പേരാമ്പ്രയിലെ വിവാദ അനൗണ്സ്മെന്റില് മാതൃകാ പെരുമാറ്റച്ചച്ച ലംഘനം നടന്നെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഫ്ലൈയിങ് സ്ക്വാഡ് റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയുടെ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നേരെത്തെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടി പി രാമകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചട്ടലംഘനം കണ്ടെത്താനായിട്ടില്ലെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. അനൗണ്സ്മെന്റില് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും എല്‍ഡിഎഫ് അനൗണ്‍സ്മെന്റ് ദുരുദ്ദേശപരമാണെന്നുമായിരുന്നു യുഡിഎഫിന്റെ ആരോപണം.
