ്രാവാക്യമാക്കിമാറ്റാന്‍ ശ്യാമപ്രസാദ് ഇഷ്ടപ്പെടുന്നില്ല. പതിഞ്ഞ താളത്തില്‍ ഉറഞ്ഞുപൊങ്ങുന്ന മനോവ്യാപാരങ്ങളുടെ സിംഫണിയായി അദ്ദേഹം സിനിമയെ വരച്ചിടുന്നു. മലയാളത്തിലെ കച്ചവട സിനിമാലോബിയുടെ താല്‍പ്പര്യങ്ങളുടെ കയറ്റിറങ്ങളില്‍ ശ്യാമപ്രസാദിന്റെ സിനിമകളും പരീക്ഷിക്കപ്പെടുന്നുണ്ട്. മലയാളത്തിന്റെ സിനിമാ സംസ്‌കാരം ഇനിയുമേറെ പുതുക്കിപ്പണിയേണ്ടതുണ്ടെന്ന് തന്നെയാണ് ശ്യാമപ്രസാദും പറയുന്നത്. ശ്യാമപ്രസാദിന്റെ ജീവിതത്തിലൂടെ, ടെലിവിഷന്‍ ഭൂമികയിലൂടെ, സിനിമകളിലൂടെ ഒരു സഞ്ചാരം.

പ്രീജിത്ത് രാജ്  : ശ്യാമപ്രസാദ് പാലക്കാടാണ് ജനിക്കുന്നത്. സുല്‍ത്താന്‍ പേട്ടയില്‍. അവിടുത്തെ വീട്, ബാല്യം, തെരുവ്. സ്‌കൂള്‍ പഠനകാലം. ഒ രാജഗോപാല്‍, ശാന്ത ദമ്പതികളുടെ മകന് തിരിഞ്ഞ് നോക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാനുണ്ടാവും. തിരികെ നടക്കുമ്പോള്‍ എവിടെ നിന്നാണ് തീവ്രമായ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ സാധിക്കുന്നത്?

ശ്യാമപ്രസാദ്‌ : പാലക്കാട്, സുല്‍ത്താന്‍ പേട്ടയിലെ വീടാണ് ബാല്യത്തിലെ തീവ്രമായ ഓര്‍മയായി തികട്ടിവരുന്നത്. ടിപ്പുസുല്‍ത്താന്റെ കോട്ടയ്ക്കരിക് ചേര്‍ന്നുള്ള സുല്‍ത്താന്‍പേട്ടയില്‍ നിരവധി തെരുവുകളുണ്ട്. എണ്ണക്കാരതെരുവ്, ഹരിക്കാരതെരുവ്, എരുമക്കാരതെരുവ്, പെന്‍ഷന്‍ സ്ട്രീറ്റ് തുടങ്ങിയവ. ഇതില്‍ തുന്നക്കാരതെരുവിലായിരുന്നു എന്റെ വീട്. ആ വീടിന്റെ നിറങ്ങള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. അതിന്റെ വ്യത്യസ്തമായ മണങ്ങള്‍ പലപ്പോഴും എവിടെനിന്നൊക്കെയോ ഞാന്‍ അനുഭവിക്കാറുണ്ട്. ആ വീടിന്റെ വിശദാംശങ്ങള്‍ എനിക്കിപ്പോഴും ഓര്‍മയുണ്ട്. വലിയ തിണ്ണയും വരാന്തയും മുന്നിലെ ചെമ്പകമരവും. വരാന്തയില്‍ നിന്ന് അകത്തേക്ക് കയറുമ്പോഴൊരു പൂമുഖമാണ്. അതിനപ്പുറം നടുത്തളം. അതിന്റെ ഇപ്പുറവുമപ്പുറവുമായി എന്റെയും ചേട്ടന്റെയും കിടപ്പുമുറികള്‍. ഓവറകളുള്ള കുളിമുറികള്‍. ഊന്തളം. ഒരിക്കലും ദാഹിപ്പിക്കാത്ത കിണര്‍. ഭിത്തിയുടെ നിറങ്ങളും വീട്ടിനുള്ളിലെ പ്രകാശ വിന്യാസങ്ങളും ഒക്കെയും ഇന്നും ഉള്ളിലുണ്ട്. ആ വീട്ടില്‍ നിന്ന് ഞങ്ങള്‍ പറിച്ചുനടപ്പെട്ടെങ്കിലും ഇന്നും സുല്‍ത്താന്‍പേട്ടയിലെ വീട് എന്റെയുള്ളില്‍ മരണമില്ലാതെ, ജീവനോടെ തന്നെ ഇരിക്കുന്നു.
ഞങ്ങളുടെ ആ തെരുവില്‍ അധികവും ചെട്ടിയാന്‍മാര്‍ ആണ്. വണിക്കുകള്‍. തമിഴ്ബ്രാഹ്മണന്‍മാരുമുണ്ട്. മലയാളികളുടെ സാന്നിധ്യം ആ തെരുവില്‍ വളരെ കുറവാണെന്ന് പറയാം. അമ്മയും ഏതാണ്ടതേ രീതിയിലാണ്. മദ്രാസില്‍ പഠിച്ചതുകൊണ്ട് തമിഴാണ് പഥ്യം. മലയാളം വായിക്കാനാവില്ല. അമ്മ വായിക്കുന്നത് കല്‍ക്കിയും കുമുദവും മറ്റുമാണ്. ഞങ്ങള്‍ക്കതിലെ കഥകളൊക്കെ അമ്മ പറഞ്ഞുതരും. അമ്മ കേള്‍ക്കുന്നതും തമിഴാണ്. സിലോണ്‍ റേഡിയോയിലെ തമിഴ് പാട്ടുകള്‍. ആ തെരുവില്‍ ഒരു മുസ്ലീം കുടുംബവുമുണ്ടായിരുന്നു. തമിഴ് റാവുത്തര്‍ വിഭാഗത്തിലുള്ളവര്‍. തൊട്ടയല്‍പ്പക്കമായി വലിയൊരു തറവാട്. നൂറാംനമ്പര്‍ ബീഡിയുടെ ഉടമകള്‍ റാവുത്തര്‍ കുടുംബമായിരുന്നു. ഞങ്ങളോട് വലിയ അടുപ്പമായിരുന്നു അവര്‍ക്ക്. തിരിച്ചും അങ്ങനെതന്നെയായിരുന്നു. തമിഴ് സംസ്‌കാരത്തിന്റെ മനോഹാരിതയും നന്‍മയുമായിരുന്നു ആ തെരുവിലുണ്ടായിരുന്നത്.

അച്ഛന്‍ ഒ രാജഗോപാല്‍, ഓര്‍മവെച്ച നാളുകള്‍ മുതലേ എപ്പോഴും തിരക്കുകളില്‍ ആണ്. എന്ത് തിരക്കുണ്ടെങ്കിലും അച്ഛനില്‍ സൗമ്യമായൊരു ചിരി കൂട്ടുണ്ടായിരുന്നു. അച്ഛന്റെ വീട് വടക്കഞ്ചേരിക്കടുത്ത് മണപ്പാടം ആണ്. അമ്മ ശാന്ത, ഡോക്ടറാണ്. പാലക്കാട് ആലത്തൂരാണ് അമ്മയുടെ വീട്. അച്ഛനും അമ്മയും അകന്ന ബന്ധുക്കള്‍ കൂടിയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മദ്രാസില്‍ പഠിക്കുന്ന കാലത്താണ് ഇവര്‍ പരസ്പരം സ്‌നേഹിക്കുന്നു എന്നത് തിരിച്ചറിയുന്നത്. അത് വിവാഹത്തിലേക്ക് വളര്‍ന്നു. രാഷ്ട്രീയത്തില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനാകും വരെ വക്കീലായിരുന്നു അച്ഛന്‍. 

വീടിനടുത്തുണ്ടായിരുന്ന സെന്റ്‌സെബാസ്റ്റ്യന്‍ ക്രിസ്ത്യന്‍ മിഷിനറി സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഒരു എല്‍ പി സ്‌കൂള്‍. അവിടേക്ക് തിരികെ നടക്കുമ്പോള്‍ ഗ്രേസി ടീച്ചറുടെ നനുത്ത ചിരിയും കരുതലുമാണ് ആദ്യം മനസിലെത്തുക. ടീച്ചറാണ് എന്നിലെ കലാകാരനെ കണ്ടെത്തിയത്. ചെറിയൊരു നാടകത്തിലായിരുന്നു തുടക്കം. അവിടെ തന്നെ നാലാം ക്ലാസില്‍ പഠിക്കുന്ന എന്റെ ചേട്ടന്‍ വിവേകാനന്ദനെയായിരുന്നു നാടകത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷെ, ചേട്ടന്റെ പിന്‍മാറ്റം എന്നെ നാടകാഭിനയത്തിലേക്ക് എത്തിച്ചു. അന്ന് രണ്ടാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. ഗ്രേസി ടീച്ചറായിരുന്നു അന്നെനിക്ക് ധൈര്യവും പ്രോത്സാഹനവും തന്നത്. ആ നാടകാവതരണം എന്നിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. ഞാന്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നതിന്റെ ആദ്യത്തെ അനുരണനമായിരുന്നു അത്.
സ്‌കൂളിന്റെ അടുത്ത് ഒരു പള്ളിയുണ്ടായിരുന്നു. പുറത്ത് കുമ്മായം തേച്ച മണ്‍ചുമരുകളുള്ള പുരാതനമായ ഒരു പള്ളി. ഊട്ടിയിലും കുന്നൂരുമൊക്കെ വേരുകളുള്ള തമിഴ് കൃസ്ത്യന്‍സാണ് അവിടെ ആരാധനയ്ക്കായി പോവുന്നത്. 'ആന്ദ്രേ റൂബ്‌ളോവ്‌സ്' എന്ന തര്‍ക്കോവ്‌സ്‌കി സിനിമ കാണുമ്പോള്‍ ഞാന്‍ ആ പള്ളി ഓര്‍ക്കും. സിനിമയിലെ പള്ളിക്കും സുല്‍ത്താന്‍ പേട്ടയിലെ പള്ളിക്കും ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന, ആഡംബരങ്ങളൊന്നുമില്ലാത്ത, വല്ലാത്തൊരു പ്രൗഡിയോടെ നില്‍ക്കുന്ന ഒരിടം. അതിന്റെ മനോഹാരിതയും ആത്മീയ ഭാവവും പിന്നീടൊരു പള്ളിയിലും എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല. ആ പള്ളിയോടൊപ്പം അവിടെ താമസിക്കുന്ന പാതിരിമാരും പള്ളിയിലെ എരുമകളെ വളര്‍ത്തുന്ന തമിഴന്‍മാരുമൊക്കെ മായാതെ കിടക്കുന്ന സ്മരണകളാണ്.

· ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഒ രാജഗോപാലാണ് താങ്കളുടെ അച്ഛന്‍. അമ്മ ശാന്ത ഡോക്ടറായിരുന്നു. ചേട്ടന്‍ വിവേകാനന്ദന്‍ താങ്കളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബാന്തരീക്ഷം എങ്ങിനെയായിരുന്നു?

അച്ഛന്‍ ഒ രാജഗോപാല്‍, ഓര്‍മവെച്ച നാളുകള്‍ മുതലേ എപ്പോഴും തിരക്കുകളില്‍ ആണ്. എന്ത് തിരക്കുണ്ടെങ്കിലും അച്ഛനില്‍ സൗമ്യമായൊരു ചിരി കൂട്ടുണ്ടായിരുന്നു. അച്ഛന്റെ വീട് വടക്കഞ്ചേരിക്കടുത്ത് മണപ്പാടം ആണ്. അമ്മ ശാന്ത, ഡോക്ടറാണ്. പാലക്കാട് ആലത്തൂരാണ് അമ്മയുടെ വീട്. അച്ഛനും അമ്മയും അകന്ന ബന്ധുക്കള്‍ കൂടിയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മദ്രാസില്‍ പഠിക്കുന്ന കാലത്താണ് ഇവര്‍ പരസ്പരം സ്‌നേഹിക്കുന്നു എന്നത് തിരിച്ചറിയുന്നത്. അത് വിവാഹത്തിലേക്ക് വളര്‍ന്നു. രാഷ്ട്രീയത്തില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനാകും വരെ വക്കീലായിരുന്നു അച്ഛന്‍.
ബാല്യത്തില്‍ ഏറെ പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. വീട്ടില്‍ നിരവധി പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വവും ഭഗവത്ഗീതയുമൊക്കെ പരിചയപ്പെടാന്‍ ചെറുപ്പത്തില്‍ തന്നെ അവസരമുണ്ടായി. മാലിയുടെ ബാലസാഹിത്യങ്ങള്‍, റഷ്യന്‍ നാടോടി കഥകള്‍, പിന്നെ അക്കാലത്തുള്ള ആനുകാലികങ്ങള്‍ എല്ലാം വായനയ്ക്കായി ഉപയോഗിക്കുമായിരുന്നു.
ഏട്ടനുംം ഞാനും തമ്മില്‍ ഒന്നരവയസിന്റെ വ്യത്യാസം മാത്രമേ ഉള്ളു. ഞങ്ങള്‍ സുഹൃത്തുക്കളെ പോലെയായിരുന്നു. എല്ലാ കാര്യവും ചര്‍ച്ച ചെയ്യും. ഏട്ടന്‍ എന്നെയപേക്ഷിച്ച് കുറച്ചുകൂടി ധൈര്യമുള്ളയാളായിരുന്നു. സ്‌കൂളിലെ നാടകത്തിന്റെ കാര്യമൊഴിച്ചാല്‍ എനിക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്. നാടകത്തില്‍ നിന്ന് ഏട്ടന്‍ ഒഴിഞ്ഞുമാറിയത് സഭാകമ്പം കൊണ്ടായിരിക്കാം. സൈക്കളോടിക്കാനും സ്‌കൂട്ടറോടിക്കാനുമൊക്കെ ഏട്ടനായിരുന്നു മുന്‍പന്തിയില്‍ പലപ്പോഴും എന്റെ ഗുരുവും ഏട്ടനായിരുന്നു. ഏട്ടന്റെ വിളിപ്പേര് ബാട്ട എന്നാണ്. ബാബുഏട്ടന്‍ ലോപിച്ചാണ് ബാട്ട ആയത്.
കുഞ്ഞുനാളില്‍ ഞാന്‍ ഏട്ടന്റെ ധൈര്യത്തെ ആരാധനയോടെ നോക്കി നില്‍ക്കുന്നത് ഫുട്‌ബോള്‍ കളിക്കാന്‍ പോവുമ്പോഴുള്ള ധീരതയിലൂടെയാണ്. വീടിനടുത്ത് എല്ലാവരും 'പൊട്ടസ്‌കൂള്‍' എന്ന് വിളിക്കുന്നൊരു സ്‌കൂളുണ്ട്. തകര്‍ന്നടിഞ്ഞൊരു ഗവണ്‍മെന്റ് സ്‌കൂള്‍. അതിന്റെ ഗ്രൗണ്ടില്‍ വൈകുന്നേരം ഫുട്‌ബോളും ക്രിക്കറ്റുമൊക്കെ കളിക്കും. അവിടേക്ക് വീട്ടില്‍ നിന്ന് നേരായ വഴിയിലൂടെ നടന്ന് പോകാന്‍ കുറച്ചു സമയമെടുക്കും. എന്നാല്‍, വീടിന്റെ പിറകിലൂടെ ഒരു കുറുക്കുവഴിയുണ്ട്. വീടിന്റെ പിറകിലുള്ള ഒരു ഷെഡിന്റെ മുകളില്‍കൂടി ഒരു അരമതിലിലേക്ക് കയറണം. അതിന് മുകളിലൂടെ നടന്ന് ഒരു പുരയിടത്തിലേക്ക് ചാടണം പിന്നെ ഒരു വേലികൂടിയുണ്ട്. അതും ചാടി കടന്നാല്‍ ഗ്രൗണ്ടിലെത്താം. ഏട്ടന്‍ അതുവഴിയാണ് കളിക്കാനായി പോവുക. എനിക്കത് കാണുമ്പോള്‍ ഏട്ടന്റെ സാഹതികതയില്‍ അത്ഭുതം തോന്നും. എനിക്ക് ഫുട്‌ബോള്‍കളിക്കാന്‍ പോകണമെന്നുണ്ട്. പക്ഷെ, ഈ വഴിയിലൂടെ പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഏട്ടനും എന്നെ കുറിച്ച് കരുതലുണ്ടായിരുന്നു. ഞാന്‍ പോയപ്പോഴൊക്കെ ഏട്ടന്‍ എന്നെ അവിടേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ഒന്നുരണ്ട് പ്രാവശ്യം ഞാന്‍ വീഴുകയും ചെയ്തു. പോയാലും ഫുട്‌ബോള്‍ കണ്ട് നില്‍ക്കുകയേ ഉള്ളു. ആ കളി എന്നെ സംബന്ധിച്ച് സാഹസികമായിരുന്നു. സൈക്കിള്‍ പഠിക്കുവാനും സ്‌കൂട്ടര്‍ പഠിക്കുവാനുമൊക്കെ ഈ പേടി എന്നെ പിന്തുടര്‍ന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേരും എത്തിയത് നേരെ വിപരീതമായ സാഹചര്യങ്ങളിലാണ്. ചേട്ടന്‍ വളരെ സുരക്ഷിതത്വമുള്ളൊരു ബാങ്കില്‍ ഉയര്‍ന്ന ജീവനക്കാരനാണ്. ഞാനാണെങ്കില്‍ വളരെ 'സാഹസികത' പ്രകടിപ്പിക്കേണ്ട, മുന്‍പിന്‍ നോക്കാതെ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട, എടുത്ത് ചാടേണ്ട മേഖലയില്‍ സജീവമായി. വിചിത്രമായ വിധിവൈപരീത്യം!

· താങ്കളിലെ കലാകാരനെ ഗ്രേസി ടീച്ചര്‍ കണ്ടെത്തി എന്ന് പറഞ്ഞു. താങ്കളുടെ വഴി കലയുടെയേതാണെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവാം. അത് ഓര്‍ത്തെടുക്കാന്‍ സാധിക്കുമോ?

എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ബി ഇ എം മിഷന്‍ സ്‌കൂളില്‍ ആയിരുന്നു. അവിടെവെച്ച് എഴുത്ത്, വായന, പാട്ട്, ചിത്രംവര തുടങ്ങിയവയിലൊക്കെ സജീവമാവുന്നുണ്ട്. ആ സമയത്ത് ഞങ്ങളെ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനുള്ള നാടകങ്ങള്‍ ദുര്‍ലഭമായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി ഒരു നാടകം രചിക്കുന്നത്. 'കാലത്തിന്റെ മുഖങ്ങള്‍' എന്ന പേരില്‍. നേരത്തെ കണ്ട ചില നാടകങ്ങളില്‍ നിന്നുള്ള പ്രചോദനമായിരുന്നു ആ എഴുത്തിലേക്ക് എന്നെ നയിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ആ നാടകത്തിന് കുറെ സമ്മാനങ്ങള്‍ ലഭിച്ചു. ആ സമയത്ത് തന്നെ എനിക്കെന്റെ വഴിയെ കുറിച്ചുള്ള ഏകദേശ ധാരണ ലഭിച്ചിരുന്നു.

· കുട്ടിക്കാലത്തെ സിനിമാനുഭവങ്ങള്‍ എന്തൊക്കെയാണ്?

അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ വധത്തെ കുറിച്ചറിഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിക്കരയുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ തകര്‍ന്നുപോയതുപോലെ, വികാരവിവശനായി കണ്ടത് അപ്പോള്‍ മാത്രമാണ്. ഈയൊരു രംഗം ഒഴികെ ബാക്കിയെല്ലായ്‌പ്പോഴും അച്ഛന് ഒരൊറ്റ ഭാവമേ ഉണ്ടായിരുന്നുള്ളു. തീവ്രമായ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നതിനുവേണ്ടി പരിശ്രമിക്കുന്ന ഒരാളുടെ സഹജഭാവം. ഒരു കുടുംബത്തിനാവശ്യമായ കടമകള്‍ നിറവേറ്റുവാന്‍ അച്ഛന് വേണ്ടത്ര സാധിച്ചിട്ടില്ല. അതിനുള്ള സമയം അച്ഛന് ഉണ്ടായിരുന്നില്ല എന്നതാണ് അതിനുള്ള കാരണം. അമ്മയായിരുന്നു അച്ഛന്റെ കുറവുകള്‍ നികത്തിയിരുന്നത്. യാത്രയിലായിരുന്നു അച്ഛന്‍. വീട്ടില്‍ അതിന്റെ കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അമ്മയാണെങ്കില്‍ ഒന്ന്, രണ്ട് നഴ്‌സിംഗ് ഹോമുകളിലും ക്ലിനിക്കുകളിലുമാണ് ജോലി ചെയ്തിരുന്നത്. 
അച്ഛന്റെ വ്യക്തിത്വം ഒരുപോലെ തന്നെ നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവുന്നതും കൂടുതല്‍ ഉത്തരവാദിത്വമുള്ള പൊസിഷനിലേക്ക് എത്തുന്നതുമൊക്കെ മാറ്റങ്ങളായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ഞങ്ങളെ ഓമനിക്കുകയും എടുത്ത് നടക്കുകയുമൊക്കെ ചെയ്യുന്ന അച്ഛനെ എനിക്കോര്‍മയില്ല. ആ സമയത്ത് എല്ലാ അച്ഛന്‍മാരും അങ്ങനെതന്നെയായിരുന്നു. 

വീടിന്റെ അടുത്ത് കുറെ കുറെ തിയറ്ററുകള്‍ ഉണ്ടായിരുന്നു. ന്യൂ തിയറ്റര്‍, ഗൗഡര്‍ തുടങ്ങിയവ വളരെ അടുത്താണ്. രാത്രി വീട്ടില്‍ ഇരിക്കുമ്പോള്‍ ന്യൂ തിയറ്ററില്‍ നിന്ന് സിനിമയുടെ ശബ്ദ വീചികള്‍ കേള്‍ക്കാന്‍ സാധിക്കും. പാട്ടുകളും ഡയലോഗുകളും എന്നെ തേടിയെത്തി. തമിഴ്, തെലുങ്ക് സിനിമകളാണ് ആ തിയറ്ററുകളില്‍ കളിക്കുന്നത്. രംഗറാവുവിന്റെയും രാമറാവുവിന്റെയുമൊക്കെ മാന്ത്രിക സിനിമകളാവും അധികവും. അക്കാലത്ത് തമിഴ് സിനിമകളിലൊക്കെ നായകത്വം ദ്വയങ്ങളായാണ് പറയപ്പെട്ടിരുന്നത്. എം ജി ആര്‍, ശിവാജി ഗണേശന്‍ പോലെ. അതില്‍ ഞാന്‍ ശിവാജിയോടൊപ്പമായിരുന്നു. ശിവാജി ഗണേശന്‍ എന്നെ പലപ്പോഴും അസാധ്യമായി കരയിപ്പിച്ചിട്ടുണ്ട്.

· ഈ സിനിമകള്‍ ശ്യാമപ്രസാദിനെ കരയിപ്പിച്ചു കാണും പക്ഷെ, ചിന്തിപ്പിച്ച് കാണില്ല. താങ്കളെ പിടിച്ചുകുലുക്കിയ സിനിമാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് പാലക്കാട് വിക്‌ടോറിയാ കോളേജിലെ മോഹന്‍ദാസ് സാറിനെ പോലുള്ള ചില അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമൊക്കെ നേതൃത്വത്തില്‍ ഞങ്ങളുടെ സ്‌കൂളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ദര്‍ശന ഫിലിംസൊസൈറ്റിയാണ് സംഘാടകര്‍. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയല്ല പ്രദര്‍ശനം. അംഗങ്ങള്‍ക്കും അതിഥികള്‍ക്കും സംഘാടകര്‍ക്കുമാണ് പ്രവേശനം. സ്‌കൂളിന്റെ ഹാളിലാണ് അധികവും പ്രദര്‍ശനം ഉണ്ടാവുക. വൈകുന്നേരങ്ങളില്‍ ഇരുട്ട് വീഴുമ്പോഴാണ് സിനിമ കാണിക്കുക. ആദ്യത്തെ പ്രദര്‍ശന ദിവസം വളരെ യാദൃശ്ചികമായി ഞാന്‍ അവിടെ എത്തി. ഞാന്‍ ഹാളില്‍ നിന്ന് പോവാതെ അവിടെതന്നെ ഇരുന്നു. 'അപരാജിതോ' ആണ് പ്രദര്‍ശിപ്പിച്ചത്. സത്യജിത് റേയുടെ സിനിമ. ആ സിനിമ എന്നെ പിടിച്ചുകുലുക്കി കളഞ്ഞു. അതുവരെ ഞാന്‍ കണ്ട സിനിമകള്‍ പോലെയായിരുന്നില്ല അപരാജിതോ. അതൊരനുഭവമായിരുന്നു. ഞാന്‍ ഇന്നലെവരെ കണ്ട സിനിമകള്‍ ഇങ്ങനെയായിരുന്നില്ല. ജീവിതം അതിന്റെ വല്ലാത്തൊരു ഭാവം ഞാന്‍ കണ്ടറിഞ്ഞു. അനുഭവിച്ചു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്ര മനോഹരമായാണ് പറയുന്നത്. മകനെ റെയില്‍വെസ്റ്റേഷനില്‍ വിട്ടതിനുശേഷം അമ്മ ഒരു പായും വിരിച്ച് മണ്‍തിണ്ണയില്‍ അങ്ങനെ കിടക്കുന്നത്. അപ്പോള്‍ മകന്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുകയാണ് പെട്ടിയുടെ പുറത്ത്. രണ്ടാളുടെയും മാനസിക സംഘര്‍ഷങ്ങള്‍. അടക്കാന്‍ പറ്റാത്ത വിമ്മിഷ്ടം. അവസാനം മകന്‍ തിരികെ വരികയാണ്. എന്റെ ചങ്കില്‍ സങ്കടപ്പെരുമഴ അലച്ചുപെയ്ത നിമിഷമായിരുന്നു അത്.
ഏകാന്തതയെ കുറിച്ചും മനുഷ്യന്‍ വളരുമ്പോള്‍ ചെയ്യാന്‍ നിര്‍ബന്ധിതമാവുന്ന യാത്രകളെ കുറിച്ചും വേര്‍പിരിയലിന്റെ വേദനകളെ കുറിച്ചുമൊക്കെ ആ സിനിമ പറയുന്നു. അപരാജിതോയില്‍ യഥാര്‍ത്ഥ ജീവിതമുണ്ടായിരുന്നു. മനുഷ്യന്റെ വ്യഥകളാണ് ആ സിനിമ പങ്കുവെച്ചത്. സിനിമ കണ്ട സ്‌കൂളിന്റെ ഹാളില്‍ വെച്ചും പിന്നീടതിനെ പറ്റിയോര്‍ത്ത്് പലപ്പോഴും ഞാന്‍ കരഞ്ഞു. ഇന്നും അപരാജിതോ എന്റെ കണ്ണ് നനയിപ്പിക്കും. പിന്നീട് ഇത്തരം സിനിമകള്‍ അന്വേഷിച്ച് ഞാന്‍ പോവാന്‍ തുടങ്ങി. സിനിമകള്‍ ഏറെ കണാനും സാധിച്ചു. റേയുടെ തന്നെ പഥേര്‍ പാഞ്ചാലി, ബര്‍ഗ്മാന്റെ സിനിമകള്‍ തുടങ്ങിവയൊക്കെ അതില്‍പ്പെടും. ആ സമയത്ത് മലയാളം സിനിമയിലും ചെറിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അടൂര്‍സാറിന്റെ സ്വയംവരം കെ ജി ജോര്‍ജ്ജിന്റെ സ്വപ്നാടനം, പി എന്‍ മേനോന്റെ മഴക്കാറ്, സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ പോലുള്ള സിനിമകള്‍ തുടങ്ങിയവയെല്ലാം ജീവിതത്തെ കുറച്ചുകൂടി സത്യസന്ധമായി ചിത്രീകരിച്ചു. നല്ല സിനിമകളുടെ പ്രദര്‍ശനത്തിനുവേണ്ടിയുള്ള ഫിലിംസൊസൈറ്റികളുമായി ആ സമയത്ത് ഞാന്‍ സഹകരിച്ചു. പലതിലും മെമ്പര്‍ഷിപ്പെടുത്തു. അങ്ങനെ മൃണാള്‍ സെന്‍, തപസ് സിന്‍ഹ തുടങ്ങിയവരുടെ മിക്കവാറും സിനിമകളെല്ലാം കാണാനും പരിചയപ്പെടാനും സാധിച്ചു. എന്നില്‍ അത്തരം സിനിമകള്‍ ഒരു മോഹമായി ഉറവ പൊട്ടുന്നുണ്ടായിരുന്നു.

· നാടകത്തെയും ഈ രീതിയില്‍ വേറിട്ട് കാണാന്‍ സാധിച്ചിട്ടുണ്ടോ? അത് ശ്യാമപ്രസാദില്‍ സ്വാധീനം ഉണ്ടാക്കിയോ?

എഴുപതുകളോട് മധ്യത്തോടുകൂടി കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പ്രത്യേകിച്ച് നാടകവേദിക്കൊക്കെ ഉണ്ടായിട്ടുള്ളൊരുണര്‍വ് എന്നെയും സ്വാധീനിച്ചു. നാടകക്കളരി പ്രസ്ഥാനങ്ങള്‍ സജീവമാവുന്നു. കേരളകല പൊതുവില്‍ നല്ലരീതിയില്‍ ഉണര്‍ന്നെണീറ്റ കാലം. കാപട്യം കലരാത്ത രംഗവേദികളുടെ മുന്നേറ്റം അപ്പോഴാണ് ഉണ്ടാവുന്നത്. സി എന്‍ ശ്രീകണ്ഠന്‍ നായരെയും ശങ്കരപ്പിള്ള സാറിനെയുമൊക്കെ വായിക്കുന്നതും ആ കാലത്താണ്. അവനവന്‍ കടമ്പയൊക്കെ ഒരനുഭവമായി മാറുകയായിരുന്നു. നിലവിലുള്ള നാടകത്തിന്റെ ചിട്ടവട്ടങ്ങളെ അത് മാറ്റിമറിക്കുകയാണ്. പാലക്കാട് വിക്‌ടോറിയ കോളേജ് മൈതാനത്തെ വന്‍മരത്തിന് കീഴെ വെച്ചായിരുന്നു. അരവിന്ദന്‍ സംവിധാനം ചെയ്ത നാടകം. നെടുമുടി വേണുവും ഭരത് ഗോപിയുമൊക്കെ അഭിനയിക്കുന്നു. പരിസര നാടകവേദിയുടെ നേര്‍ക്കാഴ്ചയായിരുന്നു അവനവന്‍ കടമ്പ. സ്‌റ്റേജും കര്‍ട്ടനുമൊന്നുമില്ലാതെ നമ്മുടെ നാക സങ്കല്‍പ്പങ്ങളില്‍ പരമ്പരാഗതമായി അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള വളരെ കൃത്രിമമായി അനുഭവപ്പെടുന്ന മറവുകളില്ല. ജീവനുള്ള നാടകാവതരണം. അതില്‍ സംഗീതമുണ്ട്. താളമുണ്ട്. രംഗചലനങ്ങളുടെ സവിശേഷമായ രീതിയിലുള്ള പ്രകടനമുണ്ട്. നാടകവേദിയുടെ ഈ തലത്തെ കുറിച്ച് ഞാന്‍ അപ്പോഴാണ് മനസിലാക്കുന്നത്. തുടര്‍ന്ന് ഞാന്‍ നാടകത്തെ കുറിച്ച് വായിക്കാന്‍ തുടങ്ങി. പ്രീഡിഗ്രിക്ക് ഞാന്‍ പഠിച്ചത് ഫസ്റ്റ് ഗ്രൂപ്പായിരുന്നു. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം എന്നെ ഒരു എഞ്ചിനീയര്‍ ആക്കണം എന്നായിരുന്നു.

· അച്ഛന്‍ ഒ രാജഗോപാല്‍ വീട്ടില്‍ എങ്ങിനെയായിരുന്നു? അച്ഛന്റെ സ്‌നേഹവാല്‍സല്യങ്ങള്‍ ഏറെ ലഭിച്ചിട്ടുണ്ടോ? അച്ഛന്റെ രാഷ്ട്രീയ വളര്‍ച്ചയെ എങ്ങിനെയാണ് കണ്ടത്?

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ രാഷ്ട്രീയത്തില്‍ ഫുള്‍ടൈമര്‍ ആവുന്നത്. അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ വധത്തെ കുറിച്ചറിഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിക്കരയുന്നത് ഞാന്‍ കണ്ടു. അച്ഛന്‍ തകര്‍ന്നുപോയതുപോലെ, വികാരവിവശനായി കണ്ടത് അപ്പോള്‍ മാത്രമാണ്. ഈയൊരു രംഗം ഒഴികെ ബാക്കിയെല്ലായ്‌പ്പോഴും അച്ഛന് ഒരൊറ്റ ഭാവമേ ഉണ്ടായിരുന്നുള്ളു. തീവ്രമായ ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നതിനുവേണ്ടി പരിശ്രമിക്കുന്ന ഒരാളുടെ സഹജഭാവം. ഒരു കുടുംബത്തിനാവശ്യമായ കടമകള്‍ നിറവേറ്റുവാന്‍ അച്ഛന് വേണ്ടത്ര സാധിച്ചിട്ടില്ല. അതിനുള്ള സമയം അച്ഛന് ഉണ്ടായിരുന്നില്ല എന്നതാണ് അതിനുള്ള കാരണം. അമ്മയായിരുന്നു അച്ഛന്റെ കുറവുകള്‍ നികത്തിയിരുന്നത്. യാത്രയിലായിരുന്നു അച്ഛന്‍. വീട്ടില്‍ അതിന്റെ കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അമ്മയാണെങ്കില്‍ ഒന്ന്, രണ്ട് നഴ്‌സിംഗ് ഹോമുകളിലും ക്ലിനിക്കുകളിലുമാണ് ജോലി ചെയ്തിരുന്നത്.
അച്ഛന്റെ വ്യക്തിത്വം ഒരുപോലെ തന്നെ നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവുന്നതും കൂടുതല്‍ ഉത്തരവാദിത്വമുള്ള പൊസിഷനിലേക്ക് എത്തുന്നതുമൊക്കെ മാറ്റങ്ങളായി തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. ഞങ്ങളെ ഓമനിക്കുകയും എടുത്ത് നടക്കുകയുമൊക്കെ ചെയ്യുന്ന അച്ഛനെ എനിക്കോര്‍മയില്ല. ആ സമയത്ത് എല്ലാ അച്ഛന്‍മാരും അങ്ങനെതന്നെയായിരുന്നു. അതില്‍ നിന്നും സ്‌നേഹമില്ല എന്നൊന്നും കരുതാന്‍ സാധിക്കില്ല. ഇപ്പോഴത്തെ തലമുറയെ പോലെ അത് അങ്ങനെ വാരിക്കോരി പ്രകടമാക്കി കൊടുക്കാറില്ലായിരുന്നു എന്ന് മാത്രം.

· മുസോളിനിയുടെ ഫാസിസ്റ്റ് വാഴ്ചയോട് ആരാധന തോന്നി ഇറ്റലി സന്ദര്‍ശിച്ച് നിരവധി പഠനങ്ങള്‍ നടത്തി ലേഖനങ്ങള്‍ രചിച്ച ബി എസ് മുന്‍ജെ, അറിയപ്പെടുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സ്ഥാപക നേതാവായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ തലച്ചോറെന്നാണ്. ഇറ്റലിയിലെ ബലില്ല പോലുള്ള ഫാഷിസ്റ്റ് ഓര്‍ഗനൈസേഷനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ആര്‍ എസ് എസിന്റെ സംഘപരിവാര സംഘടനയായ ബി ജെ പിയുടെ നേതാവാണ് താങ്കളുടെ പിതാവ് ഒ രാജഗോപാല്‍. അദ്ദേഹം മുന്നോട്ട് വെക്കുന്നത് ഫാസിസത്തിന്റെ ചില രീതിശാസ്ത്രങ്ങള്‍ തന്നെയാണ്. പക്ഷെ, താങ്കളാവട്ടെ മാനവികത, മനുഷ്യസ്‌നേഹം എന്നിവയെ ധ്വനിപ്പിക്കുന്ന സര്‍ഗാത്മകമായ രചനകള്‍ കൊണ്ട് ലോകത്തോട് സംവദിക്കുന്ന ഒരു കലാകാരനാണ്. ഒരു കലാകാരന് ഒരിക്കലും ഫാസിസ്റ്റാവാന്‍ സാധിക്കില്ല. നിങ്ങള്‍ രണ്ടുപേരും താമസിക്കുന്ന വീടിനുള്ളില്‍ സ്വാഭാവികമായും ഒരു സംഘര്‍ഷം ഉരുത്തിരിഞ്ഞുവരാന്‍ സാധ്യതയുണ്ടല്ലൊ?

