കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല, മുസ്ലിം ലീഗാണെന്ന വിവാദ പ്രസ്താവനയുമായി കാസർഗോഡ് ചെങ്കള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ്. കോൺഗ്രസ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“കോൺഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മല്ല. സിപിഐഎമ്മിനെക്കാൾ വലിയ ശത്രു മുസ്ലിം ലീഗാണ്” എന്നായിരുന്നു അബ്ദുൽ റസാഖിന്റെ വാക്കുകൾ. ഈ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.

അതേസമയം, പ്രചരിക്കുന്ന വീഡിയോ ആറുമാസം മുമ്പ് നടത്തിയ പ്രസ്താവനയുടേതാണെന്നും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് വീണ്ടും പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.