കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ . സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വലിയ മാറ്റങ്ങള്‍ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. ഇന്ത്യയില്‍ മികച്ച 100 കോളേജുകളില്‍ 16 എണ്ണം കേരളത്തില്‍ ആണ്. ഇതിനെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റർ ആരോപിച്ചു.
ഗവര്‍ണര്‍മാരെ ഉപയോഗിച്ചാണ് കേന്ദ്രം ഇത്തരം നീക്കം നടത്തുന്നത്. ഭരണഘടന പോലും മാനിക്കാത്ത നീക്കമാണ് വിസിമാര്‍ സ്വീകരിക്കുന്നത്. അതാണ് കേരള സര്‍വകലാശാല ഉള്‍പ്പെടെ ഉള്ള സര്‍വകലാശാലകളില്‍ കാണുന്നത്. കീം വിഷയത്തില്‍ കേരള സിലബസില്‍ പഠിക്കുന്നവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കാനാണ് മാര്‍ക്ക് ഏകീകരണം നടത്തിയതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി