ചിഹ്നപ്പെടുമ്പോൾ

അറ്റമില്ലാപ്പാതയിൽ
സമാന്തരശ്രേണി തീർത്ത
ഒരു ഗണിതപ്രശ്നമായിരുന്നു അവർ
ധനാത്മകവും
ഋണാത്മകവുമായ
അധികരിക്കലും
എടുത്തുമാറ്റപ്പെടലും
അനുസ്യൂതം
നടന്നുകൊണ്ടേയിരുന്നു
ഗണിതജ്ഞർ എത്ര ശ്രമിച്ചിട്ടും
ചില സമവാക്യങ്ങൾക്ക്
അവർ വഴങ്ങിയതേയില്ല
നിരാശപ്പെടാത്തവർ
പുത്തൻ സമവാക്യങ്ങൾ
ചമച്ചുകൊണ്ടേയിരുന്നു
പുതിയ സംജ്ഞകൾ 
അവതരിക്കപ്പെട്ടു
അനുമാനങ്ങൾക്കും പരികല്പനകൾക്കും
തെളിവ് പോരാഞ്ഞ്
ചിഹ്നങ്ങൾ കലഹിച്ചുകൊണ്ടേയിരുന്നു.

05-Jan-2018

കവിതകൾ മുന്‍ലക്കങ്ങളില്‍

More