താങ്കളുടെ ചരിത്രപരമായ വിലയിരുത്തലുകളെ പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാം. ഈ കാര്യത്തില്‍ ചരിത്രപരമായി ഗവേഷണം നടത്തിയ ആളല്ല ഞാന്‍. എന്റെ അനുഭവങ്ങളില്‍ എന്റെ കുട്ടിക്കാലത്തും മറ്റും ഞാന്‍ കണ്ടുമുട്ടിയിട്ടുള്ള, പരിചയപ്പെട്ടിട്ടുള്ള പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒക്കെയും കെ ജി മാരാര്‍, പി പരമേശ്വരന്‍, നാരായണ്‍ജി, രാമന്‍പിള്ളയെ പോലുള്ളവര്‍ ഇവരോടടുത്തിടപഴകിയപ്പോള്‍ എനിക്ക് മനസിലായത് വളരെ ലളിതജീവിതം നയിക്കുന്ന, ആദര്‍ശാത്മകമായ വ്യക്തിത്വങ്ങള്‍ ആയിരുന്നു ഇവരൊക്കെ എന്നാണ്. മനുഷ്യസ്‌നേഹവും കാരുണ്യവും സാരള്യവുമൊക്കെ തുളുമ്പുന്ന വ്യക്തിത്വങ്ങള്‍. ഇവരിലാരും താങ്കള്‍ പറഞ്ഞ രീതിയിലുള്ള ഫാഷിസ്റ്റ് ധാരയെ പിന്‍പറ്റി നടക്കുന്നവരായി എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ അറുപതുകളിലേയും എഴുപതുകളിലേയും രാഷ്ട്രീയപരിചയങ്ങളെ കുറിച്ചാണ് പറയുന്നത്. അതിനൊക്കെ ശേഷം എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മാറിയതുപോലെ ആര്‍ എസ് എസും ബി ജെ പിയും മാറിയിട്ടുണ്ടാവാം. എന്നെ സംബന്ധിച്ച് ഇവരുടെ ഐഡിയോളജിയെ കുറിച്ചുള്ള ചരിത്രപരവും സാമൂഹ്യപരവുമായ വിശകലനങ്ങള്‍ക്കുമപ്പുറം എന്റെ കുടുംബാന്തരീക്ഷത്തോട് വളരെയേറെ ചേര്‍ന്ന് നില്‍ക്കുന്ന എനിക്ക് ആദരിക്കാന്‍ തോന്നുന്ന വ്യക്തിത്വങ്ങള്‍ മാത്രമായിരുന്നു അവര്‍. എന്നിലേക്ക് അവര്‍ പകര്‍ന്ന് തന്ന ചിന്തകള്‍ ഒരിക്കലും പ്രതിലോകരമായുള്ളതായിരുന്നില്ല. ഞാന്‍ രാഷ്ട്രീയത്തോട് വിമുഖതകാട്ടാനുള്ള കാരണം എന്റെ കുട്ടിക്കാലത്ത് രാഷ്ട്രീയം എന്നത് തീര്‍ത്തും ദാരിദ്ര്യപൂര്‍ണമായ, വല്ലാത്ത കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു വഴിയായിരുന്നു. ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെയച്ഛനെ രാഷ്ട്രീയക്കാരന്‍ എന്ന തലത്തില്‍

· എന്തുകൊണ്ടാണ് ശ്യാമപ്രസാദിന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു പ്രവര്‍ത്തകന്‍, അല്ലെങ്കില്‍ വക്താവ് ആകാന്‍ സാധിക്കാത്തത്?

എനിക്കതൊരിക്കലും പറ്റില്ല. കാരണം എനിക്കാ പട്ടാളചിട്ടയും രീതികളും അണിചേരലുകളും ജയ് വിളികളുമൊന്നും പറ്റില്ല. ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് അവരുടെ മുദ്രാവാക്യത്തിനുവേണ്ടി നിരന്തരം ന്യായീകരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുടെ ഗതികേട് എന്നെ അസ്വസ്ഥനാക്കാറുണ്ട്. ഒറ്റപ്പെട്ട വ്യക്തിയുടെ വികാസവും അയാളിലൂടെ സമൂഹത്തിനുണ്ടാവുന്ന മാറ്റവുമാണ് എന്റെ പ്രതീക്ഷ.

വിലയിരുത്തുമ്പോള്‍ തിന്‍മയുടെ കാവലാളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതിനാല്‍ തന്നെ ഫാഷിസത്തെ ഇഷ്ടപ്പെടുന്ന ഒരു അടയാളവും ഇതുവരെയായി എനിക്ക് അച്ഛനില്‍ കണ്ടെത്താനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വീട്ടില്‍ ഒരിക്കലും സംഘര്‍ഷം ഉരുത്തിരിഞ്ഞിട്ടുമില്ല.

· താങ്കള്‍ ഒ രാജഗോപാലിനെ അച്ഛന്‍ എന്നുള്ള തലത്തില്‍ മാത്രമാണ് കൂടുതല്‍ കാണുന്നുണ്ടാവുക. കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവുക. അല്ലാതെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ധാരയുടെ അകക്കാമ്പിനെ നോക്കികാണുവാനും അതിലൂടെ അച്ഛനെ വിലയിരുത്താനും മക്കള്‍ സാധാരണ ശ്രമിക്കാറില്ല. അങ്ങിനെതന്നെയാവും അല്ലെ?

അതെ.

· താങ്കള്‍ സൂചിപ്പിച്ചതുപോലെ നമുക്ക് ചരിത്രത്തിന്റെ പിറകിലേക്ക് ചികയാന്‍ പോകേണ്ട. ഇറ്റലിയെയും മുസോളനിയേയും മാറ്റിവെക്കാം. നമുക്ക് ഗുജറാത്തിലേക്ക് പോകാം. 2002ലേക്ക് തിരിഞ്ഞുനോക്കാം. അന്ന് അവിടെ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി. താങ്കളുടെ അച്ഛന്റെ സഹപ്രവര്‍ത്തകന്‍. ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ വേട്ട, വംശഹത്യ. ആര്‍ എസ് എസിന്റെ, സംഘപരിവാരത്തിന്റെ ഉത്പന്നമായിരുന്നു. സംഘപരിവാരത്തിന്റെ വക്താവായി നില്‍ക്കുന്ന അച്ഛനോട്, സമൂഹത്തോട് പ്രതിബദ്ധതയുള്ള, കലാകാരനായ മകന്‍ അച്ഛന്റെ രാഷ്ട്രീയം ശരിയല്ല എന്ന് പറഞ്ഞുകാണില്ലേ? അല്ലെങ്കില്‍ അച്ഛന്റെ വഴികളിലെ ചോരയും കണ്ണുനീരും കണ്ട് വിഹ്വലതപ്പെട്ട് കാണില്ലേ?

ഇവിടെ ഒരു രാഷ്ട്രീയകാഴ്ചപ്പാടിന്റെ ലളിതവല്‍കൃതമായ രൂപമാണ് പറഞ്ഞിട്ടുള്ളത്. നമുക്ക് മുന്നില്‍ വേറെയും യാഥാര്‍ത്ഥ്യങ്ങളുണ്ട്. കോടതികതളുടെ വിധികളും നിരീക്ഷണങ്ങളുമുണ്ട്. ഗുജറാത്തിലെ ജനങ്ങള്‍ ജനാധിപത്യപ്രക്രിയയിലൂടെ തന്ന മറുപടികളുണ്ട്. നരേന്ദ്രമോഡി ഗുജറാത്തിനും വലിയൊരളവുവരെ രാഷ്ട്രത്തിനും സ്വീകാര്യനാണ് എന്നത് കാണാതിരിക്കാന്‍ സാധിക്കില്ല. പക്ഷെ, അതിനെ നമുക്ക് താങ്കള്‍ പറയുന്ന രീതിയിലും വ്യാഖ്യാനിക്കാം.
ഇന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുയെയും ആദര്‍ശ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ അവര്‍ സ്വീകരിക്കുന്ന സുനിശ്ചിതമായ നിലപാടുകള്‍. അതിലെ അവിതര്‍ക്കിതത്വത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്. എന്റേതുമാത്രമാണ് ശരി എന്ന് വിചാരിക്കുന്ന മനോഭാവത്തെയാണ് ഞാന്‍ ഭയപ്പെടുന്നത്. ചിലപ്പോള്‍ അത് ചരിത്രത്തിലെ ഒരു അനിവാര്യത ആയിരിക്കാം. സ്റ്റാലിനിലും മാവോയിലും നമ്മളത് കണ്ടതാണ്. അവര്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. അത് കാണാതെയല്ല പറയുന്നത്. പക്ഷെ, ആ നിര്‍വഹണങ്ങള്‍ക്ക് ശേഷം ചരിത്രത്തിന്റെ മാറിമറിഞ്ഞ ഐറണിയില്‍ വൈരുദ്ധ്യങ്ങളുണ്ടായിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിനായുണ്ടായ പ്രസ്ഥാനം അഭിപ്രായ വ്യത്യാസം പേറിയ ആയിരക്കണക്കിന് ആളുകളെ തടങ്കല്‍പ്പാളയത്തിലേക്ക് അയച്ച വേദനിപ്പിക്കുന്ന കഥകള്‍ നമ്മള്‍ ചരിത്രത്തില്‍ നിന്ന് വായിച്ചിട്ടുണ്ട്. ഇത് എല്ലാ പാര്‍ട്ടികളിലും സംഭവിക്കുന്നതാണ്. രാഷ്ട്രീയത്തെ വളരെ ലളിതവത്കരിച്ചുകൊണ്ടുള്ള അവിതര്‍ക്കിതത്വത്തിന്റെ ബിംബമായി കാണുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സത്യം ഒന്നുമാത്രമല്ല, പലപ്പോഴും പലഭാഗത്തുനിന്നും സത്യത്തെ വിരുദ്ധമായി കാണാനാവുമെന്നും അങ്ങനെ വെളിപ്പെടുന്ന ഓരോ സത്യത്തിനും പ്രസക്തിയുണ്ടെന്നും ഞാന്‍ വിലയിരുത്തുന്നു. അങ്ങനെ കാണാന്‍ സാധിക്കുന്നതുകൊണ്ടാണ് ഞാനൊരു കലാകാരനായത്.

· എന്തുകൊണ്ടാണ് ശ്യാമപ്രസാദിന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു പ്രവര്‍ത്തകന്‍, അല്ലെങ്കില്‍ വക്താവ് ആകാന്‍ സാധിക്കാത്തത്?

എനിക്കതൊരിക്കലും പറ്റില്ല. കാരണം എനിക്കാ പട്ടാളചിട്ടയും രീതികളും അണിചേരലുകളും ജയ് വിളികളുമൊന്നും പറ്റില്ല. ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് അവരുടെ മുദ്രാവാക്യത്തിനുവേണ്ടി നിരന്തരം ന്യായീകരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുടെ ഗതികേട് എന്നെ അസ്വസ്ഥനാക്കാറുണ്ട്. ഒറ്റപ്പെട്ട വ്യക്തിയുടെ വികാസവും അയാളിലൂടെ സമൂഹത്തിനുണ്ടാവുന്ന മാറ്റവുമാണ് എന്റെ പ്രതീക്ഷ.

· താങ്കളുടെ പിതാവും കൂടി നയിക്കുന്ന പാര്‍ട്ടി, ബി ജെ പി; രാജ്യത്ത് ആധികാരത്തില്‍ വന്നിരിക്കുന്നു. സംഘപരിവാരങ്ങള്‍ സാധാരണ പറയാറ് “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോവുന്നത് എന്നാണ്. എന്നാല്‍, വെറും മുപ്പത് ദിവസത്തെ ഭരണംകൊണ്ട് “ലോകാ കോര്‍പ്പറേറ്റ് സുഖിനോ ഭവന്തു” എന്ന് നമുക്ക് തിരുത്തി വായിക്കാന്‍ സാധിക്കുന്നു. ഈ മാറ്റിമറിക്കലിനെ താങ്കള്‍ കാണുന്നില്ലേ?

തീര്‍ച്ചയായും കാണുന്നുണ്ട്. ഞാനും ഒരു സമൂഹജീവിയാണല്ലൊ. ഇത് ബി ജെ പിയുടെ മാത്രം പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഒരു പരിധിവരെ ഇടതുപക്ഷത്തിനും ജീര്‍ണത സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്രീയമായി സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായി നടക്കുന്ന ഒരുപാട് ഒഴുക്കുകളുടെ പ്രതിപ്രവര്‍ത്തനത്താലാണ് ഇത്തരത്തില്‍ കാഴ്ചപ്പാടുകള്‍ മാറിപ്പോവുന്നത്. രാഷ്ട്രങ്ങള്‍ ഭരിക്കുന്നത് തന്നെ കോര്‍പ്പറേറ്റുകളാണ്. അതൊരു സത്യമാണ്.

· സാമ്രജ്യത്വശക്തികളുടെ, കോര്‍പ്പറേറ്റുകളുടെ ഈ അടക്കിപ്പിടിക്കലില്‍ നിന്ന് നമുക്ക് മോചനം വേണ്ടേ?

തീര്‍ച്ചയായും വേണം.

· ഒന്നാം യു പി എ സര്‍ക്കാരിന്റെ സമയത്ത് ഇടതുപക്ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് പിന്തുണകൊടുത്തുകൊണ്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സാമ്രാജ്യത്വത്തിന്റെ കരുണയില്ലാത്ത പിടിച്ചുപറിയെ ചെറുത്തുനിര്‍ത്താനുള്ളതായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് മൂക്കുകയര്‍ ഇടുന്നതായിരുന്നു. ആ ഇടതുബോധമല്ലെ ശരി?

ഇടത്/വലത് വര്‍ഗീകരണങ്ങള്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ അവാസ്തവീകങ്ങളായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. തീവ്ര ഇടതുചരിത്രം പറയാവുന്ന ചൈനയുടെ ഇന്നത്തെ സ്ഥിതി നമുക്കെല്ലാം അറിവുള്ളതാണല്ലൊ. ഭരണത്തിലിരിക്കുന്ന മുന്നണികളുടെ കൊടിയുടെ നിറം മാത്രമേ മാറുന്നുള്ളു. എന്നാല്‍, ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ദുരിതവും കണ്ണുനീരും അതുപോലെ തുടരുകയാണ്. കാരണം നമ്മളെ ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ തന്നെയാണ്.

· താങ്കളുടെ ഉള്ളിലും അസംതൃപ്തനായുള്ള ഒരു സാമൂഹ്യജീവിയുണ്ട്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ, മുന്നണികളെ താങ്കള്‍ നോക്കി കാണുന്നുണ്ട്. നാടിന്റെ രാഷ്ട്രീയം എങ്ങിനെ മുന്നോട്ടുപോവണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

രാഷ്ട്രീയപാര്‍ട്ടികളുടെ വര്‍ത്തമാന രൂപത്തില്‍ നിന്ന് ഞാനെന്ത് ഭാവിയാണ് പ്രതീക്ഷിക്കേണ്ടത്? ഒരു പാര്‍ട്ടിയും എനിക്ക് സംതൃപ്തി പകരുന്നില്ല. അവര്‍ ഓരോരുത്തരും അവരുടെ ആദര്‍ശങ്ങളുടെ അടഞ്ഞമുറികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിഭാഗീയമായി ചിന്തിക്കുകയാണ്. പരിസ്ഥിതി, സ്ത്രീപക്ഷം, ദളിത് വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയമാണ് നാളത്തേക്ക് നീക്കിവെക്കേണ്ടത്. മാനുഷികവും മണ്ണില്‍തൊട്ടുള്ളതുമായ പ്രദേശികമായ കൂട്ടായ്മകള്‍ ഇതിനായി ഉണ്ടാവേണ്ടി വരും.

· സാമ്രാജ്യത്വത്തിന്റെ വിനീതദാസന്‍മാരായ വലതുപക്ഷ, വര്‍ഗീയ രാഷ്ട്രീയ ധാരകള്‍ അപ്രസക്തമാവുകയും ബദല്‍നയങ്ങള്‍ മുന്നോട്ടുവെച്ച് ഇടതുപക്ഷം പ്രസക്തമാവുകയും ചെയ്യുമ്പോള്‍ പ്രസക്തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് വേണ്ടി സാമ്രാജ്യത്വം മുന്നോട്ടുവെക്കുന്ന എന്‍ ജി ഒ കൂട്ടായ്മകളുടെ മുന്നണിയെയാണോ, താങ്കള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്?

രാഷ്ട്രീയപരമായി അതിനെ എങ്ങിനെവേണമെങ്കിലും വ്യാഖ്യാനിക്കാം. കുറെ കാലമായി നമ്മള്‍ ഇത്തരം വ്യാഖ്യാനങ്ങളില്‍ അഭിരമിക്കുകയാണല്ലൊ. ഒരു സമൂഹജീവി എന്നുള്ള നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത് പരിസ്ഥിതി, സ്ത്രീപക്ഷം, ദളിത് വിഷയങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടു എന്ന് തന്നെയാണ്. രാഷ്ട്രീയമായ യുദ്ധങ്ങള്‍ക്കിടയില്‍, ചേരിതിരവുകള്‍ക്കിടയില്‍, അവകാശവാദങ്ങള്‍ക്കിടയില്‍, അവിതര്‍ക്കിതമായ നിലപാടുകള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍, നാളത്തെ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. അത് മനസിലാക്കുമ്പോഴാണ് എന്നെ പോലുള്ളവര്‍ ഇത്തരത്തില്‍ നോക്കി കാണാന്‍ നിര്‍ബന്ധിതരാവുന്നത്.

· നമുക്ക്‌ വീട്ടിലേക്ക്‌ തിരികെ പോകാം. അമ്മയായിരുന്നു അന്ന് നിങ്ങളുടെ വീടിനെ നിയന്ത്രിച്ചിരുന്ന, നയിച്ചിരുന്ന കേന്ദ്രബിന്ദു അല്ലെ? അമ്മയെ പറ്റി ഓര്‍ക്കുന്നത് എന്താണ്?

ശരിയാണ്. അമ്മയായിരുന്നു ഞങ്ങളുടെ വീടിന്റെ കേന്ദ്രബിന്ദു. കലാഭിരുചിയുള്ള ആളിയിരുന്നു അമ്മ. അത്യാവശ്യം പാടും. പഠിക്കുന്ന കാലത്ത് ഫിഡില്‍ വായിക്കുമായിരുന്നു. പിന്നീട്, പഴയൊരു പെട്ടിയില്‍ ആ ഫിഡില്‍ ഞങ്ങള്‍ കണ്ടു, വീട്ടിലെ ഒരു മൂലയില്‍. മിക്ക വീട്ടിലും അമ്മമാരുടെ ഇത്തരത്തിലുള്ളൊരു പെട്ടി കാണാനാവും. മക്കള്‍ക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി വേണ്ടെന്നുവെച്ച ഇഷ്ടങ്ങള്‍ അടുക്കിവെക്കുന്നൊരു പെട്ടി. അമ്മയുടെ കലാഭിരുചിയാണ് എനിക്കും ചേട്ടനും പകര്‍ന്നുകിട്ടിയത്. ചേട്ടനും നന്നായി വരക്കുകയും പാടുകയും ചെയ്യും. അമ്മയും ഞങ്ങളും മാത്രമേ അധികവും വീട്ടില്‍ കാണു. അച്ഛന്‍ യാത്രകളിലാവും.

· അച്ഛന്റെ യാത്രകള്‍. അമ്മയുടെ ഉത്തരവാദിത്തമുള്ള ജോലി. നിങ്ങള്‍ മക്കള്‍ വീട്ടില്‍ തനിച്ചാവില്ലേ? ഏകാന്തതയുടെ ദുഖം ശ്യാമപ്രസാദ് അറിഞ്ഞിട്ടുണ്ടോ? കാത്തിരിപ്പിന്റെ നൊമ്പരം താങ്കളുടെ കണ്ണിനെ ഈറനണിയിച്ചിട്ടുണ്ടോ?

ഞങ്ങളുടെ വീട് പലപ്പോഴും മാധവിക്കുട്ടിയുടെ അനുഭവ കഥകളിലെ അന്തരീക്ഷം പകര്‍ന്നു തന്നിരുന്നു. വാല്യക്കാരത്തികളുടെ സാമീപ്യത്തിലൂടെ. അവരുടെ ഭരണമായിരുന്നു പലപ്പോഴും വീട്ടില്‍ നടന്നിരുന്നത്. ഒരു

എന്റെ കലാപരമായ ആഭിമുഖ്യങ്ങളുടെയെല്ലാം അടിത്തറ പണിഞ്ഞത് സത്യത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആണ്. 'ആര്‍ട്ട് ഇസ് എ സീരിയസ് ബിസിനസ്' എന്ന് ഞങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ശങ്കരപിള്ള സാറിന്റെയൊക്കെ ജീവിതം. ഞാനും പി ബാലചന്ദ്രനും വേറെ രണ്ട് സുഹൃത്തുക്കളും കൂടി ഒരു വീട് വാടകയ്‌ക്കെടുത്തായിരുന്നു താമസം. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന യോഗ പരിശീലനം തൊട്ട് വൈകുന്നേരങ്ങളിലെ റിഹേഴ്‌സലുകളോ, സെറ്റുണ്ടാക്കലോ തുടങ്ങി എല്ലാ പരിപാടികളിലും പങ്കാളിയായി. കലയില്‍ വലിപ്പചെറുപ്പമില്ലെന്നും ചെയ്യുന്ന എല്ലാ ജോലിയും പ്രാധാന്യമുള്ളതാണെന്ന വലിയൊരു പാഠം പകര്‍ന്നുനല്‍കുകയായിരുന്നു ഡ്രാമാ സ്‌കൂള്‍. ഒരു നാടകത്തിലെ പ്രധാന നടനായിരിക്കും അടുത്ത നാടകത്തിലെ കോസ്റ്റ്യൂം ചെയ്യുന്നത്. അങ്ങനെ എല്ലാ വിഭാഗത്തിലും തലത്തിലും എല്ലാവരും ഇടപെടണം പ്രാപ്തരാവണം എന്ന ബോധം ഞങ്ങളിലേക്ക് സംക്രമിക്കപ്പെട്ടു.

കുടുംബാംഗത്തിന്റെ സ്ഥാനമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഞങ്ങള്‍ ഒരു വലിയമ്മയെ പോലെ ചെറിയമ്മയെ പോലെയാണ്് അവരെ കണ്ടിരുന്നത്. അമ്മയുടെ നിലപാടുകളെ രൂപപ്പെടുത്തുന്നതിലും തീരുമാനങ്ങള്‍ എടുപ്പിക്കുന്നതില്‍ വരെ പലപ്പോഴും അവര്‍ക്ക് പങ്കുണ്ടായിരുന്നു. ആ സമയത്ത് പലപ്പോഴും എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലിന്റെ വേദന തോന്നിയിരുന്നു. അമ്മ വരാന്‍ വൈകുമ്പോള്‍ ആരുമില്ലെന്ന തോന്നല്‍ മെല്ലെ ഉള്ളിലേക്ക് കയറി വരും. വിവരിക്കാന്‍ പറ്റാത്തൊരു സങ്കടം വന്നങ്ങ് പൊതിയും. പലപ്പോഴും കരഞ്ഞുപോയിരുന്നു. അമ്മയെ നോക്കി കൊണ്ടുള്ള കാത്തിരിപ്പ് നീളുമ്പോള്‍ സങ്കടം ഏറിയേറി വരും. എന്റെ ഏകാന്തതയില്‍ നിന്നും മോചിപ്പിക്കാന്‍ അമ്മ വരുമെന്ന് കരുതിയുള്ള കാത്തിരിപ്പ്. അപരാജിതോയിലെ ആ രംഗം എന്നെ ഓര്‍മിപ്പിച്ചത് ഈ വൈകാരിക അനുഭവത്തെയായിരിക്കാം.
അന്നത്തെ ആ ഏകാന്തതകളില്‍ പലപ്പോഴും ആശ്വാസമായി മാറിയത് വാല്യക്കാരത്തികളായിരുന്നു. അവര്‍ കുടുംബാംഗങ്ങളെ പോലെയായി മാറിയതിനാല്‍ അമ്മ പലപ്പോഴും അവരുടെ വിഷയങ്ങളില്‍ വല്ലാതെ ഇറങ്ങി ചെല്ലും. അവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ സ്വന്തമെന്നത് പോലെ അമ്മ കണ്ടു. മക്കളുടെ കല്യാണം നടത്തിക്കൊടുക്കാനും രോഗങ്ങള്‍ക്ക് സാന്ത്വനം പകരാനുമൊക്കെ. അങ്ങനെ അവരുടെ കാര്യങ്ങളില്‍ അമ്മ വല്ലാതെ ഉത്കണ്ഠപ്പെട്ടു. അവര്‍ ഇന്നലെ വന്നില്ല, നാളെ വരുമോ പോലുള്ള ആശങ്കള്‍ക്ക് പലപ്പോഴും അമ്മ മുന്‍ഗണന കൊടുത്തു. ഞങ്ങള്‍ മക്കളേക്കാള്‍, ഭര്‍ത്താവിനേക്കാള്‍ വലിയ സ്ഥാനത്തേക്ക് പലപ്പോഴും ആ വാല്യക്കാരികള്‍ ഉയര്‍ന്നു നിന്നു, മാധവിക്കുട്ടിയുടെ കഥകളിലെന്ന പോലെ. ബാലാമണിയമ്മയെ കുറിച്ചെഴുതിയതിനേക്കാള്‍ കൂടുതല്‍ മാധവിക്കുട്ടി ജാനുവമ്മയെ കുറിച്ച് എഴുതിയിട്ടുണ്ട്. അതുപോലെ എന്റെ വീട്ടിലും ഒരു മീനാക്ഷിയമ്മയും ജാനകി ചേച്ചിയുമൊക്കെ ഓര്‍മിക്കാനായുണ്ട്. പലപ്പോഴും ഇവരോടുള്ള അമ്മയുടെ സമീപനത്തില്‍ ഞങ്ങള്‍ക്ക് അന്ന് വലിയ സുഖം തോന്നിയില്ലെങ്കിലും പിന്നീട് അമ്മയിലെ നന്‍മമരമാണ് അവര്‍ക്കൊക്കെ തണല്‍ കൊടുക്കാന്‍ തയ്യാറായത് എന്ന് മനസിലായി.

· മാതാപിതാക്കളുടേത് പ്രണയവിവാഹമായിരുന്നല്ലോ. അവരുടെ കുടുംബത്തിലേക്കുള്ള യാത്രകള്‍. മിക്കവാറും കുട്ടികളിലും ബന്ധുക്കളില്‍ ആരെങ്കിലും സ്വാധീനം ചെലുത്താറുണ്ട്. താങ്കളില്‍ അത്തരത്തിലുള്ള സ്വാധീനം ഇഷ്ടം കടന്നുവരുന്നുണ്ടോ?

അച്ഛനും അമ്മയും അകന്ന ബന്ധുക്കളാണെങ്കിലും രണ്ട് പേരുടെയും കുടുംബാന്തരീക്ഷങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. അമ്മയുടെ അച്ഛന്‍ ഡോക്ടറാണ്. ആ കുടുംബത്തില്‍ മിക്കവാറും പേര്‍ പ്രൊഫഷണലുകളായിരുന്നു. അമ്മയുടെ സഹോദരങ്ങളില്‍ ചിലര്‍ ഇന്ത്യക്ക് വെളിയിലാണ്. എന്നാല്‍, അച്ഛന്റേത് കര്‍ഷക കുടുംബമാണ്. അന്നത്തെ എന്റെ കാഴ്ചപ്പാടില്‍ അവരത്ര പരിഷ്‌കൃതരല്ല. അച്ഛന്റെ വീട്ടില്‍ പോവുന്നതിനോട് എനിക്കന്ന് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. അവിടെ പോകുന്നതും ഒരു അധ്വാനമാണ്. പുഴയില്‍ തോണിയിലൊക്കെ കയറിയിറങ്ങി മണപ്പാട്ടേക്കുള്ള യാത്രക്ക് മുക്കാല്‍ ദിവസം കുറഞ്ഞത് വേണമായിരുന്നു. അവിടെ ചെന്നാലും ബുദ്ധിമുട്ടുകളാണ്. വീട്ടില്‍ ഫാനില്ല. കോഴികളുടെയും പശുക്കളുടെയുമൊക്കെ മണമാണ് വീടില്‍ നിറഞ്ഞുനിന്നത്. തനി നാട്ടന്തരീക്ഷം. അതിനാലൊക്കെയാവും കുട്ടിക്കാലത്ത് അമ്മയുടെ തറവാട്ട് വീട്ടിനോടായിരുന്നു എനിക്ക് താല്‍പ്പര്യം കൂടുതല്‍.
അമ്മയുടെ തറവാടിന്റെ പരിഷ്‌കാരം തന്നെയാവണം എന്നെ അവിടേക്ക് ആകര്‍ഷിച്ചത്. അമ്മയുടെ സഹോദരന്‍ ഡോക്ടറാണ്. എന്നേക്കാള്‍ പതിനഞ്ച് വയസിന്റെ വ്യത്യാസമേ ഉള്ളു. എനിക്കൊരു ചേട്ടനെ പോലെയായിരുന്നു അദ്ദേഹം. അമ്മാവനാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ഉണ്ണിയേട്ടനെന്നാണ് വിളിച്ചത്. ഡോ. പ്രേംകുമാര്‍ എന്നാണ് പേര്. ഒരു ബോളീവുഡ് നടനെ പോലുള്ള സൗന്ദര്യവും തലയെടുപ്പുമൊക്കെ ഉണ്ണിയേട്ടനെ എനിക്ക് വളരെ പ്രിയപ്പെട്ടൊരാളാക്കി മാറ്റി. അദ്ദേഹം എന്റെ ജീവിതത്തില്‍ വല്ലാത്ത സ്വാധീനം ചെലുത്തിയൊരു വ്യക്തിയാണ്. ഉണ്ണിയേട്ടന്‍ പഠിച്ചത് പൂനെയിലുള്ള ആംഡ്‌ഫോര്‍സ് മെഡിക്കല്‍ കോളേജിലാണ്. നാട്ടില്‍ വരുമ്പോള്‍ എന്നോട് പൂനെയിലെ കഥകള്‍ പറയും. അവിടുത്തെ പ്രണയങ്ങള്‍. പെണ്‍സുഹൃത്തുക്കള്‍, സ്വതന്ത്രജീവിതം അങ്ങനെയങ്ങനെ. ഉണ്ണിയേട്ടന്റെ ജീവിതമായിരുന്നു ഞാന്‍ മാതൃകയായി മുന്നില്‍ വെച്ചിരുന്നത്. അനുകരണനീയനായ മനുഷ്യനെന്നുള്ള നിലയില്‍ അദ്ദേഹം എനിക്ക് ഏറെ ആരാധ്യനായി മാറി. നാടകങ്ങളില്‍ എന്നെ സജീവമാക്കിയതും ഡ്രാമാ സ്‌കുളില്‍ ഞാന്‍ പോകണമെന്ന് നിര്‍ബന്ധിച്ചതുമൊക്കെ ഉണ്ണിയേട്ടനാണ്.

· താങ്കള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോകും മുമ്പ് ജീവിതത്തില്‍ ചില മുഹൂര്‍ത്തങ്ങള്‍ കടന്നുവരുന്നുണ്ട്. ഒരിക്കലും മായ്ച്ച് കളയാന്‍ സാധിക്കാത്ത പോറലുകള്‍പോലെ. അത് ജീവിത്തതില്‍ ഉണ്ടാക്കിയ ആഘാതം, ഒറ്റപ്പെടല്‍ അതിനെ മറികടക്കാന്‍ എങ്ങിനെയാണ് സാധിച്ചത്?

ഞങ്ങളുടെ വീടിന്റെ അയല്‍പ്പക്കത്ത് ഒരു ബ്രാഹ്മണകുടുംബമുണ്ടായിരുന്നു. പാലക്കാട്ടെ പരശുറാം മെഡിക്കല്‍സ് അവരുടേതാണ്. ആ വീട്ടിലായിരുന്നു ഞങ്ങള്‍ കിച്ചനെന്ന് വിളിക്കുന്ന അനന്തകൃഷ്ണന്‍. കുട്ടിക്കാലം തൊട്ടേ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. സ്‌കൂള്‍കാലം തൊട്ടേ കിച്ചന്‍ എന്റെ സഹയാത്രികനാണ്. ഞങ്ങള്‍ മുതിര്‍ന്നു. അതൊരുവിക്‌ടോറിയാ പഠന കാലമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അടിച്ചുപൊളി സ്വഭാവം എല്ലാ അര്‍ത്ഥത്തിലും ഞങ്ങളിലുണ്ട്. മദ്യവും പുകവലിയും തുടങ്ങി എല്ലാ അരാജകത്വങ്ങളും കൂട്ടുകാരായി മാറിയ കാലം. എന്നില്‍ വളരുന്ന യൗവ്വനം പുതിയ അനുഭവങ്ങളെ തേടി പോവുകയായിരുന്നു. പല ശീലങ്ങളിലേക്കും അത് മെല്ലെ വാതിലുകള്‍ തുറക്കുന്നുണ്ട്. ആ സമയത്താണ് ഞങ്ങളൊരു ഉല്ലാസയാത്രക്ക് പോകുന്നത്. ധോണിയിലേക്ക്. അവിടൊരു വെള്ളച്ചാട്ടമൊക്കെയുണ്ട്. ലഹരിയുടെ ആഘോഷമായി. അവിടെയുള്ള അരുവിയില്‍ നീന്താനിറങ്ങി. പലര്‍ക്കും നന്നായി നീന്താനുമറിയില്ല. ആഘോഷത്തിന്റെ, ആഹ്ലാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഏതോ ഒരു നിമിഷത്തില്‍ ഞങ്ങള്‍ അപകടത്തില്‍പ്പെട്ടു. പലരെയും രക്ഷിച്ചു. പക്ഷെ, ഞാനും അനന്തകൃഷ്ണനും കയത്തിലേക്ക് താണു. നിലയില്ലാത്ത വെള്ളത്തിന്റെ അഗാധതയിലേക്ക് ഞങ്ങള്‍ ആണ്ടുപോയി.
മരണം കൈപിടിച്ചാനയിച്ച നിമിഷം എപ്പോഴോ ബോധം നഷ്ടപ്പെട്ടു. പിന്നീട് ഓര്‍മ തെളിയുമ്പോള്‍ ധോണി മലയിലേക്ക് അമ്മ നടന്നുവരുന്നതാണ് കാണുന്നത്. വല്ലാത്തൊരു മുഖഭാവത്തോടെ. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍. അപ്പോഴാണ് അറിയുന്നത്, അനന്തകൃഷ്ണന്‍ പോയെന്നത്. ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത മരണത്തിലേക്ക്. എന്റെ കൈയിലായിരുന്നു അവന്‍ അവസാന നിമിഷം വരെ പിടിച്ചത്. മരണത്തിന്റെ കൈയ്യില്‍ നിന്നും കുതറി ജീവിതത്തെ തിരികെ പിടിക്കാനുള്ള വെപ്രാളത്തില്‍ നമ്മള്‍ വേര്‍പിരിയുന്നത്, ഭ്രമാത്മകമായ ആ മരണവഴിയില്‍ ഞാനറിഞ്ഞിരുന്നു. അനന്തകൃഷ്ണന്റെ മരണം വല്ലാത്തൊരു നടുക്കമായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അയല്‍വാസി. സഹപാഠി. എനിക്കാ മരണവുമായി പൊരുത്തപ്പെടാന്‍ കുറെയേറെ സമയം വേണ്ടിവന്നു.
അനന്തകൃഷ്ണന്റെ മരണം ഞങ്ങളുടെ തെരുവിലും വലിയ വിഷയമായി മാറി. ഞങ്ങളുടെ അപഥസഞ്ചാരങ്ങള്‍ തെരുവിലെ പലര്‍ക്കും അറിയാം. ഈ സംഭവത്തിന് ശേഷം അത് വലിയ രീതിയിലുള്ള ചര്‍ച്ചയായി മാറുന്നു. ആ സമയത്ത് അച്ഛന്‍ നാട്ടിലില്ല. നോര്‍ത്തിന്ത്യയിലെവിടെയോ എന്തോ പരിപാടിക്ക് പോയിരിക്കുകയാണ്. ഈ അവസ്ഥയൊക്കെ കൈകാര്യം ചെയ്യുന്നത് അമ്മയാണ്. പോലീസിന്റെ അന്വേഷണങ്ങളും മൊഴിയെടുക്കലും തുടങ്ങി നിരവധി അനഭിലഷണീയമായ സന്ദര്‍ഭങ്ങളെ ജീവിതത്തിന് അഭിമുഖീകരിക്കേണ്ടി വന്നു.
ഞാന്‍ പാലക്കാട് വിക്‌ടോറിയാ കോളേജില്‍ ബി എക്കണോമിക്‌സിന് ചേരാനായി റെഡിയായിരുന്ന സമയമായിരുന്നു അത്. ഇന്നത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ പി എ വാസുദേവന്‍ സാറായിരുന്നു എനിക്ക് ആ വഴി തിട്ടപ്പെടുത്തി തന്നത്. എന്തുകൊണ്ട് എക്കണോമിക്‌സ് എന്ന് അദ്ദേഹം പറഞ്ഞതില്‍ എന്നെ ഏറ്റവും കൂടുതലാകര്‍ഷിച്ചത് സത്യജിത്‌റേ എക്കണോമിക്‌സായിരുന്നു പഠിച്ചിരുന്നത് എന്നതായിരുന്നു. പക്ഷെ, അനന്തകൃഷ്ണന്റെ മരണം എന്നെ പാലക്കാട്ട് നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിതനാക്കി. അവന്റെ അമ്മയുടെ കണ്ണീരുണങ്ങാത്ത മുഖവും തെരുവിലെ മറ്റുള്ളവരുടെ ചിരിവറ്റിയ മുഖങ്ങളും അടക്കിപ്പിടിച്ച കുറ്റപ്പെടുത്തലുകളുമൊക്കെ എന്നെ വേട്ടയാടുകതന്നെ ചെയ്തു. എന്റെ വല്ലാത്ത മാനസികാവസ്ഥ വീട്ടുകാര്‍ക്കും മനസിലായിരുന്നു. അതുവരെ നയിച്ച ജീവിത്തതില്‍ നിന്നുള്ള മോചനം എനിക്കത്യാവശ്യവുമായിരുന്നു. അങ്ങനെയാണ് തൃശൂരിലേക്ക് പോവുന്നത് മറ്റൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.

· സ്‌കൂള്‍ ഓഫ് ഡ്രാമ. മകനെ എഞ്ചിനീയറാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ എതിര്‍പ്പൊന്നും പറഞ്ഞില്ലേ? സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം അനുഭവങ്ങള്‍ പഠനം തുടങ്ങിയവയെപറ്റി?

ഉണ്ണിയേട്ടനായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന് വേണ്ടിയുള്ള പത്രപരസ്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അച്ഛനോട് പറഞ്ഞപ്പോള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഒരു ദിവസം അച്ഛന്‍ തൃശൂരേക്ക് പോവുമ്പോള്‍ എന്നോടുകൂടി പോവാന്‍ പറഞ്ഞു. അന്ന് സ്‌കൂളില്‍ പോയി. ശങ്കരപിള്ള സാറിനോട് അച്ഛന്‍ സംസാരിച്ചു. വൈകാതെ നാടകജീവിതം ആരംഭിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. ജോസ് ചിറമ്മല്‍, പി ബാലചന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍, വിന്ധ്യന്‍ തുടങ്ങിയവരൊക്കെയാണ് സഹപാഠികളായി കൂടെയുണ്ടായിരുന്നത്. ഇവരെല്ലാം എന്നേക്കാള്‍ സീനിയറായിരുന്നു. ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ് വന്നതാണ്. പി ബാലചന്ദ്രനൊക്കെ എം എ ബി എഡ് കഴിഞ്ഞാണ് സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് എത്തിയത്. എനിക്കപ്പോള്‍ നാടക സ്‌കൂള്‍ എന്താണെന്നുള്ള ഒരു തിരിച്ചറിവ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. പക്ഷെ, അവിടെയുള്ള മിക്കവര്‍ക്കും കാര്യങ്ങളെ കുറിച്ച് തെറ്റില്ലാത്ത ധാരണയുണ്ട്. ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന കെ എ കൊടുങ്ങല്ലൂരിന്റെ മകന്‍ ദിലീപൊക്കെ പഠനത്തെ തുടര്‍ന്ന് ജോലി ലഭിക്കാനുള്ള സാധ്യതയെ കുറിച്ചുവരെ ബോധവാനായിരുന്നു.

ശിവകരന്‍ ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു. ഒരു നമ്പൂതിരി യുവാവ്. വളരെ പ്രതിഭയുള്ള വിദ്യാര്‍ത്ഥി. പക്ഷെ, ദാരിദ്ര്യം കൊണ്ട് വല്ലാതെ വീര്‍പ്പ് മുട്ടിയിരുന്നു. പാഞ്ഞാളിലാണ് ശിവകരന്റെ മന. ഞങ്ങള്‍ അവിട പോയിട്ടുണ്ടായിരുന്നു. അശ്വത്ഥാമാവ് ഷൂട്ട് ചെയ്യുന്ന സമയത്ത്. ഷര്‍ട്ടിടാതെ ഒരു തോര്‍ത്തുമുണ്ട് തോളിലിട്ടാണ് ഡ്രാമാ സ്‌കൂളില്‍ വരിക. ഒരു റിബലിയസ് രീതി എന്നതിലുപരി ദാരിദ്ര്യവും അതിന് കാരണമായിട്ടുണ്ടാവാം. ശിവകരന്റെ വീട്ടിലെ ഏക അത്താണി ചേട്ടനായിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ വെച്ച് ടെറ്റനസ് പിടിച്ചു മരണപ്പെട്ടു. ശിവകരന് അത് താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അവിടെ നിന്നും ഇറങ്ങിയോടി. പോലീസ് പിടിച്ച് ഉപദ്രവിച്ചു. അവസാനം പിടിച്ചുനില്‍ക്കാന്‍ പറ്റാതെ ശിവകരന്‍ ആത്മഹത്യ ചെയ്യുകയാണ്. ട്രെയിന്‍ കുതിച്ചുവരുമ്പോള്‍ അതിന് നേരെ നമസ്‌കരിച്ചുകൊണ്ട് ശിവകരന്‍ പാളത്തിലിരുന്നു. വല്ലാത്തൊരു ദുരന്ത നാടകമായിരുന്നു ആ മരണം.

എന്റെ കലാപരമായ ആഭിമുഖ്യങ്ങളുടെയെല്ലാം അടിത്തറ പണിഞ്ഞത് സത്യത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആണ്. 'ആര്‍ട്ട് ഇസ് എ സീരിയസ് ബിസിനസ്' എന്ന് ഞങ്ങളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ശങ്കരപിള്ള സാറിന്റെയൊക്കെ ജീവിതം. ഞാനും പി ബാലചന്ദ്രനും വേറെ രണ്ട് സുഹൃത്തുക്കളും കൂടി ഒരു വീട് വാടകയ്‌ക്കെടുത്തായിരുന്നു താമസം. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന യോഗ പരിശീലനം തൊട്ട് വൈകുന്നേരങ്ങളിലെ റിഹേഴ്‌സലുകളോ, സെറ്റുണ്ടാക്കലോ തുടങ്ങി എല്ലാ പരിപാടികളിലും പങ്കാളിയായി. കലയില്‍ വലിപ്പചെറുപ്പമില്ലെന്നും ചെയ്യുന്ന എല്ലാ ജോലിയും പ്രാധാന്യമുള്ളതാണെന്ന വലിയൊരു പാഠം പകര്‍ന്നുനല്‍കുകയായിരുന്നു ഡ്രാമാ സ്‌കൂള്‍. ഒരു നാടകത്തിലെ പ്രധാന നടനായിരിക്കും അടുത്ത നാടകത്തിലെ കോസ്റ്റ്യൂം ചെയ്യുന്നത്. അങ്ങനെ എല്ലാ വിഭാഗത്തിലും തലത്തിലും എല്ലാവരും ഇടപെടണം പ്രാപ്തരാവണം എന്ന ബോധം ഞങ്ങളിലേക്ക് സംക്രമിക്കപ്പെട്ടു.

· ഇന്ന് കേരളത്തില്‍ ഒരുപാട് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളുണ്ട്. പല സംവിധായകരുടെയും മേല്‍നോട്ടത്തിലാണെന്ന് പരസ്യത്തില്‍ പറയുന്നവ. അവിടെ നടക്കുന്നത് പോലെയുള്ള വിദ്യാഭ്യാസം തന്നെയായിരുന്നോ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍?

ഇന്നത്തെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ പൊതു സ്വഭാവം പോളി ടെക്‌നിക്ക് നടത്തുന്നത് പോലുള്ള ഒരു രീതിയാണ്. ക്യാമറ ഹാന്‍ഡില്‍ ചെയ്യാനും എഡിറ്റിംഗ് രീതികള്‍ മനസിലാക്കിപ്പിക്കാനും തുടങ്ങി സാങ്കേതിക വിദ്യയെയാണ് അവര്‍ പകുത്ത് നല്‍കുന്നത്. ടെക്‌നോളജി പഠിപ്പിച്ചാല്‍ എല്ലാമായി എന്ന് കരുതുന്ന കലാ വിദ്യാഭ്യാസ രീതി. ഡ്രാമാ സ്‌കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത ആദ്യത്തെ ഒരു വര്‍ഷം ഹിസ്റ്ററി ഓഫ് ആര്‍ട്ട് പഠിപ്പിക്കാനാണ് ഉപയോഗിച്ചത്. സംസ്‌കൃത നാടക രീതി എങ്ങിനെ ഉരുത്തിരിഞ്ഞുവന്നു, ഫോക് നാടകം ഉണ്ടാവാനുള്ള സാമൂഹ്യശാസ്ത്രം, ചരിത്രം, മനശാസ്ത്രം തുടങ്ങിയവ എന്തായിരുന്നു? യൂറോപ്യന്‍ നാടകങ്ങളെ കുറിച്ചും ആഴത്തില്‍ മനസിലാക്കി തന്നു. കല പൊട്ടിമുളച്ചതല്ല. നാടകം ഇടിമിന്നിപ്പൂ പോലെ ഉണ്ടാവുന്നതല്ല. അവ ഉണ്ടായതെങ്ങനെയെന്നതിന്റെ അവബോധമായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ആദ്യം ലഭിച്ചത്. കലയുടെ ചരിത്രവും മനശാസ്ത്രവും സാമൂഹിക ഉത്തരവാദിത്തങ്ങളും പഠിപ്പിക്കുന്നതില്‍ ശങ്കരപിള്ള സര്‍ വലിയ പങ്ക് വഹിച്ചു. വല്ലാതെ ശ്രദ്ധിച്ചു.

· ശങ്കരപിള്ള സാറില്‍ നിന്നും ശ്യാമപ്രസാദ് ആര്‍ജ്ജിച്ചതെന്താണ്?

കല, സാംസ്‌കാരികമായി അതിപ്രധാനമായ ആത്മാവിഷ്‌കാരമെണെന്നും അതിനകത്തുള്ള ഒരോ ബിംബത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അതിലെ ഓരോ ഘടകത്തോടും തുല്യമായ രീതിയില്‍ പ്രതിബദ്ധത പുലര്‍ത്തണമെന്നുമുള്ള പാഠം ശങ്കരപിള്ളസാറില്‍ നിന്ന് ലഭിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങളെ കലാപരമായി വിശകലനം ചെയ്യാനോ, വിലയിരുത്താനോ ഞാന്‍ മുതിരുന്നില്ല. കല, നാടകമായാലും മറ്റ് ഏതായാലും അതിന്റെ കേന്ദ്ര ആശയത്തോടും പൊതുവിലുള്ള സത്തയോടും ശൈലിയോടും ചേര്‍ന്നുകൊണ്ടുള്ള വിന്യാസത്തിന് പ്രാപ്തമാവണം. അപ്പോഴാണ് അതില്‍ ഭാവാത്മകമായ രസ വിനിമയം നടക്കുക. ഇന്ന്, ആര്‍ട്ടിസ്റ്റ് ചെയ്യുന്നത് വരെ ഈ കലാപരമായ നിഷ്ടയില്‍ ഞാന്‍ അധികമൊന്നും വിട്ടുവീഴ്ച ചെയ്യാത്തത് ശങ്കരപിള്ളസാറിന്റെ ശിഷ്യനായതുകൊണ്ടാണ്.

· സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് താങ്കളില്‍ ഉണ്ടായ ആ കലാപരമായ നിഷ്ഠയെകുറിച്ച് എങ്ങിനെയാണ് വിലയിരുത്തുന്നത്?

ഓരോ കലാസൃഷ്ടിക്കും ജൈവികമായ ഒരു ശില്പ സങ്കല്‍പ്പം ഉണ്ട്. ആര്‍ട്ടിസ്റ്റില്‍ ഇടയ്ക്ക് ഒരു കോമഡി സീന്‍ ചേര്‍ത്തുകൂടെ എന്ന് ചോദിച്ചാല്‍ പറ്റില്ല എന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം ആ സിനിമയുടെ പ്രമേയവും പരിചരണവും ആവശ്യപ്പെടുന്നൊരു ശൈലിയുണ്ട്. അതിന് പോറലേല്‍പ്പിക്കാന്‍ സാധിക്കില്ല. ഒരുതരം രേഖീയവും ഏകമുഖവുമായ ശൈലീ സങ്കല്‍പ്പം. ഇത്തരത്തില്‍ കലാപരമായ നിഷ്ഠ ലഭിച്ചത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ്.

· നാടക ജീവിത്തിന്റെ ഭാഗമായി യാത്രകള്‍ നടന്നുകാണുമല്ലൊ?

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എല്ലാവര്‍ഷവും ഞങ്ങളുടെ അവതരണങ്ങള്‍ ഉണ്ടായിരുന്നു. പുറത്തുനിന്ന് വരുന്ന ഗ്രൂപ്പുകളുടെ അവതരണങ്ങളും ഉണ്ടായിരുന്നു. നിരവധി നാടക യാത്രകള്‍ ആ സമയത്ത് നടന്നു. ഡല്‍ഹിയിലും ബംഗാളിലും ബോംബെയിലുമൊക്കെയുള്ള നിരവധി നാടക സംഘങ്ങളെ പരിചയപ്പെടാനും അവരുടെ അവതരണങ്ങള്‍ കാണാനും സാധിച്ചു.

· തെരുവ് നാടക പ്രസ്ഥാനങ്ങളുമായി സഹകരിച്ചിരുന്നോ? ശാസ്ത്ര സാഹിത്യ പരിഷദിന്റെ നാടകങ്ങളായിരുന്നു കേരളം ശരിക്കും അനുഭവിച്ച അവതരണങ്ങള്‍. അവയുമായി സഹകരിക്കുകയുണ്ടായോ?

തെരുവുനാടകം കൊണ്ടുള്ള ഇടപെടലില്‍ പ്രത്യേകിച്ചും അതിന്റെ പ്രയോഗപരമായ സൗന്ദര്യാത്മകത നിര്‍വഹിക്കുന്നതില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അതിന്റേതായ തലത്തില്‍ പങ്ക് വഹിച്ചുണ്ട്. ശാസ്ത്ര സാഹിത്യ പരിഷദിന്റെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളെ കുറിച്ചൊക്കെ ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത് കുറച്ച് കഴിഞ്ഞാണ്. എങ്കിലും പരിഷദിന്റെ നാടകങ്ങളുമായി എന്റെ കൂടെയുള്ള ഒന്നുരണ്ടുപേര്‍ സഹകരിച്ചിരുന്നു. ജോസ് ചിറമ്മലൊക്കെ സഹകരിച്ചു. ഞങ്ങളുടെ പ്രയോഗം യൂനിവേഴ്‌സിറ്റി, വെറ്റിനറി കോളേജ്, അഗ്രികള്‍ച്ചര്‍ കോളേജ്, മെഡിക്കല്‍ കോളേജ് തുടങ്ങിയിടങ്ങളില്‍ ഒരു നാടക സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളായിരുന്നു. ഇവിടെയൊക്കെ നിരവധി അവതരണങ്ങള്‍ നടത്തുകയുണ്ടായി.

· സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

തീക്ഷ്ണമായ ഒരു ഓര്‍മ പങ്കിടാം. ശിവകരന്‍ ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു. ഒരു നമ്പൂതിരി യുവാവ്. വളരെ പ്രതിഭയുള്ള വിദ്യാര്‍ത്ഥി. പക്ഷെ, ദാരിദ്ര്യം കൊണ്ട് വല്ലാതെ വീര്‍പ്പ് മുട്ടിയിരുന്നു. പാഞ്ഞാളിലാണ് ശിവകരന്റെ മന. ഞങ്ങള്‍ അവിട പോയിട്ടുണ്ടായിരുന്നു. അശ്വത്ഥാമാവ് ഷൂട്ട് ചെയ്യുന്ന സമയത്ത്. ഷര്‍ട്ടിടാതെ ഒരു തോര്‍ത്തുമുണ്ട് തോളിലിട്ടാണ് ഡ്രാമാ സ്‌കൂളില്‍ വരിക. ഒരു റിബലിയസ് രീതി എന്നതിലുപരി ദാരിദ്ര്യവും അതിന് കാരണമായിട്ടുണ്ടാവാം. ശിവകരന്റെ വീട്ടിലെ ഏക അത്താണി ചേട്ടനായിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ വെച്ച് ടെറ്റനസ് പിടിച്ചു മരണപ്പെട്ടു. ശിവകരന് അത് താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അവിടെ നിന്നും ഇറങ്ങിയോടി. പോലീസ് പിടിച്ച് ഉപദ്രവിച്ചു. അവസാനം പിടിച്ചുനില്‍ക്കാന്‍ പറ്റാതെ ശിവകരന്‍ ആത്മഹത്യ ചെയ്യുകയാണ്. ട്രെയിന്‍ കുതിച്ചുവരുമ്പോള്‍ അതിന് നേരെ നമസ്‌കരിച്ചുകൊണ്ട് ശിവകരന്‍ പാളത്തിലിരുന്നു. വല്ലാത്തൊരു ദുരന്ത നാടകമായിരുന്നു ആ മരണം.

· സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരിമിതിയായി താങ്കള്‍ കാണുന്നത് എന്തൊക്കെയാണ്?

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചൊരു നാടക സംസ്‌കാരം നമുക്ക് ജീവിതത്തിന് ഗുണകരമാവുന്ന രീതിയില്‍ പ്രയോഗിക്കാന്‍ സാധിക്കില്ല. പ്രൊഫഷണല്‍ തിയറ്ററിന്റെ രീതി വേറെ ആണ്. അത് സത്യത്തില്‍ 'കമേഴ്‌സ്യല്‍' തിയറ്ററാണ്. ഏറ്റവും താണതലത്തിലുള്ള അഭിരുചിക്ക് സാന്ത്വനമേകുന്ന രീതിയിലാണ് അതിന്റെ നില്‍പ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഞങ്ങള്‍ പഠിച്ച, വിഭാവനം ചെയ്ത, ഞങ്ങളുടെ സങ്കല്‍പ്പതിലുള്ള നാടകവേദിയെ

ദൂരദര്‍ശന് വേണ്ടത്ര മുന്നേറാന്‍ സാധിക്കാതെ പോയത്. അടയാളപ്പെടുത്തലുകള്‍ ഇല്ലാതെ പോയത് അഖിലേന്ത്യാ തലത്തിലുള്ള നയപരിപാടികളും ഇവിടെയിരുന്ന് മാനേജ്‌ചെയ്ത രീതിയും കാരണമാണ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി വരുന്നത്. അവര്‍ക്ക് ദൃശ്യസംസ്‌കാരത്തിന്റെ ആവശ്യകതയെ കുറിച്ചോ, അനിവാര്യതയെ കുറിച്ചോ ഒരു ബോധവുമില്ല എന്നതായിരുന്നു സത്യം. അത് മനസിലാക്കാനുള്ള താല്‍പ്പര്യവും അവര്‍ പുലര്‍ത്തിയിട്ടില്ല. കെ കുഞ്ഞികൃഷ്ണനെ പോലെ സാഹിത്യൃസാംസ്‌കാരിക പ്രേമിയായ ഒരു ഡയറക്ടറുടെ ഭരണകാലം ഇതിനൊരപവാദമായിരുന്നു എന്നത് ഓര്‍ക്കാതെ വയ്യ. ഈ കേന്ദ്രത്തിന്റെ ഏറ്റവും നല്ല സൃഷ്ടികള്‍ അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് തന്നെയായിരുന്നു ഉണ്ടായത്. വളരെ രസകരമായൊരു കാര്യം ഈ ദൃശ്യമാധ്യമത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ വരുന്നതില്‍ പലരും ആകാശവാണിയില്‍ നിന്നുള്ള ആള്‍ക്കാരാണ് എന്നതാണ്. അവര്‍ക്ക് ദൃശ്യമാധ്യമത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരിക്കും? ആകാശവാണിയില്‍ ഓഡിയോ മിക്‌സ് ചെയ്യുന്ന എഞ്ചിനീയറാവും അടുത്ത ദിവസം ദൂരദര്‍ശനിലെ പരിപാടിക്ക് പ്രകാശസംവിധാനം നിര്‍വഹിക്കുന്നത്. ഇതില്‍പ്പരം വലിയ വൈരുദ്ധ്യങ്ങള്‍ വേറെയുണ്ടോ! സര്‍ക്കാര്‍ സംവിധാനമായി നില്‍ക്കുന്നത് കൊണ്ടുള്ള അപചയമാണ് ദൂരദര്‍ശന് സംഭവിച്ചത്. ചുവപ്പ്‌നാടകളില്‍ കുരുങ്ങിപ്പോവുന്നത് കൊണ്ടും ഓഫീസര്‍മാരുടെ മേശപ്പുറത്തേക്കുള്ള ഓട്ടങ്ങള്‍ക്കിടയിലും ചോര്‍ന്നുപോവുന്നത് ദൂരദര്‍ശന്റെ ക്രിയാത്മകതയാണ്. 
ദൂരദര്‍ശന്‍ ഉറങ്ങിക്കിടക്കുന്ന ശക്തനായ ഒരു പോരാളിയാണ്. അതിനെ വിളിച്ചുണര്‍ത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഉറങ്ങിക്കിടക്കുമ്പോഴുള്ള കണ്ണടക്കലിന്റെ ഇരുട്ടില്‍ ഉള്ളതെല്ലാം പല താല്‍പ്പര്യങ്ങളുടെ പുറത്ത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമ്പത്തികമായും ഉപകരണങ്ങളുടെ ലഭ്യത കൊണ്ടും മറ്റ് പശ്ചാത്തല സൗകര്യങ്ങളുടെ ധാരാളിത്തം കൊണ്ടും ദൂരദര്‍ശനോട് കിടപിടിക്കാന്‍ ആരുണ്ട്? ഈര്‍ജ്ജസ്വലമാവേണ്ട, കടമകള്‍ നിര്‍വഹിക്കേണ്ട ഒരു മഹത്തായ സ്ഥാപനത്തെ ഉറക്കി കിടത്തിയിരിക്കുന്നു. വെള്ളാനയാക്കി മാറ്റിയിരിക്കുന്നു.

മുന്‍നിര്‍ത്തി ജീവിക്കാനും സാധിക്കില്ല. അതിന് അപ്പോഴും ഇപ്പോഴും വേദികളില്ല. ഡ്രാമാ സ്‌കൂളിന്റെ ഭാഗമായി റെപ്പര്‍ട്ടറി തിയറ്ററെന്നൊരു സങ്കല്‍പ്പമുണ്ടായിരുന്നു. പഠിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് പ്രയോഗത്തില്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള ചെറിയൊരു പാലം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയൊക്കെ നന്നായി പ്രയോഗത്തില്‍ വരുത്തിയ ഒരു ആശയമാണത്. ഓംപുരിയും ഷബ്‌നാ ആസ്മിയും നസറുദ്ദീന്‍ ഷായുമൊക്കെ ഇതിലൂടെയാണ് പരിചിത മുഖങ്ങളായി മാറുന്നത്. ആ രീതി കേരളത്തിലേക്ക് കൊണ്ടുവന്ന് രണ്ട് മൂന്ന് നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പക്ഷെ, അതൊന്നും വേണ്ടത്ര പൊതു സമൂഹത്തില്‍ ചലനമുണ്ടാക്കിയില്ല.

· സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിരവധിപേര്‍ പഠിക്കാനായി പോവുന്നുണ്ട്. പാവപ്പെട്ട നിരവധി പേര്‍ നാടകത്തിനോടുള്ള അഭിനിവേശം കാരണം അവിടേക്ക് എത്തുന്നുണ്ട്. പക്ഷെ, അഭിനിവേശം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലല്ലോ. ജീവിതത്തെ അഭിമുഖീകരിക്കുമ്പോള്‍ പണം ആവശ്യമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു തികഞ്ഞ നാടക പ്രവര്‍ത്തകന് അയാള്‍ സ്വാംശീകരിച്ച നാടകരീതിയില്‍ സ്വയം പ്രകാശിപ്പിച്ച് അതിജീവനത്തിനായുള്ള അപ്പമുണ്ടാക്കാന്‍ സാധിക്കുമോ?

ഇല്ല.

· അപ്പോള്‍ എങ്ങിനെയാണ് മാറ്റി മറിക്കേണ്ടത്? ആരാണ് അവരെ കൈപിടിച്ചുയര്‍ത്തേണ്ടത്?

അതിന് സ്റ്റേറ്റിന്റെ, സമൂഹത്തിന്റെ സപ്പോര്‍ട്ട് വേണം. മഹാരാഷ്ട്രയിലും ബംഗാളിലും ഒക്കെ ഉള്ളത് പോലെ കേരളത്തിന് ഒരു തിയറ്റര്‍ സംസ്‌കാരം സ്വതേ ഇല്ല. ഇവിടെയൊരു തിയറ്റര്‍ സംസ്‌കാരം വളരണമെന്ന് ആര്‍ക്കും താല്‍പ്പര്യവുമില്ല. സംഗീത നാടക അക്കാദമി എന്ന് പറയുന്ന സ്ഥാപനം ഒക്കെ അപ്പപ്പോള്‍ വരുന്ന അധ്യക്ഷന്‍മാരുടെ ഭാവനയ്ക്കനുസരിച്ച് ഓരോന്നു ചെയ്യുന്നുണ്ട്. നല്ല കാര്യം. പക്ഷെ, താങ്കള്‍ മുകളില്‍ ഉന്നയിച്ച ചോദ്യം ബാക്കി കിടക്കുക തന്നെയാണ്. പ്രൊഫഷണല്‍ ആയിട്ടുള്ള നാടക സംസ്‌കാരം രൂപപ്പെടുത്തുന്നതിന് അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. നാടകം കാണുന്ന ഒരു ശീലം നമുക്കില്ല. അതിനി ഉണ്ടായി വരേണ്ടിയിരിക്കുന്നു. പിന്നെ, എന്തൊക്കെ പറഞ്ഞാലും ഒരു യൂണിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റ് എന്ന നിലയില്‍ അതിന്റേതായ ബ്യൂറോക്രാറ്റിക് ആതുരതകള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയെ പൂര്‍ണമായും സാര്‍ത്ഥകമാക്കുന്നതില്‍ നിന്നും പിന്‍വലിപ്പിച്ചിട്ടുണ്ട്.
സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ലേബലില്‍ എനിക്ക് ലഭിച്ച അവസരം സോംഗ് ആന്റ് ഡ്രാമാ ഡിവിഷന്റെ ഒരു പ്രോജക്ടില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഗ്രാമങ്ങളിലൊക്കെയായിരുന്നു അതിന്റെ അവതരണം. തെരുവുനാടകങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ ഏഴെട്ട് പേര്‍ സംഘത്തിലുണ്ട്. ബാലേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങളിരുന്ന് ഒരു കൊച്ചുനാടകം ഉണ്ടാക്കി. ഒരു യാത്രയില്‍ പത്തുമുതല്‍ ഇരുപത് വരെ അവതരണങ്ങള്‍ കാണും. മിക്കവാറും കുഗ്രാമങ്ങളില്‍. ഒരു ദിവസം നൂറൂരൂപയോളം ലഭിക്കും. അതായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയെ സര്‍ക്കാര്‍ ക്രിയാത്മകമായി ഉപയോഗിച്ചു എന്ന് പറയാനായി എന്റെ ജീവിതത്തിലുണ്ടായ അനുഭവം. അതുപോലും ഇന്നില്ല എന്ന് തോന്നുന്നു. പക്ഷെ, സാധ്യത ഉണ്ട്. അത് അന്വേഷിക്കണം. ആലോചിക്കണം. തീരുമാനിച്ച് നടപ്പിലാക്കണം.

· സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് താങ്കള്‍ ദൂരദര്‍ശനില്‍ ജീവനക്കാരനാവുന്നത്.?

ഞാന്‍ ദൂരദര്‍ശനിലേക്ക് പോകുന്ന സമയത്ത് തിരുവനന്തപുരം ദൂരദര്‍ശനില്ല. പത്രത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ തുടങ്ങാന്‍ പോവുന്നു എന്ന അറിയിപ്പോടുകൂടി അപേക്ഷ ക്ഷണിച്ചത് കണ്ടു. അപേക്ഷിച്ചു. ബോംബേയില്‍ വെച്ചായിരുന്നു അഭിമുഖം. അടൂര്‍ഗോപാലകൃഷ്ണന്‍ സാര്‍ തുടങ്ങിയവര്‍ ഇന്റര്‍വ്യു ബോര്‍ഡിലുണ്ടായിരുന്നു. അസിസ്റ്റന്റ്് പ്രൊഡ്യൂസര്‍ തസ്തികയിലാണ് ഞാന്‍ അപേക്ഷിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ദിലീപ്, വേണു തുടങ്ങി പലരും ദൂരദര്‍ശനില്‍ കയറി. ഞങ്ങള്‍ ബോംബേയിലാണ് ജോയിന്റ് ചെയ്തത്. തുടര്‍ന്ന് ആറ്് മാസം പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം ടെലിവിഷന്‍ ഫിലിം പ്രൊഡക്ഷനില്‍. അതിന് ശേഷമാണ് കേരളത്തിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ദൂരദര്‍ശനായുള്ള കെട്ടിടം പണിയുന്നതേ ഉണ്ടായിരുന്നുള്ളു.

· എങ്ങിനെയാണ് താങ്കള്‍ ദൂരദര്‍ശനെ വിലയിരുത്തുന്നത്. ദൂരദര്‍ശന്റെ സാധ്യതകളെ അത് പ്രയോജനപ്പെടുത്തിയിട്ടുണ്ടോ?

എന്നെ സംബന്ധിച്ച് വളരാനും പഠിക്കാനുമുള്ള ഒരു വേദിയായി ദൂരദര്‍ശന്‍ പ്രയോജനപ്പെട്ടു. എനിക്കതില്‍ നന്ദിയുണ്ട്. അവിടുത്തെ എക്യുപ്‌മെന്റ്‌സും അവസരങ്ങളും ലഭിച്ചതുകൊണ്ടാണ് എനിക്ക് ടെലിഫിലിമടക്കമുള്ള പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചത്. ഞാന്‍ ഒരു ഫിലിംമേക്കറാണെന്ന് മനസിലാക്കി കൊടുക്കാനും പ്രൊഡ്യൂസര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാനുമൊക്കെ സാധിച്ചത് ദൂരദര്‍ശന്‍ മൂലമാണ്. എന്റെ കൂടെ ആദ്യമുണ്ടായിരുന്ന ടീം വളരെ ക്വാളിഫൈഡ് ആയിരുന്നു. അവര്‍ക്ക് മികച്ച അഭിരുചികളുണ്ടായിരുന്നു. എന്നിട്ടും ദൂരദര്‍ശന് വേണ്ടത്ര മുന്നേറാന്‍ സാധിക്കാതെ പോയത്. അടയാളപ്പെടുത്തലുകള്‍ ഇല്ലാതെ പോയത് അഖിലേന്ത്യാ തലത്തിലുള്ള നയപരിപാടികളും ഇവിടെയിരുന്ന് മാനേജ്‌ചെയ്ത രീതിയും കാരണമാണ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി വരുന്നത്. അവര്‍ക്ക് ദൃശ്യസംസ്‌കാരത്തിന്റെ ആവശ്യകതയെ കുറിച്ചോ, അനിവാര്യതയെ കുറിച്ചോ ഒരു ബോധവുമില്ല എന്നതായിരുന്നു സത്യം. അത് മനസിലാക്കാനുള്ള താല്‍പ്പര്യവും അവര്‍ പുലര്‍ത്തിയിട്ടില്ല. കെ കുഞ്ഞികൃഷ്ണനെ പോലെ സാഹിത്യൃസാംസ്‌കാരിക പ്രേമിയായ ഒരു ഡയറക്ടറുടെ ഭരണകാലം ഇതിനൊരപവാദമായിരുന്നു എന്നത് ഓര്‍ക്കാതെ വയ്യ. ഈ കേന്ദ്രത്തിന്റെ ഏറ്റവും നല്ല സൃഷ്ടികള്‍ അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് തന്നെയായിരുന്നു ഉണ്ടായത്. വളരെ രസകരമായൊരു കാര്യം ഈ ദൃശ്യമാധ്യമത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ വരുന്നതില്‍ പലരും ആകാശവാണിയില്‍ നിന്നുള്ള ആള്‍ക്കാരാണ് എന്നതാണ്. അവര്‍ക്ക് ദൃശ്യമാധ്യമത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരിക്കും? ആകാശവാണിയില്‍ ഓഡിയോ മിക്‌സ് ചെയ്യുന്ന എഞ്ചിനീയറാവും അടുത്ത ദിവസം ദൂരദര്‍ശനിലെ പരിപാടിക്ക് പ്രകാശസംവിധാനം നിര്‍വഹിക്കുന്നത്. ഇതില്‍പ്പരം വലിയ വൈരുദ്ധ്യങ്ങള്‍ വേറെയുണ്ടോ! സര്‍ക്കാര്‍ സംവിധാനമായി നില്‍ക്കുന്നത് കൊണ്ടുള്ള അപചയമാണ് ദൂരദര്‍ശന് സംഭവിച്ചത്. ചുവപ്പ്‌നാടകളില്‍ കുരുങ്ങിപ്പോവുന്നത് കൊണ്ടും ഓഫീസര്‍മാരുടെ മേശപ്പുറത്തേക്കുള്ള ഓട്ടങ്ങള്‍ക്കിടയിലും ചോര്‍ന്നുപോവുന്നത് ദൂരദര്‍ശന്റെ ക്രിയാത്മകതയാണ്.
ദൂരദര്‍ശന്‍ ഉറങ്ങിക്കിടക്കുന്ന ശക്തനായ ഒരു പോരാളിയാണ്. അതിനെ വിളിച്ചുണര്‍ത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഉറങ്ങിക്കിടക്കുമ്പോഴുള്ള കണ്ണടക്കലിന്റെ ഇരുട്ടില്‍ ഉള്ളതെല്ലാം പല താല്‍പ്പര്യങ്ങളുടെ പുറത്ത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമ്പത്തികമായും ഉപകരണങ്ങളുടെ ലഭ്യത കൊണ്ടും മറ്റ് പശ്ചാത്തല സൗകര്യങ്ങളുടെ ധാരാളിത്തം കൊണ്ടും ദൂരദര്‍ശനോട് കിടപിടിക്കാന്‍ ആരുണ്ട്? ഈര്‍ജ്ജസ്വലമാവേണ്ട, കടമകള്‍ നിര്‍വഹിക്കേണ്ട ഒരു മഹത്തായ സ്ഥാപനത്തെ ഉറക്കി കിടത്തിയിരിക്കുന്നു. വെള്ളാനയാക്കി മാറ്റിയിരിക്കുന്നു.

· സര്‍ഗാത്മകമായി കാര്യങ്ങള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ദൂരദര്‍ശനിലില്ലേ?

സര്‍ഗാത്മകമായ മനസുകളെ മുരടിപ്പിക്കാന്‍ മാത്രം ശേഷിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ യാഥാസ്തികത അവിടെ നിലനില്‍ക്കുന്നു. പ്രസാര്‍ഭാരതിയായിട്ടുപോലും മാറ്റമുണ്ടായിട്ടില്ല. ആ സംവിധാനത്തെ തച്ചുതകര്‍ക്കണം. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തില്‍ മാത്രമേ മികച്ച ആവിഷ്‌കാരങ്ങളുണ്ടാവു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനുള്ള ഒരു സ്വതന്ത്ര സംവിധാനമായി മാറണം. എങ്കില്‍ മാത്രമേ ദൂരദര്‍ശനില്‍ സര്‍ഗാത്മകത ഉണ്ടാവു.

· ദൂരദര്‍ശനെ സ്വകാര്യവത്കരിക്കണം എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?

ഉത്തരവാദിത്തവും മാധ്യമബോധവും നിയന്ത്രിക്കുന്ന സ്വകാര്യപങ്കാളിത്തം. സുചിന്തിതമായ സ്വകാര്യവത്കരണം ഏറെ ദോഷങ്ങള്‍ക്ക് ഇടയാക്കും എന്നതും മറക്കാന്‍ വയ്യ. പക്ഷെ, എന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത് സര്‍ക്കാര്‍വത്കരണത്തേക്കാള്‍ നല്ലത് സ്വകാര്യവത്കരണമാണ് എന്നാണ്.

· ദൂരദര്‍ശനില്‍ നിന്ന് താങ്കള്‍ പടിയിറങ്ങാന്‍ കാരണം അവിടെനിന്നുള്ള ചില പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. താങ്കള്‍ക്ക് സഹിക്കാന്‍ പറ്റാത്ത എന്ത് കാര്യമാണ് അവിടെ നടന്നത്?

സര്‍ക്കാര്‍ സംവിധാനത്തോടുള്ള എന്നിലെ മടുപ്പ് ഏറെ തീവ്രമായി കൊണ്ടിരിക്കുന്ന കാലമായിരുന്നു പൊതുവേ അത്. ദൂരദര്‍ശന് വേണ്ടി ഉയിര്‍ത്തെഴുനേല്‍പ്പ് എന്നൊരു ടെലിഫിലിം ഞാന്‍ ചെയ്യുകയുണ്ടായി. ആല്‍ബേര്‍ കമ്യുവിന്റെ ഒരു നാടകത്തെ ആസ്പദമാക്കി ചെയ്തതായിരുന്നു അത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ടെലിഫിലിമായിരുന്നു ഉയിര്‍ത്തെഴുനേല്‍പ്പ്. ആ സമയത്താണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ടെലിവിഷന്‍ സൃഷ്ടികള്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന് തീരുമാനിക്കുന്നത്.
ഉയിര്‍ത്തെഴുനേല്‍പ്പ് അവാര്‍ഡിനായി അയക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു. അന്ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ രുഗ്മിണി എന്ന ഉദ്യോഗസ്ഥയാണ്. ഒരു തികഞ്ഞ ബ്യൂറോക്രാറ്റ്. അവര്‍ അത് അയക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതിനായി പറഞ്ഞ കാരണമാണ് രസകരം. ദൂരദര്‍ശന്‍ കേന്ദ്രഗവണ്‍മെന്റിന് കീഴിലാണ്. ആ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് അപേക്ഷിക്കാന്‍ പാടില്ല. വല്ലാത്തൊരു സാങ്കേതികത്വം. കലയെ കേന്ദ്രമെന്നും സംസ്ഥാനമെന്നും പറഞ്ഞ് പകുക്കുന്ന ദൂരദര്‍ശനിലെ ഉദ്യോഗസ്ഥ കാഴ്ചപ്പാടും അവിടുള്ള കലാകാരന്‍മാരുടെ സര്‍ഗാത്മകതയും തമ്മിലുള്ള സംഘര്‍ഷമായിരുന്നു അത്.

· പക്ഷെ, ദൂരദര്‍ശനിലെ ഉദ്യോഗസ്ഥ വൃന്ദം പറയുന്നത് താങ്കളും ബോധി ബുക്‌സിലെ ജോയ് മാത്യുവും (ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍) കൂടി അവാര്‍ഡിനായി കളിച്ചു എന്നാണ്. അത് വിവാദമായി മാറുകയും ചെയ്തു. എന്താണതിലെ വാസ്തവം?

അക്കാലത്ത് ദൂരദര്‍ശനിലെ ഔദ്യോഗിക നിര്‍മാണ രീതികള്‍ കൊണ്ട് പ്രായോഗിക പ്രവര്‍ത്തനത്തിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സമയത്തിന് ഒരു തീരുമാനവും കൈക്കൊള്ളില്ല. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു വണ്ടി പോകണമെങ്കില്‍ പത്ത് പേരുടെ ഒപ്പ് വാങ്ങി ഉത്തരവാക്കി മാറ്റേണ്ടി വരും. ഒരു ചായ വാങ്ങിക്കണമെങ്കില്‍ പോലും ഇത്തരത്തിലുള്ള നടപടികളിലൂടെ കടന്നുപോവണം. ഇന്നും അതിന് മാറ്റം വന്നിട്ടില്ല.

ശ്യാമപ്രസാദിന്റെ ടെലിഫിലിം സംസ്‌കാരവും മധുമോഹന്റെ സീരിയല്‍ സംസ്‌കാരവും ഒരേ സമയത്താണ് ഉണ്ടാവുന്നത്. പക്ഷെ, കേരളത്തിലെ ടെലിവിഷനുകള്‍ മധുമോഹനെ പിന്‍പറ്റുകയും ശ്യാമപ്രസാദിനെ തള്ളിക്കളയുകയും ചെയ്തു. എന്തുകൊണ്ടാണത്?

മലയാളം ടെലിവിഷന്‍ മധുമോഹനെ പിന്‍പറ്റി എന്നൊന്നും എനിക്ക് തോന്നുന്നില്ല. മധുമോഹന്‍ ദൂരദര്‍ശനിലാണ് സീരിയലുകള്‍ അധികവും ചെയ്തത്. മധുമോഹന്റെ സീരിയലുകള്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍, സീരിയല്‍ സംസ്‌കാരം; എല്ലാ ദിവസവും കാണേണ്ട, ഒഴിച്ചുമാറ്റിവെക്കാന്‍ സാധിക്കാത്ത, അവസാനിക്കാത്ത ഒരു ബാധപോലെയായി മാറുന്നത് ഏഷ്യാനെറ്റില്‍ ശ്യാംസുന്ദറിന്റെ സ്ത്രീ എന്ന സീരിയല്‍ വന്നതുമുതലാണ്.

ഇത്തരത്തിലുള്ള നൂലാമാലകളെ മറികടക്കാന്‍ ഒരു വര്‍ക്കിന്റെ മൊത്തം കോണ്‍ട്രാക്ട് എന്നുള്ള നിലയില്‍ ചിലര്‍ക്ക് കൊടുക്കും. അത് കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിന് വേണ്ടിയാണ്. ഉയിര്‍ത്തെഴുനേല്‍പ്പിന്റെ നിര്‍മാണ നിര്‍വഹണത്തിനായി ഇത്തരത്തില്‍ ഏല്‍പ്പിച്ചത് കോഴിക്കോടുള്ള ബോധി എന്ന പുസ്തകശാല നടത്തിയിരുന്ന ജോയ് മാത്യു എന്ന എന്റെ സുഹൃത്തിനെയാണ്. (ഇന്നദ്ദേഹം സിനിമാ സംവിധായകനാണ്. നടനാണ്, ഉയിര്‍ത്തെഴുനേല്‍പ്പില്‍ ജോയ്.) ടെലിഫിലിമിന്റെ ടൈറ്റിലിലും ബോധി പ്രസന്റ് സ് എന്നാണുള്ളത്. ദൂരദര്‍ശനില്‍ നിന്ന് നിര്‍മാണ നിര്‍വഹണത്തിനുള്ള ചെക്ക് കൊടുത്തതും 'ബോധി'യുടെ പേരിലാണ്.
'ബോധി'യുടെ പേരില്‍ ഉയിര്‍ത്തെഴുനേല്‍പ്പ് സംസ്ഥാന അവാര്‍ഡിന് സമര്‍പ്പിച്ചു. ദൂരദര്‍ശനാണ് പണം മുടക്കിയത് എങ്കിലും ഇത് പൂര്‍ണതലത്തില്‍ നിര്‍വഹണം ചെയ്തത് 'ബോധി' തന്നെയാണ്. ദൂരദര്‍ശന്‍ ഡയറക്ടര്‍ മുന്നോട്ടുവെച്ച സാങ്കേതികത്വത്തെ മറ്റൊരു സാങ്കേതിക ന്യായത്തിലൂടെ മറികടക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഉയിര്‍ത്തെഴുനേല്‍പ്പ് എട്ടോളം അവാര്‍ഡുകള്‍ നേടി. ഞങ്ങളുടെ ഈ നടപടി ദൂരദര്‍ശന്‍ ഡയറക്ടര്‍ക്ക് സഹിച്ചില്ല. അവര്‍ ഒച്ചപ്പാടുണ്ടാക്കി. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകള്‍ വന്നു. ദൂരദര്‍ശന്‍ ഡയറക്ടര്‍ അവരുടെ പദവി ഉപയോഗിച്ച് അവിടുത്തെ ജീവനക്കാരനായ എന്നോട് അവാര്‍ഡുകള്‍ നിരസിക്കണം എന്ന് പറഞ്ഞു. ഞാന്‍ ആ പുരസ്‌കാരങ്ങള്‍ നിഷേധിച്ചില്ല. അവാര്‍ഡ് ഏറ്റുവാങ്ങി. ദൂരദര്‍ശനില്‍ നിന്ന് രാജിവെച്ചു.
· ഉയിര്‍ത്തെഴുനേല്‍പ്പ് എന്ന ടെലിഫിലിം കഥ പറയുമ്പോള്‍ തീവ്രവാദികളോടുള്ള മൃദു സമീപനമാണ് വെച്ചുപുലര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങാന്‍ പാടില്ല എന്ന് പറഞ്ഞ ഡയറക്ടര്‍ക്ക് ആ ടെലി സിനിമ പറഞ്ഞ കഥ മനസിലാക്കാന്‍ സാധിച്ചില്ലേ?
സാധിച്ചിട്ടുണ്ടായിരിക്കില്ല. അത് മനസിലാക്കാനുള്ള സര്‍ഗാത്മകത അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ അവിടെ ഉണ്ടാവില്ലല്ലോ. ഒരു സംഘം തീവ്രവാദികളായിട്ടുള്ള വിപ്ലവകാരികളുടെ ഒരു വധശ്രമത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് അതിന്റെ കഥാഗതി. ആശയദാര്‍ഡ്യം തീവ്രവാദം മാനുഷിക കാരുണ്യം എന്നീ തലങ്ങളുടെ പരസ്പര സംഘര്‍ഷമാണ് കമ്യൂവിന്റെ ആ രചന പ്രതിപാദിക്കുന്നത്. തീവ്രവാദികളോട് ആര്‍ദ്രമായ സമീപനവുമായാണ് ആ ടെലിഫിലിം പുരോഗമിക്കുന്നത്. അത് അവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചുകാണില്ല. എന്ത് കാര്യമായാലും മനസിലാക്കാന്‍ ഒരു സെന്‍സിബിലിറ്റി വേണമല്ലൊ, വരണ്ട മനസുകളില്‍ അതൊരിക്കലും ഉണ്ടാവില്ല.

· താങ്കള്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിന് പോകുന്നത് ദൂരദര്‍ശന്‍ കാലത്താണ്. ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ?

അതെ. ദൂരദര്‍ശന്‍ കാലത്താണ് ഞാന്‍ ഇംഗ്‌ളണ്ടിലേക്ക് ഉപരിപഠനത്തിനായി പോവുന്നത്. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന്റെ ഭാഗമായി. ഇന്ത്യയില്‍ നിന്നുള്ള തെരഞ്ഞെടുത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഇത് ലഭിക്കുക. മീഡിയാ പ്രൊഡക്ഷനിലായിരുന്നു പോസ്റ്റ് ഗ്രാജ്വേഷന്‍. ഇംഗ്ലണ്ടിലെ ഹള്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. ആ യൂനിവേഴ്‌സിറ്റിയില്‍ തന്നെ തിയറ്ററും ടെലിവിഷന്‍ സ്റ്റുഡിയോയുമെല്ലാമുണ്ട്. അക്കാദമിക് ആയ പഠനമായിരുന്നു. ഇന്ത്യന്‍ സിനിമയയിലെ മ്യൂസിക്കല്‍ പാരമ്പര്യത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കുറിച്ചായിരുന്നു എന്റെ തീസിസ്. അന്ന് സാറ്റലൈറ്റ് ടെലിവിഷനൊന്നും ഇന്ത്യയില്‍ വന്നിട്ടില്ല. അന്നാണ് ഒരു വിദേശ ടെലിവിഷന്റെ സാധ്യതകളെന്താണ്? അവരുടെ മാധ്യമ നിര്‍വഹണത്തിലെ രീതിശാസ്ത്രമെന്താണ് എന്നൊക്കെ മനസിലാക്കാന്‍ സാധിച്ചത്. എന്റെ പഠനത്തിന്റെ ഭാഗമായി ബി ബി സിയിലായിരുന്നു ഗവേഷണം. അവിടെ വര്‍ക്കിനുള്ള അവസരം ലഭിച്ചു. ബിബിസിയുടെ സ്റ്റുഡിയോയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ചാനല്‍ ഫോര്‍ എന്ന പ്രശസ്തമായ ടെലിവിഷന് വേണ്ടി ഒന്നുരണ്ട് വര്‍ക്കുകള്‍ ചെയ്തു. ബിബിസി പോലുള്ള വലിയൊരു മാധ്യമ സംവിധാനം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിച്ചു. പഠനത്തോടൊപ്പം ഇംഗ്ലണ്ടിലും യൂറോപ്പിലും ധാരാളം യാത്രകള്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. വിദ്യാര്‍ത്ഥി എന്നുള്ള നിലയില്‍ കുറെ കണ്‍സെഷനുകള്‍ ലഭിക്കുമായിരുന്നു. നിരവധി നാടകങ്ങള്‍ കണ്ടു. ലണ്ടനില്‍ പരിചയമുള്ളവരുടെ തിയറ്റര്‍ ഗ്രൂപ്പുകളൊക്കെ ഉണ്ടായിരുന്നു. അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
ഈ സ്‌കോളര്‍ഷിപ്പ് കിട്ടിയുള്ള വിദേശപഠനം കൊണ്ട് എനിക്ക് ദുരനുഭവവും ഉണ്ടാവുന്നുണ്ട്. അത് ഇവിടെയാണ്, ദൂരദര്‍ശനില്‍. എന്റെ സീനിയോറിറ്റിയും എന്റെ സര്‍വീസുമെല്ലാം ഇവിടെ ബ്രേക്ക് ചെയ്യിപ്പിച്ചു. ദൂരദര്‍ശന്റെ ബ്യൂറോക്രാറ്റിക് ന്യായങ്ങള്‍. എനിക്ക് കിട്ടിയ അറിവിനെ ഉപയോഗിക്കാന്‍ ദൂരദര്‍ശന്‍ ശ്രമിച്ചതേ ഇല്ല. ഇത്തരത്തിലുള്ള ബ്യൂറോക്രാറ്റിക് മനോഭാവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടികൂടിയാണ് ഞാന്‍ ദൂരദര്‍ശനില്‍ നിന്ന് രാജിവെച്ചത്.

· ദൂരദര്‍ശനില്‍ നിന്നും രാജിവെച്ച താങ്കളും ക്യാമറാമാന്‍ അളഗപ്പനും കൂടി ഒരു സംരംഭം ആരംഭിച്ചിരുന്നല്ലൊ. വൈകാതെ അത് പൂട്ടുകയും ചെയ്തു. എന്താണതിന്റെ വിശദാംശങ്ങള്‍?

അളഗപ്പന്‍ എന്റെ കൂടെ ഒരുപാട് വര്‍ക്കുകള്‍ ചെയ്തിരുന്നു. ദൂരദര്‍ശനിലെ സ്റ്റാഫ് ആയിരുന്നു അദ്ദേഹവും. എന്റെ വിഷയങ്ങള്‍ ഏതാണ്ട് അളഗപ്പന്റെയും താല്‍പ്പര്യങ്ങളായിരുന്നു. ഞങ്ങള്‍ ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്നൊരു സ്ഥാപനം തുടങ്ങി. ക്യാമറയും എഡിറ്റിംഗ് സൗകര്യവും വാടകയ്ക്ക് കൊടുക്കുന്നൊരു സ്ഥാപനം. ബിസിനസില്‍ ഞങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും വലിയ കഴിവില്ലാത്തത് കൊണ്ട് അത് നഷ്ടത്തില്‍ കലാശിച്ചു. കുറെ കടങ്ങളൊക്കെയുണ്ടായി. അപ്പോഴാണ് ഞങ്ങള്‍ ആ സംരംഭം അവസാനിപ്പിച്ചത്. ആ സമയത്താണ് മരണം ദുര്‍ബലം ശമനാതാളം നിലാവറിയുന്നു പോലുള്ള വര്‍ക്കുകള്‍ ചെയ്യുന്നത്.

· അതെ. മരണംദുര്‍ബലം പോലുള്ള ടെലിവിഷന്‍ അവതരണങ്ങളിലൂടെ പുതിയൊരു ദൃശ്യ സംസ്‌കാരം കൊണ്ടുവരാന്‍ താങ്കള്‍ ശ്രമിച്ചു എന്ന് പറയാം. കണ്ണീരൊലിപ്പിക്കാത്ത നിലവാരമുള്ള ചെറുസീരിയലുകള്‍ താങ്കളിലേക്ക് പ്രേക്ഷകശ്രദ്ധയെത്തിച്ചു. ഏതൊക്കെയായിരുന്നു താങ്കളുടെ പ്രധാന ടെലിഫിലുമകള്‍ അവയുടെ അനുഭവം പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം?

മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവാണ് ഞാന്‍ ആദ്യം ചെയ്യുന്ന ടെലിഫിലിം. പെരുവഴിയിലെ കരിയിലകള്‍, ഉയര്‍ത്തെഴുനേല്‍പ്പ്, നിലാവറിയുന്നു, നിറമില്ലാ ചിത്രങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഗണിതം അങ്ങനെ നിരവധി ടെലിഫിലിമുകള്‍ ചെയ്തു. മിക്കവയും ദൂരദര്‍ശന് വേണ്ടി ചെയ്തതാണ്. മരണം ദുര്‍ബലം ദൂരദര്‍ശനില്‍ കാണിച്ച ഒരു ചെറുപരമ്പരയായിരുന്നു. ടെലിഫിലിമുകള്‍ക്കായി തെരഞ്ഞെടുക്കുന്ന കഥകള്‍ അതിന്റെ എല്ലാ തലത്തിലുള്ള സംവേദനവും ലഭ്യമാക്കുന്ന രീതിയില്‍ മിനി സ്‌ക്രീനില്‍ ആവിഷ്‌കരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പ്രേക്ഷകരില്‍ നിന്ന് വളരെ നല്ല അഭിപ്രായമാണ് ഉണ്ടായത്. ഇന്നും പലരും പരിചയപ്പെടുമ്പോഴും മറ്റും ഉയിര്‍ത്തെഴുനേല്‍പ്പിനെയും മരണം ദുര്‍ബലത്തെയും കുറിച്ചൊക്കെ സംസാരിക്കും.

· ശ്യാമപ്രസാദിന്റെ ടെലിഫിലിമിനൊപ്പം തന്നെയായിരുന്നോ മധുമോഹന്റെ സീരിയലുകള്‍ വന്നത്?

മലയാളം ടെലിവിഷന്‍ തുടങ്ങിയ സമയത്ത് തന്നെ മധുമോഹന്റെ പരിപാടികള്‍ ഉണ്ടാവുന്നുണ്ട്.

· ശ്യാമപ്രസാദിന്റെ ടെലിഫിലിം സംസ്‌കാരവും മധുമോഹന്റെ സീരിയല്‍ സംസ്‌കാരവും ഒരേ സമയത്താണ് ഉണ്ടാവുന്നത്. പക്ഷെ, കേരളത്തിലെ ടെലിവിഷനുകള്‍ മധുമോഹനെ പിന്‍പറ്റുകയും ശ്യാമപ്രസാദിനെ തള്ളിക്കളയുകയും ചെയ്തു. എന്തുകൊണ്ടാണത്?

മലയാളം ടെലിവിഷന്‍ മധുമോഹനെ പിന്‍പറ്റി എന്നൊന്നും എനിക്ക് തോന്നുന്നില്ല. മധുമോഹന്‍ ദൂരദര്‍ശനിലാണ് സീരിയലുകള്‍ അധികവും ചെയ്തത്. മധുമോഹന്റെ സീരിയലുകള്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍, സീരിയല്‍ സംസ്‌കാരം; എല്ലാ ദിവസവും കാണേണ്ട, ഒഴിച്ചുമാറ്റിവെക്കാന്‍ സാധിക്കാത്ത, അവസാനിക്കാത്ത ഒരു ബാധപോലെയായി മാറുന്നത് ഏഷ്യാനെറ്റില്‍ ശ്യാംസുന്ദറിന്റെ സ്ത്രീ എന്ന സീരിയല്‍ വന്നതുമുതലാണ്.

· മധുമോഹന്‍ പരിഹസിക്കപ്പെട്ടതിന് അദ്ദേഹത്തിന്റെ അഭിനയമായിരുന്നിരിക്കണം കാരണം. അത് മാറ്റിവെച്ചാല്‍ ദൂരദര്‍ശനിലെ മധുമോഹന്റെ സീരിയലില്‍ നിന്നും വ്യത്യസ്തമായിരുന്നോ, ഏഷ്യാനെറ്റിലെ ശ്യാംസുന്ദറിന്റെ സീരിയല്‍?

ഒരു ആള്‍ദൈവമായ അമൃതാനന്ദമയിയുടെ ആശ്രമത്തിന് കീഴിലാണ് അമൃതാ ടെലിവിഷന്‍. ആത്മീയത പ്രകാശിപ്പിക്കാനാവും സ്വാഭാവികമായും അവര്‍ ഈ മാധ്യമത്തെ ഉപയോഗിക്കുന്നുണ്ടാവുക. പക്ഷെ, ഏതൊരു ടെലിവിഷന്‍ ചാനലിനെയും പോലെ ടാം റേറ്റിന് വേണ്ടി കസര്‍ത്തുകള്‍ കാണിക്കുന്നതിനപ്പുറത്ത് അമൃത ടിവിയും ഒന്നും ചെയ്യുന്നില്ല. അങ്ങനെയല്ലേ?

പ്രേക്ഷകരുടെ ടാംറേറ്റിംഗാണ് ടെലിവിഷന്റെ പരസ്യത്തിനും വരുമാനത്തിനുമെല്ലാമുള്ള മാനദണ്ഡം. ആ റേറ്റിംഗിനെ നിര്‍ണയിക്കുന്ന ജനകീയത മിക്കപ്പോഴും സംസ്‌കാര സമ്പന്നമാവണമെന്നില്ല. അത്തരത്തിലുള്ള പരിപാടികള്‍ തമ്മിലുള്ള മത്സരമാണ് ചാനലുകളില്‍ നടക്കുന്നത്. അമൃതയിലും ഇത്തരം പരിപാടികളുണ്ട്. അമൃത മാര്‍ക്കറ്റില്‍ മത്സരിക്കുക തന്നെയാണ്. വരുമാനത്തെ തന്നെയാണ് ലക്ഷ്യം വക്കുന്നത്. എനിക്കുണ്ടായ വ്യര്‍ത്ഥതാബോധത്തിന് കാരണം അതുതന്നെയാണ്.

അങ്ങനെയല്ല പറയുന്നത്. താങ്കള്‍ പറഞ്ഞതുപോലെ മധുമോഹന്‍ പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍, സീരിയല്‍ കാണുന്നതില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പറ്റാത്ത വിധത്തില്‍ ആ സംരംഭത്തെ മാറ്റി തീര്‍ത്തത് ഏഷ്യാനെറ്റിലെ സ്ത്രീയാണ്. 'സോപ്പ്' എന്ന പാശ്ചാത്യര്‍ വിളിക്കുന്ന തുടര്‍നാടക സീരിയല്‍ കള്‍ച്ചറിന്റെ ആരംഭം അവിടെയാണ് തുടങ്ങുന്നത്.

· ഈയൊരു സീരിയല്‍ സംസ്‌കാരം വളര്‍ന്നുവന്നില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ശ്യാമപ്രസാദ് മുന്നോട്ടുവെച്ച ടെലിഫിലിമിന്റെ സാംസ്‌കാരിക ഔന്നത്യം ടെലിവിഷനുകള്‍ സ്വീകരിച്ചേനെ എന്ന് കരുതാന്‍ സാധിക്കുമോ?

സംശയമാണ്. കാരണം ആ സൃഷ്ടികള്‍ക്ക് വലിയ നൈരന്തര്യമൊന്നുമില്ല. വര്‍ഷത്തില്‍ ഒരു ടെലിഫിലിം വന്നതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ചാനലുകള്‍ക്ക് പറ്റില്ലല്ലോ.

· അതിലെന്താ തടസം? മലയാളത്തിലും അല്ലാതെയുമുള്ള നിരവധി കഥകള്‍ ഉണ്ടല്ലൊ, അവ ഉപയോഗിക്കാമല്ലൊ? അല്ലങ്കില്‍ അത്തരത്തിലുള്ളൊരു കാഴ്ചാധാര ഉണ്ടാവുകയാണെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട കലാ സൃഷ്ടികള്‍ ഉണ്ടായിവരുമല്ലൊ. അത് സീരിയല്‍ പങ്കുവെക്കുന്ന സാംസ്‌കാരികാധപതനത്തില്‍ നിന്ന് കരകയറാന്‍ മാത്രം പര്യാപ്തമാവുകയും ചെയ്യുമല്ലൊ?

നമ്മള്‍ സംസാരിക്കുന്നത് അഭികാമ്യം എന്താണ് എന്നതിനെ കുറിച്ചല്ലല്ലോ സംഭവിക്കുന്നതെന്ത് എന്നതിനെ സംബന്ധിച്ചല്ലേ? താങ്കളുടെ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി അവസാനം എത്തി നില്‍ക്കുക ലാഭം എന്നുള്ള ഒരു വാക്കിലാണ്. ഒരു സീരിയല്‍ സാമ്പത്തികമായി ലാഭം നേടണമെങ്കില്‍ അതിനകത്തുള്ള ഘടകങ്ങള്‍ ഏറ്റവും ചെലവ് കുറച്ച് ചെയ്യാന്‍ സാധിക്കണം. ഒരു നോവലിനെ നമുക്ക് സ്വാഭാവികമായും മുപ്പതോ, അമ്പതോ എപ്പിസോഡില്‍ ഒതുക്കേണ്ടി വരും. അത് കഴിയുമ്പോള്‍ വേറെ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും വേണ്ടി വരും. ഇത് ഒരു സീരീയല്‍ പ്രൊഡ്യൂസറെ സംബന്ധിച്ചിടത്തോളം അത്ര മെച്ചമുള്ള കാര്യമല്ല. നേരെ മറിച്ച് ഒരേ കഥാപാത്രങ്ങളും ഒരേ പശ്ചാത്തലവും ഒക്കെയായിട്ട് അഞ്ഞൂറ് എപ്പിസോഡുകള്‍ പോവുകയാണെങ്കില്‍ അയാള്‍ക്ക് അത് ഏറെ ലാഭകരമാവും. സാമ്പത്തിക ലാഭമാണ് ഏറ്റവുമവസാനം കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. നിശ്ചയിക്കുന്നത്.

· അപ്പോള്‍ പ്രൊഡ്യൂസറെന്ന മുതലാളി അല്ലെങ്കില്‍ ധനമൂലധനം അവരുടെ ലാഭം കുന്നുകൂട്ടുന്നതിന് വേണ്ടി മലയാളി പ്രേക്ഷകന്റെ കാഴ്ചയുടെ സാംസ്‌കാരിക പരിസരത്തെ മാറ്റി മറിക്കുകയാണ്. ഇതൊരു കടന്നുകയറ്റം കൂടിയാണ്. അതിനെ പ്രതിരോധിക്കേണ്ടതല്ലേ?

തീര്‍ച്ചയായും. പ്രേക്ഷകരുടെ രുചി ഇവിടെ മാറ്റപ്പെടുകയാണ്. മയക്കുമരുന്നിനടിമയാവും പോലെ അത് വീട്ടകങ്ങളെ കീഴ്‌പ്പെടുത്തുന്നു. ഭൂരിപക്ഷം വീടുകളുടെയും ടെലിവിഷന്‍ റൂമുകള്‍ സാംസ്‌കാരിക അപഭ്രംശത്തിന് വേദിയാവുകയാണ്. നല്ല കഥകളില്‍ നിന്നും നോവലുകളില്‍ നിന്നും സീരിയലുകളോ, ടെലിഫിലമുകളോ ഉണ്ടാക്കാന്‍ എത്രപേര്‍ക്ക് കഴിവുണ്ട് എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. അതിന് കലാപരമായ ആഭിമുഖ്യവും സാങ്കേതികത്തികവും ആവശ്യമാണ്. ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാര്‍ക്കും ആര്‍ക്കും ഒരു സീരിയലാക്കാന്‍ പറ്റും പക്ഷെ, എല്ലാവര്‍ക്കും അതൊരു നല്ല സീരിയലാക്കാന്‍ പറ്റിയെന്ന് വരില്ല. ജനങ്ങളുടെ മനസില്‍ പ്രതിഷ്ഠ നേടിയിട്ടുള്ള കൃതികള്‍ ഫിലിമിലേക്കാക്കുമ്പോള്‍ അതിന്റെ സൗന്ദര്യം അവര്‍ വായനയില്‍ അനുഭവിച്ചതിനെ അപമാനിക്കുന്നതാവരുത്. അങ്ങനെ ഒരുക്കിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അവിടെയാണ് കഴിവുകുറഞ്ഞവരുടെ, കുറഞ്ഞ ടെക്‌നോളജികളുടെ, പശ്ചാത്തലത്തിന്റെ ഭാഗമായുണ്ടാവുന്ന വിലകുറഞ്ഞ ഉത്പന്നം ഉണ്ടാവുന്നത്.
സീരിയല്‍ കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ സംഘര്‍ഷങ്ങളും ഒരുക്കിയെടുക്കുന്ന മനോനിലയില്‍ നിന്ന് കേരളം എങ്ങോട്ടാണ് കുതിക്കുക? മലീമസമായ ഈ അന്തരീക്ഷത്തില്‍ നിന്ന് മലയാളി രക്ഷപ്പെട്ടേ മതിയാവൂ. അതിനെ പ്രതിരോധിച്ചേ മതിയാവു.

· ഇത് ടെലിവിഷന്‍ മാധ്യമത്തിന്റെ മാത്രം പ്രശ്‌നമല്ലല്ലോ. ലോകമെമ്പാടും വിനോദം എന്ന പേരില്‍ പ്രിന്റ്, റേഡിയോ, ടെലിവിഷന്‍, സിനിമ എന്നീ കാവ്യങ്ങളിലൂടെ പുറത്ത് വിടുന്നത് ഇത്തരം വൃത്തികെട്ട അനാരോഗ്യകരമായ സംഗതി തന്നെയാണ്. പിന്നെയൊരു വിചിത്രമായ കാര്യം ഇത്തരത്തിലുള്ള നിലവാരം കുറഞ്ഞ സീരിയലുകള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളുടെ വാര്‍ത്താ ചാനലുകള്‍ അത്രയൊന്നും കെട്ടുപോവാത്ത രാഷ്ട്രീയത്തെ വിമര്‍ശനങ്ങളിലൂടെ നന്നാക്കിയെടുക്കാനുള്ള പരിശ്രമത്തില്‍ നിരന്തരം ഏര്‍പ്പെടുന്നത് കാണാം എന്നതാണ്. സമൂഹത്തിന്റെ നന്‍മയാണ് യഥാര്‍ത്ഥത്തില്‍ ചാനല്‍ ലക്ഷ്യം വെക്കുന്നത് എങ്കില്‍ ചാനലിന്റെ നേതൃത്വം തന്റെ ചാനല്‍കൂട്ടിലെ വിസര്‍ജ്യം കോരിക്കളയുകയല്ലേ ആദ്യം ചെയ്യേണ്ടത്? സാംസ്‌കാരികമായി സമൂഹത്തിന് മൂല്യശോഷണം ഉണ്ടാവുമ്പോഴല്ലേ യഥാര്‍ത്ഥത്തില്‍ സര്‍വ നന്‍മകളും കൈയൊഴിഞ്ഞുപോവുന്നത്?

ചാനലുകളുടെ നേതൃത്വം ഈ അധമ-വിനോദ-സംസ്‌കാരത്തെ വിജയചിഹ്നങ്ങളാക്കി ഉയര്‍ത്തി കാണിക്കുകയാണ് ചെയ്യുന്നത്. ആളുകളുടെ ബോധനിലവാരം ഇതൊക്കെ കണ്ട് അധപതിച്ചുപോവുന്നതില്‍ അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. അവിടെ താങ്കള്‍ നേരത്തെ പറഞ്ഞതുപോലെ ധനമൂലധനമാണ് വില്ലന്‍. ലാഭം ഏത് ചാനലിന്റെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ടാംറേറ്റ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി എന്തും കാണിക്കാം എന്നുള്ള നിലവാരത്തിലാണ് ചാനലുകള്‍ മാറിയത്. ചില കാര്യങ്ങള്‍ കാണിക്കാന്‍ തയ്യാറാവാത്തത് നിയമം അനുവദിക്കാത്തത് കൊണ്ടാവും. ഏഷ്യാനെറ്റ് ആണ് കേരളത്തില്‍ ഈയൊരു സംസ്‌കാരത്തിന്റെ കൊടി നാട്ടിയത്. ഏഷ്യാനെറ്റിനെ റൂപ്പര്‍ട്ട് മര്‍ഡോക്കിന് ഇഷ്ടപ്പെട്ടതും എന്ത് ചെയ്തിട്ടായാലും ലാഭം കൊയ്യുക എന്ന ഇത്തരത്തിലുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്നത് കൊണ്ടാവും.

· ചാനലുകളെ കുറിച്ച് പറയുമ്പോള്‍ താങ്കളുടെ അമൃത ടിവിയെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റില്‍ നിന്നും ഏറെ വിഭിന്നമായൊന്നുമല്ല അമൃത ടിവി നില്‍ക്കുന്നത്. അമൃതയുടെ തുടക്കം മുതല്‍ അതിന്റെ ഓരോ തുടിപ്പിന് വേണ്ടിയും വെള്ളവും വളവും പകര്‍ന്ന കയ്യാണ് താങ്കളുടേത്. എങ്ങിനെയാണ് താങ്കള്‍ അമൃതാ ടിവിയിലേക്ക് എത്തുന്നത്?

അമൃത ചാനല്‍ തുടങ്ങുമ്പോള്‍ അതിന്റെ സംഘാടകര്‍ എന്നെ സമീപിച്ചു. ആ സമയത്ത് 'അകലെ' കഴിഞ്ഞു നില്‍ക്കുന്ന സമയമാണ്. ഒരു സിനിമാ സംവിധായകനായി നിലനിന്നുകൊണ്ട് ചാനലിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാം എന്നായിരുന്നു ധാരണ. അങ്ങനെ പ്രോഗ്രാം പ്രസിഡന്റ് എന്ന നിലയില്‍ അമൃതയില്‍ ജോയിന്റ് ചെയ്തു. അമൃതയുടെ പ്രോഗ്രാമുകള്‍, അവതരണരീതികള്‍്, വിഷ്വല്‍സ്, തലക്കെട്ട് തുടങ്ങി സര്‍ഗാത്മകമായ എല്ലാ കാര്യങ്ങളിലും എന്റെ മേല്‍ നോട്ടമുണ്ടായിരുന്നു, ആദ്യഘട്ടത്തില്‍. സിനിമകളുടെ തിരക്കുകള്‍ കൂടിയപ്പോള്‍ ചീഫ് ക്രിയേറ്റീവ് ഹെഡ് എന്ന പോസ്റ്റിലേക്ക് ഞാന്‍ മാറി. ഒരു കണ്‍സള്‍ട്ടേറ്റീവ് പോസ്റ്റ്. ഇപ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെടാറില്ല.

· അമൃതയുടെ എല്ലാമായിരുന്ന റോളില്‍ നിന്ന് ഇത്തരത്തില്‍ ഒരു പിന്‍മാറ്റം എന്തുകൊണ്ടായിരുന്നു?

ശോഭന ഇരുത്തംവന്നൊരു നടിയാണ്. അവരും ഞാനുമായി ആദ്യമായാണ് ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അവര്‍ക്ക് എന്നെ അറിയില്ല. ഒരു ലോബജറ്റ് സിനിമയുടെ നിര്‍മാണ സാഹചര്യങ്ങള്‍ അവര്‍ക്കത്ര പരിചിതവുമല്ല. പ്രായമുള്ള മേക്കപ്പുമൊക്കെയായി അവരത്ര സുരക്ഷിതബോധത്തോടെയല്ല അതിലഭിനയിച്ചത്. പ്രായമൊക്കെ ചെയ്തിട്ടുള്ളത് എത്രമാത്രം ശരിയാവും എന്നുള്ള ചിന്തയൊക്കെ വേണമെങ്കില്‍ അവരിലുണ്ടായിരുന്നിരിക്കാം. സിനിമയുടെ അന്തസത്ത അവര്‍ വേണ്ടത്ര മനസിലാക്കിയിട്ടുണ്ടോ എന്നത് എനിക്കറിയില്ല. പിന്നീട് അഗ്നിസാക്ഷി മദ്രാസില്‍ ഒരു പ്രിവ്യ നടത്തിയപ്പോള്‍ ഞാന്‍ ശോഭനയെ വിളിച്ചു. അത് കഴിഞ്ഞപ്പോള്‍ വളരെ ഹൃദയസ്പര്‍ശിയായി അവര്‍ എന്നോട് പറഞ്ഞു;. “ഞാനൊഴിച്ച് ബാക്കിയെല്ലാവരും ഈ സിനിമയില്‍ നന്നായിട്ടുണ്ട്. എനിക്കിപ്പോഴാണ് ശ്യാം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുന്നത്.” ആ പറച്ചിലില്‍ എല്ലാമുണ്ട്. 

സാമ്പത്തിക വ്യവഹാരങ്ങളുടെ ചുഴിയില്‍ നിന്നും നീരാളിപ്പിടുത്തത്തില്‍ നിന്നും മാറിയ ഒരു വഴി ഈ ചാനലിനും കണ്ടെത്താന്‍ സാധിക്കില്ലെന്ന് മനസിലായതോടെ സത്യത്തില്‍ ടെലിവിഷന്‍ എനിക്ക് മടുത്തു. മറ്റൊരു കാര്യം സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാന്‍ തുടങ്ങിയതോടെ കൂടുതല്‍ സമയം അമൃതക്ക് വേണ്ടി വിനിയോഗിക്കാന്‍ സാധിച്ചില്ല. അതാണ് കണ്‍സള്‍ട്ടിന്റെ സേവനത്തിലേക്ക് മാറിയത്.

· ഒരു ആള്‍ദൈവമായ അമൃതാനന്ദമയിയുടെ ആശ്രമത്തിന് കീഴിലാണ് അമൃതാ ടെലിവിഷന്‍. ആത്മീയത പ്രകാശിപ്പിക്കാനാവും സ്വാഭാവികമായും അവര്‍ ഈ മാധ്യമത്തെ ഉപയോഗിക്കുന്നുണ്ടാവുക. പക്ഷെ, ഏതൊരു ടെലിവിഷന്‍ ചാനലിനെയും പോലെ ടാം റേറ്റിന് വേണ്ടി കസര്‍ത്തുകള്‍ കാണിക്കുന്നതിനപ്പുറത്ത് അമൃത ടിവിയും ഒന്നും ചെയ്യുന്നില്ല. അങ്ങനെയല്ലേ?

പ്രേക്ഷകരുടെ ടാംറേറ്റിംഗാണ് ടെലിവിഷന്റെ പരസ്യത്തിനും വരുമാനത്തിനുമെല്ലാമുള്ള മാനദണ്ഡം. ആ റേറ്റിംഗിനെ നിര്‍ണയിക്കുന്ന ജനകീയത മിക്കപ്പോഴും സംസ്‌കാര സമ്പന്നമാവണമെന്നില്ല. അത്തരത്തിലുള്ള പരിപാടികള്‍ തമ്മിലുള്ള മത്സരമാണ് ചാനലുകളില്‍ നടക്കുന്നത്. അമൃതയിലും ഇത്തരം പരിപാടികളുണ്ട്. അമൃത മാര്‍ക്കറ്റില്‍ മത്സരിക്കുക തന്നെയാണ്. വരുമാനത്തെ തന്നെയാണ് ലക്ഷ്യം വക്കുന്നത്. എനിക്കുണ്ടായ വ്യര്‍ത്ഥതാബോധത്തിന് കാരണം അതുതന്നെയാണ്.
ഒരു 'ആധ്യാത്മിക ചാനല്‍' എന്ന സങ്കല്‍പ്പം ഒരിക്കലും അമൃതടിവിയുടെ സംഘാടകര്‍ മുന്‍നിര്‍ത്തിയിട്ടില്ല. ആരോഗ്യകരമായ, രസനീയമായ, ഉയര്‍ന്ന അഭിരുചിയും സാങ്കേതികത്തികവുമുള്ള ഒരു ടിവി ചാനല്‍. അതായിരുന്നു ലക്ഷ്യം. പക്ഷെ, തുടങ്ങി കഴിഞ്ഞപ്പോള്‍ മറ്റ് ചാനലുകളെ പോലെ അമൃതയ്ക്കും മാര്‍ക്കറ്റില്‍ മത്സരത്തെ നേരിടേണ്ടി വന്നു. അപ്പോള്‍ ഉള്ളടക്കത്തിന്റെ സ്വഭാവം മാറി. കാലക്രമേണ മാധ്യമപരമായുള്ള സദുദ്ദേശം മാത്രമായി നിലനില്‍ക്കാന്‍ പറ്റില്ല എന്നൊരവസ്ഥയായി. അമൃതയില്‍ നിന്ന് നിശ്ചിതലാഭം ഉണ്ടാവണമെന്ന് സംഘാടകര്‍ നിര്‍ദേശിച്ചു. അങ്ങനെയായപ്പോള്‍ അമൃത പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ നിലവാരത്തില്‍ വല്ലാതെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു.

· അപ്പോഴല്ലേ താങ്കള്‍ പ്രോഗ്രാം പ്രസിഡന്റ് എന്ന പദവിയില്‍ നിന്ന് മാറാന്‍ ആഗ്രഹിച്ചത്? താങ്കള്‍ ഉദ്ദേശിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ അമൃതാനന്ദമയി മഠത്തിന്, അഥവാ സംഘാടകര്‍ക്ക് സാധിക്കാത്ത ഒരവസ്ഥ വന്നപ്പോള്‍ താങ്കള്‍ പിന്‍നടത്തത്തിന് തയ്യാറായി. പക്ഷെ, ചില കെട്ടുപാടുകള്‍ ഉള്ളത് കൊണ്ട് താങ്കള്‍ക്ക് അമൃതയെ വിട്ടുപോവാന്‍ സാധിക്കുകയുമില്ല. അതല്ലേ വാസ്തവം? അമൃത ടിവി താങ്കള്‍ക്ക് സംതൃപ്തി നല്‍കുന്നില്ല എന്നതല്ലേ സത്യം?

