നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെയാണ് വിട്ടതെന്നും കെ വി തോമസ് പറഞ്ഞു.
2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല – അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടുമെന്ന് കെ വി തോമസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റ ട്രെന്‍ഡല്ല നിയമസഭയില്‍ ഉണ്ടാവുക. പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് പറഞ്ഞു. മൂന്നാമതും എല്‍ഡിഎഫ് കടന്നുവരും. നല്ല ഭൂരിപക്ഷവുമുണ്ടാകും. കാരണം, കേരളത്തിന്റെ ചരിത്രത്തില്‍, വികസനത്തില്‍ കാതലായ സംഭാവന ചെയ്ത ഒരു ഗവണ്‍മെന്റാണിത് – അദ്ദേഹം പറഞ്ഞു.
