കാസര്‍ഗോഡ് ജില്ലയില്‍ നാളെ (18-07-2025) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വെളളിയാഴ്ച്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ ഇന്‍ബശേഖര്‍ കെ അറിയിച്ചു. ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം.
ജില്ലയിലെ സ്‌കൂളുകള്‍, പ്രൊഫഷണള്‍ കോളേജുകള്‍, കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
നേരത്തെ പ്രഖ്യാപിച്ച എല്ലാ (പ്രൊഫഷണല്‍, സര്‍വകലാശാല, മറ്റ് വകുപ്പ് പരീക്ഷകള്‍) പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.