ഞാന്‍ അമൃതയില്‍ നിന്ന് സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്നില്ല, ഇപ്പോള്‍. അതാണ് സത്യം. പ്രോഗ്രാം പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിയതിനെ പറ്റി താങ്കള്‍ നിരീക്ഷിച്ചത് ശരിയാണ്.

· ശ്യാമപ്രസാദിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് എവിടെവെച്ചാണ്?

എന്റെ ടെലിഫിലിമുകള്‍ പല നിര്‍മാതാക്കളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നില്‍ നിന്ന് നല്ല സിനിമ ഉണ്ടാവുമെന്നുള്ള പ്രതീക്ഷ അവരില്‍ പലരും പുലര്‍ത്തി. മരണം ദുര്‍ബലം എന്ന ടെലിഫിലിം കഴിഞ്ഞപ്പോള്‍ ചേര്‍ത്തലയിലുള്ള സൃഷ്ടി ഫിലിംസിന്റെ വി വി ബാബുവും അങ്ങനെയാണ് പരിചയത്തിലാവുന്നത്. നേരത്തെതന്നെ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവല്‍ ടെലിഫിലിമിനുവേണ്ടി ഒരുക്കിവെച്ചിരുന്നു. അത് സിനിമയ്ക്ക് പറ്റുന്ന രൂപത്തിലാക്കി ബാബുവിന് അയച്ചുകൊടുത്തു.

· കല്ലുകൊണ്ടൊരു പെണ്ണ് അല്ലെ താങ്കള്‍ ആദ്യം ചിത്രീകരിച്ച സിനിമ?

രണ്ടും ഏതാണ്ട് ഒരേ സമയത്താണ് സംഭവിക്കുന്നത്. ഭാവചിത്രയാണ് ആ സംരംഭവുമായി സഹകരിച്ചത്. കല്ലുകൊണ്ടൊരു പെണ്ണിന്റെ ചിത്രീകരണം തന്നെയാണ് ആദ്യം ആരംഭിക്കുന്നത്. ഒരു ഘട്ടത്തില്‍ ചിത്രീകരണം നിന്നു. അപ്പോഴാണ് അഗ്നിസാക്ഷി തുടങ്ങുന്നത്. അത് പൂര്‍ത്തിയാക്കിയ ശേഷം കല്ലുകൊണ്ടൊരു പെണ്ണിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. രണ്ട് സിനിമകളും ഒരേ ദിവസമാണ് സെന്‍സര്‍ ചെയ്യുന്നത്. ഒരുപക്ഷെ, ഒരിന്ത്യന്‍ സംവിധായകന്റെ ആദ്യത്തെ രണ്ട് സിനിമകള്‍ ഒരുമിച്ച് സെന്‍സര്‍ ചെയ്യപ്പെടുന്നത് അതാദ്യമായിട്ടായിരിക്കും. ആദ്യം റിലീസ് ചെയ്ത സിനിമ അഗ്നിസാക്ഷിയാണ്.

· അഗ്നിസാക്ഷിക്ക് താങ്കള്‍ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. താങ്കളുടെ ആദ്യത്തെ സിനിമയ്ക്ക് തന്നെ മികച്ച പുരസ്‌കാരങ്ങള്‍. ഒരുപക്ഷെ, കല്ലുകൊണ്ടൊരു പെണ്ണായിരുന്നു ആദ്യം റിലീസ് ചെയ്തിരുന്നുവെങ്കില്‍ താങ്കളുടെ ആദ്യത്തെ ചിത്രത്തില്‍ തന്നെ പുരസ്‌കാരിതന്‍ ആവുമായിരുന്നില്ല. അങ്ങനെയല്ലേ?

പുരസ്‌കാരത്തിനുവേണ്ടിയല്ലല്ലോ നമ്മള്‍ സിനിമ ചെയ്യുന്നത്. സഹൃദയന്റെ സ്വീകരണമാണ് വിഷയം. കല്ലുകൊണ്ടൊരു പെണ്ണിന്റെ കാര്യത്തില്‍ സംവിധായകനായ ഞാന്‍ പോലും സംതൃപ്തനായിരുന്നില്ല. കലാപരമായ നിരവധി കോംപ്രമൈസുകള്‍ ആ സിനിമയുടെ കാര്യത്തില്‍ എനിക്ക് ചെയ്യേണ്ടി വന്നു. അത് പാടില്ലായിരുന്നു.

· അഗ്നിസാക്ഷിയാണ് താങ്കളുടെ സിനിമാ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. എങ്ങനെയാണ് ആ സിനിമയെ നോക്കി കാണുന്നത്?

തീര്‍ച്ചയായും അഗ്നിസാക്ഷി എന്നെ സംബന്ധിച്ച് ഒരു നാഴികകല്ല് തന്നെയാണ്. അത്രയും ഉജ്ജ്വലമായ രെു പ്രമേയം എനിക്ക് ആവിഷ്‌കരിക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. അന്നെനിക്ക് മുപ്പത്തിയെട്ട് വയസാണ്. ഇന്നായിരുന്നു അഗ്നിസാക്ഷി എന്റെ മുന്നില്‍ സിനിമാവിഷ്‌കാരത്തിനായി വന്നത് എങ്കില്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിച്ചേനെ. അത്രയേറെ ആഴവും കാമ്പുമുള്ള ഒരു പ്രമേയമാണത്. സാമൂഹിക പരിവര്‍ത്തനത്തിന്റെ ചിത്രവും സ്ത്രീ വിമോചനത്തിന്റെ കഥയുമൊക്കെ അതില്‍ ഇഴചേര്‍ന്നിരുന്നു. അതൊരു പ്രേമകഥ കൂടിയായിരുന്നു. അതിനേക്കാള്‍ പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയിട്ടുള്ളത് ആ കഥയിലെ ആത്മീയഭാവമാണ്. മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ച കൂടിയാവുന്നുണ്ട് സിനിമ. ഇങ്ങനെ വിവിധ തലങ്ങള്‍ അതിനുണ്ട്. പ്രായത്തിന്റെ തിളപ്പുകൊണ്ടാണ് അന്ന് ആ സിനിമയിലേക്ക് ഞാന്‍ ഓടിക്കയറിയത്.

· അഗ്നിസാക്ഷിയിലെ ശോഭനയുടെ കഥാപാത്രം പലപ്പോഴും വല്ലാതെ മങ്ങിപ്പോവുന്നതായി തോന്നിയിട്ടുണ്ട്. രജത് കപൂറിന്റെയൊക്കെ തിളക്കത്തില്‍ ഒരു മിന്നാമിന്നിയെപോലെ ശോഭന പലപ്പോഴും പതറുന്നുണ്ടായിരുന്നു. താങ്കള്‍ അത് ശ്രദ്ധിച്ചിരുന്നോ?

ഞാന്‍ അന്ന് ബിഗ്‌സ്‌ക്രീനില്‍ പുതുമുഖ സംവിധായകനാണ്. ശോഭന ഇരുത്തംവന്നൊരു നടിയാണ്. അവരും ഞാനുമായി ആദ്യമായാണ് ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അവര്‍ക്ക് എന്നെ അറിയില്ല. ഒരു ലോബജറ്റ് സിനിമയുടെ നിര്‍മാണ സാഹചര്യങ്ങള്‍ അവര്‍ക്കത്ര പരിചിതവുമല്ല. പ്രായമുള്ള മേക്കപ്പുമൊക്കെയായി അവരത്ര സുരക്ഷിതബോധത്തോടെയല്ല അതിലഭിനയിച്ചത്. പ്രായമൊക്കെ ചെയ്തിട്ടുള്ളത് എത്രമാത്രം ശരിയാവും എന്നുള്ള ചിന്തയൊക്കെ വേണമെങ്കില്‍ അവരിലുണ്ടായിരുന്നിരിക്കാം. സിനിമയുടെ അന്തസത്ത അവര്‍ വേണ്ടത്ര മനസിലാക്കിയിട്ടുണ്ടോ എന്നത് എനിക്കറിയില്ല. പിന്നീട് അഗ്നിസാക്ഷി മദ്രാസില്‍ ഒരു പ്രിവ്യ നടത്തിയപ്പോള്‍ ഞാന്‍ ശോഭനയെ വിളിച്ചു. അത് കഴിഞ്ഞപ്പോള്‍ വളരെ ഹൃദയസ്പര്‍ശിയായി അവര്‍ എന്നോട് പറഞ്ഞു;. “ഞാനൊഴിച്ച് ബാക്കിയെല്ലാവരും ഈ സിനിമയില്‍ നന്നായിട്ടുണ്ട്. എനിക്കിപ്പോഴാണ് ശ്യാം എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുന്നത്.” ആ പറച്ചിലില്‍ എല്ലാമുണ്ട്. പൂര്‍ണമായൊരു ബോധ്യത്തിലൂടെയല്ല അവര്‍ പലതും ചെയ്തത് എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

· കല്ലുകൊണ്ടൊരു പെണ്ണ് ഇടയ്ക്ക് വെച്ച് മുടങ്ങാനും താങ്കള്‍ തന്നെ അതിനെ വേണ്ടത്ര പരിഗണിക്കാതെ മാറ്റിവെക്കാനുമുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?

കല്ലുകൊണ്ടൊരു പെണ്ണിന്റെ മൂലകഥ എസ് എല്‍ പുരം സദാനന്ദന്റെ നാടകമായിരുന്നു. ആ വിഷയത്തെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന ആശയം എന്റെ മനസിലുണ്ടായിരുന്നു. അതിലെ കഥ വളരെ പ്രസക്തമായിരുന്നു. ഗള്‍ഫ് യുദ്ധത്തിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു നേഴ്‌സ് അവര്‍ അഭിമുഖീകരിച്ച യഥാര്‍ത്ഥ യുദ്ധത്തേക്കാളും ഭീകരമായ ഒരു ആന്തരിക യുദ്ധത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥ. ഒരു പക്ഷെ, ഞാന്‍ ആദ്യമായി സിനിമയെ സമീപിക്കുമ്പോള്‍ ഉണ്ടായ പരിചയക്കുറവും കാരണമായിരിക്കാം. പിന്നെ, ജീവിതത്തില്‍ ജോലിയെ സംബന്ധിക്കുന്ന അരക്ഷിതാവസ്ഥ അന്നുണ്ടായിരുന്നു. ആ സമയത്ത് സാമ്പത്തികമായുള്ള ബാധ്യതകള്‍, കടങ്ങളും മറ്റും ഉണ്ടായിരുന്നു. അത്തരമൊരവസ്ഥ പലപ്പോഴും മനുഷ്യനെ സമരസപ്പെടാന്‍ നിര്‍ബന്ധിതനാക്കും.

കല്ലുകൊണ്ടോരു പെണ്ണിന്റെ ലൊക്കേഷനിലേക്ക് വിജയശാന്തി വരുന്നതിന് മുമ്പ് പ്രൊഡ്യൂസര്‍ എന്റെയരികിലേക്ക് വന്നു. വിജയശാന്തി വരുമ്പോള്‍ വലിയ സിനിമയുടെ പ്രൗഡി കാണിക്കുന്ന വിധത്തിലുള്ളൊരു ഷോട്ട് പ്ലാന്‍ ചെയ്യണം എന്ന് പറഞ്ഞു. അവര്‍ കയറി വരുമ്പോള്‍ അവരെ ഇംപ്രസ് ചെയ്യാന്‍വേണ്ടി മാത്രം ട്രോളിയില്‍ ഒരു മാസ്റ്റര്‍ ഷോട്ട് അറേഞ്ച് ചെയ്തു. ഇത്തരത്തിലുള്ള ഫലിത നാടകങ്ങളില്‍ നിന്ന് എങ്ങിനെയാണ് നല്ല സിനിമ ഉണ്ടാവുക. വിജയശാന്തി വന്നതാവട്ടെ തെലുങ്ക് സിനിമയിലെ പോലെ മേക്കപ്പൊക്കെ ചെയ്താണ്. സിനിമയിലെ കഥാപാത്രം ഗള്‍ഫ് യുദ്ധഭൂവില്‍ നിന്നും ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടിവന്നയാളാണ്. ഈ ഷോട്ട് തുടങ്ങുംമുമ്പ് ഞാന്‍ പ്രൊഡ്യൂസറോട് ഇത് ശരിയാവില്ല, എനിക്കവരെ കഥാപാത്രമായി കാണാന്‍ സാധിക്കുന്നില്ല എന്നൊക്കെ പറയുന്നുണ്ട്. കുഴപ്പമില്ല, ഇന്നെങ്കിനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, നമുക്ക് നാളെ ശരിയാക്കാം എന്നൊക്കെ പറഞ്ഞ് പ്രൊഡ്യൂസര്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാനവരോട് സംസാരിച്ചു. ഞാന്‍ കാണുന്ന കഥാപാത്രം ഇതാണ്. അവരുടെ ജീവിത, സാമൂഹ്യ സാചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അഭിനയ ശൈലി ഇതാണ്. അപ്പോള്‍ അവര്‍ എന്നെ മനസിലാക്കി. ഏത് സ്റ്റാറിനോടും സിനിമയെ പറ്റി പൂര്‍ണമായ കാഴ്ചപ്പാടുള്ള സംവിധായകന് സംസാരിക്കാന്‍ സാധിക്കും. അപ്പോള്‍ തീര്‍ച്ചയായും അനുകൂലമായ പ്രതികരണം ഉണ്ടാവുകയും ചെയ്യും. വിജയശാന്തിയില്‍ നിന്ന് എനിക്ക് തിരികെ ലഭിച്ചത് അത്തരത്തിലുള്ള പ്രതികരണമായിരുന്നു. ഒരു ഡയറക്ടര്‍ക്ക് പ്രാഥമികമായി വേണ്ടത് എന്റെ സിനിമ ഇതാണ്. എന്റെ കഥാപാത്രം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത് ഇന്നതൊക്കെയാണ് എന്ന് ഏത് സ്റ്റാറിനോടും പറയാനുള്ള കഴിവും തന്റേടവുമാണ്. എന്താണ് തനിക്ക് വേണ്ടത് എന്ന തിരിച്ചറിവും അതിലുപറപ്പുമുള്ള ഡയറക്ടര്‍ക്കേ ആ സിനിമയെ നയിക്കാന്‍ സാധിക്കു. കല്ലുകൊണ്ടൊരു പെണ്ണിന്റെ സമയത്ത് പലപ്പോഴും എനിക്കാ കഴിവ് വേണ്ടത്ര പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ആ സിനിമയുടെ തിരക്കഥ തന്നെ പലതവണ മാറ്റി എഴുതപ്പെട്ടു. ആദ്യം എസ് എല്‍ പുരം തന്നെ തിരക്കഥ എഴുതി. പക്ഷെ, എഴുതി വന്നപ്പോള്‍ അതൊരു നാടകം മാത്രമായി എനിക്ക് തോന്നി. ഞാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ശൈലിയിലേക്ക് അത് വന്നില്ല. പിന്നീട് രണ്ട് മൂന്ന് എഴുത്തുകാര്‍ അതില്‍ കൈവെച്ചു. അപ്പോള്‍ എസ് എല്‍ പുരത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടായി. ആ സിനിമയുടെ കഥാപാത്ര നിര്‍ണയത്തിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിജയശാന്തിയാണ് നായിക. അവരുടെ ആക്ഷന്‍ ഹീറോ എന്നുള്ള ഇമേജ്. സിനിമയിലെ ശക്തയായ സ്ത്രീയെന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇടിക്കൂട്ടിലെ ശക്തിയായിരുന്നില്ല. ആന്തരികമായ ശക്തിയാണ്. അത് വിജയശാന്തിയെ മനസിലാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

· വിജയശാന്തിയിലേക്ക് പോയത് സംവിധായകനായ താങ്കളല്ലേ?

അങ്ങിനെയല്ല. വിജയശാന്തിയെ നായികയാക്കി ഒരു ചിത്രം. അതായിരുന്നു ബ്രീഫ്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. ഒരു സിനിമ ഒരുക്കുമ്പോള്‍ അതിന്റെ വ്യാപാര സാധ്യതകളും പരിഗണിക്കപ്പെടുന്നുണ്ട്. ചില സിനിമകളില്‍ അതിന് മുന്‍കൈ വന്നുപോയേക്കാം. അതാണിവിടെ സംഭവിച്ചത്.

· ചില മാമൂലുകള്‍ ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത വിധത്തില്‍ മലയാള സിനിമയില്‍ ഇന്നും പറ്റിപ്പിടിച്ചിരിപ്പുണ്ട്. താരങ്ങളോടുള്ള ഭക്തി. വിജയശാന്തിയെ കല്ലുകൊണ്ടൊരു പെണ്ണിലേക്ക് കൊണ്ടുവരുന്നത് ആ സിനിമ വിറ്റുപോവാനായിരിക്കുമെന്ന് മുകളില്‍ പറഞ്ഞു. തെലുങ്ക് സിനിമയുടെ പളപളപ്പില്‍ നിന്നുമെത്തിയ വിജയശാന്തിയെ താങ്കളുടെ സിനിമയിലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കഥാപാത്രമാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിക്കാണുമല്ലൊ? താരത്തിന് മുന്നില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നോ?

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്ന ഒരു രംഗം വിശദീകരിക്കാം. കല്ലുകൊണ്ടോരു പെണ്ണിന്റെ ലൊക്കേഷനിലേക്ക് വിജയശാന്തി വരുന്നതിന് മുമ്പ് പ്രൊഡ്യൂസര്‍ എന്റെയരികിലേക്ക് വന്നു. വിജയശാന്തി വരുമ്പോള്‍ വലിയ സിനിമയുടെ പ്രൗഡി കാണിക്കുന്ന വിധത്തിലുള്ളൊരു ഷോട്ട് പ്ലാന്‍ ചെയ്യണം എന്ന് പറഞ്ഞു. അവര്‍ കയറി വരുമ്പോള്‍ അവരെ ഇംപ്രസ് ചെയ്യാന്‍വേണ്ടി മാത്രം ട്രോളിയില്‍ ഒരു മാസ്റ്റര്‍ ഷോട്ട് അറേഞ്ച് ചെയ്തു. ഇത്തരത്തിലുള്ള ഫലിത നാടകങ്ങളില്‍ നിന്ന് എങ്ങിനെയാണ് നല്ല സിനിമ ഉണ്ടാവുക. വിജയശാന്തി വന്നതാവട്ടെ തെലുങ്ക് സിനിമയിലെ പോലെ മേക്കപ്പൊക്കെ ചെയ്താണ്. സിനിമയിലെ കഥാപാത്രം ഗള്‍ഫ് യുദ്ധഭൂവില്‍ നിന്നും ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടിവന്നയാളാണ്. ഈ ഷോട്ട് തുടങ്ങുംമുമ്പ് ഞാന്‍ പ്രൊഡ്യൂസറോട് ഇത് ശരിയാവില്ല, എനിക്കവരെ കഥാപാത്രമായി കാണാന്‍ സാധിക്കുന്നില്ല എന്നൊക്കെ പറയുന്നുണ്ട്. കുഴപ്പമില്ല, ഇന്നെങ്കിനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, നമുക്ക് നാളെ ശരിയാക്കാം എന്നൊക്കെ പറഞ്ഞ് പ്രൊഡ്യൂസര്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാനവരോട് സംസാരിച്ചു. ഞാന്‍ കാണുന്ന കഥാപാത്രം ഇതാണ്. അവരുടെ ജീവിത, സാമൂഹ്യ സാചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അഭിനയ ശൈലി ഇതാണ്. അപ്പോള്‍ അവര്‍ എന്നെ മനസിലാക്കി. ഏത് സ്റ്റാറിനോടും സിനിമയെ പറ്റി പൂര്‍ണമായ കാഴ്ചപ്പാടുള്ള സംവിധായകന് സംസാരിക്കാന്‍ സാധിക്കും. അപ്പോള്‍ തീര്‍ച്ചയായും അനുകൂലമായ പ്രതികരണം ഉണ്ടാവുകയും ചെയ്യും. വിജയശാന്തിയില്‍ നിന്ന് എനിക്ക് തിരികെ ലഭിച്ചത് അത്തരത്തിലുള്ള പ്രതികരണമായിരുന്നു. ഒരു ഡയറക്ടര്‍ക്ക് പ്രാഥമികമായി വേണ്ടത് എന്റെ സിനിമ ഇതാണ്. എന്റെ കഥാപാത്രം നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത് ഇന്നതൊക്കെയാണ് എന്ന് ഏത് സ്റ്റാറിനോടും പറയാനുള്ള കഴിവും തന്റേടവുമാണ്. എന്താണ് തനിക്ക് വേണ്ടത് എന്ന തിരിച്ചറിവും അതിലുപറപ്പുമുള്ള ഡയറക്ടര്‍ക്കേ ആ സിനിമയെ നയിക്കാന്‍ സാധിക്കു. കല്ലുകൊണ്ടൊരു പെണ്ണിന്റെ സമയത്ത് പലപ്പോഴും എനിക്കാ കഴിവ് വേണ്ടത്ര പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

· ഇന്നത്തെ ശ്യാമപ്രസാദ് ആയിരുന്നുവെങ്കില്‍ അന്ന് ഭാവചിത്രയുമായി, ആ പ്രോജക്ടുമായി മുന്നോട്ടുപോകുമായിരുന്നോ?

ഇന്നാണെങ്കില്‍ ഞാന്‍ ഭാവചിത്രയെ കൃത്യമായി ബോധ്യപ്പെടുത്തികൊടുക്കാന്‍ പരിശ്രമിക്കുമായിരുന്നു. ഭാവചിത്ര അന്ന് എന്നില്‍ ശുഭാപ്തി വിശ്വാസം വെച്ചുകാണില്ല. അതിനാല്‍ തന്നെയാവും അവര്‍ അവര്‍ക്ക് നഷ്ടം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നുള്ള നിലയില്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ടാവുക. ഇന്നായിരുന്നുവെങ്കില്‍ എനിക്ക് അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കും. ഞാന്‍ ഭാവചിത്രയെ കൊണ്ട് എന്റെയുള്ളിലുള്ള കല്ലുകൊണ്ടൊരു പെണ്ണിനെ കൊത്തിയെടുക്കും. ആ സിനിമയില്‍ ഞാന്‍ കാണിക്കേണ്ടിയിരുന്ന കലാപരമായ നിഷ്ഠയും പ്രതിബദ്ധതയും പുലര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ അതിന്റെ നിര്‍മാതാവിനെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. എന്റെ വീഴ്ച മാത്രമാണ് അത്.

· പിന്നീട് താങ്കള്‍ പ്രജാപതി എന്നൊരു സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. മമ്മൂട്ടിയെ നായകനാക്കി. പക്ഷെ, അത് മുടങ്ങി. എന്തായിരുന്നു അവിടെ സംഭവിച്ചത്?

മലയാറ്റൂര്‍ രാമകൃഷ്ണന്റെ അഞ്ച്‌സെന്റ് എന്ന നോവലാണ് പ്രജാപതിയുടെ കഥാതന്തു. അഞ്ച്‌സെന്റ് ഭൂമിക്ക് വേണ്ടി ഒരു മനുഷ്യന്‍ നടത്തുന്ന പോരാട്ടം. അന്നത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള നല്ലൊരു കണ്ണാടിയാവുമായിരുന്നു ആ സിനിമ. മമ്മൂട്ടിയെ നായകനാക്കി നിശ്ചയിച്ചു. സിനിമയുടെ പൂജപോലും കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ അന്ന് ഡിസ്ട്രിബ്യൂട്ടര്‍ ശരിയായില്ല. ഇന്നത്തെ സാറ്റലൈറ്റ് പോലെയാണ് അന്ന് ഡിസ്ട്രിബ്യൂട്ടര്‍.

· മമ്മൂട്ടിയുടെ സിനിമയ്ക്ക് ഡിസ്ട്രിബ്യൂട്ടറെ കിട്ടിയില്ലേ!

എന്താ അതിശയം? മമ്മൂട്ടി മാത്രമല്ലല്ലോ ആ സിനിമയിലെ ഘടകം. മമ്മൂട്ടി അല്ലെങ്കില്‍ മറ്റേതെങ്കിലും താരത്തിന്റെ വാണിജ്യമൂല്യം മാത്രമല്ല; പ്രമേയം, സംവിധായകന്റെ ഫിലിമോഗ്രഫി, അഭിരുചികള്‍, മറ്റ് താരങ്ങള്‍ ഇതെല്ലാം പരിഗണിച്ചേ കച്ചവടം നടക്കു, അന്നും ഇന്നും. ആ സിനിമയുടെ നിര്‍മാതാവ് ഇപ്പോള്‍ സംവിധായകനായ എം ജി ശശി ആയിരുന്നു. വി കെ ശ്രീരാമനും ആ സിനിമ നടക്കാനായി ഉത്സാഹിച്ച ആളാണ്. സിനിമ വിതരണം ചെയ്യാനുള്ള സ്രോതസ് ഉയര്‍ന്നുവരാതിരുന്നപ്പോള്‍ ആ പ്രോജക്ട് മുടങ്ങുകയായിരുന്നു.

· ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും സിനിമയാക്കുന്നതിന് വേണ്ടി താങ്കള്‍ പരിശ്രമിക്കുന്നുണ്ട്. പക്ഷെ, അതും സംഭവിക്കുന്നില്ല. എന്തായിരുന്നു അവിടെ തടസം?

വിജയേട്ടന്‍ അച്ഛന്റെ സുഹൃത്താണ്. പാലക്കാട്ട് വെച്ച് നേരിട്ട് പലപ്പോഴും കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുന്നത്. സംസാരിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളി. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആ കഥ പ്രൊഡക്ഷനിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹവും അദ്ദേഹത്തിന്റെ പത്‌നിയും മരിച്ചു. അദ്ദേഹത്തിന്റെ മകനിലായി അവകാശങ്ങള്‍. അദ്ദേഹം ധസാക്കിന്റെ ഇതിഹാസം സിനിമയാക്കുന്നതില്‍ തര്‍ക്കം ഉന്നയിച്ചു. സിനിമയാക്കേണ്ടതില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. എനിക്ക് വേണമെങ്കില്‍ അതുമായി മുന്നോട്ടുപോവാമായിരുന്നു. കാരണം വിജയേട്ടനെഴുതിയിട്ടുള്ള രണ്ട് കത്തുകള്‍ എന്റെ കൈയ്യിലുണ്ട്. അങ്ങനെയാവുമ്പോള്‍ പത്തോ, പതിനഞ്ചോ വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യവഹാരത്തിലേക്ക് അത് വഴുതിവീഴുമായിരുന്നു. കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ ഞാനതങ്ങ് വിട്ടു. കാരണം ഏറെ നാള്‍ കഴിഞ്ഞുള്ള നിയമപോരാട്ടത്തിന് ശേഷം ഈ കഥ സിനിമയാക്കുന്നതില്‍ എന്റെ ആവേശം അതുപോലെ തന്നെ നിലനില്‍ക്കണമെന്നില്ലല്ലോ!

· രണ്ട് സിനിമകള്‍ക്ക് തടസം നേരിട്ട താങ്കള്‍ പിന്നീട് ഇംഗ്ലീഷ് സിനിമയിലേക്ക് തിരിഞ്ഞു. എങ്ങനെയായിരുന്നു ആ സംരഭത്തിലേക്ക് എത്തിയത്?

ബോക്ഷു എന്നായിരുന്നു ആ സിനിമയുടെ പേര്. ഗംഗാ പ്രസാദ് വിമല്‍ എന്ന ഹിന്ദി എഴുത്തുകാരന്റെ വ്യാഘ്രം എന്ന നോവലായിരുന്നു പ്രചോദനം. ഈ എഴുത്തുകാരനെ കുറിച്ച് എന്നോട് പറയുന്നത് സക്കറിയ ആണ്. രസകരമായ രീതിയില്‍ ആന്ത്രപ്പോളജിക്കല്‍ അഡ്വഞ്ചര്‍ ബിംബങ്ങള്‍ കോര്‍ത്തിണക്കിയാണ് ആ നോവല്‍ സംവദിക്കുന്നത്. അത് പ്രൊഡ്യൂസ് ചെയ്തത് ഡോ. എം പി എസ് പ്രസാദ് ആണ്. അമേരിക്കയിലുള്ള വ്യവസായിയാണ് അദ്ദേഹം. അമേരിക്കയില്‍ വെച്ചും കര്‍ണാടകത്തിലെ ഹംപി, ഹിമാലയത്തിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. വിനീത്, നന്ദനാ സെന്‍, ഇന്ന് വളരെ പ്രശസ്തനായ ഇര്‍ഫാന്‍ഖാന്‍ തുടങ്ങിയവരൊക്കെ അതില്‍ അഭിനയിച്ചു. ഉന്നതമായ സാങ്കേതിക ഘടകങ്ങളൊക്കെ അണിനിരന്നിട്ടുണ്ടെങ്കിലും ഈ സിനിമയും എനിക്ക് പൂര്‍ണമായും സംതൃപ്തി നല്‍കാത്ത ഒന്നാണ്. ഇന്ത്യയില്‍ ആ സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല.

· അകലെ. അതിജീവനത്തിനായി വെമ്പുന്ന ഒരമ്മയുടെയും മക്കളുടെയും കഥ. അവരുടെ മാനസിക വ്യാപാരങ്ങള്‍. അകലെയിലേക്ക് എങ്ങിനെയാണ് എത്തുന്നത്?

 

ഷീലയെ പോലുള്ളൊരു അഭിനേത്രിയെ അകലെയിലേക്ക് കൊണ്ടുവന്നത് വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിനകത്തെ കഥാപാത്രം ഒരേ സമയം ചിരിയും കണ്ണീരും പകരുന്നുണ്ട്. ആ അമ്മയുടെ ചെയ്തികള്‍ ഒരു കണക്കിന് നോക്കുമ്പോള്‍ പരിഹാസ്യമാണ്. പക്ഷെ, മക്കളെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയില്‍ അവരുടെ മുന്നോട്ടുപോക്കിനെ ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ അവര്‍ വല്ലാത്തൊരു സങ്കടം ഉണര്‍ത്തുന്നുമുണ്ട്. ജീവിതത്തിന്റെ പഴയ തിളക്കങ്ങളെ അവര്‍ വിട്ടൊഴിയാന്‍ തയ്യാറല്ല. അതിനുള്ള സാഹചര്യം നിലവിലില്ലെങ്കിലും അവര്‍ അവിടെ തന്നെയാണ് മനസുകൊണ്ടുള്ളത്. ഷീല ആ കഥാപാത്രത്തെ മനോഹരമാക്കി. അവരുടെ ഉയര്‍ന്ന പിച്ചിലുള്ള സംഭാഷണം. ചിലപ്പോഴൊക്കെ അവരില്‍ നിന്നുണ്ടാവുന്ന അതിഭാവുകത്വങ്ങളും ആ കഥാപാത്രത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങള്‍ക്ക് വളരെ യോജിച്ചതായിരുന്നു. ഷീലയുടെ ഷോട്ടിന് വേണ്ടി അവര്‍ ചിലപ്പോഴൊക്കെ കാത്തിരിക്കേണ്ടി വരും. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ലൊക്കേഷനിലെ ഒരു ബഞ്ചില്‍ ആ അമ്മയുടെ വേഷവും മേക്കപ്പുമിട്ട് അവര്‍ കിടന്നുറങ്ങുകയാണ്. പ്രായത്തിന്റെ ചുളിവുകള്‍ ആ ഉറക്കത്തില്‍ വരെയുണ്ട്. അവര്‍ ഒരു താരറാണിയായിരുന്നു. ഇന്ന് അത്തരത്തിലുള്ളൊരു താരറാണി നമ്മുടെ സിനിമയിലില്ല. പക്ഷെ, അവരിപ്പോള്‍ ഒരു പഴയമുറിയുടെ ഒരു മൂലയില്‍, ചേര്‍ത്തുവെച്ച ബെഞ്ചുകളില്‍ കിടന്ന് ഉറങ്ങുകയാണ്. മേക്കപ്പുകളൊന്നുമില്ലാത്ത ഒരു നടിയുടെ ജീവിതത്തെ ആ ഉറക്കത്തില്‍ എനിക്ക് കാണാന്‍ സാധിച്ചു.

പഠന കാലത്ത് തന്നെ എന്റെ ഒരു പ്രോജക്ടിന്റെ ഭാഗമായിരുന്ന ടെന്നസി വില്യംസിന്റെ ഗ്ലാസ് മെനേജറി എന്ന പ്രശസ്തമായ നാടകത്തെ ഉപയോഗിച്ചിരുന്നു. ലോറ എന്നൊരു നാടകം അന്ന് ഒരുക്കിയെടുത്തു. എനിക്കേറെ ഇഷ്ടപ്പെട്ട ഒന്ന്. അതിനെ പിന്‍പറ്റിയാണ് അകലെ എന്ന സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ഒരു അണുകുടുംബത്തിലെ പളുങ്കുപോലുള്ള എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് പോകാവുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍. ടോം ജോര്‍ജ്ജാണ് ആ സിനിമ നിര്‍മിച്ചത്. ഷീല, പൃഥ്വീരാജ്, ഗീതുമോഹന്‍ദാസ് എന്നിവരൊക്കെ അഭിനയിച്ചു.

· താങ്കളുടെ സിനിമകളുടെ ചിത്രീകരണ സ്ഥലങ്ങള്‍ വ്യത്യസ്തമായി തെരഞ്ഞെടുക്കുന്നവ പോലെ തോന്നുന്നു. അകലെയിലെ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തിന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയില്ല. അഗ്നിസാക്ഷിയ്ക്കാവശ്യമായ നമ്പൂതിരി ഇല്ലം തേടി വള്ളുവനാട് തേടി പോയില്ല. ലൊക്കേഷനുകള്‍ വ്യത്യസ്തമാക്കുന്നതിലൂടെ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ?

നമ്മള്‍ ഇരിക്കുന്ന ഓരോ സ്ഥാലവും ഓരോ വികാരങ്ങളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. ചിലപ്പോള്‍ പ്രകടമായി നമ്മെ അത് സ്വാധീനിക്കും. ചിലപ്പോള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് മാത്രം. കണ്ണൂരായിരുന്നു അകലെയുടെ ലൊക്കേഷന്‍. സാധാരണ ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലം എന്ന് പറയുമ്പോഴേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കാണ് ഓടിപ്പോവുന്ന ഒരു നടപ്പ് സമ്പ്രദായമുണ്ട് സിനിമയില്‍. എന്നാല്‍, അതില്‍ നിന്നും ഒരു വ്യത്യസ്ത വേണമെന്ന് കരുതിയാണ് കണ്ണൂര്‍ തെരഞ്ഞെടുത്തത്. അഗ്നിസാക്ഷിയിലും ഞാന്‍ അത്തരത്തിലുള്ളൊരു തീരുമാനം എടുത്തിരുന്നു. സാധാരണ നമ്പൂതിരി സമുദായത്തെ പറ്റി പറയുമ്പോള്‍ വള്ളുവനാട്ടില്‍ വെച്ച് ചിത്രീകരിക്കണം എന്നൊരു ബോധമാണ് സിനിമാ പ്രവര്‍ത്തകരില്‍ ഉണ്ടാവാറുള്ളത്. അഗ്നിസാക്ഷിയുടെ ഭൂമി ശാസ്ത്രം മധ്യതിരുവിതാംകൂറാണ് എന്നാണ് ഞാന്‍ സങ്കല്‍പ്പിച്ചത്. അതിനാല്‍ “വള്ളുവനാട്ടൈസ”് ചെയ്യേണ്ട കാര്യമില്ലെന്ന് പറയുകയും പിറവത്ത് വെച്ച് ഷൂട്ട് ചെയ്യുകയുമായിരുന്നു. അവിടെയുള്ള ആളുകളുടെ ഭാഷ, അവിടുത്തെ പ്രകൃതി, കെട്ടിടങ്ങള്‍, വഴികള്‍ ഇതൊക്കെ വ്യാത്യാസമുള്ളതാണ്. അത് സിനിമയുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും. അകലെ കണ്ണൂര്‍ ബര്‍ണശേരി, പയ്യാമ്പലം ബീച്ച്, ആരോണ്‍ സായ്പ്പിന്റെ ബംഗ്ലാവ് അവിടെയൊക്കെ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അരികെ എന്ന സിനിമ ചെയ്തപ്പോള്‍ കോഴിക്കോട് വെച്ച് ചിത്രീകരിക്കാന്‍ തയ്യാറായതും അത്തരത്തിലുള്ളൊരു പരിസരത്തിന്റെ ഊര്‍ജ്ജം സിനിമയില്‍ പ്രസരിക്കാന്‍ വേണ്ടിയായിരുന്നു.

· ഷീല. താങ്കളുടെ കാലഘട്ടത്തിന്റെ കൗമാരത്തെയും യൗവനത്തേയുമൊക്കെ സ്വാധീനിച്ച മലയാള സിനിമയിലെ യൗവ്വന സുരഭിലത. പക്ഷെ, തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ അകലെയിലേക്ക് താങ്കള്‍ കൈപിടിച്ചാനയിക്കുന്നു. അകലെയുടെ ചിത്രീകരണ അനുഭവങ്ങള്‍?

ഷീലയെ പോലുള്ളൊരു അഭിനേത്രിയെ അകലെയിലേക്ക് കൊണ്ടുവന്നത് വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിനകത്തെ കഥാപാത്രം ഒരേ സമയം ചിരിയും കണ്ണീരും പകരുന്നുണ്ട്. ആ അമ്മയുടെ ചെയ്തികള്‍ ഒരു കണക്കിന് നോക്കുമ്പോള്‍ പരിഹാസ്യമാണ്. പക്ഷെ, മക്കളെ സംരക്ഷിക്കുന്നതിനുള്ള വ്യഗ്രതയില്‍ അവരുടെ മുന്നോട്ടുപോക്കിനെ ആഴത്തില്‍ നിരീക്ഷിക്കുമ്പോള്‍ അവര്‍ വല്ലാത്തൊരു സങ്കടം ഉണര്‍ത്തുന്നുമുണ്ട്. ജീവിതത്തിന്റെ പഴയ തിളക്കങ്ങളെ അവര്‍ വിട്ടൊഴിയാന്‍ തയ്യാറല്ല. അതിനുള്ള സാഹചര്യം നിലവിലില്ലെങ്കിലും അവര്‍ അവിടെ തന്നെയാണ് മനസുകൊണ്ടുള്ളത്. ഷീല ആ കഥാപാത്രത്തെ മനോഹരമാക്കി. അവരുടെ ഉയര്‍ന്ന പിച്ചിലുള്ള സംഭാഷണം. ചിലപ്പോഴൊക്കെ അവരില്‍ നിന്നുണ്ടാവുന്ന അതിഭാവുകത്വങ്ങളും ആ കഥാപാത്രത്തിന്റെ സ്വഭാവ വൈചിത്ര്യങ്ങള്‍ക്ക് വളരെ യോജിച്ചതായിരുന്നു.
ഷീലയുടെ കഥാപാത്രമായി അഭിനയിക്കാന്‍ ലക്ഷ്മിയെ ആയിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പക്ഷെ, പിന്നീട് ഷീലയിലേക്ക് വരികയായിരുന്നു. അതുപോലെ പൃഥ്വീരാജിന്റെ റോളിലേക്ക് സുരേഷ് ഗോപിയെ വരെ ആലോചിച്ചു. ചര്‍ച്ച ചെയ്തു.

