മുഖ്യമന്ത്രിക്കെതിരെ ആരും ആരോപണം ഉന്നയിക്കാമെങ്കിലും അതിന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണമെന്നു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ പ്രചാരണ ശൈലി ദയനീയമാണെന്നും , മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അവരുടെ പ്രസ്താവനകൾ സമനില തെറ്റിയതുപോലെയാണെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാമെന്നും അതിന് തെളിവ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമല്ലിതെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് രാഹുൽ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോയി തിരിച്ച് വന്നയാളാണ് സ്വർണം കട്ടത്.

കോൺഗ്രസ് പാർട്ടി നിലതെറ്റിയ അവസ്ഥയിലാണെന്നും, പൊതുസമൂഹത്തെയാകെ രാഹുൽ ഗാന്ധി അപമാനിക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. കൂടാതെ, വിവിധ രാഷ്ട്രീയ പാർട്ടികളിലൂടെ വന്ന നേതാക്കളെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഹരിയാനയിലെ സീറ്റ് കോഴ വിവാദത്തെയും അദ്ദേഹം പരാമർശിച്ചു. സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്ന പ്രവണത കോൺഗ്രസിൽ വലിയ തോതിൽ ഉണ്ടെന്നാരോപിച്ച അദ്ദേഹം, കേരളത്തിലെ മുതിർന്ന നേതാക്കളുടെ പേരുകൾ പോലും ഇത്തരം പട്ടികയിൽ ഉണ്ടെന്നു കൂട്ടിച്ചേർത്തു.