തലകുനിപ്പിക്കാന്‍ കഴിയില്ല

ഓര്‍മവച്ചപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റാണ് ഞാന്‍. പിണറായിയിലെ മിക്കവാറും എല്ലാവരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. കൃഷ്ണപ്പിള്ള അടക്കമുള്ള സഖാക്കള്‍ വന്നുപോയതായിരുന്നു അവിടത്തെ മിക്ക വീടുകളും. അന്നത്തെ പിണറായിക്കാര്‍ എല്ലാവരും പാര്‍ട്ടിയുടെ വിവിധതരത്തിലുള്ള ചുമതലകള്‍ നിറവേറ്റിയിരുന്നവരാണ്. എല്ലാവര്‍ക്കും വലിയ തോതിലുള്ള പാര്‍ട്ടിബന്ധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഞാന്‍ വളരുന്നത്. ബോധമെത്തുമ്പോള്‍ തന്നെ ഞാന്‍ കമ്മ്യൂണിസ്റ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്നുള്ള വളര്‍ച്ചയാണ് പിന്നീടുണ്ടായത്.
ത്യാഗത്തിന്റെ വലിയൊരു ഭൂതകാലമുള്ള, ഈ അനുഭവങ്ങളെ വ്യക്തിപരമായ ആഘോഷങ്ങളാക്കി മാറ്റിയിട്ടില്ലാത്ത പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമ്പോള്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കമല്‍റാം സജീവ്, പിണറായി വിജയനുമായി നടത്തിയ അഭിമുഖം നെല്ല് പ്രസിദ്ധീകരിക്കുന്നു.
 
കമല്‍റാം സജീവ് : ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവല്‍ക്കരണചരിത്രത്തിലെ പ്രസിദ്ധമായ പാറപ്രം സമ്മേളനം നടന്ന നാട്ടില്‍ ജനിച്ച പിണറായി വിജയന്‍ ഏതു സാഹചര്യത്തിലാണ് പാര്‍ട്ടിയിലെത്തിച്ചേരുന്നത്?
 
പിണറായി വിജയന്‍ : അതിനു വഴിയൊരുക്കിയത് എന്റെ കുടുംബപശ്ചാത്തലമാണ്. എന്റെ മരിച്ചുപോയ ഏട്ടന്‍ കുമാരന്‍, 48 കാലത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായ ഒരു കമ്മ്യൂണിസ്റ്റ് സഖാവായിരുന്നു. എം.എസ്.പി.ക്കാരും ഗുണ്ടകളും ചേര്‍ന്ന് പിണറായിയിലെ എന്റെ വീടിനു നേരെ വന്‍തോതിലുള്ള ആക്രമണമാണ് നടത്തിയിരുന്നത്. അതിനെപ്പറ്റി ശരിക്കും അറിയുന്ന നിലയിലല്ല ഞാനന്ന്. അമ്മ പറഞ്ഞു കേട്ട അറിവാണുള്ളത്. ഈ അറിവുകളുമായാണ് ഞാന്‍ വളരുന്നത്. അതായത് സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് ആയുള്ള വളര്‍ച്ച. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍, എന്റെ വീടിനു ചുറ്റും നടന്നത്, പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആള്‍ക്കാരുടെ അനുഭവങ്ങള്‍- ഇതൊക്കെ കേട്ടാണ് ഞാന്‍ വളരുന്നത്. അപ്പോള്‍ ഓര്‍മവച്ചപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റാണ് ഞാന്‍. പിണറായിയിലെ മിക്കവാറും എല്ലാവരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. കൃഷ്ണപ്പിള്ള അടക്കമുള്ള സഖാക്കള്‍ വന്നുപോയതായിരുന്നു അവിടത്തെ മിക്ക വീടുകളും. അന്നത്തെ പിണറായിക്കാര്‍ എല്ലാവരും പാര്‍ട്ടിയുടെ വിവിധതരത്തിലുള്ള ചുമതലകള്‍ നിറവേറ്റിയിരുന്നവരാണ്. എല്ലാവര്‍ക്കും വലിയ തോതിലുള്ള പാര്‍ട്ടിബന്ധം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഞാന്‍ വളരുന്നത്.
 
ഏതെങ്കിലും നേതാക്കളില്‍നിന്ന് പ്രത്യേകമായ ആവേശം ഉള്‍ക്കൊണ്ടതായി ഓര്‍മിക്കുന്നുണ്ടോ?
 
യഥാര്‍ഥത്തില്‍ അതായിരുന്നില്ല അവസ്ഥ. ബോധമെത്തുമ്പോള്‍ തന്നെ ഞാന്‍ കമ്മ്യൂണിസ്റ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ നിന്നുള്ള വളര്‍ച്ചയാണ് പിന്നീടുണ്ടായത്.
 
പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവരുമായി അടുത്ത ബന്ധം ഉണ്ടായിത്തുടങ്ങുന്നത് എപ്പോള്‍ മുതലാണ്?
 
1964നു ശേഷമാണ് പാര്‍ട്ടിനേതാക്കന്മാരുമായി വലിയ തോതില്‍ പരിചയപ്പെടുന്നത്. അതായത്, അവിഭക്ത പാര്‍ട്ടി നേതാക്കളുമായി എനിക്ക് ബന്ധമുണ്ടായിരുന്നില്ല. എ.കെ.ജി, സി.എച്ച്, അഴീക്കോടന്‍, ഇ.എം.എസ് എന്നിവരെല്ലാവരുമായും നല്ല അടുത്ത ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. ചെറുപ്പനാളില്‍ത്തന്നെ അവരെല്ലാം വലിയ തോതില്‍ സ്‌നേഹവും അംഗീകാരവും നല്‍കിയതായി എനിക്കു തോന്നിയിട്ടുണ്ട്.
 
രാഷ്ട്രീയജീവിതവുമായി ബന്ധപ്പെട്ട് അഴീക്കോടന്റെ ഏതെങ്കിലും ഒരു ഇടപെടല്‍ ഇപ്പോള്‍ ഓര്‍മയിലുണ്ടോ?
 
ബ്രണ്ണന്‍ കോളേജിലെ കെ.എസ്.എഫ്. രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടനയില്‍ ഭാരവാഹിത്വം വഹിച്ചിരുന്നു. കുറച്ചുകാലം കെ.എസ്.എഫിന്റെ ചുമതല വഹിച്ചപ്പോള്‍ വീണ്ടും ചുമതലയില്‍ വരേണ്ട, ഒഴിയണം എന്ന അഭിപ്രായമായിരുന്നു എനിക്കുണ്ടായിരുന്നത്. അന്ന് സഖാവ് അഴീക്കോടനാണ് ഫ്രാക്ഷന്റെ ചുമതല വഹിച്ചിരുന്നത്. പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്, വിജയന്‍ തുടരണം എന്ന് അഴീക്കോടന്‍ പറയുന്നു. ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഒഴിയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അത്.
 
വി.എസിനെ ആദ്യം കാണുന്നത് എപ്പോഴാണെന്ന് ഓര്‍മയുണ്ടോ? ആദ്യം കണ്ട വി.എസിനെ ഇപ്പോള്‍ ഓര്‍മിച്ചെടുക്കാന്‍ എങ്ങനെയിരിക്കും?
 
വി.എസിനെ ആദ്യം കാണുന്നത് തലശ്ശേരിയില്‍ വച്ചാണ്. ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍. അന്ന് വി.എസിന്റെ പ്രകൃതം ഇങ്ങനെയല്ല. കഴുത്തൊക്കെ നല്ല തടിച്ച് ഭയങ്കര തടിയായിരുന്നു. നല്ല ആരോഗ്യമായിരുന്നു. അന്നത്തെ സംസാരരീതിയും വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ വി.എസ്. പ്രകടിപ്പിക്കുന്നതിന്റെയൊരു ഉയര്‍ന്നരൂപം നോക്കിയാല്‍ മതി; ഭയങ്കരമായ അലര്‍ച്ചയോടെ അവസാനിപ്പിക്കുന്ന സംസാരരീതി.
 
വി.എസുമായി ഏറ്റവും അടുത്തിടപഴകാന്‍ തുടങ്ങിയത് എപ്പോഴാണ്?
 
1970 ല്‍ ഞാന്‍ എം.എല്‍.എ. ആയി വന്നപ്പോള്‍.
 
വി.എസുമായി ഏറ്റവും അകര്‍ച്ചയില്‍ ഇരുന്ന കാലം ഏതാണ്?
 
അങ്ങനെയൊരു കാലം ഉണ്ടായിട്ടില്ല. ഒരിക്കലും ഉണ്ടായിട്ടില്ല.
 
