പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തലത്തിൽ സമവായം ഉണ്ടായെങ്കിൽ നല്ലതെന്നും, അത് അവിടെ തീരട്ടെ എന്നും വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം ചോദിച്ചുവെന്നും മന്ത്രി അറിയിച്ചു. ഒരു കുട്ടിയുടെ പഠിക്കാൻ ഉള്ള അവകാശം നിഷേധിക്കാൻ അവകാശമില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്കൂളിലെ ഹിജാബ് വിവാദത്തിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.