സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡിഎയും ഡിആറും ആദ്യ ഗഡുവായി നൽകാൻ സർക്കാർ ഉത്തരവായി. മൂന്ന് ശതമാനം കുടിശിക ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകും എന്നാണ് ലഭിക്കുന്ന വിവരം. പെൻഷൻകാർക്കും ക്ഷാമബത്ത കുടിശിക ഇതോടൊപ്പം ലഭിക്കും.ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നു.
വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരി ശമ്പളത്തോടൊപ്പം നൽകും. ശേഷിക്കുന്ന തുക മാർച്ചിൽ നൽകും.ഡിഎ, ഡിആർ കുടിശിക മുഴുവനായി തീർക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കൂടാതെ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
