തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പലരും വോട്ട് ചെയ്യും. പലരും ഓരോ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അത് ജനാധിപത്യ സമ്പ്രദായമാണെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ . വിഡി സതീശനെയും യുഡിഎഫിനെയും എ വിജയരാഘവൻ രൂക്ഷമായി വിമർശിച്ചു.

വർഗീയ സ്വാധീനത്തിന്റെ അടിമയായി സതീശൻ നിൽക്കുന്നുവെന്ന് അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. എക്കാലത്തും ജനങ്ങളെ പറ്റിക്കാമെന്ന് സതീശൻ കരുതണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. ഭയങ്കര വിസ്മയം വരുന്നുണ്ട് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. ബാക്കി വിസ്മയം അധികാരത്തിൽ വന്ന ശേഷം കാണാം എന്നായിരുന്നു. അധികാരത്തിൽ വരില്ല എന്ന് സതീശനു തന്നെ അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു.

വർ​ഗയതയുടെ മൊത്തകച്ചവടക്കാർ ആണ് യുഡിഎഫെന്ന് എ വിജയരാഘവൻ വിമർശിച്ചു. വർഗീയത കേരളത്തിൽ വളരാത്തത് ഇടതുപക്ഷം ഉള്ളത് കൊണ്ടാണ്. വർഗീയ സ്വാധീനത്തിന്റെ അടിമയായി സതീശൻ മാറി. വർഗീയതയ്ക്ക് എതിരെന്ന് സതീശൻ പറയുന്നു. തോളിൽ കയ്യിട്ട് വോട്ട് കച്ചവടം നടത്തിയിട്ടാണോ ഇത് പറയുന്നതെന്ന് അദേ​ഹം ചോദിച്ചു.