ഞങ്ങളെക്കുറിച്ചുള്ള ശരിയായ ചില വാര്‍ത്തകള്‍തന്നെ കൊടുക്കാന്‍ ഈ പത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വാര്‍ത്തയിലുള്ള ചെറിയ വസ്തുത നിലനിര്‍ത്തി അതിനകത്തുള്ള മറ്റു ഭാഗങ്ങളൊക്കെ വസ്തുതയാണെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതില്‍ ഏറിയകൂറും വസ്തുതകളല്ല. ഏതൊരു പത്രത്തിനും ഏതൊരു മാധ്യമത്തിനും ഇന്നത്തെ കാലത്ത് കുറേ വാര്‍ത്തകള്‍ കിട്ടും. അത് നമ്മുടെ കാലത്തിന്റെകൂടി പ്രത്യേകതയാണ്. അങ്ങനെ കുറേ വാര്‍ത്തകള്‍ സ്വാഭാവികമായി വരും. അതില്‍നിന്ന് വ്യത്യസ്തമായി വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നുമുണ്ട്. ഇത് ഏതെങ്കിലുമൊരു പത്രം കൊടുക്കുക എന്നതില്‍നിന്ന് മാറി ഏതാനും മാധ്യമപ്രവര്‍ത്തകര്‍കൂടിയുള്ള ആലോചന നടക്കുക-ആ ആലോചനയുടെ ഭാഗമായി ഇന്ന തരത്തില്‍ വാര്‍ത്ത കൊടുക്കാം എന്ന് തീരുമാനിക്കുന്നു. ഇവിടെയാണ് ഒരു മാധ്യമ സിന്‍ഡിക്കേറ്റ് രൂപം കൊള്ളുന്നതായി ഞാന്‍ പറഞ്ഞത്. ഇത് മാധ്യമധര്‍മമല്ല. മാധ്യമധര്‍മമനുഷ്ഠിക്കുന്നതിനെ ഞങ്ങളൊരുകാലത്തും അസഹിഷ്ണുതയോടെ കാണുന്നില്ല. ഞങ്ങളെപ്പറ്റി ശരിയായ ഒരു വാര്‍ത്ത ഏതെങ്കിലും മാധ്യമം കണ്ടെത്തിയാല്‍ ഞങ്ങളെന്താണ് കരുതുക. 'ഓ, അവര് എവിടെന്നോ വാര്‍ത്ത സംഘടിപ്പിച്ചു' എന്നാണ്. പക്ഷേ, തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതുമ്പോള്‍ വാര്‍ത്ത ഉണ്ടാക്കുകയാണെന്നും പറയും. രാഷ്ട്രീയമായി ബോധപൂര്‍വം സൃഷ്ടിക്കുന്നതിനെതിരെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. അല്ലാതെ ഞങ്ങള്‍ക്ക് ശരിക്കും ഉള്ളൊരു കാര്യം നിങ്ങളുടെ മിടുക്കുകൊണ്ട് നിങ്ങള്‍ കണ്ടെത്തി കൊടുക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കാന്‍ പോവില്ല.
തലശ്ശേരിയില്‍ സഖാവ് വര്‍ഗീസ്, എം.വി.ആര്‍, പിണറായി എന്നിവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നു കേട്ടിട്ടുണ്ട്. വര്‍ഗീസിനെ തീവ്രവാദരാഷ്ട്രീയത്തില്‍ നിന്നു പിന്തിരിപ്പിച്ചുകൊണ്ടുവരാന്‍ പിണറായിയും എം.വി.ആറും പരിശ്രമിച്ചതായും കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ആ ബന്ധം?
 
ദീര്‍ഘകാലം കണ്ണൂരില്‍ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആളായിരുന്നല്ലോ വര്‍ഗീസ്. ആ അര്‍ഥത്തില്‍ വര്‍ഗീസുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ച് പോയതിനുശേഷം ഞാന്‍ നേരിട്ടു ബന്ധപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ല. വര്‍ഗീസ് എല്ലാവര്‍ക്കും പ്രിയങ്കരനായ സഖാവായിരുന്നു. ആശയപരമായി എടുത്ത നിലപാടിലൂടെ വളരെ എക്‌സ്ട്രീമായിപ്പോയി എന്നതാണ് വര്‍ഗീസിനെക്കുറിച്ച് കാണാന്‍ കഴിയുക. എന്നാല്‍ അപ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു വര്‍ഗീസിന്റേത്.
 
വര്‍ഗീസില്‍ മാത്രമല്ല, നല്ലൊരു വിഭാഗം യുവാക്കളിലും നക്‌സലൈറ്റ് ആഭിമുഖ്യം വളര്‍ന്നുവരുന്ന ഒരു സമയം താങ്കളുടെ സംഘടനാപ്രവര്‍ത്തനത്തിന്റെ ആ നാളുകളില്‍ ഏറെ പരിചിതമായിരിക്കും. ഇത്തരം പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ എങ്ങനെയായിരുന്നു കെ.എസ്.എഫിനെയും സി.പി.എമ്മിനെയും ബാധിച്ചത്?
 
പാലക്കാട്ടുവെച്ചു നടന്ന എസ്.എഫ്. സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ഒരു ശ്രമം എനിക്കോര്‍മയുണ്ട്. വളരെ കൃത്യമായ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മേളനങ്ങളായിരുന്നില്ല അന്ന് നടന്നിരുന്നത്. കുറച്ചൊന്ന് പ്ലാന്‍ ചെയ്താല്‍ സമ്മേളനം കൈപ്പിടിയിലൊതുക്കാം. അത്തരമൊരു പ്ലാനിങ്ങിലൂടെയാണ് ഞങ്ങളുടെ പാനലിനെ പരാജയപ്പെടുത്തി ഫിലിപ്പ് എം. പ്രസാദ് നേതൃത്വം നല്‍കുന്ന പാനല്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വലിയ സംഘടനാ ചിട്ട പാലിച്ചുകൊണ്ടായിരുന്നില്ല അന്ന് സമ്മേളനങ്ങള്‍. ഇപ്പോഴത്തരം അട്ടിമറികളൊന്നും നടക്കില്ല. പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇന്നത്തെ സമ്മേളനങ്ങള്‍. ആ കമ്മിറ്റിക്ക് വളരെക്കാലം തുടരാന്‍ കഴിഞ്ഞില്ല. അത് പിന്‍ബലമില്ലാത്ത, മേലെയിങ്ങനെ നില്‍ക്കുന്ന കമ്മിറ്റിയായിരുന്നു. പിന്നീട് വൈക്കം വിശ്വനും ഞാനും ഭാരവാഹികളായി വന്നു. കടുത്ത നക്‌സല്‍ ആശയങ്ങള്‍ നിലനില്‍ക്കുന്ന കാലഘട്ടമായിരുന്നു അത്. വന്‍തോതിലുള്ള ഇടതുപക്ഷ തീവ്രവാദ ലൈന്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ നടന്ന ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു തിരെഞ്ഞടുപ്പ് അട്ടിമറി. അതിനെതിരെ വലിയൊരു ആശയസമരം തന്നെ നടന്നു.
 
എന്തു തരത്തിലുള്ള ആശയസമരം?
 
ചിറ്റൂരില്‍ വച്ച് സഖാവ് ബസവ പുന്നയ്യ പങ്കെടുത്ത ഒരു പാര്‍ട്ടി ക്ലാസ് ഉണ്ടായിരുന്നു. 16 ദിവസം നീണ്ടു നിന്ന ക്ലാസ്. പ്രധാനമായും ഈ ഇടതുപക്ഷ വ്യതിയാനത്തെ നേരിടാനുള്ള കരുത്ത് ആ ക്ലാസില്‍ നിന്ന് ലഭിച്ചിരുന്നു. കേരളത്തില്‍ അന്നു നടന്നിരുന്ന വിദ്യാര്‍ഥിസമ്മേളനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒരു കെട്ട് പുസ്തകങ്ങളുമായിട്ടായിരുന്നു വന്നിരുന്നത്. അതിലെ ഉദ്ധരണികള്‍ ഉന്നയിച്ചുകൊണ്ട് അവര്‍ നമ്മുടെ പൊതുനിലപാടിനെ ചോദ്യം ചെയ്തു. എന്നാല്‍ പാര്‍ട്ടി ക്ലാസ് നല്‍കിയ ആശയവ്യക്തതയുടെ അടിസ്ഥാനത്തില്‍ ഇതിനെ ചെറുത്തുതോല്‍പ്പിക്കാനും അന്നു കഴിഞ്ഞിരുന്നു.

ലക്ഷ്യത്തിലേക്കുള്ള ഊര്‍ജസ്വലവും ആത്മാര്‍ഥവുമായ ഒരു കുതിപ്പായി ഈ വാദങ്ങളെ പാര്‍ട്ടിയിലെ ചിലരെങ്കിലും കണ്ടിരുന്നില്ലേ? അതായത് ഈ വ്യതിയാനത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവരും ഉണ്ടായിരുന്നല്ലോ?
 
രണ്ടുതരത്തിലാണ് സംഭവിക്കുന്നത്. ഒന്ന്, ഇടതുപക്ഷ വ്യതിയാനം എന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലൊരു പാര്‍ട്ടിയില്‍ കുറച്ചുകൂടി വിശ്വാസ്യത വരും. മറ്റൊന്ന് ചെറുപ്രായമൊക്കെ ആയതിന്റെ ആവേശമാണ്. നിങ്ങളുടേത് വിപ്ലവകരമായ ചിന്തയാണ്. അതുകൊണ്ട് രാജ്യത്തുടനെ വിപ്ലവം നടക്കണം. വിപ്ലവം ചില സമൂര്‍ത്ത സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ നടക്കേണ്ടത്. ആ സാഹചര്യങ്ങളുടെ പരിശോധനയിലേക്ക് പോവാതെ വിപ്ലവം നടക്കാത്തത് മറ്റു ചില തടസ്സങ്ങള്‍കൊണ്ടാണ് എന്നു വിലയിരുത്തുക. അതായത് പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന ഒരു നിലയെടുത്ത് അങ്ങേയറ്റം വ്യതിചലിച്ച ഒരു സമീപനം കൈക്കൊള്ളേണ്ടിവരുന്നു. അതിന്റെ കൂടെ ആളുകള്‍ ഒഴുകുകയാണ്, ഞങ്ങളുടെ ധാരണ ശരിയെന്ന് ധരിച്ച ചെറുപ്പക്കാര്‍ ഒഴുകുകയാണ്. പക്ഷേ, അത് തിരുത്തിയെടുക്കാന്‍ സമയമെടുക്കും. ആശയപരമായ ചര്‍ച്ചയിലേക്ക് കടന്നാലാണ് ഇത് സാധിക്കുക. എന്നാല്‍ ആശയചര്‍ച്ചയിലേക്ക് കടക്കാതെ നിങ്ങള്‍ പൂര്‍ണമായ റിവിഷനിസ്റ്റാണ്, ഞാന്‍ യഥാര്‍ഥ വിപ്ലവകാരിയാണ്-ഈയൊരു നിലപാട് ആത്മനിഷ്ഠമായി എടുക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ചര്‍ച്ചയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടുന്നു.
 
പക്ഷേ, ഏതു കാലത്തും ഇങ്ങനെ വ്യതിയാനം ആരോപിക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടിക്കകത്ത് കിട്ടാത്ത പിന്തുണയും വിശ്വാസ്യതയും അംഗീകാരവും പൊതുജനസമക്ഷം കിട്ടുന്നുണ്ട്.
 