· ആ ചര്‍ച്ച പൊളിഞ്ഞുപോയത് നന്നായി. ആ കഥാപാത്രത്തിന് അല്ലെങ്കില്‍ അകലെയിലെ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായവരിലേക്കാണ് താങ്കള്‍ അവസാനം എത്തിചേര്‍ന്നത്.

അതെ. അത് ശരിയാവുമായിരുന്നില്ല. അത്തരത്തിലുള്ള ചിന്തകളും ചര്‍ച്ചകളും മനസിലുള്ള പ്രോജക്ട് എങ്ങിനെയെങ്കിലും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. പക്ഷെ, അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ എല്ലാം അനുകൂലമായ നിലയിലേക്ക് എത്തുന്നു. എന്റെ സിനിമകളില്‍ അഭിനേതാക്കളെ നിശ്ചയിക്കുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ 'Serendipity' എന്ന് പറയില്ലേ? അനുഗ്രഹവും ഭാഗ്യവും ചേരുന്ന അനിര്‍വചനീയമായ ഒരു പരിസമാപ്തി. നേരത്തെ അഗ്നിസാക്ഷിയില്‍ രജത് കപൂര്‍ വന്ന് വീഴുന്നത്. എത്രയോ വഴി തെറ്റി നടന്നിട്ടും ഒടുവില്‍ പൃഥ്വീരാജിലേക്കും ഷീലയിലേക്കും ഗീതുമോഹന്‍ദാസിലേക്കും എത്തുന്നത്.

· ഷീലയുടെ സിനിമാ ജീവിതവും അകലെയിലെ അമ്മയുടെ ജീവിതവും ഏതൊക്കെയോ തലങ്ങളില്‍ നേര്‍ക്ക് നേര്‍ നില്‍ക്കുന്നുണ്ട്. തിളക്കമുള്ള നായികപദവിയില്‍ നിന്നും ഇന്നത്തെ അഭിനയ ജീവിതത്തിലേക്കുള്ള ഷീലയുടെ സ്വന്തം ജീവിതം. തിളക്കമുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും മുന്നോട്ടുപോകാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ആ അമ്മയുടെ ജീവിതം. അത് താങ്കള്‍ നോട്ട് ചെയ്തിരുന്നോ?

ഈ വിലയിരുത്തല്‍ ശരിയാണ്. വളരെ ചെറിയൊരു ബജറ്റിലാണ് അകലെ പൂര്‍ത്തിയാക്കുന്നത്. ആ സിനിമയുടെ അവസാന ഭാഗത്തുള്ള പാര്‍ട്ടി സീനും ഡാന്‍സിന്റെ സീനുമാണ് പ്രധാന ശീനുകള്‍ അതുമൊത്തം രാത്രിയാണ് നടക്കുന്നത്. ആ ഭാഗം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസത്തോളം ചിത്രീകരിക്കേണ്ടി വന്നു. അഞ്ച് രാത്രികള്‍. പലപ്പോഴും രണ്ടും മൂന്നും മണിക്കൊക്കെയാണ് ഷൂട്ടിംഗ്. ഷീലയുടെ ഷോട്ടിന് വേണ്ടി അവര്‍ ചിലപ്പോഴൊക്കെ കാത്തിരിക്കേണ്ടി വരും. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ ലൊക്കേഷനിലെ ഒരു ബഞ്ചില്‍ ആ അമ്മയുടെ വേഷവും മേക്കപ്പുമിട്ട് അവര്‍ കിടന്നുറങ്ങുകയാണ്. പ്രായത്തിന്റെ ചുളിവുകള്‍ ആ ഉറക്കത്തില്‍ വരെയുണ്ട്. അവര്‍ ഒരു താരറാണിയായിരുന്നു. ഇന്ന് അത്തരത്തിലുള്ളൊരു താരറാണി നമ്മുടെ സിനിമയിലില്ല. പക്ഷെ, അവരിപ്പോള്‍ ഒരു പഴയമുറിയുടെ ഒരു മൂലയില്‍, ചേര്‍ത്തുവെച്ച ബെഞ്ചുകളില്‍ കിടന്ന് ഉറങ്ങുകയാണ്. മേക്കപ്പുകളൊന്നുമില്ലാത്ത ഒരു നടിയുടെ ജീവിതത്തെ ആ ഉറക്കത്തില്‍ എനിക്ക് കാണാന്‍ സാധിച്ചു.

· ഒരേ കടലി'ന്റെ നിര്‍മാതാവ് വിന്ധ്യന്‍, താങ്കളുടെ കൂടെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച വ്യക്തിയാണല്ലൊ? പക്ഷെ, അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കതും മുരത്ത കച്ചവട സിനിമകളാണ്. താങ്കളുമായി അദ്ദേഹം സഹകരിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ സൗഹൃദത്തിന്റെ പുറത്താണോ?

അല്ല. വിന്ധ്യന്‍ താങ്കള്‍ പറഞ്ഞത് പോലെ വേറൊരു ലൈനിലാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. ദൂരദര്‍ശനില്‍ നിശാഗന്ധി എന്ന ഒരു അഭിമുഖ പരിപാടിയുണ്ട്. ആ പരിപാടിയില്‍ ഒരിക്കല്‍ വിന്ധ്യന്‍ അതിഥിയായി. അഭിമുഖം ചെയ്യുന്നയാള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച കാര്യത്തിനെകുറിച്ചെല്ലാം ചോദിച്ച് കഴിഞ്ഞ ശേഷം അവിടെ നിന്നും അവാര്‍ഡൊക്കെ പഠിച്ചിറങ്ങി സിനിമ ചെയ്യുന്ന ശ്യാമപ്രസാദിനെ പോലുള്ള സംവിധായകരെ താങ്കള്‍ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദിച്ചു. വിന്ധ്യന്‍ അദ്ദേഹത്തിന്റേതായ ശൈലിയില്‍ അവനോ, അവനൊന്നും ഞാന്‍ ഒരിക്കലും സിനിമ കൊടുക്കില്ല എന്നാണ് മറുപടി പറഞ്ഞത്. സന്ദര്‍ഭവശാല്‍ ഞാന്‍ ആ അഭിമുഖം കണ്ടു. അപ്പോള്‍ തന്നെ ഞാന്‍ വിന്ധ്യനെ വിളിച്ചു. അദ്ദേഹത്തിന്റെ കൈയ്യില്‍ എന്റെ നമ്പറൊന്നുമില്ല. മൊബൈലെടുത്ത വിന്ധ്യന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍, വിന്ധ്യന്‍ ഒരിക്കലും സിനിമ കൊടുക്കില്ല എന്ന പറഞ്ഞ ആളാണ് സംസാരിക്കുന്നത്. “എടാ, ശ്യാമേ, നീയോ,...” എന്നൊക്കെ പറഞ്ഞ് ഞങ്ങളന്ന് കുറെ സംസാരിച്ചു.എന്റെ സിനിമയുടെ നിര്‍മാതാവാനുള്ള കാരണം പിന്നീട് വിന്ധ്യന്‍ എന്നോട് പറയുകയുണ്ടായി. ഞങ്ങളുടെ ആ സംഭാഷണത്തിനൊക്കെ ശേഷം കുറെ കഴിഞ്ഞപ്പോള്‍ ഒരു ദിവസം വിന്ധ്യന്‍ ടി വി കാണുകയാണ്. സൂര്യ ടിവിയില്‍ എന്റെ സിനിമ അകലെ പ്രദര്‍ശിപ്പിക്കുന്നു. എന്റെ സിനിമ ഒന്ന് കണ്ടുനോക്കാം എന്ന് കരുതി അദ്ദേഹം അകലെ കണ്ടു. വിന്ധ്യന്‍ അമ്മയോട് വല്ലാത്ത അടുപ്പം സൂക്ഷിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു. അകലെ കണ്ടപ്പോള്‍ അദ്ദേഹം അമ്മയെ ഓര്‍ത്ത് കുറെ കരഞ്ഞു. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ വിന്ധ്യനെ അമ്മയാണ് വളര്‍ത്തി പ്രാപ്തനാക്കുന്നത്. എന്റെ സിനിമ അതുവരെ വിന്ധ്യന്‍ കണ്ടിട്ടില്ലായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു. “നീ ഇങ്ങനത്തെ ഒരുത്തനാണെന്ന് എനിക്കറിയില്ലായിരുന്നു. ആളുകള്‍ പറഞ്ഞ് കേട്ട് നീ ജാഡ സിനിമയുടെ ആളാണെന്നാണ് കരുതിയത്. എടാ, എനിക്ക് നിന്നെ ഉടനെ കാണണം നമുക്ക് എന്തെങ്കിലും ഉടനെ ചെയ്യണം.” അതായിരുന്നു തുടക്കം. അപ്പോള്‍ ഞാന്‍ വിന്ധ്യനോട് ഒരേ കടലിനെ കുറിച്ച് പറഞ്ഞു. വിന്ധ്യന്‍ അത് ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടിയോടൊക്കെ വളരെ അടുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം. വിന്ധ്യന്‍ തന്നെ മമ്മൂട്ടിയോടും മറ്റും സംസാരിക്കുന്നതില്‍ മുന്‍കൈയെടുത്തു.

· ഒരേകടല്‍ മനുഷ്യ ബന്ധങ്ങളിലെ മുന്‍വിധിയോടുകൂടി നിര്‍വചിക്കാനാവാത്ത മാനസിക വ്യാപാരങ്ങളെ കുറിച്ചാണ് പറയുന്നത്. ഹിതവും അവിഹിതവും ശരിയും തെറ്റും എന്താണെന്നുള്ള മുന്‍വിധി മുന്നില്‍ വെക്കാതെ മനുഷ്യ ബന്ധങ്ങളെ നോക്കി കാണുകയാണ്.

ഒരേ കടലിന്റെ ചിത്രീകരണത്തിന് മുമ്പ് നടന്ന ഡിസ്‌കഷന്‍ സമയത്ത് മമ്മൂട്ടി ഒരാശങ്ക പങ്കുവെച്ചു. ഈ കഥാപാത്രം നെഗറ്റീവല്ലേ എന്ന്. ഡിസ്‌കഷന്‍ സമയത്ത് അദ്ദഹത്തില്‍ നിന്ന് ആ ചോദ്യം പലപ്പോഴും ഉയര്‍ന്നു. അതിനെ ന്യായീകരിച്ച് ബോധ്യപ്പെടുത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്. അത് താങ്കള്‍ സൂചിപ്പിച്ചത് പോലെ കമേഴ്‌സ്യല്‍ സിനിമ ഒരു താരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന അവബോധമാണ്. കമേഴ്‌സ്യല്‍ സിനിമയില്‍ മാത്രമേ 'ധീരോദാത്തനും അതിപ്രതാപഗുണവാനു'മായ നായകനും എല്ലാ ദുഷ്ടതകളുടെയും വിളനിലമായ പ്രതിനായകനും ഉള്ളു. ജീവിതത്തില്‍ അതില്ല. 
ഒരേ കടലിലെ കഥ പറയുമ്പോള്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭര്‍ത്താവായി വരുന്ന നരേന്‍, മീരയെ ദേഹോപദ്രവം ചെയ്യുന്ന, തികഞ്ഞ മദ്യപാനിയും ഒക്കെ ആയിരുന്നു എങ്കില്‍ മമ്മൂട്ടിയുടെ കഥാപാത്രവും മീരയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ സാധുത വന്നേനെ. ലളിതവത്കരിച്ചു കാണുന്നവര്‍ക്ക് ആശ്വാസവുമായേനെ. പക്ഷെ അയാള്‍ അങ്ങനെയല്ല. ഒരു സാധാരണ ഭര്‍ത്താവാണ്. അത് സിനിമയിലേക്ക് വരുമ്പോള്‍ കറുപ്പും വെളുപ്പും കള്ളിയിലാക്കി ജീവിത സംഘര്‍ഷങ്ങളെ അതിലളിതവത്കരിക്കലല്ല വേണ്ടത്. ജീവിതത്തെ ഒരു സിനിമാക്കാരനും ഒരു വരയിട്ട് അതിലൂടെ വരച്ച് പൂരിപ്പിക്കാന്‍ പറ്റില്ലല്ലോ. ജീവിതം സംഘര്‍ഷഭരിതം തന്നെയാണ്. ലളിതവ്യാഖ്യാനങ്ങള്‍ക്ക് അപ്പുറവുമാണ്. അതിനെ സത്യസന്ധതയോടെ വരക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഒരു നല്ല സിനിമ കണ്ട് കഴിയുമ്പോള്‍ ഒരു മനുഷ്യനെ കുറച്ചുകൂടി സഹഭാവത്തില്‍ കാണാന്‍ സാധിക്കണം. കലാകാരന്‍ ജഡ്ജി ആവേണ്ട. വിധികള്‍ കല്‍പ്പിക്കേണ്ട. കാരുണ്യത്തോടെയും, വിനയത്തോടെയും സഹഭാവത്തോടെയും മറ്റുളളവനെ നോക്കി കണ്ടാല്‍ മതി.

ഒരേകടല്‍. മനുഷ്യന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ സമീപ്പിക്കുക തന്നെയായിരുന്നു. സാധാരണ സിനിമകളില്‍ ശരിയും തെറ്റും നല്ലയാളും ചീത്തയാളും പാപത്തിന്റെ ബിംബവും പുണ്യത്തിന്റെ ബംബവും ഒക്കെയുണ്ടാവും. അതിന്റെ വിധികള്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന് മനസിലാക്കാനും സാധിക്കും. ഇങ്ങനെയുള്ള മുന്‍ വിധികളൊന്നും കൂടാതെയാണ് നോവല്‍ മുന്നോട്ടുപോവുന്നത്. സിനിമയും മറിച്ചല്ല. നമ്മള്‍ കരുതുന്ന അല്ലെങ്കില്‍ കരുതാന്‍ നിര്‍ബന്ധിതമാവുന്ന ശരി തന്നെയാണോ യഥാര്‍ത്ഥ ശരി? പല സിനിമകളിലും നായകന്‍ അല്ലെങ്കില്‍ നായിക സര്‍വ്വഗുണ സമ്പന്നരാണ്. ആ ഒരു ഭാവം മാത്രമേ അവരുടെ ഉള്ളില്‍ ഉള്ളു എന്ന് പറയാന്‍ സാധിക്കുമോ? ഏത് മനുഷ്യന്റെ ഉള്ളിലും നായകനും വില്ലനുമുണ്ട്. അത്തരത്തില്‍ മനുഷ്യജീവിതത്തെ നന്‍മ-തിന്‍മകളുടെ സങ്കലനമായി നോക്കി കാണാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

· അഗ്നിസാക്ഷി മാറ്റി വെച്ചാല്‍, കല്ലുകൊണ്ടൊരു പെണ്ണിനെ വിലയിരുത്തലിന് വേണ്ടി എടുക്കുന്നില്ല. ബാക്കിയുള്ള ശ്യാമപ്രസാദിന്റെ സിനിമകള്‍. അവയില്‍ സ്വീകരിച്ചിട്ടുള്ള ചിത്രീകരണ രീതി. പശ്ചാത്തലങ്ങള്‍. കളര്‍പാറ്റേണുകള്‍. മൊത്തം സിനിമയുടെ ട്രീറ്റ്‌മെന്റ്. പരമ്പരാഗത മലയാള സിനിമാധാരയില്‍ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ സിനിമകളുടെ ആഖ്യാന രീതിയുമായി ചേര്‍ന്ന് നില്‍ക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. മലയാളത്തിലാണ് കഥ പറയുന്നത് എങ്കിലും അവ ഏത് ഭാഷയിലും കൈകാര്യം ചെയ്യാവുന്ന, ഏത് നാട്ടിലും സംഭവിക്കാവുന്ന കഥയാണ്. ഇത്തരത്തിലുള്ള കഥകള്‍ തെരഞ്ഞെടുക്കുന്നത് പാശ്ചാത്യ ശൈലിയിലുള്ള ട്രീറ്റ്‌മെന്റിന് ഉതകുന്നത് കൊണ്ടാണോ? എന്നാല്‍, അഗ്നിസാക്ഷിയിലാവട്ടെ പരമ്പരാഗത ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലങ്ങളും മലയാളിത്തവും കാണാന്‍ സാധിക്കുന്നു. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുക?

പാശ്ചാത്യകല നാടകമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഡ്രാമാ സ്‌കൂള്‍ മുതല്‍ ഞാന്‍ പഠിച്ച നാടകങ്ങളും അതിന്റെ അഭിനയ ശൈലിയും സംവിധാനങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ പാശ്ചാത്യം തന്നെയായിരുന്നു. എനിക്ക് തോന്നുന്നത് മോഡേണ്‍ ആര്‍ട്ടിന്റെ ഒരു വികാസം തന്നെ പാശ്ചാത്യ കലാ ചിന്തയില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണ്. തീര്‍ച്ചയായും പാശ്ചാത്യ ഫിലിം മേക്കിംഗ് ശൈലികള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ബര്‍ഗ്മാന്‍ തൊട്ട് ഇങ്ങോട്ടുള്ള യൂറോപ്യന്‍ ഫിലിംമേക്കേഴ്‌സ് എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ അവതരണങ്ങള്‍ എന്റെ കാഴ്ചപ്പാടില്‍ വ്യക്തത ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ, അതെല്ലാം പ്രമേയത്തിന് അനുബന്ധമായി മാത്രമേ നമുക്ക് ചിന്തിക്കാന്‍ പറ്റുകയുള്ളു. അഗ്നിസാക്ഷി എന്നുള്ളത് തികച്ചും ഭാരതീയമായിട്ടുള്ളൊരു ജീവിതരീതി, സംസ്‌കാരം ഇവയെയൊക്കെ ബന്ധപ്പെടുത്തിയുള്ളൊരു കഥയാണ്. അതിനകത്ത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഘടകങ്ങള്‍ എല്ലാം ഭാരതീയമായേ പറ്റു. അല്ലെങ്കില്‍ കേരളീയമായേ പറ്റു. അതുകൊണ്ടാണ് എന്റെ മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി അതിന് അത്തരത്തിലുള്ള കാഴ്ചാചാരുതയാണുള്ളതെന്ന് തോന്നിയിട്ടുണ്ടാവുക. മറ്റൊരു കാര്യം, ഒരു പരിധിവരെ കലാപരമായി ഞാന്‍ ഇന്ന് പുലര്‍ത്തുന്ന നിഷ്ഠ അഗ്നിസാക്ഷിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. പാട്ടുകളുടെ അമിത ഉപയോഗം അഗ്നിസാക്ഷിയിലെ പോരായ്മയായി എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന്റെ ഉച്ഛസ്ഥായിയിലുള്ള അവസ്ഥ, ഇന്നായിരുന്നു എങ്കില്‍ ഉണ്ടാവുമായിരുന്നില്ല. അഗ്നിസാക്ഷിയില്‍ കാലങ്ങളെ ചേര്‍ത്ത് കെട്ടുന്നതില്‍ അന്നത്തെ എഡിറ്റിംഗ് പരിമിതികള്‍ സ്വാധീനിച്ചിരുന്നു. ഡിജിറ്റല്‍ എഡിറ്റിംഗിന്റെ ഈ കാലത്തായിരുന്നുവെങ്കില്‍ ആ പരിമിതിയെ മറികടക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു. അതൊക്കെ കൊണ്ടുകൂടിയാവാം ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലങ്ങളെ അഗ്നിസാക്ഷി പിന്തുടര്‍ന്നു എന്ന തോന്നലുണ്ടാക്കുന്നത്. പിന്നെ, കേരളീയത എന്നത് സിനിമ എന്ന കലാരൂപത്തിന്റെ പ്രധാനപ്പെട്ട ഒരളവുകോലാണ് എന്ന് എനിക്ക് തോന്നുന്നില്ല. അതെന്നെ അലട്ടുന്ന ഒരു വിഷയമേ അല്ല. വള്ളുവനാടന്‍ കേരളീയതയെ മാറ്റി നിര്‍ത്താനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. എനിക്ക് വേണ്ട, ആ വരിക്കാശ്ശേരി മന.

· പാശ്ചാത്യ ഫിലിം മേക്കിംഗ് ശൈലിയെ സ്വാധീനിച്ചാണ് താങ്കളുടെ സിനിമകള്‍ എന്നുതന്നെയാണ് പറഞ്ഞുവെക്കുന്നത്. അപ്പോള്‍ ആരെയാണ് താങ്കള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത്, ശ്രമിക്കുന്നത്? കേരളീയതയെ പൂര്‍ണമായും മാറ്റി നിര്‍ത്തി മുന്നോട്ടുപോവാനുള്ള അന്വേഷണമാണോ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?


ഇന്നിന്റെ കേരളീയത, പാശ്ചാത്യ (ആഗോള)ജീവിതവുമായി ചേര്‍ന്ന് കിടക്കുന്നത് തന്നെയാണ്. അതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന്റെ സാമൂഹികമായ, രാഷ്ട്രീയ വശങ്ങള്‍ പ്രകടമായും ഉപരിപ്ലവമായും ചിത്രീകരിക്കുന്നില്ല എന്നുവെച്ച് 'കേരളീയത' ഇല്ല എന്ന് അപ്പാടെ ആരോപിക്കാനാവുമോ? സിനിമാ സംവിധാനത്തിന്റെ കലാപരമായ ശൈലിയില്‍ എന്നെ സ്വാനീനിക്കുന്നത് പാശ്ചാത്യ രീതി തന്നെയാണ്. എനിക്കേറ്റവും പ്രിയപ്പെട്ട, അറിയാതെ ഞാന്‍ പിന്തുടരുന്ന സംവിധായകന്‍ കിസ്ലോവിസ്‌കി ആണ്. അദ്ദേഹത്തിന്റെ റിയലിസ്റ്റിക്കും അതേ സമയം കാവ്യാത്മകമായ, ധ്വന്യാത്മകമായ ശൈലി എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ത്രീകളേഴ്‌സ് ബ്ലു, ഡബിള്‍ ലൈഫ് ഓഫ് വെറോണിക്ക്, ഡെക്‌ലോഗ് സീരീസ് ഒക്കെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആ സിനിമകളുടെ സ്റ്റൈല്‍ എന്നെ ഭയങ്കരമായി ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ സാംസ്‌കാരിക ബോധം കേരളത്തിന്റെ പരിസരത്ത് നിന്നും ഉള്‍ക്കൊള്ളേണ്ടവയെ സ്വാംശീകരിച്ച് ലോകത്തിന്റെ പൊതു സാംസ്‌കാരിക ധാരയോട് ചേര്‍ന്ന് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്.

· പാശ്ചാത്യ സിനിമകളും രീതികളുമാണ് താങ്കളുടെ സിനിമാ സങ്കല്‍പ്പങ്ങളെ പ്രചോദിപ്പിക്കുന്നത് എന്ന് പറഞ്ഞു. പാശ്ചാത്യ സിനിമകള്‍ വൈവിധ്യമുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അധിനിവേശം, സ്ത്രീ, പരിസ്ഥിതി, ദാരിദ്ര്യം തുടങ്ങി പല കാര്യങ്ങളും പാശ്ചാത്യ സംവിധായകര്‍ തങ്ങളുടെ സിനിമയില്‍ വിഷയമാക്കുന്നു. പക്ഷെ, താങ്കള്‍ തെരഞ്ഞെടുക്കുന്നത് കഥകളോ, നോവലുകളോ, നാടകങ്ങളോ ഒക്കെയാണ്. നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന വിഷയങ്ങളെ കൂടി താങ്കളുടെ സിനിമകളില്‍ ഉള്‍ചേര്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?

എന്റെ സൃഷ്ടികളില്‍ വൈവിധ്യം ഇല്ല എന്ന് താങ്കള്‍ പറയുമോ? അഗ്നിസാക്ഷിയും, ഒരേകടലും, ഋതുവും, ഇംഗ്ലീഷുമൊക്കെ പൂര്‍ണമായും രാഷ്ട്രീയ ശൂന്യമാണെന്ന് താങ്കള്‍ പറയുമോ? ജാതിയേയും മതവൈരത്തേയും ഗ്ലോബലൈസേഷനെയും പരിസരമലിനീകരണത്തേയും കുറിച്ച് തുറന്നു പറയുന്നതിനെ മാത്രമാണോ താങ്കള്‍ സാമൂഹിക വിഷയമായി കാണുന്നത്? മറുവശത്ത്, ഇതിനെയൊക്കെ ഒരു മുദ്രാവാക്യം പോലെ ചുമലിലേറ്റിയ എഴുപതുകളിലേയും എണ്‍പതുകളിലേയും ഒക്കെ പല സിനിമകളെയും ഇന്നാരും ഓര്‍ക്കുന്നത് പോലുമില്ല. കാരണം വെറും കാലികമായ പ്രാധാന്യവും, ഉപരിപ്ലവമായ വിശകലന രീതിയും അടഞ്ഞ ചിന്താഗതികളുമാണ് അവയെ എളുപ്പത്തില്‍ മറികടക്കപ്പെടേണ്ടതാക്കിയത്. പക്ഷെ, ഫെസ്റ്റിവലുകളിലും ചര്‍ച്ചാവേദികളിലും ഈ 'പൊളിറ്റിക്കല്‍ കറന്‍സി' വലിയ കൈയ്യടി നേടാന്‍ സഹായിക്കും പ്രത്യേകിച്ചും കേരളത്തില്‍.
സിനിമ എന്നത് എന്നെ സംബന്ധിച്ചടത്തോളം ഒരു ചുവരെഴുത്തല്ല. അത് കലാപരമായ ഒരു മീഡിയയാണ്. മറ്റൊരു മാധ്യമത്തിലൂടെയും പറയാന്‍ സാധിക്കാത്ത മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളുടെ വേദികയായിട്ടാണ് ഞാന്‍ സിനിമയെ ഇഷ്ടപ്പെടുന്നതും ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതും. മനുഷ്യന്റെ ആന്തരീകാവസ്ഥയെ കുറിച്ച പറയുമ്പോള്‍ തീര്‍ച്ചയായും അയാളുടെ/അവളുടെ ബാഹ്യമായ ജീവിതാവസ്ഥകളെയും കാണേണ്ടിവരും. അവരുടെ കുടുംബത്തിന്റെ, അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ അവസ്ഥയും അതിന്റെ ഭാഗമായി മാറും. എന്നാലും കാമ്പ് എന്ന് പറയുന്നത് മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളുടെ പ്രകാശനം തന്നെയായിരിക്കും. അതൊരു തെരഞ്ഞെടുപ്പാണ്. ഒരു കലാകാരന് അത്തരത്തില്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ട്. എന്തുകൊണ്ട് നിങ്ങള്‍ പരിസര മലിനീകരണത്തെ കുറിച്ചൊരു സനിമയെടുക്കുന്നില്ല എന്ന് ചോദിച്ചാല്‍ അതിനെ കുറിച്ചൊരു കഥാ ചിത്രമെടുക്കാന്‍ എനിക്ക് തോന്നുന്നില്ല എന്ന് മാത്രമാണ് എന്റെ മറുപടി. ഒരു പക്ഷെ, ഞാനതിനെ കുറിച്ച് ഒരു പരസ്യ ചിത്രമോ, ഡോക്യുമെന്റരിയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ അതിനെതിരെയുള്ള ഒരു സമരത്തില്‍ അണിചേര്‍ന്നേക്കാം. പക്ഷെ, ഒരു കഥാ ചിത്രമായി അതിനെ സന്നിവേശിപ്പിക്കണമെങ്കില്‍, ഈ സാമൂഹിക വിഷയ പ്രസക്തി മാത്രം പോര. വേറെ പലതും വേണം, അതിലും പ്രധാനമായി.

· പക്ഷെ, കല്ലുകൊണ്ടൊരു പെണ്ണില്‍ താങ്കള്‍ അങ്ങനെയൊരു രാഷ്ട്രീയം പറയുന്നുണ്ട്.
അത് അതിന്റെ പരിമിതിയായിരുന്നു. ആ സിനിമയുടെ സാമൂഹിക-വിമര്‍ശന-നിരീക്ഷണങ്ങള്‍ ഒക്കെ വളരെ ഉപരിപ്ലവമായിരുന്നു. അത്തരത്തില്‍ പറഞ്ഞതായിരുന്നു എന്റെ കണ്ണില്‍ ആ സിനിമയുടെ പോരായ്മ.
· ശില്‍പ്പഭദ്രതയ്ക്ക് വേണ്ടി താങ്കള്‍ വിഷയങ്ങളെ കൈയൊഴിയുകയാണോ?

ഒരിക്കലുമല്ല. ഞാന്‍ എന്നെ വേട്ടയാടുന്ന കഥകളാണ് എടുക്കുന്നത്. എന്റെ മനസില്‍ നീറ്റല്‍ പടര്‍ത്തുന്നവ. ആ നീറ്റല്‍ എന്റെ മാധ്യമത്തില്‍ കൂടി ഏറ്റവും സംവേദനക്ഷമതയോടെ മറ്റുള്ളവര്‍ക്ക് പകരാനാണ് ഞാന്‍ ശ്രമിക്കുന്നത്. സാമൂഹ്യപരമായ പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് മനുഷ്യന്റെ ആന്തരികമായ സംഘര്‍ഷങ്ങള്‍.

നിരൂപകരുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടിയാവും ന്യൂജനറേഷന്‍ എന്ന ലേബല്‍. ആര്‍ട്ട് സിനിമ, കമേഴ്‌സ്യല്‍ സിനിമ എന്നൊക്കെ വേര്‍തിരിച്ചത് പോലെ ന്യൂജനറേഷന്‍ സിനിമ എന്നൊരു വകതിരിവുണ്ടാക്കിയാല്‍ സിനിമ നിരൂപണം എഴുതാന്‍ എളുപ്പമുണ്ടല്ലൊ. പിന്നെ, ഈ ലേബലിനെ ഉപയോഗിക്കുന്ന ഭാവനാ രഹിതരായ കുറെ സംവിധായകരുമുണ്ട്. ബര്‍മുഡയും ധരിച്ച്, കുറെ ഇംഗ്ലീഷും തെറിവിളിയും പുതിയ ലൈഫ് സ്റ്റൈലിന്റെ ചില ബിംബങ്ങളും കാണിച്ചാല്‍ എന്തോ ആയി എന്ന് തെറ്റിദ്ധരിക്കുന്ന, അത് മഹത്താണെന്ന് വിശ്വസിക്കുന്ന കുറെ ആള്‍ക്കാര്‍. ന്യൂജനറേഷന്‍ എന്ന ലേബല്‍ കുറെ കള്ളനാണയങ്ങള്‍ക്ക് ജന്‍മം നല്‍കുക മാത്രമേ ചെയ്തിട്ടുള്ളു. പണ്ട് ആര്‍ട്ട് സിനിമ പ്രസ്ഥാനത്തിനും ഇതേ തരത്തിലുള്ള അപകടം പറ്റിയിട്ടുണ്ട്. അതിന് കുറെ ഫോര്‍മുലകള്‍ ഉണ്ടാക്കി. സ്ലോ ആയിരിക്കണം, ലങ്തി ഷോട്ടുകള്‍ ഉണ്ടായിരിക്കണം. ബാഹ്യമായ കുറെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കഴിവതും ചര്‍ച്ച ചെയ്യണം. എന്നാലേ ഗൗരവമുള്ള സിനിമയാവൂ, നിരൂപകരുടെ ശ്രദ്ധ വേണ്ടത്ര പിടിച്ചുപറ്റു എന്നുള്ള ധാരണ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി വാര്‍പ്പ് മാതൃകയിലുള്ള കുറെ കപട സിനിമകള്‍ ആര്‍ട്ട് സിനിമ എന്ന പേരിലുണ്ടായി. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ നല്ല സിനിമയുടെ ഗതിയെ നശിപ്പിച്ചത് ഇത്തരത്തിലുള്ള കപടസിനിമകളാണെന്നാണ് എന്റെ അഭിപ്രായം. അതുപോലെ ഇന്ന് ന്യൂജനറേഷനും ഒരു ഫോര്‍മുല ഒരുക്കിയിരിക്കുന്നു. അപ്പോള്‍ സ്വന്തമായി ഒന്നും കൊണ്ടുവരേണ്ടതില്ല. ഈ ഫോര്‍മുലയെ പിന്തുടര്‍ന്നാല്‍ മതി.

ആന്തരീകമായ സംഘര്‍ഷങ്ങളെ കൂടുതല്‍ ആഴത്തില്‍ നോക്കി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു കഥാകൃത്ത് എങ്ങനെയാണോ തന്റെ കൃതിയില്‍ ജീവിതത്തെ കൈകാര്യം ചെയ്യുന്നത് അതുപോലെയാണ് എനിക്ക് സിനിമ. എനിക്ക് ഉദാഹരിക്കാന്‍ തോന്നുന്നത് പ്രസിദ്ധ കഥാകൃത്ത് സി വി ശ്രീരാമനെയാണ്. അദ്ദേഹം വളരെ ആക്ടീവായ സിപിഐ എം പ്രവര്‍ത്തകനായിരുന്നു, അംഗമായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ കഥകളില്‍ ഒരിക്കല്‍ പോലും പ്രകടമായ രീതിയില്‍ രാശ്ട്രീയ ആദര്‍ശമോ, രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളോ ഇല്ല. പക്ഷെ, ആ കഥകള്‍ക്കുള്ളില്‍ സാന്ദ്രമായ മനുഷ്യത്വത്തിന്റെ ബോധമുണ്ട്. അതാമ് ഒരു സാഹിത്യകാരനും കലാകാരനും ചെയ്യേണ്ടത് എന്നാണ് എന്‍രെ പക്ഷം. മറ്റുള്ളവയൊക്കെ ചെയ്യാന്‍ വേറെ ആള്‍ക്കാരുണ്ട്. അതിനായി വേറെ മാധ്യമങ്ങളുമുണ്ട്. ജോലിയാണെന്ന് ഞാന്‍ കരുതുന്നില്ല.

· ന്യൂജനറേഷന്‍ എന്നുള്ള പദത്തെ ഉപയോഗിച്ചുകൊണ്ടാണ് താങ്കള്‍ ഋതുവിലേക്ക് പോവുന്നത്. ഐ ടി പ്രഫഷണലുകളായ പുതിയ തലമുറയുടെ ജീവിതത്തിലൂടെയാണ് ആ സിനിമ സഞ്ചരിക്കുന്നത്. ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താനായിരുന്നോ അത്?

യോജിക്കുന്നില്ല. ന്യൂജനറേഷന്‍ എന്നൊരു പദം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. അത് നിരൂപകരും പത്രപ്രവര്‍ത്തകരും ഉപയോഗിക്കുന്ന ഒരു വാക്കാണ്. ആ സിനിമയില്‍ അച്ഛനുണ്ട്, അമ്മയുമ്ട്, സഹോദരനുണ്ട്. അവരൊന്നും ന്യൂ ജനറേഷനല്ല. അവര്‍ക്കൊക്കെ ആ സിനിമയില്‍ വലിയ പ്രധാന്യമുണ്ട്. ഈ ലോകം എല്ലാവര്‍ക്കും കൂടിയുള്ളതല്ലെ. ന്യൂജനറേഷന്‍ എന്നൊരു വിഭാഗത്തിനുവേണ്ടി സിനിമയെടുക്കണം എന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിട്ടില്ല. അതിനകത്തെ കേന്ദ്രകഥാപാത്രങ്ങള്‍ ഐ ടി ലോകത്ത് പ്രവര്‍ത്തിക്കുന്നവരായത് കൊണ്ട് അവരുടെ കഥപറയുന്നതിനുള്ള ഒരു ശൈലിയും ടോണുമൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ന്യൂജനറേഷനാണോ, അല്ലയോ എന്നത് അന്നും ഇന്നും എന്നെ അലട്ടുന്നേയില്ല.

· താങ്കളുടെ സിനിമകളില്‍ പൂര്‍വ്വ രചിതമായ ഒരു കഥയുടെ പിന്‍ബലമില്ലാതെ ചെയ്യുന്നൊരു സിനിമ കൂടിയാണ് ഋതു. എങ്ങനെയായിരുന്നു അതിന്റെ കഥാതന്തുവിലേക്ക് എത്തുന്നത്?

ജോഷ്വാ ന്യൂട്ടണ്‍ എന്ന സുഹൃത്തുമായുള്ള ചര്‍ച്ചകളിലൂടെയാണ് ആ സിനിമയുടെ കഥയും തിരക്കഥയും ഉണ്ടാവുന്നത്. ജോഷ്വാ ഒരു തിരക്കഥ എഴുതി. പിന്നീട് പല പ്രാവശ്യമായി നടന്ന ചര്‍ച്ചകളിലൂടെ അത് മൂര്‍ത്തമാക്കി.

· ഋതു പറയുന്നത് രാഷ്ട്രീയമാണല്ലൊ? ആഗോളവത്കരണകാലത്ത് സമൂഹത്തിലെ മാറുന്ന പൊതുബോധം. മൂല്യങ്ങള്‍ തുടങ്ങിയവയൊക്കെ അതിലൂടെ പരാമര്‍ശിക്കപ്പെടുന്നില്ലേ?

