പൊലീസിന്റെ ഔദ്യോഗിക വയർലെസ് സന്ദേശം ചോർത്തിയ കേസിൽ യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കും.കുറ്റപത്രം ഉൾപ്പെടെ സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പൊലീസ് വയർലെസ് സെറ്റ് ഹാക്ക് ചെയ്ത് സന്ദേശം ചോർത്തിയെടുത്ത സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജൻ സ്‌കറിയൊക്കെതിരെ പാലാരിവട്ടം പോലീസ് കേസടുത്തത്. അഭിഭാഷകനായ മുഹമ്മദ് ഫിറോസ് ആണ് പരാതി നൽകിയത്. ഐടി ആക്ടും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. കേസിൽ ആകെ 11 പ്രതികളാണ് ഉള്ളത്. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയിൽ റിപ്പോർട്ടായി നൽകണം.