അങ്ങനെയല്ലത്. ഇവിടെ കേരളത്തിന്റെ അനുഭവമെടുത്തു പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ പറ്റും, മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം വ്യതിയാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന്. നേരിയ വ്യതിയാനം മതി അവര്‍ക്ക്. യഥാര്‍ഥത്തില്‍ അതിന് പിന്നിലുള്ളത് കമ്മ്യൂണിസ്റ്റ് വിരോധമാണ്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് തുടക്കം മുതല്‍ ഇത്തരം മാധ്യമങ്ങള്‍ പ്രകടിപ്പിച്ചുപോന്ന വിരോധം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെയൊക്കെ അധിക്ഷേപിക്കാന്‍ കഴിയും എന്നതായിരുന്നു ആദ്യകാലത്തെ ചിന്തകള്‍. അത് നേരിട്ട് പാര്‍ട്ടി ശക്തിപ്രാപിച്ചപ്പോള്‍, പിന്തുണ കൂടിയ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും വിട്ടുപോയാല്‍ അത് അത്രത്തോളം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമല്ലോ എന്നായി ചിന്ത. അതുകൊണ്ട് ആ ആളെ ബൂര്‍ഷ്വാ രാഷ്ട്രീയം വന്‍തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഒരു ആശയത്തിന്റെ ഭാഗമായി ഇത്തരമൊരു വ്യതിയാനത്തില്‍ ഒരാള്‍ പെട്ടാല്‍ അതിന് വന്‍ പ്രചാരമാണ് നല്‍കുന്നത്. അവര്‍ പറയുന്നതാണ് ശരി എന്നു പറയാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു.
 
അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളെയെല്ലാം തുടക്കത്തിലേ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നപ്പോള്‍ അതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചത് സി.പി.ഐ. എമ്മാണ്. കണ്ണൂരില്‍ സഖാവ് സി. കണ്ണനൊക്കെ ഭീകരമായി മര്‍ദ്ദിക്കപ്പെട്ടു. നേതാക്കള്‍ മാത്രമല്ല, യുവാക്കളും വിദ്യാര്‍ഥികളും വേട്ടയാടപ്പെട്ടു. ഇതിനെ ശക്തമായി ചെറുത്തുനിന്നത് സി.പി.ഐ.എം. മാത്രമാണ്. ഞങ്ങള് ജയിലില്‍ ചെല്ലുമ്പോള്‍ ചില്ലറ ആര്‍.എസ്.എസ്സുകാര് ജയിലിലുണ്ട്. പിന്നെ വിരലിലെണ്ണാവുന്ന നക്‌സലൈറ്റുകളും. എന്നാല്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ ജയിലിലെത്തിയതോടെയാണ് അവിടെയും പ്രക്ഷോഭം രൂപപ്പെടുന്നത്. ഇവര്‍ക്കൊക്കെ മാനസികത്തകര്‍ച്ചയില്ലാത്ത ജയില്‍ജീവിതം സാധ്യമായതും ഞങ്ങളുടെ സാന്നിധ്യംകൊണ്ടാണ്.
തീവ്രവാദത്തിന്റെ ഘട്ടത്തില്‍ അവര്‍ നല്ല ഉശിരന്‍ ചെറുപ്പക്കാരാണ് എന്നൊക്കെപ്പറഞ്ഞ് അവരെ പുകഴ്ത്തുന്ന നിലപാട് മാധ്യമങ്ങള്‍ എടുത്തിരുന്നു. അതിന്റെ ഉദ്ദേശ്യം ഇത്രയേ ഉള്ളൂ- പാര്‍ട്ടിയില്‍ നിന്ന് കുറേപ്പേര്‍ മാറിപ്പോവട്ടെ, അങ്ങനെ ക്ഷീണിക്കട്ടെ. ഈ പ്രചാരമാണ് അംഗീകാരമായി നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്. എന്നാല്‍ ഈ ചിന്താഗതിയെ ഏതെങ്കിലും അടച്ചിട്ട മുറിയില്‍ എതിര്‍ക്കുന്ന സമീപനമല്ല ഞങ്ങളുടേത്. ഞങ്ങള്‍ പരസ്യമായ കാംപയിനാണ് നടത്തുന്നത്. വിപ്ലവം എന്നു പറയുന്നത് ഏതെങ്കിലും ആളുകള്‍ പറഞ്ഞ് തീരുമാനിച്ച് നടത്തുന്ന സംഗതിയല്ല. അതിന് ചില സാഹചര്യങ്ങള്‍ ഉയര്‍ന്നുവരണം. അതിന് പറ്റിയ പാര്‍ട്ടിയും സംഘടനയും ഉണ്ടാവണം. ഇതാണ് ഞങ്ങള്‍ അന്നുന്നയിച്ച മറുപടി. ഞങ്ങള്‍ ഇത് പറഞ്ഞപ്പോള്‍ പാര്‍ട്ടിയംഗങ്ങള്‍ മാത്രമല്ല, പാര്‍ട്ടിയനുഭാവികളും ബന്ധുക്കളും ഞങ്ങളുടെ നിലപാടിനെയാണ് സ്വീകരിച്ചത്. മറ്റു നിലപാടുകളെ തള്ളിക്കളഞ്ഞു. പിന്നീട് അവര്‍ തന്നെ ശുഷ്‌കിച്ചുപോകുന്ന ഒരവസ്ഥയും വന്നു.
 
വ്യക്തിപരമായ പങ്ക് ചെറുതാണെങ്കിലും അന്നൊക്കെ പ്രത്യയശാസ്ത്ര വ്യതിയാനം തുറന്നുകാണിക്കുന്നതില്‍ അതത് കാലത്തെ സെക്രട്ടറിമാരുടെ നിലപാടുകള്‍ എത്രമാത്രം സഹായകമായി?
 
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് കൂട്ടായ നേതൃത്വമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. സെക്രട്ടറിയും അതിലൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ടാവുമെന്നുമാത്രം. ആ കാലത്ത് കേരളത്തിലെ എല്ലാ ഭാഗത്തും ഇ.എം.എസ്. നടന്ന് നടത്തിയ വിശദീകരണങ്ങള്‍ പാര്‍ട്ടിയംഗങ്ങളില്‍ ആശയപരമായ വ്യക്തതയും പഠിതാക്കളില്‍ ബോധ്യവും ഉണ്ടാക്കാന്‍ ഉതകുന്നതായിരുന്നു. ഇത്തരമൊരു വ്യതിയാനം നടക്കുമ്പോള്‍ പാര്‍ട്ടി അതിനെ ഒറ്റക്കെട്ടായി നേരിടുകയാണ് ചെയ്യുന്നത്. പാര്‍ട്ടി നേതൃത്വം ഒന്നിച്ചിറങ്ങുന്ന അവസ്ഥയാണ് അന്നുണ്ടായിരുന്നത്.
 
ഇടതുപക്ഷ വ്യതിയാനത്തെ തള്ളിക്കളഞ്ഞ് വലിയ ജനകീയാംഗീകാരം നേടിയ പാര്‍ട്ടി നേരിട്ട ആദ്യത്തെ സംഘടിതമായ ചെറുത്തുനില്‍പ്പ് അടിയന്തരാവസ്ഥയ്‌ക്കെതിരായിട്ടായിരുന്നു എന്ന് നാം കരുതും. എന്നാല്‍ അടിയന്തരാവസ്ഥയില്‍ സി.പി.ഐ.എമ്മിനെക്കാള്‍ വേട്ടയാടപ്പെട്ടത് നക്‌സലൈറ്റുകളാണ്.
 
അടിയന്തരാവസ്ഥയ്ക്ക് മുന്‍പുതന്നെ കേരളത്തില്‍ ബംഗാളിലെ അര്‍ധഫാഷിസ്റ്റ് ഭീകരതയുടെ രീതികള്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് അത് പ്രത്യേകിച്ചും അരങ്ങേറിയത്. മൂന്ന് സ്ഥലത്ത് പോലീസ് ക്യാമ്പുകള്‍ ഉണ്ടായിരുന്നു. മമ്പറം, തോലമ്പ്ര, കുഞ്ഞിമംഗലം എന്നിവിടങ്ങളിലുള്ള ക്യാമ്പുകളില്‍ നിന്നായിരുന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരായ ആക്രമണം പ്ലാന്‍ ചെയ്യപ്പെട്ടത്. പോലീസ് സംരക്ഷണത്തോടെ ഗുണ്ടകള്‍ നീങ്ങുന്ന രീതി. ഞാന്‍ കൂത്തുപറമ്പ് എം.എല്‍.എ. ആയിരിക്കുമ്പോള്‍ ഒരു തവണ മമ്പറത്തും മറ്റൊരിക്കല്‍ തോലമ്പ്രയിലും എനിക്കും സഖാക്കള്‍ക്കുമെതിരെ തോക്കുചൂണ്ടല്‍ നടന്നിട്ടുണ്ട്. ഈ പോലീസ് ഭീകരതയുടെ തുടര്‍ച്ചയായാണ് അടിയന്തരാവസ്ഥ എത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങളെയെല്ലാം തുടക്കത്തിലേ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നപ്പോള്‍ അതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചത് സി.പി.ഐ. എമ്മാണ്. കണ്ണൂരില്‍ സഖാവ് സി. കണ്ണനൊക്കെ ഭീകരമായി മര്‍ദ്ദിക്കപ്പെട്ടു. നേതാക്കള്‍ മാത്രമല്ല, യുവാക്കളും വിദ്യാര്‍ഥികളും വേട്ടയാടപ്പെട്ടു. ഇതിനെ ശക്തമായി ചെറുത്തുനിന്നത് സി.പി.ഐ.എം. മാത്രമാണ്. ഞങ്ങള് ജയിലില്‍ ചെല്ലുമ്പോള്‍ ചില്ലറ ആര്‍.എസ്.എസ്സുകാര് ജയിലിലുണ്ട്. പിന്നെ വിരലിലെണ്ണാവുന്ന നക്‌സലൈറ്റുകളും. എന്നാല്‍ സി.പി.ഐ.എം. പ്രവര്‍ത്തകര്‍ ജയിലിലെത്തിയതോടെയാണ് അവിടെയും പ്രക്ഷോഭം രൂപപ്പെടുന്നത്. ഇവര്‍ക്കൊക്കെ മാനസികത്തകര്‍ച്ചയില്ലാത്ത ജയില്‍ജീവിതം സാധ്യമായതും ഞങ്ങളുടെ സാന്നിധ്യംകൊണ്ടാണ്.
 