ഉണ്ട്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഞാനും താമസിക്കുന്നത്. അവരുടെ ജീവിതരീതി എനിക്ക് പുതുമയുള്ളതാണ്. അവരുടെ വരവും പോക്കും ചങ്ങാത്തങ്ങളും ഉല്ലാസവേളകളുമൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു നാടിന്റെ മാറുന്ന സാമ്പത്തികാവസ്ഥ. അത്തരത്തിലുള്ള സമൂഹത്തില്‍ അധിവസിക്കുന്ന വ്യക്തികള്‍ക്കിടയിലെ വ്യത്യസ്തമായ മൂല്യബോധം. ബന്ധങ്ങള്‍ക്കകത്ത് ഉണ്ടാവുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും. ഇതില്‍ രാഷ്ട്രീയവുമുണ്ടെന്ന് പറയാം. പക്ഷെ, അത് പച്ചക്ക് പറയുകയല്ല. മനുഷ്യന്റെ ആന്തരിക സംഘര്‍ഷങ്ങളെ കുറിച്ചാണ് അതിലും ഊന്നല്‍ കൊടുത്തിട്ടുള്ളത്. മധ്യവര്‍ഗത്തിനും മുകളിലുള്ള സാമ്പത്തിക തലത്തില്‍ ജീവിക്കുന്ന ഒരേ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് പേരുടെ മനസുകളുടെ വേറിട്ട സഞ്ചാരം. ആ പ്രോജക്ട് ജോഷ്വാ എഴുതുന്നത് വേണ്ടത്ര റിസര്‍ച്ചുകള്‍ നടത്തിയതിന്റെ ഭാഗമായാണ്. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമൊക്കെ അതിനായി പോയിട്ടുണ്ട്. ആളുകളുമായി സംസാരിച്ചിട്ടുണ്ട്.

· ഋതുവില്‍ പുതുമുഖങ്ങളായിരുന്നു. ആ മാറ്റം?

അറിയപ്പെടുന്ന താരങ്ങളെയൊന്നും വേണ്ട എന്ന് ബോധപൂര്‍വ്വം തീരുമാനിച്ചതായിരുന്നു. കാരണം പുതിയ ലോകത്തെയും പുതിയ ആളുകളെയുമാണ് അവതരിപ്പിക്കുന്നത്. താരങ്ങളെ കൊണ്ടുവരുമ്പോള്‍ ആവര്‍ക്ക് വേണ്ടി സ്വീകരിക്കേണ്ടി വരുന്ന ചില സമരസപ്പെടലുകള്‍ ഉണ്ട്. പുതിയ മുഖങ്ങള്‍ വരുമ്പോള്‍ അതിന്റെ ആവശ്യമില്ല. മാത്രമല്ല, അത് വേറിട്ടൊരു അനഭവം പ്രദാനം ചെയ്യും. ആ ചിന്തയില്‍ നിന്നാണ് പുതിയ ആള്‍ക്കാരിലേക്ക് പോയത്. 

· ഋതുവില്‍ താങ്കള്‍ കൈക്കൊണ്ട പുതുമ, വേറിട്ട് നടത്തം ഇതിനെ പിന്‍പറ്റിയാവുമോ, ഇന്നത്തെ ന്യൂജനറേഷന്‍ വന്നിട്ടുണ്ടാവുക?

ഞാന്‍ പറഞ്ഞില്ലേ, ന്യൂജനറേഷന്‍ എന്ന ലേബലില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. തര്‍ക്കത്തിന് വേണ്ടി അങ്ങനെയൊരു ലേബലുണ്ടെന്ന് സമ്മതിച്ചാല്‍ ആ ഗണത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഓരോ ഫിലിംമേക്കേഴ്‌സും ഓരോ ടൈപ്പ് ഓഫ് ഫിലിംസ് ആണ് ഉണ്ടാക്കുന്നത്. ആഷിക് അബുവിന്റെ സിനിമയുടെ സ്വഭാവമല്ല അന്‍വര്‍ റഷീദിന്റേത്. സമീര്‍ താഹിര്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാണ്.

· പിന്നെ എന്തിനാണ് ഈ ലേബല്‍? ബീപ് ബീപ് ശബ്ദമില്ലാതെ തെറിവിളിക്കുവാനാണോ? അതോ അരാഷ്ട്രീയതയുടെ സ്വാതന്ത്ര പ്രഖ്യാപനത്തിന് വേണ്ടിയുള്ളതാണോ?

അതൊന്നുമായി എനിക്ക് തോന്നിയിട്ടില്ല. നിരൂപകരുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടിയാവും ഈ ലേബല്‍. ആര്‍ട്ട് സിനിമ, കമേഴ്‌സ്യല്‍ സിനിമ എന്നൊക്കെ വേര്‍തിരിച്ചത് പോലെ ന്യൂജനറേഷന്‍ സിനിമ എന്നൊരു വകതിരിവുണ്ടാക്കിയാല്‍ സിനിമ നിരൂപണം എഴുതാന്‍ എളുപ്പമുണ്ടല്ലൊ. പിന്നെ, ഈ ലേബലിനെ ഉപയോഗിക്കുന്ന ഭാവനാ രഹിതരായ കുറെ സംവിധായകരുമുണ്ട്. ബര്‍മുഡയും ധരിച്ച്, കുറെ ഇംഗ്ലീഷും തെറിവിളിയും പുതിയ ലൈഫ് സ്റ്റൈലിന്റെ ചില ബിംബങ്ങളും കാണിച്ചാല്‍ എന്തോ ആയി എന്ന് തെറ്റിദ്ധരിക്കുന്ന, അത് മഹത്താണെന്ന് വിശ്വസിക്കുന്ന കുറെ ആള്‍ക്കാര്‍. ന്യൂജനറേഷന്‍ എന്ന ലേബല്‍ കുറെ കള്ളനാണയങ്ങള്‍ക്ക് ജന്‍മം നല്‍കുക മാത്രമേ ചെയ്തിട്ടുള്ളു. പണ്ട് ആര്‍ട്ട് സിനിമ പ്രസ്ഥാനത്തിനും ഇതേ തരത്തിലുള്ള അപകടം പറ്റിയിട്ടുണ്ട്. അതിന് കുറെ ഫോര്‍മുലകള്‍ ഉണ്ടാക്കി. സ്ലോ ആയിരിക്കണം, ലങ്തി ഷോട്ടുകള്‍ ഉണ്ടായിരിക്കണം. ബാഹ്യമായ കുറെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കഴിവതും ചര്‍ച്ച ചെയ്യണം. എന്നാലേ ഗൗരവമുള്ള സിനിമയാവൂ, നിരൂപകരുടെ ശ്രദ്ധ വേണ്ടത്ര പിടിച്ചുപറ്റു എന്നുള്ള ധാരണ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി വാര്‍പ്പ് മാതൃകയിലുള്ള കുറെ കപട സിനിമകള്‍ ആര്‍ട്ട് സിനിമ എന്ന പേരിലുണ്ടായി. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ നല്ല സിനിമയുടെ ഗതിയെ നശിപ്പിച്ചത് ഇത്തരത്തിലുള്ള കപടസിനിമകളാണെന്നാണ് എന്റെ അഭിപ്രായം. അതുപോലെ ഇന്ന് ന്യൂജനറേഷനും ഒരു ഫോര്‍മുല ഒരുക്കിയിരിക്കുന്നു. അപ്പോള്‍ സ്വന്തമായി ഒന്നും കൊണ്ടുവരേണ്ടതില്ല. ഈ ഫോര്‍മുലയെ പിന്തുടര്‍ന്നാല്‍ മതി.

· ഇലക്ട്ര. നയന്‍താര, പ്രകാശ് രാജ്, മനീഷ കൊയ്‌രാള തുടങ്ങിയവര്‍ അഭിനയിച്ച സിനിമ. അവിടെ താങ്കള്‍ സ്വീകരിച്ചത് ഒരു ഗ്രീക്ക് മിത്തിനെയാണ്. ഇല്ക്ട്രയെ താങ്കള്‍ ആവിഷ്‌കരിച്ചപ്പോള്‍ എന്താണ് തോന്നിയത്?

സോഫോക്ലിസ് മുതല്‍ നിരവധി തലമുറകളിലെ സാഹിത്യകാരന്‍മാരെ ആവേശം കൊള്ളിച്ച ഗ്രീക്ക് മിത്തില്‍ നിന്നുള്ള ആവിഷ്‌കാരമാണ് ഇലക്ട്ര. പല സിനിമാ, നാടക വ്യാഖ്യാനങ്ങളും അതിനുണ്ടായിട്ടുണ്ട്. ആ തീമിനെ പലരും പല രീതിയിലാണ് സമീപിച്ചത്. ഞാനതിനെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചു നടുകയായിരുന്നു. കേരളത്തിലെ ഒരു പുരാതന കൃസ്ത്യന്‍ കുടുംബത്തിനകത്താണ് ഈ കഥ നടക്കുന്നതെങ്ങനെയാവും എന്നാണ് ഞാന്‍ അന്വേഷിച്ചത്. കിരണ്‍പ്രഭാകര്‍ എന്നൊരെഴുത്തുകാരനും എന്നെ സഹായിച്ചു. വിന്ധ്യനാണ് നിര്‍മിച്ചത്.
ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ നയന്‍താരയ്ക്ക് വലിയ ഇഷ്ടമായി. അവര്‍ അതുമായി സഹകരിക്കാന്‍ തയ്യാറായി. മനീഷ കൊയ്‌രാളയും പ്രകാശ് രാജുമൊക്കെ അതിന്റെ കഥയില്‍ താല്‍പ്പര്യമുള്ളത് കൊണ്ട് സഹകരിച്ചതാണ്.

· മികച്ച കലാകാരന്‍മാരെവരെ ആകര്‍ഷിച്ചൊരു വിഷയം എന്തുകൊണ്ട് റിലീസിംഗ് നടത്താന്‍, ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല?

അനുകരണം പുനഃസൃഷ്ടി, വളരെ ഉപരിപ്ലവമായ തലത്തില്‍ മാത്രമാവുമ്പോള്‍ അത് മിമിക്രി മാത്രമായി മാറുന്നു. ദിലീപിന്റെ ഒരു പരിമിതിയും അതാണെന്ന് വേണമെങ്കില്‍ പറയാം. മിക്ക സിനിമകളിലും ആ ഒരു തലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളു. മനുഷ്യാവസ്ഥയെ വെറുതെ തൊലിപ്പുറത്തുള്ള ഭാവങ്ങളുടെ അനുകരണം എന്നതിനപ്പുറം ആന്തരികമായ വികാര വിക്ഷോഭങ്ങളെയും സംഘര്‍ഷങ്ങളെയും ഉള്‍ക്കൊണ്ട് അതിനെ പ്രതിഫലിക്കാന്‍ സാധിക്കണം. ദിലീപിന് തീര്‍ച്ചയായും അതിന് കഴിയുന്ന പ്രതിഭാവിലാസമുണ്ട്. ഒരു പ്രത്യേക ടൈപ്പ് അഭിനയത്തിന്റെ തടവിലാണ് മിക്കപ്പോഴും എന്ന് മാത്രം.

തീര്‍ത്തും സാമ്പത്തികമായ ചില സാധ്യതകള്‍ കൊണ്ടാണ് അതിന് തടസമുണ്ടായത്. ആ സിനിമയുടെ പേരില്‍ വിന്ധ്യന് കുറെ ബാധ്യതകള്‍ ഉണ്ടായി. കുറച്ച് കഴിഞ്ഞപ്പോള്‍ വിന്ധ്യന്‍ കരള്‍രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ആ ബാധ്യതകള്‍ തീര്‍ക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട്, മൂന്ന് മാസത്തിനുള്ളില്‍ ഇലക്ട്ര റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

· സംവിധായകര്‍ താരങ്ങളെ കൈകാര്യം ചെയ്യുന്നത് പല രീതിയിലാണ്. തിരക്കഥ വായിക്കാന്‍ പോലും നല്‍കാത്ത സംവിധാകരുണ്ട്. എന്നാല്‍, ഷൂട്ടിംഗിന് വളരെ മുന്നേ വിശദമായ സ്‌ക്രിപ്റ്റ് റീഡിംഗും റിഹേഴ്‌സലും നല്‍കി താങ്കളെപ്പോലെ ചിത്രീകരണത്തെ സമീപിക്കുന്നവരുമുണ്ട്. താങ്കളുടെ സിനിമകളില്‍ ഒന്നാംകിട താരങ്ങളെയാണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. അവരെ കൈകാര്യം ചെയ്യല്‍ ദുഷ്‌കരമായിരുന്നോ?

എന്നെ സംബന്ധിച്ച് ചിത്രീകരണത്തിന്റെ സമയത്ത് താരങ്ങളെ താരസ്വത്വത്തില്‍ ഞാന്‍ പരിഗണിക്കാറില്ല. അവിടെ കഥാപാത്രത്തിന്റെ തനിമയുമായി എത്ര ചേര്‍ന്ന് നില്‍ക്കുന്നു എന്നത് മാത്രമാണ് വിഷയം, ലക്ഷ്യം. താരങ്ങള്‍ക്ക് ഒരു സ്‌പെഷ്യല്‍ പരിഗണനയും കൊടുക്കാറില്ല. എത്ര വലിയ, പരിചയ സമ്പന്നനായ നടനായാലും ഓരോ കഥാപാത്രത്തിന്റെ മുന്നിലെത്തുമ്പോഴും അയാള്‍ ഒന്നുമുതല്‍ തുടങ്ങുക തന്നെ വേണം. ഒരു സംവിധായകന്റെ കാഴ്ചപ്പാടിനെയാണ് അയാള്‍ പ്രകാശിപ്പിക്കുന്നത്. അങ്ങനെ മാത്രമേ പോകാന്‍ സാധിക്കുകയുള്ളു.

· അങ്ങനെയെങ്കില്‍ താരങ്ങള്‍, താരങ്ങളുടെ ഡ്രൈവര്‍മാര്‍ അല്ലെങ്കില്‍ കണക്കപ്പിള്ളമാര്‍ തിരക്കഥകള്‍ തിരുത്തിയെഴുതേണ്ട കാര്യമില്ലല്ലോ ?

അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു സിനിമയുടെ യഥാര്‍ത്ഥ ഓഥര്‍ അതിന്റെ സംവിധായകന്‍ തന്നെയാണ് (മറ്റൊരാളാണ് തിരക്കഥ എഴുതിയിരിക്കുന്നതെങ്കില്‍ പോലും) എന്നതാണ് എന്റെ 'സംവിധായക' സങ്കല്‍പ്പം, രീതി. പക്ഷെ, മിക്കവാറും നമ്മുടെ സിനിമകളില്‍ സംവിധായകര്‍ എന്നത് ഒരു സൂപ്പര്‍ കോര്‍ഡിനേറ്ററാണ്. അദ്ദേഹം നല്ല തിരക്കഥ സംഘടിപ്പിച്ചെടുക്കും. നല്ലൊരു ക്യാമറാമാനെ കൊണ്ടുവരും. നല്ല അഭിനേതാക്കളെ സംഘടിപ്പിക്കും. അത്തരത്തിലുള്ള സംഘാടനത്തിലൂടെയാണ് അയാള്‍ സിനിമയെ ഉണ്ടാക്കിയെടുക്കുന്നത്.
താന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തെ കുറിച്ച് സംവിധായകന് തനതായ, വ്യക്തമായ കാഴ്ചപ്പാടില്ല എന്ന സംശയം ജനിക്കുമ്പോഴാണ് പലപ്പോഴും നടന്‍മാര്‍ സ്‌ക്രിപ്റ്റില്‍ 'കൈ' കടത്തുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

· അരികെ എന്ന താങ്കളുടെ സിനിമയും ശ്യാമപ്രസാദ് എന്ന സംവിധായകന് സംതൃപ്തി പകര്‍ന്നു നല്‍കിയോ?

തീര്‍ച്ചയായും. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നുതന്നെയാണ് അരികെ. നിര്‍ഭാഗ്യവശാല്‍ അത് വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. ചിലപ്പോള്‍ പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ച ഒരു ചേരുവ അല്ലായിരിക്കും അത്. പക്ഷെ, അരികെയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. എനിക്ക് സംതൃപ്തി നല്‍കിയ സിനിമ തന്നെയാണ് അരികെ. പക്ഷെ, പൂര്‍ണ തൃപ്തി നല്‍കാത്ത ചില ഘടകങ്ങളും അതിലുണ്ട്. അതുകൊണ്ട് ഒരു പെര്‍ഫെക്ട് സിനിമയാണ് അത് എന്ന് ഞാന്‍ പറയുന്നില്ല. സുനില്‍ ഗംഗോപാധ്യായയുടെ കഥയായിരുന്നു അരികെയുടേത്. തിരക്കഥ ഒരുക്കിയത് ഞാന്‍ തന്നെയാണ്.

· അരികെയില്‍ ദിലീപ് ആണ് നായകന്‍. താങ്കള്‍ അദ്ദേഹത്തിലേക്ക് എത്തുന്നത് എങ്ങിനെയായിരുന്നു? ദിലീപ് ഒരു നല്ല നടനാണോ?

ദിലീപ് പ്രതിഭാശാലിയായ ഒരു നടനാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ദിലീപ് അരികെയില്‍ അഭിനയിക്കും മുമ്പ് എന്നെ വിളിക്കാറുണ്ട്. നല്ല പ്രോജക്ട് വല്ലതുമുണ്ടെങ്കില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അരികെയിലേക്ക് ദിലീപ് എത്തുന്നത് അങ്ങിനെയാണ്. ഒരു നടന്റെ കഴിവ്, സ്വന്തം ജീവിതത്തില്‍ കാണുന്നതിനെ ഒപ്പിയെടുത്ത് പുനസൃഷ്ടിക്കാനുള്ള കഴിവാണ്. ദിലീപാണ് മലയാള സിനിമയില്‍ ആ കഴിവ് പ്രകടിപ്പിക്കുന്നതില്‍ ഒന്നാമന്‍.

· അതിനെ മിമിക്രി എന്നല്ലേ പറയുക?

നേരത്തെ പറഞ്ഞ അനുകരണം പുനഃസൃഷ്ടി, വളരെ ഉപരിപ്ലവമായ തലത്തില്‍ മാത്രമാവുമ്പോള്‍ അത് മിമിക്രി മാത്രമായി മാറുന്നു. ദിലീപിന്റെ ഒരു പരിമിതിയും അതാണെന്ന് വേണമെങ്കില്‍ പറയാം. മിക്ക സിനിമകളിലും ആ ഒരു തലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളു. മനുഷ്യാവസ്ഥയെ വെറുതെ തൊലിപ്പുറത്തുള്ള ഭാവങ്ങളുടെ അനുകരണം എന്നതിനപ്പുറം ആന്തരികമായ വികാര വിക്ഷോഭങ്ങളെയും സംഘര്‍ഷങ്ങളെയും ഉള്‍ക്കൊണ്ട് അതിനെ പ്രതിഫലിക്കാന്‍ സാധിക്കണം. ദിലീപിന് തീര്‍ച്ചയായും അതിന് കഴിയുന്ന പ്രതിഭാവിലാസമുണ്ട്. ഒരു പ്രത്യേക ടൈപ്പ് അഭിനയത്തിന്റെ തടവിലാണ് മിക്കപ്പോഴും എന്ന് മാത്രം.

· മികച്ച മിമിക്രി കലാകാരന്‍ കൂടിയായ സുരാജ് വെഞ്ഞാറമൂട് പേരറിയാത്തവര്‍ എന്ന സിനിമയില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ ആവിഷ്‌കരിച്ചിരുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ആ ഒരു നിലവാരത്തിലേക്ക് എത്താന്‍ ദിലീപിന് സാധിച്ചില്ലെന്ന് തോന്നുന്നു.

കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ലഭിക്കുന്ന മാര്‍ക്കറ്റിംഗ് സംരക്ഷണം എന്റെ സിനിമകള്‍ക്ക് ലഭിക്കാറില്ല. പലപ്പോഴും നല്ലൊരു ഹോര്‍ഡിംഗ്, വേണ്ടത്ര പോസ്റ്ററുകള്‍ തുടങ്ങിയവയൊന്നും ഉണ്ടാവാറില്ല. നല്ല റിലീസിംഗ് ടൈമോ, നല്ല തിയറ്ററുകളോ ലഭിക്കില്ല. ഇതൊക്കെ ഒരു സിനിമയെ ശ്രദ്ധിക്കപ്പെടാനും അല്ലാതെയാക്കാനുമുള്ള കാരണങ്ങളാണ്. തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നൊരു സിനിമ, പിന്നീട് യു ട്യൂബിലോ, ഡി വി ഡിയിലോ കാണുമ്പോള്‍ ജനങ്ങള്‍ കാര്യമായി പ്രതികരിക്കുന്നുണ്ട്. അതില്‍ നിന്നും മനസിലാവുന്നത് ഇത്തരം സിനിമകള്‍ക്ക്, അതാഗ്രഹിക്കുന്ന പ്രേക്ഷക സമൂഹത്തിലേക്ക് എത്തിചേരാന്‍ വേണ്ട സഹകരണം വിപണിയുടെ ഭാഗത്ത് നിന്നും കിട്ടുന്നില്ല എന്നതാണ്.

പേരറിയാത്തവര്‍ ഞാന്‍ കണ്ടിട്ടില്ല. സുരാജിന്റെ അഭിനയവും കണ്ടിട്ടില്ല. സുരാജും മികച്ച നടന്‍തന്നെ. അത് ഹ്യൂമര്‍ ചെയ്യുന്നത് കൊണ്ടല്ല. കഥാപാത്രമാവ ുമ്പോള്‍ ദിലീപ് കാണിക്കുന്നത് കൊള്ളാം എന്ന് തോന്നരുത്. നടന്‍ ആവിഷ്‌കരിക്കുന്ന കഥാപാത്രം മാത്രമേ ഉണ്ടാവാന്‍ പാടുള്ളു. അത്തരത്തിലുള്ളൊരു പരകായ പ്രവേശത്തില്‍ മിമിക്രിയുടെ ബാഹ്യാവസ്ഥയെ മറികടക്കാന്‍ സാധിക്കും. അഭിനയത്തിന്റെ ഉന്നതമായ ഒരു സ്വാത്വികാവസ്ഥയിലേക്ക് മുന്നേറാന്‍ നടന് സാധിക്കണം. ആ ഒരവസ്ഥയില്‍ ബാഹ്യപ്രകടനങ്ങളൊന്നും കാണിച്ചില്ലെങ്കിലും പ്രേക്ഷകനില്‍ കഥാപാത്രം ആഴത്തിലിറങ്ങിചെല്ലും.

· പണ്ട് ഭരത് ഗോപിയും ഇപ്പോള്‍ ഫഹദ് ഫാസിലുമൊക്കെ അത്തരത്തിലുള്ള ഒരു സ്വാത്വിക തലത്തില്‍ അഭിനയത്തെ പ്രകടിപ്പിക്കുന്നുണ്ട്.

അതെ. ചില വേഷങ്ങളിലെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അത്തരത്തിലുള്ള തലത്തില്‍ നിന്നിട്ടുണ്ട്. നസറുദ്ദീന്‍ ഷാ മികച്ചൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ മിക്ക വേഷങ്ങളിലും അത് സാധ്യമാവുന്നുണ്ട്. രണ്ടാം വരവിന്റെ തുടക്കം മുതലേ സ്വാതികാഭിനയ ക്വാളിറ്റിയുള്ള കലാകാരനാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന്റെ കണ്ണില്‍ അത് കാണാം. ദേഹം കൊണ്ട് അയാള്‍ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും.

· ദിലീപിന് അത്ര ഉയര്‍ന്ന തലത്തില്‍ എത്താന്‍ സാധിക്കുന്നുണ്ടാവില്ല അല്ലെ?

അതിലേക്ക് ആ നടനെ എത്തിക്കുന്ന റോളുകള്‍ കിട്ടാത്തതിനാലായിരിക്കും. ദിലീപിന് നിരീക്ഷണ പാടവം ഉണ്ട്. പക്ഷെ, അതിനെ സ്വാത്വിക ഭാവത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. ഒരു കലാകാരന്റെ പരകായപ്രവേശത്തിന്റെ പരിമിതിയായിട്ടാണ് ഞാനതിനെ കാണുന്നത്. അരികെയിലെ കഥാപാത്രവുമായി ഒരു സമഭാവമുണ്ടായി അതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഒരു പ്രോസസ് നടന്നില്ല എന്ന് വേണമെങ്കില്‍ പറയാം. അത് അരികെയുടെ ഒരു പരിമിതി തന്നെയാണ്.

· ദിലീപ് അല്ലായിരുന്നുവെങ്കില്‍ അരികെ ഒരു ക്ലാസിക് സിനിമയുടെ തലത്തിലേക്ക് ഉയരുമായിരുന്നു എന്ന് പിന്നീടുള്ള കാഴ്ചകളില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അങ്ങനെ ഒരു കാര്യം മാത്രം എടുത്ത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ദിലീപ് ആയതുകൊണ്ടുള്ള ചില ഗുണങ്ങളും അതില്‍ വന്നിട്ടുണ്ട്. പൂര്‍ണമായും ദിലീപിനെ നിഷേധിക്കാന്‍ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.

· അരികെ എന്ന സിനിമയെ കുറിച്ച് പറയുമ്പോള്‍ മമത മോഹന്‍ദാസ്, സംവൃത സുനില്‍ എന്നിവരുടെ അഭിനയത്തെ പരാമര്‍ശിക്കാതെ പോകാന്‍ താങ്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

ശരിയാണ്. ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് എന്ന് തന്നെ പറയണം. ഇവര്‍ ഏറ്റവും സ്വാഭാവികമായ അഭിനയരീതി അരികെയില്‍ പ്രടിപ്പിച്ചു. തങ്ങളുടെ കഥാപാത്രത്തെ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന വിമര്‍ശനം ഉയരാത്ത വിധത്തില്‍ അവര്‍ പെര്‍ഫോം ചെയ്തു.

· ഇംഗ്ലീഷ്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച ശ്യാമപ്രസാദ് സിനിമ. പക്ഷെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെന്ന് തോന്നുന്നു. എന്തായിരുന്നു അതിന്റെ അനുഭവങ്ങള്‍?

ലണ്ടനില്‍ വെച്ചാണ് ഇംഗ്ലീഷ് ചിത്രീകരിച്ചത്. ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് പറയുന്നതിന് പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ സിനിമയുടെ ആഭ്യന്തര പ്രത്യേകതകള്‍ കൊണ്ട് അങ്ങനെ സംഭവിക്കാം. ഈ സിനിമ ചിത്രീകരിച്ചത് വിദേശത്തായതുകൊണ്ട് അവിടെയുള്ള രീതികളെ മലയാളി പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളുന്നതില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള കാരണങ്ങള്‍ക്കുപരിയായി പലപ്പോഴും സിനിമ പ്രേക്ഷകരിലേക്ക് എത്തുന്ന ശൃംഖലയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോവുന്നത്. സംവിധായകന്‍ കഴിഞ്ഞാല്‍ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും എക്‌സിബിറ്ററും ഒക്കെ ചേര്‍ന്ന് ഏറ്റെടുക്കുന്ന ഒരു കൂട്ടുത്തരവാദിത്തമുണ്ട്. അത് പലപ്പോഴും നിറവേറ്റപ്പെടാറില്ല. പ്രത്യേകിച്ച് ബദല്‍ സിനിമകള്‍ മുന്നോട്ടുവെക്കുന്ന എന്നെപ്പോലൊരാള്‍ക്ക് അത് വല്ലാതെ ബുദ്ധിമുട്ടാണ്ടാക്കും. ഇംഗ്ലീഷിന് അതാണ് സംഭവിച്ചതെന്നാണ് എന്റെ വിലയിരുത്തല്‍.
കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ലഭിക്കുന്ന മാര്‍ക്കറ്റിംഗ് സംരക്ഷണം എന്റെ സിനിമകള്‍ക്ക് ലഭിക്കാറില്ല. പലപ്പോഴും നല്ലൊരു ഹോര്‍ഡിംഗ്, വേണ്ടത്ര പോസ്റ്ററുകള്‍ തുടങ്ങിയവയൊന്നും ഉണ്ടാവാറില്ല. നല്ല റിലീസിംഗ് ടൈമോ, നല്ല തിയറ്ററുകളോ ലഭിക്കില്ല. ഇതൊക്കെ ഒരു സിനിമയെ ശ്രദ്ധിക്കപ്പെടാനും അല്ലാതെയാക്കാനുമുള്ള കാരണങ്ങളാണ്. തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നൊരു സിനിമ, പിന്നീട് യു ട്യൂബിലോ, ഡി വി ഡിയിലോ കാണുമ്പോള്‍ ജനങ്ങള്‍ കാര്യമായി പ്രതികരിക്കുന്നുണ്ട്. അതില്‍ നിന്നും മനസിലാവുന്നത് ഇത്തരം സിനിമകള്‍ക്ക്, അതാഗ്രഹിക്കുന്ന പ്രേക്ഷക സമൂഹത്തിലേക്ക് എത്തിചേരാന്‍ വേണ്ട സഹകരണം വിപണിയുടെ ഭാഗത്ത് നിന്നും കിട്ടുന്നില്ല എന്നതാണ്.

· ഇംഗ്ലീഷില്‍ ജയസൂര്യയാണ് നായകന്‍. താങ്കളുടെ സിനിമകള്‍ ബദല്‍ സിനിമകളാണെന്ന് പറയുമ്പോഴും കൊമേഴ്‌സ്യല്‍ വത്കരണത്തിനുള്ള പരിശ്രമങ്ങള്‍ അവയിലെല്ലാമുണ്ട്. താരങ്ങളെ നിര്‍ണയിക്കുന്നത് പോലും ഒരു പരിധിവരെ അതിനുവേണ്ടിയാണെന്ന് തോന്നുന്നു.

മനുഷ്യ ജീവിതത്തെയും മനുഷ്യരെ തന്നെയും നന്‍മ, തിന്‍മ, തെറ്റുകള്‍, ശരികള്‍, ഹീറോ, വില്ലന്‍ തുടങ്ങിയുള്ള വേര്‍തിരിക്കല്‍ എനിക്ക് കലാ വിരുദ്ധമായാണ് തോന്നുന്നത്. ബാലിശമാണത്. രാക്ഷസന്‍മാരെയും പുണ്യാത്മാക്കളെയും മാത്രം ചിത്രീകരിക്കുന്ന കുട്ടികഥകള്‍ പോലെ. 
പാട്ടുകളെയും താരങ്ങളെയും ഉപയോഗിക്കുന്നത് കൊണ്ട് എന്റെ സിനിമ കമേഴ്‌സ്യലായി മാറുന്നില്ല. കൊമേഴ്‌സ്യല്‍ (ചീത്ത) സിനിമകളില്‍ വ്യക്തികളെ നായകന്‍മാരും വില്ലന്‍മാരും മാത്രമായേ കാണാന്‍ സാധിക്കു. എനിക്ക് അങ്ങനെ കാണാന്‍ സാധിക്കില്ല. ഏത് നായകന്റെ അകത്തും ഒരു പ്രതിനായകനുണ്ട്. പ്രതിനായകന്‍മാരുടെ ഉള്ളില്‍ ഒരു നായകനുമുണ്ട്. അതാണ് യഥാര്‍ത്ഥ മനുഷ്യാവസ്ഥ.

തീര്‍ച്ചയായും. ഞാന്‍ സിനിമകള്‍ ചെയ്യുന്നത് ഏറ്റവുമധികം പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ തന്നെയാണ്. എന്റെ സഹൃദയ സമൂഹത്തെ വിപുലമാക്കാന്‍ തന്നെയാണ് ഓരോ പ്രാവശ്യവും ശ്രമിക്കുന്നത്. പക്ഷെ, അത് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടല്ല എന്ന വ്യത്യാസമേയുള്ളു. മാര്‍ക്കറ്റിന്റെ റിയാലിറ്റിയെ നമ്മള്‍ കാണുകതന്നെ വേണം. ഒരു സാഹിത്യകാരന്‍ കഥയെഴുതി ആനുകാലികത്തിന് അയച്ചുകൊടുക്കുന്നതുപോലെയല്ല ഫിലിംമേക്കിംഗ്. അതിന്റെ മാര്‍ക്കറ്റിംഗ് പരമ പ്രധാനമായുള്ളൊരു കാര്യം തന്നെയാണ്. പിന്നെ, ജയസൂര്യയും ഒന്നാംതരം നടനാണ്. അയാളെ മാറ്റി നിര്‍ത്തുന്നതിന്റെ ആവശ്യം എന്താണ്?

· ശ്യാമപ്രസാദ് എന്ന സംവിധായകന്‍ കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താവാണ് എന്ന് ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ പോലും പറയില്ല. പക്ഷെ, ആര്‍ട്ട് സിനിമയുടെ വക്താവാണെന്ന് താങ്കള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ന്യൂജനറേഷന്‍ തീരെയല്ല. താങ്കള്‍ പറയുന്നു ഒരു ബദല്‍ സിനിമയുടെ പരിശ്രമമാണ് താങ്കളില്‍ നിന്ന് ഉണ്ടാവുന്ന സൃഷ്ടികളെന്ന്. ഒന്നിലും ചെന്ന് ചേരാന്‍ സാധിക്കാത്ത ഒഴുക്കുപോലെ ഒരനിശ്ചിതത്വം ശ്യാമപ്രസാദ് എന്ന സംവിധായകനുണ്ടോ?

എന്തിനുവേണ്ടിയാണ് ഈ “ചെന്നുചേരുന്നത്”? ഞാന്‍ ഒരു വിഭാഗത്തിനും വേണ്ടിയല്ല സിനിമ എടുക്കുന്നത്. ഈ വിഭജനത്തിലൊന്നും ഞാന്‍ വിശ്വസിക്കുന്നുമില്ല. ആര്‍ട്ട് സിനിമയുടെ റൂളില്‍ അല്ല അഗ്നിസാക്ഷിയും ഒരേകടലും എടുത്തിട്ടുള്ളത്. ഏഴ് പാട്ടുകള്‍ അതിലുണ്ട്. അത് ആര്‍ട്ടില്‍ അനുവദനീയമല്ലല്ലോ? ആര്‍ട്ട് സിനിമ എന്ന് വിളിക്കപ്പെടുന്ന സിനിമകളില്‍ തന്നെ വ്യത്യാസമില്ലെ? അടൂര്‍ സാറിന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതുപോലെയല്ല ഷാജിയേട്ടന്റെ സിനിമ. എല്ലാം വ്യത്യസ്തമാണ്. സൃഷ്ടികളെ ലളിതവത്കരിക്കാനാണ് ഈ ലേബല്‍ ഒട്ടിക്കല്‍. അതാണ് നമ്മുടെ പ്രേക്ഷക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. സിനിമ തിയറ്ററില്‍ എത്തണമെന്നും അത് ആളുകള്‍ കാണണമെന്നും ആത്മാര്‍ത്ഥമായി വിചാരിക്കുന്നയാളാണ് ഞാന്‍. അതിനാല്‍ തന്നെ ആളുകളെ തിയറ്ററിലേക്ക് എത്തിക്കാനുള്ള ഘടകങ്ങള്‍ വെച്ചാണ് ഞാനെന്റെ സിനിമ ഉണ്ടാക്കുന്നത്. പക്ഷെ, നേരത്തെ പറഞ്ഞത് പോലെ പറയാനുള്ള കാര്യത്തേയും പറയുന്ന രീതിയെയും ബലികൊടുത്തുകൊണ്ടല്ല എന്ന് മാത്രം.

· പക്ഷെ, കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താക്കള്‍ ശ്യാമപ്രസാദിന് മുന്നില്‍ വാതില്‍ തുറക്കുന്നില്ല.

വേണ്ട, അതിനെ പറ്റിയും ഞാന്‍ ആകുലനല്ല. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വക്താവായിക്കൊണ്ട് എനിക്ക് സന്തോഷം തരാത്ത അഭിമാനം തോന്നാത്ത സിനിമകള്‍ ഉണ്ടാക്കിയിട്ടെന്ത് കാര്യം? ഞാന്‍ എനിക്കിഷ്ടമുള്ള സിനിമ മാത്രമേ ഉണ്ടാക്കുന്നുള്ളു. താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു സിനിമ തിയറ്ററില്‍ സ്വീകാര്യമാവുമെങ്കില്‍ ഞാനാ സാധ്യത പൂര്‍ണമായും ഉപയോഗിക്കും. സംഗീതവും ക്യാമറയുടെ സാധ്യതകളുമൊക്കെ ഉപയോഗിച്ച് സിനിമയുടെ ശക്തി, സംവേദനക്ഷമത ബോധ്യപ്പെടുത്തുന്ന സിനിമകള്‍ തന്നെയാവും ഞാന്‍ എടുക്കുക. ബൗദ്ധിക തലത്തില്‍ മാത്രം നിലനില്‍ക്കുന്ന, ആനുകാലിക-രാഷ്ട്രീയ-സാമൂഹ്യ കറന്‍സി കൈകാര്യം ചെയ്യാനും എനിക്ക് താല്‍പ്പര്യമില്ല.

· കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നും താങ്കളുടെ സിനിമകള്‍ എങ്ങനെയാണ് വ്യത്യസ്തമാവുന്നത് അല്ലെങ്കില്‍, ബി ഉണ്ണികൃഷ്‌ന്റെ സിനിമയും ശ്യാമപ്രസാദിന്റെ സിനിമയും എവിടെയാണ് വഴിപിരിയുന്നത്?

മനുഷ്യനെയും ജീവിതത്തെയും മനസിലാക്കുന്നതില്‍, അവതരിപ്പിക്കുന്നതില്‍ ഉള്ള വ്യത്യാസം തന്നെയെ ഉള്ളു. ഇത് രണ്ട് രീതിയില്‍ ആവുന്നിടത്താണ് അത്തരം കമേഴ്‌സ്യല്‍ സിനിമയില്‍ നിന്ന് എന്റെ സിനിമ വഴിപിരിഞ്ഞ് പോവുന്നത്. മനുഷ്യ ജീവിതത്തെയും മനുഷ്യരെ തന്നെയും നന്‍മ, തിന്‍മ, തെറ്റുകള്‍, ശരികള്‍, ഹീറോ, വില്ലന്‍ തുടങ്ങിയുള്ള വേര്‍തിരിക്കല്‍ എനിക്ക് കലാ വിരുദ്ധമായാണ് തോന്നുന്നത്. ബാലിശമാണത്. രാക്ഷസന്‍മാരെയും പുണ്യാത്മാക്കളെയും മാത്രം ചിത്രീകരിക്കുന്ന കുട്ടികഥകള്‍ പോലെ.
പാട്ടുകളെയും താരങ്ങളെയും ഉപയോഗിക്കുന്നത് കൊണ്ട് എന്റെ സിനിമ കമേഴ്‌സ്യലായി മാറുന്നില്ല. കൊമേഴ്‌സ്യല്‍ (ചീത്ത) സിനിമകളില്‍ വ്യക്തികളെ നായകന്‍മാരും വില്ലന്‍മാരും മാത്രമായേ കാണാന്‍ സാധിക്കു. എനിക്ക് അങ്ങനെ കാണാന്‍ സാധിക്കില്ല. ഏത് നായകന്റെ അകത്തും ഒരു പ്രതിനായകനുണ്ട്. പ്രതിനായകന്‍മാരുടെ ഉള്ളില്‍ ഒരു നായകനുമുണ്ട്. അതാണ് യഥാര്‍ത്ഥ മനുഷ്യാവസ്ഥ.

· സിനിമ ഒരു ജനകീയ കലാരൂപമാണല്ലൊ. അതില്‍ വിശാലമായ അര്‍ത്ഥ തലത്തില്‍ മനുഷ്യ ജീവിതത്തെ പരിഗണിക്കാതെ താങ്കള്‍ പറഞ്ഞതുപോലെ തീര്‍ത്തും സങ്കുചിതവും അപക്വവുമായ രീതിയിലാണ് അടയാളപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. മനുഷ്യനെ വിലയിരുത്തുന്നതില്‍; ജീവിതത്തെ, സമൂഹത്തെ നോക്കി കാണുന്നതില്‍ എന്തൊരു ലാഘവമാണ് മലയാള സിനിമ പുലര്‍ത്തുന്നത്? എന്തുകൊണ്ട് ഇതില്‍ മാറ്റം വരുന്നില്ല?

ജനകീയകലകള്‍ ഇത്തരത്തിലുള്ള അതി ലളിതവത്കരണത്തെയാണ് ഉദ്‌ഘോഷിക്കുന്നത്. സങ്കീര്‍ണതലത്തിലേക്ക് ആഴ്ന്നിറങ്ങണമെങ്കില്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കേണ്ടതുണ്ട്. അതിന് തയ്യാറായാല്‍ വിപുലമായ ജനപ്രീതീ നഷ്ടപ്പെട്ടേക്കാം. ന്യൂജനറേഷന്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും അത്തരത്തിലുള്ള നോക്കി കാണലിന് തയ്യാറാവുന്നില്ല. ഇവര്‍ക്ക് അവസാനം ഇടിച്ചിടാന്‍ ഒരു വില്ലന്‍ വേണം. ഇടിക്കാന്‍ ഒരു നായകനും വേണം. ഓവര്‍ക്കോട്ടിട്ട 'ഗ്യാംഗ്സ്റ്ററും', 'ഡ്രഗ് മാഫിയാഡോണ്‍' ആയ വില്ലനും ഇന്നും നമ്മുടെ സിനിമയില്‍ ആവശ്യമാണെന്ന് ന്യൂജനറേഷന്‍ സംവിധായകര്‍ വിചാരിക്കുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. പുറം മോടിയില്‍ മാത്രമേ പുതുമയുള്ളു. അതിനപ്പുറത്തേക്ക് നടക്കാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. മനുഷ്യനെ , ജീവിതത്തെആഴത്തില്‍ നോക്കി കാണാന്‍ ഇവര്‍ക്ക് സാധിക്കുന്നേ ഇല്ല. അങ്ങനെ കാണുമ്പോഴാണ്, അതിനെ പങ്കുവെക്കുമ്പോഴാണ് കലക്ക് പ്രസക്തി ഉണ്ടാവുന്നത്. അപ്പോഴാണ് അത് യഥാര്‍ത്ഥത്തില്‍ 'ന്യൂ' ആവുന്നത്.

· ഇത്തരത്തിലുള്ള കൊമേഴ്‌സ്യല്‍ സിനിമയെയാണ് താങ്കള്‍ ഒരേകടലില്‍ നായകനാക്കിയ മമ്മൂട്ടി ഏറെയും പ്രതിനിധീകരിക്കുന്നത്. ഒരേ കടലിലെ ഡോക്ടര്‍ നാഥനാവുമ്പോള്‍ മമ്മൂട്ടി വല്ല അസ്വാരസ്യവും പ്രകടിപ്പിച്ചോ?

സ്വീകരിക്കപ്പെടുക എന്നത് വളരെ ആപേക്ഷികമായ ഒരു ഗണനമാണ്. ആരാണ് സ്വീകരിക്കുന്നത്? ഏതര്‍ത്ഥത്തിലാണ് സ്വീകരിക്കപ്പെടുന്നത്? അഗ്നിസാക്ഷി എന്ന സിനിമ അതിറങ്ങിയ സമയത്ത് തിയറ്ററില്‍ വലിയ വിജയമൊന്നും ആയിരുന്നില്ല. പക്ഷെ, ലോകത്തെ പല ഭാഗങ്ങളിലെയും ഫിലിം ഫെസ്റ്റിവലുകളില്‍ വളരെ ആവേശപൂര്‍വ്വം ആ സിനിമ സ്വീകരിക്കപ്പെട്ടു. ഇന്ന് ലോകമെമ്പാടും ആ സിനിമയ്ക്ക് ആരാധകരുണ്ട്. പ്രേക്ഷകരുണ്ട്. അഗ്നിസാക്ഷിക്കൊപ്പം വിജയകരമായി റിലീസ് ചെയ്ത ഏത് ചിത്രത്തേക്കാളും എത്രയോ മടങ്ങ് വലിയ പ്രേക്ഷക സമൂഹത്തെ ഇത്രയും വര്‍ഷത്തിലൂടെ ആ സിനിമ നേടിയെടുത്തു? ഒരു ആഗോള ഹിറ്റായി ഇന്നും പ്രേക്ഷക മനസുകളില്‍ ആ സിനിമ ഓടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ സ്വീകാര്യത എന്നത് റിലീസിംഗ് ടൈമിലുള്ള ആള്‍ക്കൂട്ടമായി എനിക്ക് വിലയിരുത്താന്‍ സാധിക്കില്ല.

ഒരേ കടലിന്റെ ചിത്രീകരണത്തിന് മുമ്പ് നടന്ന ഡിസ്‌കഷന്‍ സമയത്ത് മമ്മൂട്ടി ഒരാശങ്ക പങ്കുവെച്ചു. ഈ കഥാപാത്രം നെഗറ്റീവല്ലേ എന്ന്. ഡിസ്‌കഷന്‍ സമയത്ത് അദ്ദഹത്തില്‍ നിന്ന് ആ ചോദ്യം പലപ്പോഴും ഉയര്‍ന്നു. അതിനെ ന്യായീകരിച്ച് ബോധ്യപ്പെടുത്താനായിരുന്നു ഞാന്‍ ശ്രമിച്ചത്. അത് താങ്കള്‍ സൂചിപ്പിച്ചത് പോലെ കമേഴ്‌സ്യല്‍ സിനിമ ഒരു താരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന അവബോധമാണ്. കമേഴ്‌സ്യല്‍ സിനിമയില്‍ മാത്രമേ 'ധീരോദാത്തനും അതിപ്രതാപഗുണവാനു'മായ നായകനും എല്ലാ ദുഷ്ടതകളുടെയും വിളനിലമായ പ്രതിനായകനും ഉള്ളു. ജീവിതത്തില്‍ അതില്ല.
ഒരേ കടലിലെ കഥ പറയുമ്പോള്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭര്‍ത്താവായി വരുന്ന നരേന്‍, മീരയെ ദേഹോപദ്രവം ചെയ്യുന്ന, തികഞ്ഞ മദ്യപാനിയും ഒക്കെ ആയിരുന്നു എങ്കില്‍ മമ്മൂട്ടിയുടെ കഥാപാത്രവും മീരയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ സാധുത വന്നേനെ. ലളിതവത്കരിച്ചു കാണുന്നവര്‍ക്ക് ആശ്വാസവുമായേനെ. പക്ഷെ അയാള്‍ അങ്ങനെയല്ല. ഒരു സാധാരണ ഭര്‍ത്താവാണ്. അത് സിനിമയിലേക്ക് വരുമ്പോള്‍ കറുപ്പും വെളുപ്പും കള്ളിയിലാക്കി ജീവിത സംഘര്‍ഷങ്ങളെ അതിലളിതവത്കരിക്കലല്ല വേണ്ടത്. ജീവിതത്തെ ഒരു സിനിമാക്കാരനും ഒരു വരയിട്ട് അതിലൂടെ വരച്ച് പൂരിപ്പിക്കാന്‍ പറ്റില്ലല്ലോ. ജീവിതം സംഘര്‍ഷഭരിതം തന്നെയാണ്. ലളിതവ്യാഖ്യാനങ്ങള്‍ക്ക് അപ്പുറവുമാണ്. അതിനെ സത്യസന്ധതയോടെ വരക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. ഒരു നല്ല സിനിമ കണ്ട് കഴിയുമ്പോള്‍ ഒരു മനുഷ്യനെ കുറച്ചുകൂടി സഹഭാവത്തില്‍ കാണാന്‍ സാധിക്കണം. കലാകാരന്‍ ജഡ്ജി ആവേണ്ട. വിധികള്‍ കല്‍പ്പിക്കേണ്ട. കാരുണ്യത്തോടെയും, വിനയത്തോടെയും സഹഭാവത്തോടെയും മറ്റുളളവനെ നോക്കി കണ്ടാല്‍ മതി.

· ആര്‍ട്ടിസ്റ്റ്. സിനിമയുടെ മനുഷ്യാവസ്ഥയുടെ വേറൊരു തലത്തിലേക്കാണ് താങ്കള്‍ സഞ്ചരിക്കുന്നത്. വര്‍ണങ്ങളില്ലാത്ത് ജീവിതം. വര്‍ണങ്ങള്‍ തേടുന്ന മനസ്. അന്തര്‍സംഘര്‍ഷങ്ങളുടെ നിറക്കൂട്ടുകള്‍ മനോഹരമായി അവതരിപ്പിക്കുന്ന സിനിമ. ആര്‍ട്ടിസ്റ്റിനെ കുറിച്ച് പറയുമ്പോള്‍?

ആര്‍ട്ടിസ്റ്റ്, പരിതോഷ് ഉത്തം എന്ന നോവലിസ്റ്റിന്റെ ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലു എന്ന നോവലിനെ ആധാരമാക്കി ഉള്ളതാണ്. ഒരു ട്രെയിന്‍ യാത്രക്കിടെ വളരെ സാന്ദര്‍ഭികമായാണ് ഞാന്‍ ആ നോവല്‍ വായിക്കുന്നത്. അതില്‍ നിന്നാണ് ഞാന്‍ തിരക്കഥ ഉണ്ടാക്കുന്നത്. ആ സിനിമയില്‍ ആരെയും വെള്ളപൂശാനോ, കരിപുരട്ടാനോ ശ്രമിച്ചിട്ടില്ല. കഥാപാത്രങ്ങള്‍ക്ക് അവരുടേതായ പരാജയവും ദൗര്‍ബല്യവും ഉണ്ട്. ജീവിതത്തില്‍ എവിടെയൊക്കെയോ അവര്‍ വിജയിക്കുന്നുമുണ്ട്. കുറച്ചുകൂടി ശക്തമായി എന്റെ കലയെ ഉയര്‍ത്തിവെക്കാനാണ് ഞാന്‍ ആര്‍ട്ടിസ്റ്റിലൂടെ ശ്രമിച്ചത്.

· ശ്യാമപ്രസാദ് എന്ന സംവിധായകന്റെ ഇത്രയും സിനിമകളില്‍ സ്വീകരിക്കപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് ഒരു തിരിഞ്ഞുനോട്ടം നടത്തിയിട്ടുണ്ടോ?

സ്വീകരിക്കപ്പെടുക എന്നത് വളരെ ആപേക്ഷികമായ ഒരു ഗണനമാണ്. ആരാണ് സ്വീകരിക്കുന്നത്? ഏതര്‍ത്ഥത്തിലാണ് സ്വീകരിക്കപ്പെടുന്നത്? അഗ്നിസാക്ഷി എന്ന സിനിമ അതിറങ്ങിയ സമയത്ത് തിയറ്ററില്‍ വലിയ വിജയമൊന്നും ആയിരുന്നില്ല. പക്ഷെ, ലോകത്തെ പല ഭാഗങ്ങളിലെയും ഫിലിം ഫെസ്റ്റിവലുകളില്‍ വളരെ ആവേശപൂര്‍വ്വം ആ സിനിമ സ്വീകരിക്കപ്പെട്ടു. ഇന്ന് ലോകമെമ്പാടും ആ സിനിമയ്ക്ക് ആരാധകരുണ്ട്. പ്രേക്ഷകരുണ്ട്. അഗ്നിസാക്ഷിക്കൊപ്പം വിജയകരമായി റിലീസ് ചെയ്ത ഏത് ചിത്രത്തേക്കാളും എത്രയോ മടങ്ങ് വലിയ പ്രേക്ഷക സമൂഹത്തെ ഇത്രയും വര്‍ഷത്തിലൂടെ ആ സിനിമ നേടിയെടുത്തു? ഒരു ആഗോള ഹിറ്റായി ഇന്നും പ്രേക്ഷക മനസുകളില്‍ ആ സിനിമ ഓടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ സ്വീകാര്യത എന്നത് റിലീസിംഗ് ടൈമിലുള്ള ആള്‍ക്കൂട്ടമായി എനിക്ക് വിലയിരുത്താന്‍ സാധിക്കില്ല.

· അഗ്നിസാക്ഷി അനവധി ഫിലിംഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോഴും അത് പ്രദര്‍ശിപ്പിക്കുന്നു. എന്നാല്‍, ആര്‍ട്ടിസ്റ്റ് പോലുള്ള താങ്കളുടെ സിനിമകള്‍ ഫിലിംഫെസ്റ്റിവലുകളിലേക്ക് അതേ അളവില്‍ പോവുന്നില്ല. ആര്‍ട്ട് സിനിമയുടെ പരിസരത്ത് നിന്ന് കൊമേഴ്‌സ്യല്‍ സിനിമയുടെ പരിസരത്തേക്ക് താങ്കള്‍ നടക്കുന്നത് കൊണ്ടാണോ അത് സംഭവിക്കുന്നത്?

അല്ല. അത്ര ലളിതമല്ല കാര്യങ്ങള്‍. നമുക്ക് ചുറ്റുമുള്ള കള്‍ച്ചറല്‍ സ്‌പേസിന് തന്നെ വളരെയേറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇപ്പോള്‍ ഫിലിംഫെസ്റ്റിവലുകളുടെ സ്വഭാവം വല്ലാതെ മാറി മറിഞ്ഞിരിക്കുന്നു. തൊണ്ണൂറ്റിയെട്ടിലാണ് അഗ്നിസാക്ഷി ഉണ്ടായത്. അന്നത്തെ ഫിലിം ഫെസ്റ്റിവലുകളുടെ സമീപനവും അനുഭവവുമല്ല ഇന്നുള്ളത്. നല്ല സിനിമ എന്ന് പറഞ്ഞ് നമ്മള്‍ ഇന്ത്യയില്‍ നിന്ന് പ്രമോട്ട് ചെയ്യുന്ന സിനിമകളുടെ ലിസ്റ്റില്‍ പോലും മാറ്റം വന്നിരിക്കുന്നു. ഇന്ന് ക്യാന്‍ഫിലിം ഫെസ്റ്റിവലില്‍ പോവുന്നത് ബോളിവുഡ് താരങ്ങളാണ്. ബോളിവുഡിന്റെ മാര്‍ക്കറ്റിംഗ് ആണ് അവിടെ നടക്കുന്നത്. ഇന്ത്യന്‍ സിനിമ എന്നുള്ള ലേബലില്‍ ഇന്ന് പോവുന്നവ പഴയ തലത്തിലുള്ള സിനിമകളല്ല. അതിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ഫിലിം ഫെസ്റ്റിവലുകള്‍ കമേഴ്‌സ്യല്‍വല്‍ക്കരിച്ചുകഴിഞ്ഞു. അതിന്റെ ജൂറിയില്‍ വരെ ബോളിവുഡ് താരങ്ങളെ കാണാം.

· താങ്കള്‍ പറയുന്നു; സിനിമയില്‍ കൊമേഴ്‌സ്യല്‍, ആര്‍ട്ട് തുടങ്ങിയ വകഭേദങ്ങളില്ല, അതിന്റെ ആവശ്യകത ഇല്ല എന്ന്. പക്ഷെ, ഇവിടെ നല്ല സിനിമകള്‍ക്ക് തിയറ്റര്‍ ലഭിക്കില്ല. ചലച്ചിത്ര അക്കാദമിയുടെ തണല്‍ പോലും കൊമേഴ്‌സ്യല്‍ സിനിമയിലെ അതികായന്‍മാര്‍ സ്വന്തമാക്കിയിരിക്കുന്നു. ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച വ്യക്തി തന്റെ സിനിമ നാടുനീളെ നടന്ന് പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്നു. കൊമേഴ്‌സ്യല്‍ സിനിമയുടെ അധീശത്വത്തില്‍ തന്നെയല്ലേ ഇന്നും മലയാള സിനിമ ഉള്ളത്? അവര്‍ വരച്ചിരിക്കുന്ന ലക്ഷ്മണരേഖ ലംഘിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? താങ്കള്‍ക്കും അത് ബാധകമാണ്. താങ്കളുടെ സിനിമകളെയും അത് ബാധിക്കുന്നുണ്ട്. അങ്ങനെയല്ലേ?

മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്ക് ആരോഗ്യകരമാക്കാന്‍ അവര്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിച്ചേ തീരു. നമുടെ സംസ്‌കാരത്തിന് അപമാനകരമായ രീതിയില്‍ ഇതിനെ തളര്‍ത്താതിരിക്കാന്‍ അവര്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തണം. അത് അനിവാര്യമാണ്. പലപ്പോഴും മലയാള സിനിമയുടെ മുഖ്യധാര അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. അവര്‍ പലപ്പോഴും ഒഴിവുകഴിവ് പോലെ പറയാറുണ്ട്. നല്ല തിരക്കഥകള്‍ കിട്ടുന്നില്ല എന്ന്. ചീത്ത തിരക്കഥകളില്‍ അവര്‍ അഭിനയിക്കാതിരുന്നാല്‍ നല്ല തിരക്കഥകള്‍ കൂടുതല്‍ രചിക്കപ്പെടാന്‍ പ്രോത്സാഹനമാവും. മുന്‍പ് എപ്പൊഴോ ജഗതി ശ്രീകുമാര്‍ പറഞ്ഞ ഒരു വാചകം ഏതോ പത്രത്തിലെ വാചകമേളയില്‍ കണ്ടിരുന്നു. അഭിനേതാക്കള്‍ വാടകയ്‌ക്കെടുത്ത കോമാളികളെ പോലെയാണ്. അവര്‍ക്കെന്തും ചെയ്യാനുള്ള ലൈസന്‍സ് ഉണ്ട്. അതില്‍ ധാര്‍മികമായ തെറ്റൊന്നുമില്ല. ഇതായിരുന്നു ആ വാചകത്തിന്റെ ആകെ തുക. ഇത് വലിയൊരു തെറ്റായ പ്രസ്താവനയാണ്. അഭിനേതാക്കള്‍ക്ക് മാത്രമല്ല, ഒരു സിനിമയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും താന്‍ ഏത് തരം സാംസ്‌കാരിക പ്രക്രിയയുടെ ഭാഗമാണെന്ന ധാരണയും ഉത്തരവാദിത്വവും വേണം. താരങ്ങള്‍ക്ക് പ്രത്യേകിച്ചും. താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നൊരു ഇന്റസ്ട്രിയില്‍ താരങ്ങള്‍ക്ക് ദിശാബോധവും ധാര്‍മികതയും വേണം.

താത്ക്കാലികമായ അവസ്ഥയാണിതെന്നാണ് എന്റെ പക്ഷം. മലയാള സിനിമയില്‍ സാങ്കേതികമായ രീതിയിലെല്ലാം ഏറെ മാറ്റങ്ങളുണ്ടായിട്ടും വിതരണ, പ്രദര്‍ശന മേഖലകളില്‍ വലിയ മാറ്റങ്ങളൊന്നും കടന്നുവന്നിട്ടില്ല. പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ അവിടെ തളംകെട്ടി നില്‍ക്കുക തന്നെയാണ്. ബോളിവുഡിലും മറ്റും ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ബദല്‍ സിനിമകള്‍ പ്രമോട്ട് ചെയ്യുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍ വരെ അവിടെയുണ്ട്. ലഞ്ച്‌ബോക്‌സ് എന്നൊരു സിനിമ ബോളിവുഡില്‍ ഉണ്ടായി. വളരെ ചെറിയ ബഡ്ജറ്റിലുണ്ടായ സിനിമയാണ്. അതിന്റെ നിര്‍മാണ ചിലവിന്റെ എത്രയോ ഇരട്ടിയാണ് വിദേശ ഫെസ്റ്റിവലുകളിലും ഇന്ത്യയില്‍ മൊത്തത്തിലും പ്രദര്‍ശിപ്പിക്കാനായും പ്രമോഷനുവേണ്ടിയും ചെലവാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള വ്യത്യസ്തമായിട്ടുള്ള സിനിമകള്‍ക്ക് പ്രേക്ഷകരുണ്ടെന്നും അവര്‍ ലോകത്താകമാനം ഉണ്ടെന്നും അവരിലേക്ക് സിനിമ എത്തിക്കാനുള്ള പരിജ്ഞാനം വര്‍ധിപ്പിക്കാനും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമാണ് ശ്രമിക്കേണ്ടത് എന്ന് ഇവിടെയുള്ള ആള്‍ക്കാര്‍ ഇനിയും മനസിലാക്കിയിട്ടില്ല. ഇവിടെയുള്ള പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ക്ക് മാറ്റമുണ്ടാവും. അത് മാറിയേ മതിയാവു.

· അത്തരത്തിലുള്ള പരമ്പരാഗത സമ്പ്രദായങ്ങള്‍ മാറുമ്പോള്‍ തീര്‍ച്ചയായും താരാധിപത്യവും മാറില്ലേ? അതും മാറേണ്ട ഒരു ഘടകം തന്നെയല്ലേ?

താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല. ലഞ്ച്‌ബോക്‌സ് പോലുള്ള ചെറിയ ഫിലിമില്‍ പോലും ഇര്‍ഫാന്‍ഖാനെ പോലുള്ള താരത്തിന്റെ സ്വാധീനമുണ്ട്. താരത്തിന്റെ പേരിലാണ് സിനിമ തുടക്കത്തില്‍ അറിയപ്പെടുക. മമ്മൂട്ടിയുടെ സിനിമ എന്നാണ് ഒരേകടല്‍ അറിയപ്പെടുന്നത്. വാനപ്രസ്ഥം എന്നത് മോഹന്‍ലാലിന്റെ സിനിമയായാണ് പറയപ്പെടുന്നത്. അതില്‍ മാറ്റമൊന്നും വരാന്‍ പോവുന്നില്ല. ഇപ്പോള്‍ നിലവിലുള്ള താരങ്ങളുടെ സ്ഥലത്ത് പുതിയ താരങ്ങള്‍ വരും എന്നേയുള്ളു.

· താരങ്ങള്‍ക്ക്, മലയാളത്തെ സംബന്ധിച്ച് മോഹന്‍ലാലിനും മമ്മൂട്ടിക്കും മലയാള സിനിമയോട് ചില ബാധ്യതകളില്ലെ? അവര്‍ താരങ്ങളായത്, ജീവിതത്തില്‍ ഇനി ഒന്നും നേടാനില്ല എന്ന തലത്തില്‍ വളര്‍ന്ന് പന്തലിച്ചത് മലയാള സിനിമയിലൂടെയാണ്. പക്ഷെ, നമ്മുടെ സിനിമയെ അവര്‍ ഇപ്പോഴും മഴയത്ത് നിര്‍ത്തുക തന്നെയാണ്. അവര്‍ക്ക് ഉത്തരവാദിത്തമില്ലെ?

തീര്‍ച്ചയായും. ഇക്കാര്യത്തില്‍ അവര്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാണിച്ചേ തീരു. മലയാള സിനിമയുടെ മുന്നോട്ടുള്ള പോക്ക് ആരോഗ്യകരമാക്കാന്‍, നമുടെ സംസ്‌കാരത്തിന് അപമാനകരമായ രീതിയില്‍ ഇതിനെ തളര്‍ത്താതിരിക്കാന്‍ അവര്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തണം. അത് അനിവാര്യമാണ്. പലപ്പോഴും മലയാള സിനിമയുടെ മുഖ്യധാര അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. അവര്‍ പലപ്പോഴും ഒഴിവുകഴിവ് പോലെ പറയാറുണ്ട്. നല്ല തിരക്കഥകള്‍ കിട്ടുന്നില്ല എന്ന്. ചീത്ത തിരക്കഥകളില്‍ അവര്‍ അഭിനയിക്കാതിരുന്നാല്‍ നല്ല തിരക്കഥകള്‍ കൂടുതല്‍ രചിക്കപ്പെടാന്‍ പ്രോത്സാഹനമാവും. മുന്‍പ് എപ്പൊഴോ ജഗതി ശ്രീകുമാര്‍ പറഞ്ഞ ഒരു വാചകം ഏതോ പത്രത്തിലെ വാചകമേളയില്‍ കണ്ടിരുന്നു. അഭിനേതാക്കള്‍ വാടകയ്‌ക്കെടുത്ത കോമാളികളെ പോലെയാണ്. അവര്‍ക്കെന്തും ചെയ്യാനുള്ള ലൈസന്‍സ് ഉണ്ട്. അതില്‍ ധാര്‍മികമായ തെറ്റൊന്നുമില്ല. ഇതായിരുന്നു ആ വാചകത്തിന്റെ ആകെ തുക. ഇത് വലിയൊരു തെറ്റായ പ്രസ്താവനയാണ്. അഭിനേതാക്കള്‍ക്ക് മാത്രമല്ല, ഒരു സിനിമയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും താന്‍ ഏത് തരം സാംസ്‌കാരിക പ്രക്രിയയുടെ ഭാഗമാണെന്ന ധാരണയും ഉത്തരവാദിത്വവും വേണം. താരങ്ങള്‍ക്ക് പ്രത്യേകിച്ചും. താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നൊരു ഇന്റസ്ട്രിയില്‍ താരങ്ങള്‍ക്ക് ദിശാബോധവും ധാര്‍മികതയും വേണം.

· താരങ്ങള്‍ ഇങ്ങനെ പത്തിവിടര്‍ത്തി നില്‍ക്കുന്നതിനുള്ള പ്രധാന കാരണം അവരുടെ പ്രതിഫലം തന്നെയാണ്. മോശം സിനിമയില്‍ ആയാലും നല്ല സിനിമയിലായാലും അവര്‍ക്ക് ഒരേ പ്രതിഫലമാണ്. കോടികള്‍ കൊയ്യാനുള്ള ഒരു മാര്‍ഗം എന്നതിലുപരി അവര്‍ക്ക് സിനിമയെ നന്നാക്കണം എന്നുള്ള വിശാലബോധം ഉണ്ടാവേണ്ട കാര്യമൊന്നുമില്ലല്ലോ? അത്തരത്തിലുള്ളൊരു ഉന്നതമായ സാംസ്‌കാരിക പരിസരത്തിലാണ്, ബോധനിലവാരത്തിലാണ് ഈ താരങ്ങളും മലയാള സിനിമാ മേഖലയും ഉള്ളതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ?

അത്തരത്തിലുള്ള ബോധമൊന്നുമില്ല എന്നത് ശരിയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ താരങ്ങളൊന്നും അത്രയ്ക്ക് ആധിപിടിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഒരു സിനിമയെടുത്ത് പ്രതിഫലം ലഭിച്ചാലേ കഞ്ഞി കുടിക്കാന്‍ സാധിക്കു എന്നുള്ള അവസ്ഥയൊന്നുമല്ലല്ലോ അവരുടേത്. അതിനാല്‍ അവര്‍ മുന്‍കൈയെടുക്കുക തന്നെ വേണം. അവര്‍ക്കതിനുള്ള ബാധ്യതയുണ്ട്. അവരാണ് മറ്റുള്ളവരെ ആ ഒരു ലക്ഷ്യത്തിലേക്ക് നയിക്കേണ്ടത്.

· പക്ഷെ, ആര്‍ത്തി, ധനത്തോടുള്ള അടങ്ങാത്ത ആര്‍ത്തി അവരെ അത് ചിന്തിക്കാന്‍ പോലും അനുവദിക്കുന്നില്ല!

ആര്‍ത്തി തന്നെയാണ് പ്രശ്‌നം. അതിനെ മറികടക്കാന്‍ സാധിക്കണം. വെറുതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്‍വാക്കുകള്‍ പറഞ്ഞാല്‍ മാത്രം പോര. നാടിന്, സിനിമാ സംസ്‌കാരത്തിന് പലതും കാണിച്ചു കൊടുക്കാന്‍ സാധിക്കണം. ആര്‍ത്തി മാറ്റിവെക്കണം.

· ഇത്രയും പ്രായമായ സ്ഥിതിക്ക് ആ രീതിയില്‍ അവര്‍ക്ക് ചിന്തിക്കാം അല്ലെ?

പ്രായത്തിന്റെ കാര്യത്തില്‍ മാത്രമല്ല. നോക്കൂ, എത്ര ഉയരത്തിലാണ് നമ്മുടെ സമൂഹം ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 'മഹാനടന്‍മാര്‍' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികള്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് നല്‍കുവാന്‍ മത്സരിക്കുന്നു. അവര്‍ക്ക് പത്മശ്രീ നല്‍കുന്നില്ലെങ്കില്‍ സമൂഹം വ്യാകുലപ്പെടുന്നു. പക്ഷെ, അവര്‍ സ്വന്തം തട്ടകത്തിലൂടെ സമൂത്തോട് കാണിക്കുന്ന മനോഭാവം എന്താണ്? മഹാനായ കലാകാരന്‍ എന്ന് വിളിക്കുമ്പോള്‍ ആ തലത്തില്‍ ചിന്തിക്കണം. പ്രവര്‍ത്തിക്കണം. കൂലിക്കെടുത്ത കോമാളികള്‍ ആവരുത്.

· സിനിമാ സംഘടനകള്‍ അഭിനേതാക്കളുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും തുടങ്ങി നിരവധിയെണ്ണമുണ്ട്. കുറച്ച് നാളുകള്‍ മുമ്പ് മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ സിനിമയുടെ സംവിധായകനും ഫെഫ്ക എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനും തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ ഭാരവാഹിയായ ലിബര്‍ട്ടി ബഷീറും തമ്മില്‍ വാര്‍ത്താ ചാനലുകളിലൂടെ ഒരു തര്‍ക്കം നടന്നു. താങ്കളും അത് ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. ഒരു ഗിമ്മിക്കായിരുന്നു ആ ചര്‍ച്ച. ആ സിനിമ റിലീസ് ചെയ്യാനുള്ള ഒരു തിയ്യതിയെ ചൊല്ലി വിവാദമുണ്ടാക്കി അതിനെ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്ന നാലാംകിട തന്ത്രം. ഇതിന് വേണ്ടിയാണോ ഈ സിനിമാ സംഘടനകള്‍?

എനിക്കും അത് ഒരു വ്യാജമായി ഉണ്ടാക്കിയ വിവാദം പോലെയാണ് തോന്നിയത്. ഒരു പ്രത്യേക തിയ്യതി, സിനിമ റിലീസ് ചെയ്യാന്‍ ആവശ്യമുണ്ട് എന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ നമുക്ക് മനസിലാവും ആ തിയ്യതിയില്‍ റിലീസിംഗിനുള്ള അനുവാദം കൊടുത്താലും റിലീസ് ചെയ്യാന്‍ സാധിക്കില്ല. കാരണം സിനിമയുടെ സെന്‍സര്‍ കഴിഞ്ഞിട്ടില്ല. പിന്നെ, എന്തിനായിരുന്നു ഈ തര്‍ക്കം? മാര്‍ക്കറ്റിംഗ് തന്നെയായിരിക്കും ലക്ഷ്യം.

· താങ്കള്‍ ഇപ്പോള്‍ അഭിനയത്തിലേക്കും കടന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത അരുണ്‍കുമാര്‍ അരവിന്ദിന്റെ ചിത്രത്തില്‍ വണ്‍ ബൈ ടുവില്‍ താങ്കള്‍ അഭിനയിച്ചു. അഭിനയത്തില്‍ നിന്നും താങ്കള്‍ക്ക് എന്തെങ്കിലും പാഠം ലഭിച്ചോ?

ആര്‍ത്തി തന്നെയാണ് പ്രശ്‌നം. അതിനെ മറികടക്കാന്‍ സാധിക്കണം. വെറുതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്‍വാക്കുകള്‍ പറഞ്ഞാല്‍ മാത്രം പോര. നാടിന്, സിനിമാ സംസ്‌കാരത്തിന് പലതും കാണിച്ചു കൊടുക്കാന്‍ സാധിക്കണം. ആര്‍ത്തി മാറ്റിവെക്കണം.

അഭിനയത്തിലേക്ക് കടന്നു എന്ന പ്രസ്ഥാവം ശരിയല്ല. അഭിനയിച്ചു എന്നതാണ് ശരി. വണ്‍ ബൈ ടു എന്ന സിനിമയിലെ അഭിനയം സുഹൃത്തുക്കളായ മുരളീഗോപിയുടെയും ജയമോഹന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു. വണ്‍ ബൈ ടു ഒരു സൈക്കോത്രില്ലറാണ്. അതില്‍ ഒരു സൈക്കാട്രിസ്റ്റ് ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്. നിഗൂഡതകളുടെ ചുരുള്‍ നിവര്‍ത്തുന്ന ഒരു കഥാപാത്രം. അഭിനയം ഒരു രസമായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് എനിക്ക് ലഭിച്ച പാഠം ഒരു സെറ്റില്‍ അഭിനേതാവ് സംവിധായകനില്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നു, അഭിനേതാവ് കംഫര്‍ട്ടബിള്‍ ആവണമെങ്കില്‍ ഒരു സംവിധായകന്‍ എങ്ങിനെയാണ് പ്രതികരിക്കേണ്ടത് തുടങ്ങിയ കുറെയേറെ കാര്യങ്ങള്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കാന്‍ സാധിച്ചു. അത് ക്യാമറയുടെ പിന്നില്‍ നിന്ന് മനസിലാക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു. ഒരു സംവിധായകന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം കമ്യൂണിക്കേഷനാണ്. നമ്മുടെ സെറ്റിലുള്ള ഓരോരുത്തരില്‍ നിന്നും എന്താണ് ആവശ്യമുള്ളത് എന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തികൊടുക്കാന്‍ സാധിക്കണം. അവരുടെ അരക്ഷിതാവസ്ഥയെ മറികടക്കാന്‍ സഹായിക്കണം. ഞാനൊരു നടനായപ്പോള്‍ എനിക്ക് അഭിനേതാക്കളുടെ ഉള്ളില്‍ നുരക്കുന്ന അരക്ഷിതാവസ്ഥ എന്താണെന്ന് മനസിലായി. അതിനെയെങ്ങനെ ഒരു സംവിധായകന് മറികടക്കാന്‍ പറ്റുമെന്നതും മനസിലായി. അതായിരുന്നു അഭിനയത്തിലൂടെ ലഭിച്ച വലിയ പാഠം.

· ശ്യാമപ്രസാദ് ഇന്ന് ഈ സിനിമാ ഭൂമികയില്‍ എവിടെയാണ് നില്‍ക്കുന്നത്?

ഞാനതിനെപറ്റിയൊന്നും ആലോചിക്കുന്നില്ല. എനിക്ക് സംതൃപ്തി നല്‍കുന്ന, എന്റെ ആസ്വാദകരുമായി കണക്റ്റ് ചെയ്യാനാവുന്ന സിനിമകള്‍ ചെയ്യാന്‍ ഞാന്‍ കഴിയുന്നതും പരിശ്രമിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല. ഡിസ്ട്രിബ്യൂഷനും സാറ്റലൈറ്റ് റേറ്റുകളും പ്രൊഡക്ഷന്‍ ബഡ്ജറ്റുമൊക്കെ വെച്ചുകൊണ്ട് എനിക്ക് നല്ലതാണെന്ന് ഉത്തമ വിശ്വാസമുള്ള സിനിമ മാത്രം ചെയ്തുകൊണ്ട് നില്‍ക്കുക എന്നത് എളുപ്പമല്ല. പക്ഷെ, എന്തുകൊണ്ടൊക്കെയോ ചെയ്യുന്നു. ഇപ്പോള്‍ ഒരു നിര്‍മാതാവിനെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടില്ല. കാരണം ഞാന്‍ ഏറ്റെടുത്ത സിനിമ സത്യസന്ധമായും കലാപരമായും ആത്മാര്‍ത്ഥമായും മുന്നോട്ടുകൊണ്ടുപോവുമെന്ന ഉത്തമ വിശ്വാസം അവര്‍ക്കുണ്ട്. പിന്നെ, എന്റെ സിനിമയില്‍ ഭാഗബാക്കാവുന്നവര്‍ക്ക് ഒരു ക്രിയേറ്റീവ് സ്‌പേസ് ഞാന്‍ ഉണ്ടാക്കി കൊടുക്കുമെന്ന് അവര്‍ക്ക് തോന്നുന്നു. അതുകൊണ്ടാവാം താരങ്ങള്‍ക്ക് എന്റെ സിനിമകളില്‍ സഹകരിക്കാന്‍ താല്‍പ്പര്യം തോന്നുന്നത്. ഞാനും ആ അവസരങ്ങളെ പോസറ്റീവ് ആയി പ്രയോജനപ്പെടുത്തുന്നു. മുന്നോട്ട് പോവുന്നു. എന്റെ നില്‍പ്പിനെ കുറിച്ച് ഞാനത്ര ബോധവാനല്ല. അതിനെ കുറിച്ചോര്‍ത്ത് വ്യാകുലനാവുന്നുമില്ല. കാലം തീരുമാനിക്കട്ടെ അതൊക്കെ.

 

25-Aug-2014

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More