സി.പി.ഐ.എം. പോലെ അന്ന് വിശാലമായ ജനകീയാടിത്തറയുള്ള ഒരു പ്രസ്ഥാനത്തിന് വളരെ 'മാസ്സീവ്' ആയ പ്രതിരോധം കേരളത്തിലെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരാമായിരുന്നു. അതിന് കഴിഞ്ഞില്ല എന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കാണാന്‍ കഴിയുമോ? മാത്രമല്ല, അടിയന്തരാവസ്ഥയുടെ പാര്‍ട്ടിതന്നെ അതുകഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുകയും ചെയ്തു. എന്തുകൊണ്ടായിരിക്കും ജനപക്ഷത്തുനിന്ന്  ഇത്തരമൊരു സമീപനം ഉണ്ടായത്?
 
അടിയന്തരാവസ്ഥയ്‌ക്കെതിരായി ജനങ്ങളുടെ പ്രതിരോധം ഉയര്‍ന്നുവരുക എന്ന് പറയുമ്പോള്‍ വന്‍തോതിലുള്ള റാലികള്‍ പോലെ നിങ്ങളതിനെ കാണേണ്ടതില്ല. എന്നാല്‍ ഓരോ പ്രദേശത്തും പോലീസിന്റെ തല്ലുകൊണ്ടിട്ടും ചെറുത്തുനില്‍പ്പ് നടത്തിയത് സി.പി.ഐ.എം. ആണ്. സി.പി.ഐ.എം. മാത്രമാണ്. അത് എല്ലാ ഘട്ടത്തിലും നടന്നിട്ടുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് കീഴടങ്ങിപ്പോകുന്ന മനോഭാവം സ്വീകരിച്ചവരുമുണ്ട്. അടിയന്തരാവസ്ഥ ഇനി മാറില്ലെന്നും ഇതായിരിക്കും ഇന്ത്യയിലെ ഇനിയത്തെ അവസ്ഥ എന്നും വിചാരിച്ചുപോയവരുണ്ട്. അതായത് ജനാധിപത്യം തിരിച്ചുവരില്ല എന്ന് വിചാരിച്ച എത്രയോ പേരുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കിപ്പോഴും അഭിമാനപൂര്‍വം പറയാന്‍ കഴിയും, ഞങ്ങള്‍ ജനശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് അവസാനിപ്പിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനും കഴിയും എന്ന ചിന്ത ഞങ്ങള്‍ക്കുണ്ടായിരുന്നു. അതുതന്നെയാണ് വിജയിക്കുകയും ചെയ്തത്.
 
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ മര്‍ദ്ദക ഭരണകൂടത്തെ ഇന്ത്യയിലെ ജനങ്ങള്‍ തൂത്തെറിഞ്ഞിട്ടും കേരളത്തില്‍ അവര്‍ക്ക് തിരിച്ചുവരാന്‍ പറ്റി, അതേ തിരഞ്ഞെടുപ്പില്‍?
 
അതിന് വേറെ ചില കാരണങ്ങളാണുള്ളത്. ജനങ്ങള്‍ക്ക് അടിയന്തരാവസ്ഥയോട് അമര്‍ഷമില്ലാത്തതുകൊണ്ടാണിതെന്ന് പറയാന്‍ കഴിയില്ല. കേരളത്തില്‍ പലപ്പോഴും ജാതി-മത സംഘടനകളുടെ സ്വാധീനമാണ് തിരഞ്ഞെടുപ്പുകളില്‍ കാണുന്നത്. ഈ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ അന്നത്തെ ഭരണകൂടത്തിന് കഴിഞ്ഞു. അത് വലിയൊരു അപമാനംതന്നെയാണ് കേരളത്തിന് വരുത്തിയത്. എന്നാല്‍ നിലനിന്നുപോന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയില്‍ ജാതിരാഷ്ട്രീയം ചേര്‍ന്നപ്പോള്‍ നേടിയ ആ വിജയം പിന്നീട് മാറി. കേരളത്തിന്റെ ഈ മാറ്റവും രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടായിരുന്നു.
 
അറസ്റ്റ് ചെയ്ത് കൂത്തുപറമ്പ് ലോക്കപ്പിലേക്കാണ് കൊണ്ടുപോയത്. ധര്‍മടം പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയിലും തലശ്ശേരി സര്‍ക്കിളിലുമാണ് ഞാന്‍ വരുന്നത്. കൂത്തുപറമ്പ് സി.ഐ. വന്നപ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്, എന്താ നിങ്ങള്‍ വന്നത് എന്ന്. അതൊരു സ്‌പെഷല്‍ ഇന്‍സ്ട്രക്ഷനാണ് എന്നാണ് അയാള്‍ മറുപടി നല്‍കിയത്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അന്നത്തെ കണ്ണൂര്‍ എസ്.പി. ജോസഫ് തോമസ് എന്നെ തല്ലാന്‍ വേണ്ടി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ അവിടെ ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരെ നിയോഗിച്ചിരുന്നു. ലോക്കപ്പിനകത്ത് ഭീകരമായ മര്‍ദ്ദനമാണല്ലോ നടക്കുക. അവിടെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയില്ലല്ലോ. എത്രപേര് എന്നെ തല്ലി എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല. ആദ്യം രണ്ടുപേര്‍. രണ്ടുപേരുടെ മര്‍ദ്ദനത്തില്‍ ഞാന്‍ വീഴാതായപ്പോഴാണ് കൂടുതല്‍ പേര്‍ എത്തിയത്. വളരെ നേരത്തെ മര്‍ദ്ദനത്തിന് ശേഷം ഞാന്‍ താഴെ വീണു. പിന്നീട് പോലീസുകാര്‍ എന്നെ വാരിയെല്ലിന്റെ ഇരുവശത്തും നെല്ലു ചവിട്ടുന്നമാതിരി ചവിട്ടിയൊതുക്കുകയായിരുന്നു. പിന്നെയെനിക്ക് ബോധം വന്നത്, പിറ്റേന്ന് രാവിലെയാണ്.
അതായത് ജനാധിപത്യപ്രക്രിയയുടെ പൊതുസമൂഹത്തിലെ വിജയം എന്നാണോ വിലയിരുത്തേണ്ടത്? അല്ല, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വിജയമായോ?
 
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതികരണം ഉണ്ടായില്ല എന്ന തോന്നല്‍ പിന്നീട് ജനങ്ങളില്‍ ഉണ്ടാവുകയാണ്. അത് ജനങ്ങളിലുണ്ടായ മാറ്റംതന്നെയാണ്. അടിയന്തരാവസ്ഥയോട് പാര്‍ട്ടിയെടുത്ത നിലപാടിന്റെ ഭാഗമായി വളര്‍ന്നുവന്ന പാര്‍ട്ടി ആഭിമുഖ്യമായി ഇത് കാണാന്‍ കഴിയില്ല.
 
ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു പിണറായിയെ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്തതെന്നും നാട്ടുകാരല്ലാത്ത പോലീസുകാരെ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം എന്നും കേട്ടിട്ടുണ്ട്. ആ സംഭവം ഓര്‍ക്കുന്നുണ്ടോ?
 
എന്നെ അറസ്റ്റ് ചെയ്ത് കൂത്തുപറമ്പ് ലോക്കപ്പിലേക്കാണ് കൊണ്ടുപോയത്. ധര്‍മടം പോലീസ് സ്റ്റേഷന്റെ അതിര്‍ത്തിയിലും തലശ്ശേരി സര്‍ക്കിളിലുമാണ് ഞാന്‍ വരുന്നത്. കൂത്തുപറമ്പ് സി.ഐ. വന്നപ്പോള്‍ ഞാന്‍ ചോദിക്കുന്നുണ്ട്, എന്താ നിങ്ങള്‍ വന്നത് എന്ന്. അതൊരു സ്‌പെഷല്‍ ഇന്‍സ്ട്രക്ഷനാണ് എന്നാണ് അയാള്‍ മറുപടി നല്‍കിയത്. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അന്നത്തെ കണ്ണൂര്‍ എസ്.പി. ജോസഫ് തോമസ് എന്നെ തല്ലാന്‍ വേണ്ടി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ അവിടെ ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരെ നിയോഗിച്ചിരുന്നു. ലോക്കപ്പിനകത്ത് ഭീകരമായ മര്‍ദ്ദനമാണല്ലോ നടക്കുക. അവിടെ നിങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയില്ലല്ലോ. എത്രപേര് എന്നെ തല്ലി എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല. ആദ്യം രണ്ടുപേര്‍. രണ്ടുപേരുടെ മര്‍ദ്ദനത്തില്‍ ഞാന്‍ വീഴാതായപ്പോഴാണ് കൂടുതല്‍ പേര്‍ എത്തിയത്. വളരെ നേരത്തെ മര്‍ദ്ദനത്തിന് ശേഷം ഞാന്‍ താഴെ വീണു. പിന്നീട് പോലീസുകാര്‍ എന്നെ വാരിയെല്ലിന്റെ ഇരുവശത്തും നെല്ലു ചവിട്ടുന്നമാതിരി ചവിട്ടിയൊതുക്കുകയായിരുന്നു. പിന്നെയെനിക്ക് ബോധം വന്നത്, പിറ്റേന്ന് രാവിലെയാണ്.
 
ആര്‍.ഇ.സി. വിദ്യാര്‍ഥി രാജനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതി പുലിക്കോടന്റെ സ്റ്റേഷനാണല്ലോ കൂത്തുപറമ്പ് പോലീസ്‌സ്റ്റേഷന്‍. പുലിക്കോടന്‍ അന്ന് സ്ഥലത്തുണ്ടായിരുന്നെങ്കില്‍ മറ്റൊരു അനുഭവമായിരുന്നില്ലേ ഉണ്ടാവുക?
 
കൂത്തുപറമ്പിലെ മര്‍ദ്ദനത്തിനുശേഷം കണ്ണൂര്‍ പോലീസ് ലോക്കപ്പിലേക്കാണ് എന്നെ കൊണ്ടുപോയത്. കോടതിയോടനുബന്ധിച്ചാണ് അന്ന് ലോക്കപ്പ്. ഞാന്‍ വളരെ അവശനായാണ് ജീപ്പില്‍ നിന്നിറങ്ങി നടന്നത്. സ്റ്റേഷനിലേക്ക് കയരുമ്പോള്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. ഞാന്‍ കണക്കാക്കി- രണ്ടാമത്തെ ഊഴം ഇവിടന്നായിരിക്കും. വാതില്‍ക്കല്‍ നില്‍ക്കുന്ന നാരായണനെ കടന്ന് ഞാന്‍ പോവുമ്പം അയാളുടെ കമന്റ്- ഓ, വിജയന്റെ മുഖം ആകെ മാറിപ്പോയല്ലോ. പിന്നീട് അന്നത്തെ ഡിവൈ.എസ്.പി. നന്ദനമേനോന്‍ എന്നോട് പറഞ്ഞത് വിജയനെ കൂത്തുപറമ്പില്‍ കൊണ്ടുവന്നതുകൊണ്ട് നാരായണനോട് ലീവെടുക്കാന്‍ ഞാന്‍ പറഞ്ഞതായിരുന്നു എന്നാണ്.
 
കെ. കരുണാകരന്റെ പോലീസ്ഭരണം ഏറ്റവും നികൃഷ്ടമായ രൂപം കൈവരിച്ച ഒരു കാലഘട്ടത്തോട് വൈകാരികമായ ഒരെതിര്‍പ്പ്, വെറുപ്പ് താങ്കള്‍ക്കില്ലേ? അതിന്റെ ഭീകരതയുടെ അനുഭവസ്ഥന്‍ എന്ന നിലയില്‍ പ്രത്യേകിച്ചും?
 
അങ്ങനെ വൈകാരിമായി നാമതിനെ കാണേണ്ടതില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ മാത്രം നടപ്പിലാക്കിയതായിരുന്നില്ല അടിയന്തരാവസ്ഥ. രാജ്യത്തെ ജനങ്ങള്‍ക്കെതിരെയാണ് അടിയന്തരാവസ്ഥ പ്രയോഗിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സി.പി.ഐ-എമ്മിനെ അടിച്ചമര്‍ത്തുക എന്ന നിലപാട് കോണ്‍ഗ്രസ് ഗവണ്മെന്റ് ബോധപൂര്‍വം പടിപടിയായി നേരത്തേതന്നെ നടപ്പിലാക്കിത്തുടങ്ങിയതാണ്. പടിഞ്ഞാറന്‍ ബംഗാളിലെ അര്‍ധഫാഷിസ്റ്റ് ഭീകരതയില്‍ ആയിരത്തിലേറെ സി.പി.ഐ-എം. പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരാവസ്ഥയ്ക്ക് മുന്‍പാണ്. കേരളത്തില്‍ ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ചെറിയ പതിപ്പുകളായി ഇത് നടപ്പിലാക്കുന്നുമുണ്ടായിരുന്നു. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ നടപ്പിലാക്കരുതെന്നായിരുന്നു അടിയന്തരാവസ്ഥകൊണ്ടുദ്ദേശിച്ചത്. വളര്‍ന്നുവരുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരായിരുന്നു അടിയന്തരാവസ്ഥ. സ്വാഭാവികമായും അത് കൂടുതല്‍ ഉന്നംവെച്ചത് ഞങ്ങളെയായിരിക്കും.
 
ഓരോ കാലത്തെയും നിലപാടുകളെക്കുറിച്ച് പറയുന്നതുപോലെ, പിണറായി വിജയന്‍ ആളാകെ മാറിപ്പോയി എന്നൊരു വാദം ചിലര്‍ ഉയര്‍ത്തിയിരുന്നു. പഴയ കടുത്ത കമ്മ്യൂണിസ്റ്റ്, ഇന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെയും വഹാബിനെയുംപോലുള്ള സമ്പന്നരുടെ ആത്മമിത്രമാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്താണിതിലെ സത്യം?
 
വ്യക്തിപരമായി താറടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണമാണിത്. അത് നമ്മുടെ കേരളത്തിലെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ ആവശ്യമായിരുന്നു. ഈ രാഷ്ട്രീയത്തില്‍ ചിലര്‍ എല്ലാതരം വൃത്തികേടുകളുകളുടെയും മൂര്‍ത്തീകരണമായി മാറിയവരാണ്. അത്തരത്തിലുള്ള ചിലരെ കണ്ടുകൊണ്ട് നില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. അപ്പോള്‍ ആ സമൂഹത്തില്‍ ഇത്തരക്കാരോടുള്ള അതൃപ്തി വളര്‍ന്നുവരുന്നുണ്ട്. ഈ അതൃപ്തി നിലനില്‍ക്കുമ്പോള്‍തന്നെ ഈ സമൂഹം മറ്റൊരു വിഭാഗത്തെ കാണുകയാണ്. അത് കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തതയോടെ നിലനിന്നുപോകുന്നവരാണ്. അതുകൊണ്ട് അതിന്റേതായ ഒരു അംഗീകാരവും കമ്മ്യൂണിസ്റ്റുകാര്‍ക്ക് കിട്ടുന്നുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരും കണക്കാണ്, വലിയ വ്യത്യാസമില്ല, അവരില്‍ പലരും ഇതിന്റെയൊക്കെ ഭാഗമായി മാറിയിരിക്കുന്നു. ഈ നില വരുത്തുന്നതിനാണ് എന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നത്. എന്തെല്ലാം വന്നു അതിന്റെ ഭാഗമായി. ഒരു തെമ്മാടിയും ദുര്‍വൃത്തനുമായ ഒരാള്‍ക്ക് എന്തെല്ലാം സ്വഭാവവിശേഷങ്ങളുണ്ടോ, അതെല്ലാമുള്ള ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്. രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കമായിരുന്നു അത്. നമ്മുടെ നാട്ടിലെ സമ്പന്നരുടെ ആശ്രിതന്‍ എന്ന മട്ടില്‍ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്. ഈ കേരളത്തില്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്ന ആളല്ലല്ലോ ഞാന്‍. ഇരുപത്തിയഞ്ചാം വയസുതൊട്ട് നിയമസഭാരംഗത്തുമില്ലേ? ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍, വിജയനെങ്ങനെയാണ്, ചില്ലറ വേലത്തരങ്ങളൊക്കെ, മോശത്തരങ്ങളൊക്കെ കൈയിലുള്ള ആളാണോ, തെറ്റായി ഇന്ന ഇന്ന കാര്യങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു സമ്പന്നന് ഞങ്ങളുടെയൊക്കെ ഗണത്തില്‍പ്പെട്ട ഒരു കമ്മ്യൂണിസ്റ്റിനെ കീഴ്‌പ്പെടുത്താനാവുമെന്ന് സാധാരണഗതിയില്‍ ഊഹിക്കാന്‍ കഴിയുമോ? ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റായി നിന്നുപോവാന്‍ പറ്റുമോ? ഞാന്‍ കേവലമൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍നിന്ന് മാറി നേതൃത്വത്തിലേക്ക് വരുമ്പോള്‍ ആ പാര്‍ട്ടി പ്രതീകമായി വരുകയാണ്. വ്യക്തിപരമായി എന്നെ ടാര്‍ഗറ്റ് ചെയ്ത് കരിവാരിത്തേക്കാന്‍, പാര്‍ട്ടിയെ ആകെ താറടിക്കാന്‍ കഴിയും എന്നാണ് ഇവരുടെ വിശ്വാസം. ജീവനുനേരെയുള്ള ആക്രമണങ്ങള്‍ നിരവധി അതിജീവിച്ചുപോന്ന എന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലുതല്ല ഇതൊന്നും.
 
ഈ കേരളത്തില്‍ പെട്ടെന്നൊരു ദിവസം പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്ന ആളല്ലല്ലോ ഞാന്‍. ഇരുപത്തിയഞ്ചാം വയസുതൊട്ട് നിയമസഭാരംഗത്തുമില്ലേ? ഇത്തരം നെറികെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍, വിജയനെങ്ങനെയാണ്, ചില്ലറ വേലത്തരങ്ങളൊക്കെ, മോശത്തരങ്ങളൊക്കെ കൈയിലുള്ള ആളാണോ, തെറ്റായി ഇന്ന ഇന്ന കാര്യങ്ങള്‍ സമ്പാദിച്ചിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു സമ്പന്നന് ഞങ്ങളുടെയൊക്കെ ഗണത്തില്‍പ്പെട്ട ഒരു കമ്മ്യൂണിസ്റ്റിനെ കീഴ്‌പ്പെടുത്താനാവുമെന്ന് സാധാരണഗതിയില്‍ ഊഹിക്കാന്‍ കഴിയുമോ? ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റായി നിന്നുപോവാന്‍ പറ്റുമോ? ഞാന്‍ കേവലമൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍നിന്ന് മാറി നേതൃത്വത്തിലേക്ക് വരുമ്പോള്‍ ആ പാര്‍ട്ടി പ്രതീകമായി വരുകയാണ്. വ്യക്തിപരമായി എന്നെ ടാര്‍ഗറ്റ് ചെയ്ത് കരിവാരിത്തേക്കാന്‍, പാര്‍ട്ടിയെ ആകെ താറടിക്കാന്‍ കഴിയും എന്നാണ് ഇവരുടെ വിശ്വാസം. ജീവനുനേരെയുള്ള ആക്രമണങ്ങള്‍ നിരവധി അതിജീവിച്ചുപോന്ന എന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലുതല്ല ഇതൊന്നും.
മാധ്യമം വാരികയില്‍ വന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാര്‍ട്ടൂണുകളോടുപോലും വളരെ അസഹിഷ്ണുതയോടെ, വിമര്‍ശനങ്ങളെ തീരെ സഹിഷ്ണുതയില്ലാതെ കാണുന്ന ഒരു സമീപനം പിണറായിക്കുണ്ടോ?
 
വിമര്‍ശനം ശരിയായ ദിശയിലുള്ളതാണെങ്കില്‍ അത് ഉള്‍ക്കൊള്ളുന്നതിനൊന്നുമില്ല. പൊതുപ്രവര്‍ത്തകനായി വരുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് വിമര്‍ശനമുണ്ടാവും. എന്നാല്‍ നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിപ്പോയി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ നേതാവായിപ്പോയി, അതുകൊണ്ട് വ്യക്തിപരമായി ആളെ വല്ലാതെ തകര്‍ത്തുകളയാനുള്ള ബോധപൂര്‍വമായ, വസ്തുതയുടെ കണികപോലുമില്ലാത്ത വിമര്‍ശനം ഉയര്‍ന്നുവരുമ്പോള്‍ അതിനെതിരെ പ്രതികരിച്ചു എന്നുവരും. എന്റെ കാര്യത്തില്‍ നിങ്ങള്‍ സൂചിപ്പിച്ച കാര്‍ട്ടൂണിന്റെ പ്രശ്‌നം മാത്രമല്ലല്ലോ ഉണ്ടായത്. ജമാഅത്തെ ഇസ്‌ലാമിയുടെ വാരിക, എന്റെ ഒരു ഫോട്ടോ കട്ട് ചെയ്ത് എന്റെ തലയിട്ടു. പക്ഷേ, മറ്റു ശരീരഭാഗങ്ങളൊന്നും എന്റേതല്ല.്യൂഞാനൊരു പാശ്ചാത്യ സംഗീത ഉപകരണം പിടിച്ചുനില്‍ക്കുകയാണ്. അതൊരു കാര്‍ട്ടൂണല്ല. കാര്‍ട്ടൂണിന്റെ സ്പിരിറ്റ് നമുക്ക് മനസ്സിലാവുമല്ലോ. എന്റെ തലയും വേറൊരു ശരീരവും വെച്ചിട്ട്...ഒരു തെറ്റായ ചിത്രം ആളുകളിലുണ്ടാക്കുക എന്നതിനെ അങ്ങനെത്തന്നെ കാണണം. അല്ലെങ്കില്‍ ഓരോ കാര്‍ട്ടൂണിനെപ്പറ്റിയും ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ലേഖനമെഴുതേണ്ടതില്ലല്ലോ. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറയാനാണ് ലേഖനമെഴുതേണ്ടിവന്നത്.
 
മുഖ്യധാരാ പത്രങ്ങളോടുള്ള സമീപനത്തിലും മാറ്റങ്ങള്‍ വരുത്താനായിട്ടില്ലേ? പത്രവാര്‍ത്തകളെ തുടര്‍ച്ചയായി നിഷേധിക്കുമ്പോള്‍ പിന്നീട് ഇതെല്ലാം സത്യമായിരുന്നെന്ന് തിരിച്ചറിയുന്ന വായനക്കാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയല്ലേ തകരുന്നത്?
 
അതല്ല ശരി. ഞങ്ങളെക്കുറിച്ചുള്ള ശരിയായ ചില വാര്‍ത്തകള്‍തന്നെ കൊടുക്കാന്‍ ഈ പത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു വാര്‍ത്തയിലുള്ള ചെറിയ വസ്തുത നിലനിര്‍ത്തി അതിനകത്തുള്ള മറ്റു ഭാഗങ്ങളൊക്കെ വസ്തുതയാണെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതില്‍ ഏറിയകൂറും വസ്തുതകളല്ല. ഏതൊരു പത്രത്തിനും ഏതൊരു മാധ്യമത്തിനും ഇന്നത്തെ കാലത്ത് കുറേ വാര്‍ത്തകള്‍ കിട്ടും. അത് നമ്മുടെ കാലത്തിന്റെകൂടി പ്രത്യേകതയാണ്. അങ്ങനെ കുറേ വാര്‍ത്തകള്‍ സ്വാഭാവികമായി വരും. അതില്‍നിന്ന് വ്യത്യസ്തമായി വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കുന്നുമുണ്ട്. ഇത് ഏതെങ്കിലുമൊരു പത്രം കൊടുക്കുക എന്നതില്‍നിന്ന് മാറി ഏതാനും മാധ്യമപ്രവര്‍ത്തകര്‍കൂടിയുള്ള ആലോചന നടക്കുക-ആ ആലോചനയുടെ ഭാഗമായി ഇന്ന തരത്തില്‍ വാര്‍ത്ത കൊടുക്കാം എന്ന് തീരുമാനിക്കുന്നു. ഇവിടെയാണ് ഒരു മാധ്യമ സിന്‍ഡിക്കേറ്റ് രൂപം കൊള്ളുന്നതായി ഞാന്‍ പറഞ്ഞത്. ഇത് മാധ്യമധര്‍മമല്ല. മാധ്യമധര്‍മമനുഷ്ഠിക്കുന്നതിനെ ഞങ്ങളൊരുകാലത്തും അസഹിഷ്ണുതയോടെ കാണുന്നില്ല. ഞങ്ങളെപ്പറ്റി ശരിയായ ഒരു വാര്‍ത്ത ഏതെങ്കിലും മാധ്യമം കണ്ടെത്തിയാല്‍ ഞങ്ങളെന്താണ് കരുതുക. 'ഓ, അവര് എവിടെന്നോ വാര്‍ത്ത സംഘടിപ്പിച്ചു' എന്നാണ്. പക്ഷേ, തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതുമ്പോള്‍ വാര്‍ത്ത ഉണ്ടാക്കുകയാണെന്നും പറയും. രാഷ്ട്രീയമായി ബോധപൂര്‍വം സൃഷ്ടിക്കുന്നതിനെതിരെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. അല്ലാതെ ഞങ്ങള്‍ക്ക് ശരിക്കും ഉള്ളൊരു കാര്യം നിങ്ങളുടെ മിടുക്കുകൊണ്ട് നിങ്ങള്‍ കണ്ടെത്തി കൊടുക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കാന്‍ പോവില്ല.
 
ദേശാഭിമാനിക്കും കൈരളി ടി.വിക്കും മുഖ്യധാരാ പത്രങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്നു പറഞ്ഞാല്‍ താങ്കളുടെ പ്രതികരണം എന്താണ്?
 
തീര്‍ത്തും അതിശയോക്തിപരമാണ് ഈ പറഞ്ഞത്. നമ്മുടെ നാട്ടില്‍ നിങ്ങള്‍ പറയുന്നതിനൊന്നും പ്രതിരോധമില്ലെങ്കില്‍ അതൊക്കെ തീര്‍ത്തും ജനങ്ങള്‍ വിശ്വസിക്കണ്ടേ? അതിന്റെ ഭാഗമായ നിലപാടും എടുക്കണ്ടേ? എന്നാല്‍ കേരളത്തിന്റെ അനുഭവം ഇത്തരം മാധ്യമങ്ങള്‍ പറയുന്നതൊന്നും ജനങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല എന്നല്ലേ? അതല്ലേ ജനങ്ങളുടെ പിന്തുണ വര്‍ധിച്ചുവര്‍ധിച്ചു വരുന്നത്. ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിക്കലാണ് ഈ  മാധ്യമങ്ങളുടെ ഉദ്ദേശ്യം. നടക്കാത്തതും അതുതന്നെ. വിപരീതമാണ് നടത്തുന്നത്. ഇതില്‍ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ വഹിക്കുന്ന പങ്കുണ്ട്. അതോടൊപ്പം ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കുന്നതില്‍ ദേശാഭിമാനി നല്ല പങ്ക് വഹിക്കുന്നുണ്ട്. കൈരളി പിന്നെ ഞങ്ങളുടെ മാത്രമായൊരു സ്ഥാപനമല്ലല്ലോ. നാടിന്റെയാകെയൊരു സ്ഥാപനമാണല്ലോ. ഞങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം അവരംഗീകരിക്കുന്നുണ്ടാവും. അതിനനുസരിച്ചുള്ള നിലപാടും സ്വീകരിക്കുന്നുണ്ടാവും.
 
പിണറായിയുടെ വീടും വിവാദമായിരുന്നു. അതിനെകുറിച്ച്?
 
എന്റെ പഴയ വീട് ഒരു 'റിനവേഷന്‍' വരുത്തിയിട്ടുണ്ട്. പഴയ വീടിന് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു മാറ്റം വേണമെന്ന് വന്നതിനാലാണത്, കുടുംബപരമായിത്തന്നെ വന്ന ഒരു തീരുമാനമാണത്. പഴയ തറ തന്നെ. പിണറായിയിലെ ഇപ്പോഴത്തെ വീട് ഞാന്‍ താമസം തുടങ്ങിയത് അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെയായിരുന്നു. ചിലരുടെ പ്രചാരണം അവിടെ ഭയങ്കരമായ വീട് നിര്‍മിച്ചിരിക്കുകയാണ് പിണറായി വിജയന്‍. ഞാനെടുത്ത വീട് (അന്നും ഒരു ലോണ്‍ സംഘടിപ്പിച്ചായിരുന്നു വീടെടുത്തത്) വാര്‍പ്പേ ആയിരുന്നില്ല. മച്ചുപോലും ഇട്ടിട്ടില്ലായിരുന്നു. അകത്തുകയറി മുകളിലേക്ക് നോക്കിയാല്‍ നേരെ ഓടു കാണും.
 
പക്ഷേ, പിണറായിയുടെ വീടിനെ ഇ.എം.എസ്. വിമര്‍ശിച്ചിരുന്നില്ലേ?
 
അത് പറയാം. ഇ.എം.എസ്. കണ്ണൂരില്‍ ഒരു പരിപാടിക്ക് വന്നതാണ്. പിന്നീട് പാട്യത്ത് ഒരു പരിപാടിക്ക് പോവാനുണ്ട്. അപ്പോള്‍ വീട്ടില്‍ കൂടിയ സ്ഥിതിക്ക് ഉച്ചഭക്ഷണം വീട്ടില്‍നിന്നാകാം. പുതിയ വീടല്ലേ. അങ്ങനെ ഈയെം വീട്ടില്‍ വന്നു. വീട്ടില്‍ വന്ന് ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ ഈയെമ്മിനൊന്ന് മൂത്രമൊഴിക്കണം. എന്റെ വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഇല്ല. തട്ടുതട്ടായിട്ടുള്ള പറമ്പാണ്. മേലെ കയറിപ്പോകണം. മേലെ കയറിപ്പോവാന്‍ ഈയെമ്മിന് പറ്റില്ല. ഞാനും വിഷമിച്ചു, ഈയെമ്മും വിഷമിച്ചു. അവസാനം വീടിന്റെ പിന്‍ഭാഗത്ത് ഏര്‍പ്പാടുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ ഈയെം എന്നോട് പറഞ്ഞു, ''ഇതെന്താ വിജയാ ഇക്കാലത്ത് ആരെങ്കിലും ഇതുപോലൊരു വീടെടുക്ക്വോ. ഒരു ബാത്‌റൂംകൂടി അറ്റാച്ച് ചെയ്യേണ്ടേ? അങ്ങനെയല്ലേ ഇപ്പോഴത്തെ വീടൊക്കെ?'' പക്ഷേ, വന്ന പ്രചാരണം എന്താ? ഇ.എം.എസ്സാ വീട് കണ്ടു. ആശ്ചര്യപ്പെട്ടുപോയി! വിജയനോടുതന്നെ ചോദിച്ചു. 'എന്താ വിജയാ ഇത്? ഇങ്ങനെയൊരു വീടിപ്പോള്‍ ആരെങ്കിലുമെടുക്കുമോ, പ്രത്യേകിച്ചും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍.' ഇതായിരുന്നു പ്രചാരണം. ആ വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം വരുന്നത്, അമ്മയൊരു ദിവസം മേലെ പോയിട്ട് കക്കൂസില് ഇരുന്നിട്ട് എഴുന്നേറ്റ് പോരാന്‍ പറ്റാണ്ടായി. ഞാനെടുത്തുകൊണ്ടു പോരേണ്ടിവന്നു. പിന്നെ അമ്മയ്ക്ക് ബാത്‌റൂമില്‍ പോകാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഉണ്ടാക്കിയതാണ് അറ്റാച്ച്ഡ് ബാത്‌റൂം. സാധാരണയില്‍ സാധാരണയായ വീടാണത്. അതിനെപ്പറ്റി അത് ഭയങ്കര വീടാണെന്ന് ധരിച്ചുവെച്ചവരാണ് ഈ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ടായത്.
 
ഇ.എം.എസ്. കണ്ണൂരില്‍ ഒരു പരിപാടിക്ക് വന്നതാണ്. പിന്നീട് പാട്യത്ത് ഒരു പരിപാടിക്ക് പോവാനുണ്ട്. അപ്പോള്‍ വീട്ടില്‍ കൂടിയ സ്ഥിതിക്ക് ഉച്ചഭക്ഷണം വീട്ടില്‍നിന്നാകാം. പുതിയ വീടല്ലേ. അങ്ങനെ ഈയെം വീട്ടില്‍ വന്നു. വീട്ടില്‍ വന്ന് ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ ഈയെമ്മിനൊന്ന് മൂത്രമൊഴിക്കണം. എന്റെ വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം ഇല്ല. തട്ടുതട്ടായിട്ടുള്ള പറമ്പാണ്. മേലെ കയറിപ്പോകണം. മേലെ കയറിപ്പോവാന്‍ ഈയെമ്മിന് പറ്റില്ല. ഞാനും വിഷമിച്ചു, ഈയെമ്മും വിഷമിച്ചു. അവസാനം വീടിന്റെ പിന്‍ഭാഗത്ത് ഏര്‍പ്പാടുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ ഈയെം എന്നോട് പറഞ്ഞു, ''ഇതെന്താ വിജയാ ഇക്കാലത്ത് ആരെങ്കിലും ഇതുപോലൊരു വീടെടുക്ക്വോ. ഒരു ബാത്‌റൂംകൂടി അറ്റാച്ച് ചെയ്യേണ്ടേ? അങ്ങനെയല്ലേ ഇപ്പോഴത്തെ വീടൊക്കെ?'' പക്ഷേ, വന്ന പ്രചാരണം എന്താ? ഇ.എം.എസ്സാ വീട് കണ്ടു. ആശ്ചര്യപ്പെട്ടുപോയി! വിജയനോടുതന്നെ ചോദിച്ചു. 'എന്താ വിജയാ ഇത്? ഇങ്ങനെയൊരു വീടിപ്പോള്‍ ആരെങ്കിലുമെടുക്കുമോ, പ്രത്യേകിച്ചും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍.' ഇതായിരുന്നു പ്രചാരണം. ആ വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂം വരുന്നത്, അമ്മയൊരു ദിവസം മേലെ പോയിട്ട് കക്കൂസില് ഇരുന്നിട്ട് എഴുന്നേറ്റ് പോരാന്‍ പറ്റാണ്ടായി. ഞാനെടുത്തുകൊണ്ടു പോരേണ്ടിവന്നു. പിന്നെ അമ്മയ്ക്ക് ബാത്‌റൂമില്‍ പോകാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഉണ്ടാക്കിയതാണ് അറ്റാച്ച്ഡ് ബാത്‌റൂം. സാധാരണയില്‍ സാധാരണയായ വീടാണത്. അതിനെപ്പറ്റി അത് ഭയങ്കര വീടാണെന്ന് ധരിച്ചുവെച്ചവരാണ് ഈ പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ടായത്.
ഇപ്പോഴത്തെ പൊതുകാര്യങ്ങള്‍ വെച്ച് കുറച്ചുകൂടി സൗകര്യം വേണമെന്നുണ്ടായിരുന്നു. തറ അങ്ങനെത്തന്നെ നിര്‍ത്തി. ആളുകളൊക്കെ വന്നാല്‍ ഇരിക്കാന്‍ പാകത്തില്‍ ഓഫീസ്മുറിയും കോലായയും കൂടി വീതി കൂട്ടി. അകത്തോട്ട് നേരെ ഇപ്പറയുന്ന മച്ച് വാര്‍പ്പാക്കി. മുന്‍ഭാഗത്ത് ഏണിപ്പടിയുടെ ഭാഗം അല്‍പ്പംകൂടി നീളം കൂട്ടി. ഇത്രയേ ഉണ്ടായിട്ടുള്ളൂ. അതിന് ഞാനൊരു ലോണ്‍ എടുത്തു. അതുകൊണ്ട് തീരും എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. അതുകൊണ്ട് തീരില്ല എന്നായപ്പോള്‍ മകളുടെ പേരില്‍ ഒന്നുകൂടിയെടുത്തു. ഇപ്പോള്‍ അതുകൊണ്ടും തീരാതായപ്പോള്‍ വൈഫിന്റെ പി.എഫില്‍നിന്നും ഒരു ലോണ്‍കൂടി എടുത്തു. ഞാനെന്റെ മനസ്സാക്ഷിയോടേ എപ്പോഴും ഉത്തരം പറയാറുള്ളൂ. അതിന് ഒരു ഘട്ടത്തിലും ആരുടേയും മുന്നില്‍ തലകുനിക്കേണ്ടിവരില്ല എന്ന ഉറപ്പ് എനിക്കുണ്ട്. ആര്‍ക്കും എന്നെ തലകുനിപ്പിക്കാനും കഴിയില്ല.
 
പി.വി. കുഞ്ഞിക്കണ്ണനെയും ചാത്തുണ്ണിമാഷെയും പോലെ ത്യാഗധനരായ നിരവധി നേതാക്കള്‍ക്ക് ദുഃഖകരമായ സാഹചര്യത്തില്‍ പാര്‍ട്ടിവിട്ടുപോവേണ്ടിവന്നിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ പിണറായിയെ ദുഃഖിപ്പിച്ചിട്ടുണ്ടോ?
 
നമ്മള്‍ കാണേണ്ടത് സി.പി.ഐ-എം. ഒരു വിപ്ലവപ്പാര്‍ട്ടിയാണ്. ഈ വിപ്ലവപ്പാര്‍ട്ടിക്ക് ഒരു വിപ്ലവസംഘടനയുണ്ട്. ആ സംഘടന അംഗീകരിക്കുന്ന ചില വിപ്ലവതത്ത്വങ്ങളുണ്ട്. ആ തത്ത്വങ്ങളുടെ വ്യതിചലനങ്ങളുണ്ടായാല്‍ സ്വാഭാവികമായും ആ സഖാവ് എത്ര ഉന്നതനായാലും പാര്‍ട്ടിക്കകത്തുനിന്ന് പോവേണ്ടിവരും. സംഘടനാരീതി അംഗീകരിച്ചുകൊണ്ടു മാത്രമേ മുന്നോട്ടുപോവാന്‍ കഴിയൂ. സംഘടനയെപ്പോലെത്തന്നെ പ്രധാനമാണ് പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളും. അതിലും പാര്‍ട്ടിനിലപാടില്‍ നിന്നു വ്യതിചലിച്ചുപോരുകയാണെങ്കില്‍ പിന്നെ രക്ഷിക്കാന്‍ കഴിയില്ല. ചില ആളുകള്‍ അവര്‍ വളരെ വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരായിരിക്കും. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരുമായിരിക്കും. എന്നാല്‍ അവര്‍ തെറ്റ് ചെയ്ത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവാത്ത സമീപനം സ്വീകരിച്ചു എന്നു വരുമ്പോള്‍ അവരുടെ ജീവിതത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത ഒരു സമീപനമല്ല പാര്‍ട്ടിക്കുള്ളത്. ആ ഘട്ടത്തിലും അവരെ തിരുത്തിക്കാന്‍ പാര്‍ട്ടി വലിയ ശ്രമം നടത്തും. പക്ഷേ, ഇത്തരം തെറ്റിന് വിധേയരാകുന്നവര്‍ നിങ്ങള്‍ എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും ആ ശ്രമത്തിന് അനുസൃതമായിട്ട് മാറില്ല. അവര്‍ വാശിയോടെയുള്ള നിലപാട് തുടരും. തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള ഓട്ടം. അങ്ങനെ ഒരു ഘട്ടം വരുമ്പോഴാണ് പാര്‍ട്ടി നടപടികളിലേക്ക് തിരിയുന്നത്. ഒരു തരത്തിലും തിരുത്തിക്കാനാകുന്നില്ല എന്നു വരുമ്പോഴാണ് പുറത്താക്കല്‍ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. അങ്ങനെവന്നാല്‍ അവര്‍ നിങ്ങളുടെ എത്ര പ്രിയപ്പെട്ടവനായാലും പാര്‍ട്ടിക്കു പുറത്ത് എന്ന നിലപാട് മാത്രമേയുള്ളൂ.
 
കോണ്‍ഗ്രസ്സില്‍ നിന്നൊക്കെ പുറത്തായാലും ഇവര്‍ക്കൊരു ജീവിതമുണ്ട്. സി.പി.ഐ-എമ്മില്‍ നിന്നു പുറത്തായാല്‍ സമൂഹത്തില്‍ നിന്നുതന്നെ പുറത്താക്കുന്നതുപോലെ ക്രൂരമായ ഒരു സമീപനമാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. മരണം വരുമ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണുണ്ടാവുന്നത്.
 
ചിലരുടെ കാര്യത്തില്‍ അതു ശരിയായിരിക്കും. അവര്‍ ഒരു വലിയ ജനക്കൂട്ടത്തില്‍ ജീവിച്ചവര് ഒറ്റപ്പെടുന്ന ഒരു നിലവരുമ്പോള്‍ അവരുതന്നെ പഴയ രീതിയില്‍ സമൂഹത്തോട് പ്രതികരിക്കാത്ത ഒരു രീതി ഉണ്ടാവുന്നതാവാം. എന്നാല്‍ മരണത്തിന്റെ സംഭവങ്ങളിലൊക്കെ നല്ല രീതിയില്‍ തന്നെ നാട്ടുകാര്‍ ഇടപെടുകയും ബഹുമതിയോടെ കാര്യങ്ങള്‍ നടത്തുന്നതുമാണ് കാണാന്‍ കഴിയുന്നത്.

അനുഭവസമ്പന്നരായ സഖാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് വലിയ ക്ഷീണമല്ലേ ഉണ്ടാക്കുന്നത്?
 
തെറ്റായ ഒരു ആശയം വന്നാല്‍ ശരിയായ രീതിയില്‍ കൊണ്ടുപോകുവാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വഴി ധാരാളം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ കഴിയും. എന്നാലും ഈ തെറ്റില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട്. അവര് നേരത്തേ നിങ്ങള്‍ സൂചിപ്പിച്ച തരക്കാരുമായിരിക്കാം, നല്ലകാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ത്യാഗധനര്‍ ആവാം. അവര്‍ നശിച്ചുകഴിഞ്ഞു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം. ഒരു വ്യതിയാനം ഏതെങ്കിലും ഒന്നോ രണ്ടോ സഖാക്കള്‍ മാത്രമായി ഉണ്ടാക്കുന്നതല്ല. കുറേ സഖാക്കള്‍ ഈ വ്യതിയാനത്തിന്റെ ഭാഗമായി മാറുകയാണ്. അതില്‍ നല്ലൊരു വിഭാഗത്തെയും നമുക്ക് രക്ഷപ്പെടുത്തിയെടുക്കാന്‍ കഴിയും. എന്നാല്‍ ചെറുവിഭാഗം, അവരില്‍ നല്ല സഖാക്കളും പെടും. അവര്‍ നശിച്ചുപോവുകതന്നെയാണ്. അവരെ രക്ഷിക്കാന്‍ ഒരു മാര്‍ഗവുമില്ല. അവരുതന്നെ സ്വയം തീരുമാനിച്ചു പോവുകയാണ്.
 
മുസ്‌ലിം മതന്യൂനപക്ഷത്തെ വിശാലമായി അഭിസംബോധന ചെയ്യുന്നു സി.പി.എം സെക്രട്ടറിയും. സെക്കുലര്‍ ഹിന്ദു ഭൂരിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നുമില്ല. ഇതാണ് പിണറായിക്കെതിരായ രാഷ്ട്രീയവിമര്‍ശനങ്ങളിലൊന്ന്.
 
നിങ്ങളിപ്പോള്‍ സംസാരിച്ചത് ആര്‍.എസ്.എസിന്റെ ഭാഷയാണ്. ആര്‍.എസ്.എസിന്റെ നിലപാട് തികച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടാണ്. കേരളത്തിലുണ്ടായിട്ടുള്ള കലാപങ്ങള്‍, മറ്റു സംഘര്‍ഷങ്ങള്‍ എല്ലാം നോക്കിയാല്‍ ഏറിയകൂറും ആര്‍.എസ്.എസിന്റെ നേതൃത്വത്തിലാണ് നടന്നിട്ടുള്ളതെന്ന് കാണാം. ആര്‍.എസ്.എസിന്റെ ചിട്ടയായ ചില നിലപാടുകളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതുതന്നെ ന്യൂനപക്ഷത്തെ എങ്ങനെയും ഇല്ലാതാക്കാനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുമാണ്. അതിന് വിവിധ മാര്‍ഗങ്ങള്‍ അവര്‍ പലകാലങ്ങളില്‍ അവലംബിച്ചിട്ടുണ്ട്. അപ്പോള്‍ ആര്‍.എസ്.എസിനെ തുറന്നുകാണിക്കാതെ പോവാന്‍ പറ്റില്ല. അത് തുറന്ന് കാണിക്കുന്നത് ഹിന്ദുവിനെതിരായിട്ടല്ല. ഞങ്ങളുടെ പാര്‍ട്ടി/കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതാടിസ്ഥാനത്തില്‍ പിന്തുണ പരിശോധിക്കാറില്ല. എന്നാല്‍ ഹിന്ദു എന്ന വികാരത്തോടെ അതിന്റെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും പ്രവര്‍ത്തിക്കുന്നവരല്ലേ ഞങ്ങള്‍ക്ക് വോട്ടുചെയ്യുന്നവരിലധികവും. ഞങ്ങള്‍ നിലപാടെടുക്കുന്നത് ഞങ്ങളുടെ കൂടെ ആരു നില്‍ക്കുന്നു, ആരില്ല എന്ന് നോക്കിയല്ല. വര്‍ഗീയനിലപാടുകളെ ഞങ്ങള്‍ എതിര്‍ക്കും. ആര്‍.എസ്.എസിന്റെ വര്‍ഗീയ നിലപാട് മാത്രമല്ല, ന്യൂനപക്ഷ വര്‍ഗീയതയും ആപല്‍ക്കരമായി വരുമ്പോള്‍ അതിനെയും ഞങ്ങളെതിര്‍ക്കും. അതിലൊരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ടുതന്നെ എന്‍.ഡി.എഫ്. പോലുള്ള സംഘടനകള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയോട് കടുത്ത വിരോധമാണുള്ളത്. മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റുകാരനും അനുവര്‍ത്തിക്കുന്ന സമീപനമാണ്. മതന്യൂനപക്ഷത്തിന് തങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായി തോന്നരുത്. അതിന് മതനിരപേക്ഷ സമൂഹം അവരെ വലിയതോതില്‍ പിന്താങ്ങേണ്ടതായിട്ടുണ്ട്. അവരുടെയിടയിലെ മതമൗലികവാദികളും തീവ്രചിന്താഗതിക്കാരും നമ്മള്‍ക്ക് നമ്മളേ രക്ഷയുള്ളൂ എന്ന് പ്രചരിപ്പിക്കുന്നതിനെ നേരിടാനും ഈ സമീപനം അത്യാവശ്യമാണ്.
 
വ്യക്തികളുടെ ഉന്മൂലനത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന ഒരു നിലപാടാണോ പാര്‍ട്ടിക്ക് ഇപ്പോഴും കണ്ണൂരിലുള്ളത്?
 
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ പ്രശ്‌നങ്ങള്‍ എങ്ങനെയുണ്ടായി എന്നാണ് നാം പരിശോധിക്കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള പ്രാദേശികമായ പ്രശ്‌നങ്ങളില്‍ നിന്നല്ല തലശ്ശേരിയിലെ ആക്രമണങ്ങളൊന്നും ഉണ്ടായത്. ആര്‍.എസ്.എസിനെ അറിയാവുന്നവര്‍ക്കെല്ലാം അവരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അറിയാം. ഏതെങ്കിലും പ്രദേശത്ത് മാത്രമായി കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ടല്ല അവര്‍ ഇടപെടുന്നത്. അഖിലേന്ത്യാ നേതൃത്വമായി കൂടിയാലോചിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന ഘട്ടത്തില്‍ത്തന്നെ തലശ്ശേരിയിലും ആര്‍.എസ്.എസ്. കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എത്രയോ കാലമായിട്ട് ആര്‍.എസ്.എസിന്റെ ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ ഒന്നാണ് തലശ്ശേരി. ഇവിടെ ഉണ്ടാകുന്ന പ്രശ്‌നം തികച്ചും യാദൃച്ഛികമായുണ്ടാകുന്നതല്ല. നേരത്തേ ഞാന്‍ പറഞ്ഞതുപോലെ ആര്‍.എസ്.എസിന് ഇവിടെ സ്വാധീനമുറപ്പിക്കുകയെന്നു പറഞ്ഞാല്‍ എല്ലാ ജനങ്ങളിലുമല്ല അവര്‍ ഉദ്ദേശിക്കുന്നത്. ഹിന്ദു മനസ്സിലാണവരുടെ താല്‍പ്പര്യം. എന്നാല്‍ ഇവിടെയത് നടക്കുന്നില്ല. കാരണം, സി.പി.ഐ-എമ്മിനെ തകര്‍ക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗം ശാരീരികമായി ഉന്മൂലനം ചെയ്യുക എന്ന മാര്‍ഗമാണ്. ആദ്യം തലശ്ശേരിയില്‍ ഭീഷണിയുടെ മാര്‍ഗം. പിന്നീട് ഞങ്ങളുടെ സഖാക്കളെ മര്‍ദ്ദിക്കുന്ന രീതി അവലംബിച്ചു. ആ ഘട്ടവും കഴിഞ്ഞപ്പോള്‍ കൊലപാതകത്തിന്റെ രീതി അവലംബിച്ചു. നാട്ടിനെയാകെ വിറങ്ങലിപ്പിക്കുന്ന രീതിയിലുള്ള കൊലപാതകങ്ങള്‍. നിങ്ങളുടെ ഒരുതരത്തിലുള്ള ജനാധിപത്യരീതിയും അവരോട് നടപ്പില്ല. കാരണം അവര്‍ ജനാധിപത്യം അംഗീകരിക്കുന്നില്ല. മനുഷ്യസഹജമായ തിരിച്ചടികളാണ് പാര്‍ട്ടിയില്‍ നിന്നുമുണ്ടായത്. ഞങ്ങള്‍ വലിയ പ്രശ്‌നങ്ങളില്‍ ബഹുജനങ്ങളെ സമീപിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ കലാപം ആഗ്രഹിക്കുന്നേയില്ല.

24-May-2016

കവർ‌സ്റ്റോറി മുന്‍ലക്കങ്ങളില്‍

More